ഇസബെല്ല ബേർഡ്
ഇസബെല്ല ബേർഡ് | |
---|---|
ജനനം | ഇസബെല്ല ലൂസി ബേർഡ് 15 ഒക്ടോബർ 1831 ബറോബ്രിഡ്ജ്, യോർക്ഷയർ, ഇംഗ്ലണ്ട് |
മരണം | 7 ഒക്ടോബർ 1904 മെൽവിൽ സ്റ്റ്രീറ്റ്, എഡിൻബർഗ് | (പ്രായം 72)
അന്ത്യ വിശ്രമം | ഡീൻ സെമിത്തേരി, എഡിൻബർഗ് |
ദേശീയത | ഇംഗ്ലണ്ട് |
മറ്റ് പേരുകൾ | ഇസബെല്ല ബിഷപ്പ് |
തൊഴിൽ | സഞ്ചാരി, എഴുത്തുകാരി, പ്രകൃതിഗവേഷക, ഫോട്ടോഗ്രാഫർ |
ജീവിതപങ്കാളി(കൾ) | ജോൺ ബിഷപ്പ്(1881-ൽ വിവാഹം ചെയ്തു) |
കുട്ടികൾ | ഇല്ല |
മാതാപിതാക്ക(ൾ) | ഡോറാ ലോസൺ, എഡ്വേർഡ് ബേർഡ് |
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് പര്യവേക്ഷകയും എഴുത്തുകാരിയും[1] ഫോട്ടോഗ്രാഫറും[2] ആയിരുന്നു ഇസബെല്ല ലൂസി ബേർഡ്. റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് ഇസബെല്ലെ ബേർഡ്.[3]
ആദ്യകാല ജീവിതം
[തിരുത്തുക]1831 ഒക്റ്റോബർ 15-ന് റവ:എഡ്വേർഡ് ബേർഡ് – ഡോറ ലോസൺ ദമ്പതികളുടെ മകളായി ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ ജനിച്ചു. കുട്ടിക്കാലം വിവിധ സ്ഥലങ്ങളിലായിരുന്നു. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കുട്ടിക്കാലത്തു തന്നെ ശ്രദ്ധിക്കപ്പെട്ടു. രോഗബാധിതമായ നട്ടെല്ല്, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ അരിഷ്ടതകളാൽ ബേർഡ് ബുദ്ധിമുട്ടിയിരുന്നു. സസ്യശാസ്ത്രത്തിൽ അറിവുണ്ടായിരുന്ന പിതാവിൽ നിന്നും ചുറ്റുപാടിലെ സസ്യജാലത്തെക്കുറിച്ചു പഠിച്ചു. അമ്മയിൽ നിന്നും മറ്റ് മേഖലകളിലും അറിവ് നേടി. 1850-ൽ നട്ടെല്ലിനെ ബാധിച്ച ഒരു മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയയായി. ഇതോടെ ഇസബെല്ലയുടെ രോഗപീഡകൾ വർദ്ധിച്ചു.
ഒരു കടൽയാത്ര ഇസബെല്ലയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന ഡോക്ടന്മാരുടെ നിർദ്ദേശത്തെ തുടർന്ന് 1854-ൽ ചില ബന്ധുക്കളോടൊത്ത് അമേരിക്കയിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിൽ നാട്ടിലെ ബന്ധുക്കൾക്കെഴുതിയ കത്തുകൾ പിന്നീട് ഒരു പുസ്തകമാക്കി 1856-ൽ “ആൻ ഇംഗ്ലീഷ് വുമൺ ഇൻ അമേരിക്ക” എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രസാധകനായ ജോൺ മുറേ ഇസബെല്ലയുടെ സ്ഥി���ം പ്രസാധകനും അടുത്ത സുഹൃത്തുമായി മാറി.
