ആർ. അച്യുതൻ
കേരളത്തിലെ സാമൂഹ്യപ്രവർത്തകനും മൂന്നാം ലോക്സഭാംഗവും തിരു കൊച്ചി നിയമസഭാംഗവുമായിരുന്നു ആർ. അച്യുതൻ(ജനനം : 14 ജൂൺ 1916 - )
ജീവിതരേഖ
[തിരുത്തുക]കൊല്ലം പൂതക്കുളത്ത് ബി. കണ്ണന്റെയും ദേവയാനിയുടെയും മകനായി ജനിച്ചു. പൂതക്കുളം മലയാളം ഹൈസ്കൂളിൽ പഠനം. ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ദിവാൻ ഭരണത്തിന്റെയും ഭീകരതയ്ക്കെതിരെ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ നചത്തിയ സമരങ്ങൾക്ക് എസ്. മാധവൻപിളള, വി. വാസുപിളള എന്നിവരോടൊപ്പം ആർ.അച്യുതന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
പൂതക്കുളം ചെമ്പകശ്ശേരി സ്കൂൾ സ്ഥാപിച്ച് അവർണ്ണ ജനവിഭാഗങ്ങളുടെ പഠനത്തിന് വഴിയൊരുക്കി. പൂതക്കുളം ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ആരാധനയ്ക്കായി പ്രവേശനം ലഭിക്കുന്നതിനു വേണ്ടി നടന്ന സമരത്തിന് നേതൃത്വം നൽകി. 1948—52 കാലത്ത് തിരു കൊച്ചി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ള സർക്കാരിലെ ചീഫ് വിപ്പായിരുന്നു(1949—52). 1962 ൽ മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. [1]