Jump to content

ഇന്ത്യൻ നാഷണൽ ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ നാഷണൽ ആർമി
Indian National Army

പ്രവർത്തന കാലം August 1942- September 1945
രാജ്യം India
കൂറ് Azad Hind
ഘടകം Infantry
Role Guerrilla Infantry, Special Operations.
അംഗബലം 43,000 (approx)
Motto Ittefaq, Itmad aur Qurbani
(Unity, Faith and Sacrifice) (Hindustani)
March Quick - കദം കദം ബഡായേ ജാ
Engagements Battle of Ngakyedauk, ഇംഫാൽ യുദ്ധം, കോഹിമാ യുദ്ധം, Burma Campaign, Battle of Pokoku, Battle of Central Burma.
കമാൻഡർമാർ
പരമാധികാരി  നേതാജി സുഭാഷ് ചന്ദ്ര ബോസ്
ശ്രദ്ധേയരായ
കമാൻഡർമാർ
Major General മുഹമ്മദ് സമാൻ കിയാനി
Major General ഷാനവാസ് ഖാൻ
Colonel ഗണപത്ത് റാം നഗർ
Colonel പ്രേം സഹ്ഗൾ
Colonel ഷൗക്കത്ത് മല്ലിക്ക്
Colonel ഗുൽസാരാ സിംഗ്
Lt Colonel ജഗന്നാഥ റാവ് ഭോൻസ്ലെ
Insignia
Identification
symbol
The ensign of the springing Tiger

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി. ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്. ഇന്ത്യൻ നാഷണൽ ആർമിയിൽ സുഭാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ച സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ എന്ന ഭടന്റെ ചിത്രം ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ മതിലിൽ ആലേഖനം .ചെയ്തിട്ടുണ്ട്.

കൂടുതൽ വായനക്ക്

[തിരുത്തുക]

ഇംഗ്ലീഷ്

[തിരുത്തുക]
  • The Springing Tiger:A study of a Revolutionary by Hugh Toye
  • Jungle alliance, Japan and the Indian National Army / Joyce C. Lebra, Singapore, Donald Moore for Asia Pacific Press,1971
  • Burma: The Forgotten War, Jon Latimer, London: John Murray, 2004. ISBN 978-0-7195-6576-2
  • Japan's Greater East Asia Co-prosperity Sphere in World War II: selected readings and documents / edited and introduced by Joyce C. Lebra, Kuala Lumpur; New York: Oxford University Press, 1975
  • Brothers Against the Raj --- A biography of Indian Nationalists Sarat and Subhas Chandra Bose / Leonard A. Gordon, Princeton University Press, 1990
  • A Concise History of India / Barbara D. Metcalf and Thomas R. Metcalf
  • A History of India / Hermann Kulke and Dietmar Rothermund
  • The Glass Palace / Amitav Ghosh, London: HarperCollins, 2001

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇംഗ്ലീഷ്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാഷണൽ_ആർമി&oldid=3993856" എന്ന താളിൽനിന്ന് ശേഖരിച്ചത്