Jump to content

ഇഗ്നാസ് തിർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗ്നാസ് തിർക്കി

ഇഗ്നേഷ്യസ് തിർക്കി (ഇഗ്നേസ്) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ്. അദ്ദേഹം ഫുൾ ബാക്ക് ആയിട്ടാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്.[1]

ഇന്ത്യൻ ആർമി നിയമിച്ച ഓഫീസറായി മ��്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം ക്യാപ്റ്റൻ എന്ന റാങ്കിൽ പെടുന്നു.

മുൻകാലജീവിതം

[തിരുത്തുക]

ഇഗ്നേസ് തിർക്കിയുടെ ചെറിയ സഹോദരൻ പ്രബോദ് തിർക്കി യും ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാണ്. റൗർക്കലയിലുള്ള പാൻപോഷ് സ്പോർട്ട്സ് ഹോസ്റ്റലിലാണ് അദ്ദേഹം പരിശീലനം നേടിയത്. അദ്ദേഹം ആർമിയിൽ ഓഫീസറായിരുന്നു.

2001 ഫെബ്രുവരിയിൽ കെയ്റോയിലെ അക്ബർ എൽ യോം ടൂർണമെന്റിൽ ബെൽജിയത്തിനെതിരെ നടന്ന കളിയിൽ അദ്ദേഹം ദേശീയതലത്തിൽ അരങ്ങേറ്റം നടത്തി. 2004 ൽ ഏഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ അംഗമായിരുന്നു അദ്ദേഹം. ഏഴാം സ്ഥാനത്താണ് അതിൽ ഇന്ത്യ എത്തിയത്. ക്ലബ് ഹോക്കിയിൽ ടിർക്കി സെർവീസസ് എന്ന ക്ലബിന് വേണ്ടി കളിച്ചു.

അദ്ദേഹം ഏറ്റവും നന്നായി ഓർമിക്കപ്പെടുന്നത് 2003 ഏഷ്യകപ്പിൽ അവസാന മിനുറ്റുകളിൽ കളി 2-2 എന്ന സമനിലയിൽ നിൽക്കുമ്പോൾ പാകിസ്താന്റെ സൊഹൈൽ അബ്ബാസിന്റെ കാലുകൾക്കിടയിലൂടെ നേടിയ ഗോളിലൂടെയാണ്. അത് വഴി ഇന്ത്യ ലീഡ് നേടുകയും തുടർന്ന് അവസാന നിമിഷത്തിൽ നാലാമത് ഗോൾ കൂടി നേടി ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ മാച്ച് ഇന്ത്യയുടെ ആദ്യ ഏഷ്യകപ്പ് സ്വർണ നേട്ടം ആയിരുന്നു.[2]

2001 മുരുഗപ്പ ഗോൾഡ് കപ്പിൽ വിജയഗോൾ നേടയത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നേട്ടമാണ്. അതിന് ശേഷം ഡിസംബർ 2002 ൽ  ഹൈദരാബാദ് നടന്ന നാഷണൽ ഗെയിംസിലും അദ്ദേഹം ഗോൾ നേടി.

അവാർഡുകൾ

[തിരുത്തുക]
S.No. Awards Year
1 പത്മശ്രീ[3] 2010
2 അർജുന അവാർഡ്
2009
3 ഏകലവ്യ പുരസ്കാർ
2003
4 സെർവീസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ
2004
  1. {{cite news}}: Empty citation (help)
  2. {{cite news}}: Empty citation (help)
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇഗ്നാസ്_തിർക്കി&oldid=4098907" എന്ന താളിൽനിന്ന് ശേഖരിച്ചത്