ആന്റണി ഹോപ്കിൻസ്
ദൃശ്യരൂപം
ആന്റണി ഹോപ്കിൻസ് | |
---|---|
ജനനം | ഫിലിപ്പ് ആന്റണി ഹോപ്കിൻസ്' |
സജീവ കാലം | 1967-present |
ജീവിതപങ്കാളി(കൾ) | Petronella Barker (1967-1972) (divorced) Jennifer Lynton (1973-2002) (divorced) Stella Arroyave (2003-present) |
പുരസ്കാരങ്ങൾ | Saturn Award for Best Actor (film) 1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ് NYFCC Award for Best Actor 1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ് |
സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് (ജനനം: ഡിസംബർ 31, 1937)ഒരു വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ ഹാനിബാൾ ലെക്ടർ എന്ന പരമ്പര കൊലയാളിയായ നരഭോജിയാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലൻസ് ഓഫ് ദ ലാംബ്സിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു. ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്, നിക്സൺ, ഫ്രാക്‌ചർ എന്നിവയാണ് ശ്രദ്ധ നേടിയ മറ്റ് പ്രധാന ചിത്രങ്ങൾ. വെയിൽസിലാണ് ഹോപ്കിൻസ് ജനിച്ചതും വളർന്നതും. ഏപ്രിൽ 12, 2000-ത്തിൽ അമേരിക്കൻ പൗരത്വവും നേടി.