യാത്രകൾ
[തിരുത്തുക]1872-ൽ വീണ്ടും ഇസബെല്ല ബ്രിട്ടണിൽ നിന്നും യാത്ര തിരിച്ചു. ആദ്യം സന്ദർശിച്ച ഓസ്ട്രേലിയ അവർക്കിഷ്ടമായില്ല. അവിടെ നിന്നും ഹവായ് ദ്വീപുകളിലെത്തി. അവിടെ മൗനാ കീ, മൗനാ ലോവ എന്നീ കൊടുമുടികൾ കീഴടക്കി.[4] ഹവായ് ദ്വീപുകളിലെ അനുഭവം രണ്ടാമത്തെ പുസ്തകരചനക്കുള്ള പ്രേരണയായി. പിന്നീട് അമേരിക്കയിലെ കൊളറാഡൊയിലെത്തി. സ്ത്രീകൾ രണ്ട് കാലുകളും ഒരുവശത്തേക്കിട്ട് കുതിരയോടിക്കുന്ന അക്കാലത്തെ പതിവ് രീതി ഒഴിവാക്കി തന്റെ സൗകര്യാർഥം പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ച് ഇരുവശത്തേക്കും കാലുകളിട്ട് കുതിരസവാരി നടത്തി 1873-ൽ റോക്കി മലനിരകളിലൂടെ അവർ 800 മൈലുകൾ താണ്ടി. ഇതേപ്പറ്റി തന്റെ സഹോദരിക്കയച്ച കത്തുകൾ പുസ്തകരൂപത്തിലായത് "എ ലേഡീസ് ലൈഫ് ഇൻ ദ റോക്കി മൗണ്ടൻസ്" എന്ന പേരിൽ പിൽക്കാലത്ത് അവരുടെ ഏറ്റവും പ്രശസ്തമായ കൃതിയായി മാറി.[4]
ഇക്കാലത്ത് "റോക്കി മൗണ്ടൻ ജിം" എന്നപേരിൽ കുപ്രസിദ്ധനായ ജിം നഗെറ്റ് എന്ന കുറ്റവാളിയുമായി ഇസബെല്ലക്കുണ്ടായ അടുപ്പം ശ്രദ്ധേയമായി. ഹിംസപ്രവർത്തികളും കവിതകളും ഇഷ്ടപ്പെട്ടിരുന്ന ഒരു ഒറ്റക്കണ്ണനായിരുന്നു ജിം. ഇസബെല്ലയുടെ വാക്കുകളിൽ "ഏതു സ്ത്രീയും സ്നേഹിച്ചുപോകുന്ന, എന്നാൽ സ്ഥിരബുദ്ധിയുള്ള ഒരു സ്ത്രീ പോലും വിവാഹം കഴിക്കാനിഷ്ടപ്പെടാത്ത" ഒരുവൻ. ഇസബെല്ല റോക്കിയിൽ നിന്നും മടങ്ങി അധികം വൈകാതെ ജിം വേടിയേറ്റ് മരിച്ചു.
തിരികെ എഡിൻബർഗിലെത്തിയ ഇസബെല്ലയുടെ ആരോഗ്യനില വീണ്ടും മോശമായി. തുടർന്ന് അവർ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയാരംഭിച്ചു. ജപ്പാൻ, ചൈന, കൊറിയ, വിയറ്റ്നാം, സിംഗപ്പൂർ, മലയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 1880-ൽ സഹോദരി ഹെന്രീറ്റ ബേർഡിന്റെ മരണം അവരെ മാനസികമായി ഉലച്ചു. 1881 ഫെബ്രുവരിയിൽ അവർ ഡോ. ജോൺ ബിഷപ്പിനെ വിവാഹം ചെയ്തു.
തുടർന്ന് ഇസബെല്ല വീണ്ടും രോഗബാധിതയായെങ്കിലും 1886-ൽ ഭർത്താവിന്റെ മരണശേഷം അവരുടെ ആരോഗ്യ നില പുരോഗതി പ്രാപിച്ചു. പിന്നീട് വൈദ്യശാസ്ത്രം അഭ്യസിച്ച അവർ ഒരു മിഷനറിയായി യാത്രചെയ്യാൻ തുടങ്ങി. പ്രായം 60-നടുത്തായപ്പോഴായിരുന്നു ഇസബെല്ലയുടെ ഇന്ത്യാസന്ദർശനം.
പിൽക്കാല ജീവിതം
[തിരുത്തുക]1889 ഫെബ്രുവരിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയ ഇസബെല്ല ലഡാക്കും, ടിബറ്റൻ അതിർത്തിയും സന്ദർശിച്ചു. അതിനുശേഷം പേർഷ്യ, കുർദിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. ഇന്ത്യയിൽ ഫാനി ജെയ്ൻ ബട്ട്ലർ എന്ന മെഡിക്കൽ മിഷണറിയോടൊത്ത് പ്രവർത്തിച്ചു. അവരോടൊത്ത് തന്റെ മരിച്ചുപോയ ഭർത്താവിന്റെ സ്മരണക്കായി ശ്രീനഗറിൽ ജോൺ ബിഷപ്പ് മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ചു. അടുത്ത വർഷം ടെഹ്രാനിനും ബാഗ്ദാദിനും മധ്യേ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരോടൊത്ത് യാത്ര ചെയ്തു.
വിവിധ ജേർണലുകളിലും മാഗസിനുകളിലും ലേഘനങ്ങൾ പ്രസിദ്ധീകരിച്ചതോടെ അവർ അപ്പോഴേക്കും പ്രശസ്തയായിക്കഴിഞ്ഞിരുന്നു. 1892 നവംബറിൽലവർ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിൽ അംഗത്വം നേടിയ ആദ്യ വനിതയായി.[5] 1897 ജനുവരി 12-ന് റോയൽ ഫോട്ടോഗ്രാഫിൿ സൊസൈറ്റിയിലും അംഗമായി.
