ഇന്ത്യയുടെ സുവർണ്ണകാലം
ഇന്ത്യക്കാർ ഗണിതം, ���്യോതിശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, മതം, തത്വശാസ്ത്രം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾക്ക് അനുസരിച്ച് പല കാലഘട്ടങ്ങളെയും ഇന്ത്യയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാം.
പുരാതന ഇന്ത്യ
[തിരുത്തുക]ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, മതം, തത്വചിന്ത എന്നിവയിൽ നേടിയ വമ്പിച്ച പുരോഗതിയെ പരിഗണിച്ച് ക്രി.വ. 3-ആം നൂറ്റാണ്ടുമുതൽ 6-ആം നൂറ്റാണ്ടു വരെ ഇന്ത്യയുടെ സുവർണ്ണകാലമായി കരുതപ്പെടുന്നു[1]. പൂജ്യം എന്ന ആശയം കണ്ടുപിടിച്ചതും ദശാ��ശ സമ്പ്രദായം കണ്ടുപിടിച്ചതും ഇക്കാലത്തായിരുന്നു[2]. ഗുപ്ത രാജാക്കന്മാരുടെ കീഴിൽ കൈവന്ന സമാധാനവും സമൃദ്ധിയും കലാ ശാസ്ത്ര രംഗങ്ങളിലെ പുരോഗതിക്കു കാരണമായി. ഇന്ത്യയുടെ സുവർണ്ണകാലം 6-ആം നൂറ്റാണ്ടിൽ ഹൂണന്മാർ ഗുപ്തസാമ്രാജ്യത്തെ ആക്രമിച്ചതോടെ അവസാനിച്ചു. ഇന്ത്യയുടെ സുവർണ്ണകാലം തുടങ്ങിയത് ചന്ദ്രഗുപ്തൻ II-ന്റെ കാലത്താണ്. ആര്യഭടനും വരാഹമിഹിരനും ചന്ദ്രഗുപ്തൻ്റെ സഭാംഗങ്ങളായിരുന്നു.
മദ്ധ്യകാല ഇന്ത്യ
[തിരുത്തുക]തെക്കേ ഇന്ത്യയിൽ ചോളരുടെ കീഴിൽ 10-ഉം 11-ഉം നൂറ്റാണ്ടുകളാണ് സുവർണ്ണകാലമായി കണക്കാക്കുന്നത്. ഈ കാലഘട്ടം വാസ്തുവിദ്യ, തമിഴ് സാഹിത്യം, ശില്പ്പകല, പിത്തള പണികൾ, നാവിക വിജയങ്ങളും നാവിക കച്ചവടത്തിലുള്ള അഭിവൃദ്ധിയും, അർദ്ധ-ജനാധിപത്യ പരിഷ്കാരങ്ങൾ, തടികൊണ്ടുണ്ടാക്കിയ വീടുകൾ എന്നിവയുടെ വികാസത്തിനു സാക്ഷ്യം വഹിച്ചു. ചോള സാമ്രാജ്യം നാവികരംഗത്ത് അത്യധികം മുന്നേറ്റം നടത്തുകയുണ്ടായി. രാജേന്ദ്രൻ I-ൻ്റെ സമയത്ത് ചോള നാവികസേന ശ്രീലങ്കയിലേക്കും ശ്രീവിജയത്തിലേക്കും(ഇന്നത്തെ ഇന്തോനേഷ്യ) കംബോഡിയയിലേക്കും വിജയകരമായ പര്യടനം നടത്തുകയുണ്ടായി.
അവലംബം
[തിരുത്തുക]പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഗുപ്തസാമ്രാജ്യം, ഇന്ത്യയുടെ സുവർണ്ണകാലം Archived 2006-11-07 at the Wayback Machine.
- പുരാതന ഇന്ത്യയുടെ സുവർണ്ണകാലം Archived 2007-07-31 at the Wayback Machine.
- ഗുപ്തനും ഹർഷനും: ക്ലാസിക്കൽ കാലം Archived 2008-07-19 at the Wayback Machine.
- ഗുപ്തകാലത്തെ കലയെക്കുറിച്ചുള്ള ലേഖനം