ഇൻസുലിൻ
ദൃശ്യരൂപം
പാൻക്രിയാസ് ഗ്രന്ഥിയിൽ (ആഗ്നേയഗ്രന്ഥി)നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ ആണ് ഇൻസുലിൻ. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ജന്തുക്കളിൽ കരളിലേയും പേശികളിലേയും കോശങ്ങളിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാൻ പ്രേരിപ്പിക്കുന്ന ഹോർമോൺ ഇൻസുലിനാണ്. പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ പൊതുവായി ഉപയോഗിച്ചു വരുന്ന ഇൻസുലിൻ, 51 അമിനോ ആസിഡുകൾ ചേർന്ന് ഉണ്ടാകുന്നൊരു പെപ്റ്റൈഡ് ഹോർമോൺ ആണ്.