1897-ൽ ചൈനയിലെ യാങ്ങ്സി, കൊറിയയിലെ ഹാൻ എന്നീ നദികളിലേക്ക് അവർ യാത്ര ചെയ്തു. പിന്നീട് മൊറോക്കോയിലെത്തി ബെർബർ വംശജരോടൊത്ത് യാത്ര ചെയ്തു.
മരണം
[തിരുത്തുക]മൊറോക്കോയിൽ നിന്നും മടങ്ങി ഏതാനും മാസങ്ങൾക്കകം ഇസബെല്ല ബേർഡ് രോഗബാധിതയാകുകയും 1904 ഒക്റ്റോബർ 7-ന് എഡിൻബർഗിലെ സ്വവസതിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. എഡിൻബർഗിലെ ഡീൻ സെമിത്തേരിയിൽ മാതാപിതാക്കളുടെയും സഹോദരിയുടെയും ഭർത്താവിന്റെയും ശവകുടീരങ്ങൾക്കരികിലായി അവരെ അടക്കം ചെയ്തു.[1] ചൈനയിലേക്ക് ഒരു യാത്ര കൂടി നടത്താൻ ഒരുങ്ങവേയായിരുന്നു അവരുടെ നിര്യാണം.
1982-ൽ പുറത്തിറങ്ങിയ കാരിൽ ചർച്ചിലിന്റെ ടോപ്പ് ഗേൾസ് എന്ന നാടകത്തിൽ ഒരു കഥാപാത്രമായിരുന്നു. ഇതിൽ ഇസബെല്ലയുടെ സംഭാഷണങ്ങളിലേറെയും അവരുടെ കൃതികളിൽ നിന്നുള്ളവയായിരുന്നു. ട്രിനിറ്റി യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ബെഡ്റോക്ക്: റൈറ്റേഴ്സ് ഓൺ ദി വണ്ടേഴ്സ് ഓഫ് ജിയോളജി എന്ന പുസ്തകത്തിൽ ഇസബെല്ലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇസബെല്ലയുടെ ജപ്പാൻ പര്യടനത്തെ ആധാരമാക്കി പുറത്തിറങ്ങിയ മാംഗാ ഫുഷിംഗി നോ കുനി നോ ബേർഡ് എന്ന നോവലിലെ പ്രധാന കഥാപാത്രമായിരുന്നു.
സ്കോട്ട്ലാൻഡിലെ ടോബെർമോറിയിലെ ക്ലോക്ക്ടവർ കെട്ടിടം തന്റെ സഹോദരി ഹെന്രീറ്റയുടെ സ്മരണക്കായി ഇസബെല്ല ചെയ്ത സംഭാവനയാണ്. പ്രശസ്ത പര്യവേക്ഷകനും പർവ്വതാരോഹകനുമായ എഡ്വേർഡ് വിംപാണ് ഇത് രൂപകൽപ്പന ചെയ്തത്.[6]
പുസ്തകങ്ങൾ
[തിരുത്തുക]- ദി ഇംഗ്ലീഷ് വുമൺ ഇൻ അമേരിക്ക. 1856.
- ദി ആസ്പെക്റ്റ്സ് ഓഫ് റിലീജിയൻ ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. 1859.
- "പെൻ ആൻഡ് പെൻസിൽ സ്കെച്ചസ് എമംഗ് ദി ഔട്ടർ ഹിബ്രൈഡ്സ്". The Leisure Hour. 1866.
- നോട്ട്സ് ഓൻ ഓൾഡ് എഡിൻബർഗ് (1869)
- ദി ഹവായിയൻ ആർക്കിപ്പെലാഗോ (1875)
- "ദി റ്റൂ അറ്റ്ലാന്റിക്സ്". The Leisure Hour. 1876.
- "ഓസ്ട്രേലിയ ഫെലിക്സ്: ഇമ്പ്രെഷൻസ് ഓഫ് വിക്റ്റോറിയ ആന്റ് മെൽബൺ". The Leisure Hour. 1877.
- എ ലേഡീസ് ലൈഫ് ഇൻ ദ റോക്കി മൗണ്ടൻസ്. 1879.[7]
- അൺബീറ്റൺ റ്റ്രാക്ക്സ് ഇൻ ജപ്പാൻ. 1880.[8] Volume 1.
- "സ്കെച്ചസ് ഇൻ ദി മലായ് പെനിൻസുല". The Leisure Hour. 1883.
