ഇവർ വിവാഹിതരായാൽ
ദൃശ്യരൂപം
ഇവർ വിവാഹിതരായാൽ | |
---|---|
സംവിധാനം | സജി സുരേന്ദ്രൻ |
നിർമ്മാണം | എസ്. ഗോപകുമാർ |
കഥ | കൃഷ്ണ പൂജപ്പുര |
അഭിനേതാക്കൾ | ജയസൂര്യ സ��രാജ് വെഞ്ഞാറമൂട് ഭാമ സംവൃത സുനിൽ |
സംഗീതം | എം. ജയചന്ദ്രൻ എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി എസ്. രമേശൻ നായർ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | കുഞ്ചുവീട്ടിൽ ക്രിയേഷൻസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 2009 ജൂൺ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സജി സുരേന്ദ്രന്റെ സംവിധാനത്തിൽ ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഭാമ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇവർ വിവാഹിതരായാൽ. കുഞ്ചുവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ എസ്. ഗോപകുമാർ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കൃഷ്ണ പൂജപ്പുര ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയസൂര്യ – വിവേക്
- സിദ്ദിഖ് – അഡ്വ. അനന്തൻ മേനോൻ
- നെടുമുടി വേണു – ഫ്രെഡ്ഡി
- കെ.ബി. ഗണേഷ് കുമാർ
- അനൂപ് മേനോൻ – അജയ് മേനോൻ
- ബാബു സ്വാമി
- സുരാജ് വെഞ്ഞാറമൂട് – അഡ്വ. മണ്ണത്തല സുശീൽ കുമാർ
- ഭാമ – കാവ്യ
- സംവൃത സുനിൽ – ട്രീസ
- രേഖ – അഡ്വ. നന്ദിനി
- മല്ലിക സുകുമാരൻ
- കലാരഞ്ജിനി
- രഹന – അന്നമ്മ
- നവ്യ നായർ – നവ്യ നായർ (അതിഥി വേഷം)
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ, എം. ജയചന്ദ്രൻ എന്നിവർ ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര കൊടുത്തിരിക്കുന്നു. ഗാനങ്ങൾ മാതൃഭൂമി മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് – ടി.ടി. സൈനോജ്
- പാഴ്മുളം തണ്ടിൽ – രതീഷ്
- സൺഡേ സൂര്യൻ – ടിപ്പു, ആനന്ദ്, സൂരജ്, വിപിൻ സേവ്യർ, ചാരു ഹരിഹരൻ
- പൂമുഖ വാതിൽക്കൽ (പുനരാലാപനം രാക്കുയിലിൻ രാഗസദസ്സിൽ നിന്ന്) – വിജയ് യേശുദാസ് (ഗാനരചന: എസ്. രമേശൻ നായർ, സംഗീതം: എം.ജി. രാധാകൃഷ്ണൻ)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: അനിൽ നായർ
- ചിത്രസംയോജനം: മനോജ്
- കല: സുജിത് രാഘവ്
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
- പരസ്യകല: റഹ്മാൻ ഡിസൈൻ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: രാജാകൃഷ്ണൻ
- കോറിയോഗ്രാഫി: പ്രസന്ന
- വാർത്താപ്രചരണം: എ.എസ്. ദിനേശ്
- നിർമ്മാണ നിയന്ത്രണം: വിനോദ് മംഗലത്ത്
- നിർമ്മാണ നിർവ്വഹണം: രാജു പൂജപ്പുര
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. രാജമോഹൻ തമ്പി
- അസോസിയേറ്റ് ഡയറക്ടർ: പ്രിയൻ
- ലെയ്സൻ: കാർത്തിക് ചെന്നൈ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇവർ വിവാഹിതരായാൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇവർ വിവാഹിതരായാൽ – മലയാളസംഗീതം.ഇൻഫോ