ഇടപ്പള്ളി മെട്രോ നിലയം
Edappally ഇടപ്പള്ളി മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | Edappally Junction | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
തുറന്നത് | ജൂലൈ 19 2017[1] | ||||||||||
സേവനങ്ങൾ | |||||||||||
|
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ഇടപ്പള്ളി മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ പത്തടിപ്പാലം മെട്രോ നിലയത്തിനും ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[2][3]
സേവനങ്ങൾ
[തിരുത്തുക]ആകാശപ്പാത
[തിരുത്തുക]മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്തുള്ള ലുലുമാളിലേക്കുള്ള ആകാശപ്പാത അഥവാ സ്കൈവൈ രാവിലെ 9 മുതൽ രാത്രി 10 വരെ.[4][5]
അടിപ്പാത
[തിരുത്തുക]കാൽനട യാത്രക്കാർക്കായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) നേതൃത്വത്തിലാണ് അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയത്. ഇരുവശങ്ങളിലും സ്റ്റേഷന്റെ മുന്നിൽനിന്നാണ് അടിപ്പാതയിലേക്കുള്ള പ്രവേശനം. 44 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവുമുള്ളതാണ് അടിപ്പാത.[6]
വാർത്തകളിൽ
[തിരുത്തുക]വനിത ദിനം
[തിരുത്തുക]ഓരോ സ്ത്രീയും ഏറെ പ്രത്യേകതയുള്ളയാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് കെഎംആർഎൽ വനിതാ ദിനം ആചരിച്ചത്. വനിത ദിനത്തിന്റെ ഭാഗമായി 2018 മാർച്ച് 8 ന് സ്റ്റേഷൻ കൺട്രോളറും സാങ്കേതിക വിഭാഗം ജീവനക്കാരും എല്ലാം വനിതകളായിരുന്നു.[7][8]
ഒന്നാം വാർഷികം
[തിരുത്തുക]കൊച്ചി മെട്രോയുടെ ഒന്നാം വാർഷികത്തിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും കെഎംആർഎൽ അധികൃതരും മെട്രോ ജീവനക്കാരും ചേർന്ന് ഒരു വലിയ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.[9] തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ടൈം-ട്രാവലർ-മാജിക് മെട്രോ ഇന്ദ്രജാലം അരങ്ങേറി.[1][10]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ഒന്നാം പിറന്നാൾ ആഘോഷിച്ച് കൊച്ചി മെട്രോ". DC Books (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-05.
- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.
- ↑ Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (in Indian English). Retrieved 2018-08-05.
{{cite news}}
:|last=
has generic name (help) - ↑ "ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു | Lulu Mall | Skywalk | Edappaly". Manoramanews. Retrieved 2018-08-05.
- ↑ "ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽനിന്ന് ലുലു മാളിലേക്ക് ആകാശപ്പാത". Deshabhimani. Retrieved 2018-08-05.
- ↑ "ഇടപ്പള്ളി ജങ്ഷനിൽ കാൽനട യാത്രക്കാർക്കായി അടിപ്പാത തുറന്നു – Newsthen.com I Breaking News, Kerala news, latest news, India, Kerala politics, sports, movies, celebrities, lifestyle, E-paper, Photos & Videos". newsthen.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-05.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ 'ഏറെ പ്രത്യേകത'". ManoramaOnline. Retrieved 2018-08-05.
- ↑ "വനിതാ ദിനം: ഇടപ്പള്ളി മെട്രോ സ്റ്റേഷൻ സ്ത്രീകൾ പ്രവർത്തിപ്പിക്കും". Mathrubhumi. Archived from the original on 2018-03-09. Retrieved 2018-08-05.
- ↑ "കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാൾ". www.mangalam.com (in ഇംഗ്ലീഷ്). Retrieved 2018-08-05.
- ↑ "ഒന്നാം വാർഷികം ആഘോഷമാക്കി കൊച്ചി മെട്രോ; ചൊവ്വാഴ്ച യാത്രക്കാർക്ക് സൗജന്യയാത്ര - Express Kerala". Express Kerala (in അമേരിക്കൻ ഇംഗ്ലീഷ്). 2018-06-17. Retrieved 2018-08-05.