- ദി ഗോൾഡൻ കെർസോണീസ് ആൻന്ദ്ത വേ ഥിതർ. New York: G. P. Putnam's Sons. 1883.[9][10]
- "എ പിൽഗ്രിമേജ് റ്റു സിനായ്". The Leisure Hour. 1886.
- ജേർണീസ് ഇൻ പേർഷ്യ ആൻഡ് കുർദിസ്ഥാൻ. 1891. Volume 1.
- എമംഗ് ദി ടിബറ്റൻസ്. 1894.[11][12]
- കൊറിയ ആൻഡ് ഹെർ നെയ്ബേർസ്. 1898.[13][14][15][16] Volume 2.
- ദി യാങ്ങ്സി വാലി ആൻഡ് ബിയോണ്ട്. 1899.
- ചൈനീസ് പിക്ചേഴ്സ്: അ നോട്ട് ഓൺ ഫോട്ടോഗ്രാഫ്സ് മെയ്ഡ് ഇൻ ചൈന. New York: C. L. Bowman. 1900.
- "നോട്ട്സ് ഓൺ മൊറോക്കോ". Monthly Review. 1901.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Works written by or about ഇസബെല്ല ബേർഡ് at Wikisource
- ഇസബെല്ല ബേർഡ് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ഇസബെല്ല ബേർഡ് at Internet Archive
- ഇസബെല്ല ബേർഡ് public domain audiobooks from LibriVox
- ബേർഡിന്റെ കൃതികൾ at Open Library.
- ഇസബെല്ല ബേർഡിന്റെ കൃതികൾ ദി ഓൺലൈൻ ബുക്ക്സ് പേജിൽ
- ഇസബെല്ല ബേർഡിന്റെ ഉപന്യാസങ്ങൾ at ക്വോട്ടിഡിയാനാ.ഓർഗ്
- വിക്റ്റോറിയൻ വിമൻ റൈറ്റേഴ്സ് പ്രൊജക്റ്റിലെ കൃതികൾ Archived 2010-08-26 at the Wayback Machine.
- Isabella Lucy Bird (1898), കൊറിയ ആൻഡ് ഹെർ നെയ്ബേഴ്സ്
- Short radio script, Bear Encounter Archived 2011-07-25 at the Wayback Machine. at California Legacy Project
- Bird, Isabella. "Unbeaten Tracks in Japan: The Firsthand Experiences of a British Woman in Outback Japan in 1878". Japan & Stuff Press (2006). ISBN 4-9902848-0-1.
- Google Map: അമേരിക്കൻ അഡ്വെഞ്ചർ
- ഇസബെല്ല ബേർഡ് at Find a Grave
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Middleton, Dorothy (2004). "Bishop [Bird], Isabella Lucy (1831–1904)". Oxford Dictionary of National Biography. Oxford University Press.
- ↑ "Isabella Bird (1831–1904)". The John Murray Archive. National Library of Scotland. Archived from the original on 2014-03-17. Retrieved 16 March 2014.
- ↑ "Mrs Bishop". The Times. Obituaries (37521). London, England: 4. 10 October 1904.
- ↑ 4.0 4.1 Bird, Isabella (2004). "Biographical Note". The Hawaiian Archipelago. eBooks. p. i.
- ↑ Bell, Morag; McEwan, Cheryl (1996-01-01). "The Admission of Women Fellows to the Royal Geographical Society, 1892-1914; the Controversy and the Outcome". The Geographical Journal. 162 (3): 295–312. doi:10.2307/3059652. JSTOR 3059652.
- ↑ Stoddart, Anna M, (1906) The Life of Isabella Bird, Mrs Bishop : London, J. Murray OCLC 4138739
- ↑ Bird, Isabella (1877). A Lady's Life in the Rocky Mountaing.
- ↑ Unbeaten Tracks.
- ↑ Bird, Isabella (1883). The Golden Chersonese and the Way Thither.
- ↑ Bird, Isabella. The Golden Chersonese and the Way Thither. A Celebration of Women Writers.
- ↑ Bird, Isabella (1894). Among the Tibetans (online ed.). Australia: University of Adelaide. Archived from the original on 2014-12-29. Retrieved 2017-03-26.
- ↑ Bird, Isabella (1894). Among the Tibetans (online ed.). US: Project Gutenberg.
- ↑ Bird, Isabella (1898). Korea and Her Neighbours.
- ↑ Bird, Isabella (1898). Korea and Her Neighbours.
{{cite book}}
: Cite has empty unknown parameter:|1=
(help) Volume 1. - ↑ Bird, Isabella (1898). Korea and Her Neighbours. Volume 2.
- ↑ Bird, Isabella (1898). Korea and Her Neighbours.
{{cite book}}
: Cite has empty unknown parameter:|1=
(help)