Jump to content

അറാക്ക്

Coordinates: 34°05′30″N 49°41′21″E / 34.09167°N 49.68917°E / 34.09167; 49.68917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറാക്ക്
اراک, Arāk
City
Clockwise from top: Bakhtyari Bridge, Valiasr Square, Senjan, City Park, and the old bazaar.
Clockwise from top: Bakhtyari Bridge, Valiasr Square, Senjan, City Park, and the old bazaar.
Official seal of അറാക്ക്
അറാക്ക് is located in Iran
അറാക്ക്
അറാക്ക്
Coordinates: 34°05′30″N 49°41′21″E / 34.09167°N 49.68917°E / 34.09167; 49.68917
CountryIran
ProvinceMarkazi
CountyArak
DistrictCentral
സർക്കാർ
 • MayorMohammad Karim Shafei'i
ഉയരം
1,718 മീ (5,636 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
609.786[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്086
ClimateDsa
വെബ്സൈറ്റ്arak.ir

അറാക്ക് ( പേർഷ്യൻ: اراک, Arâk; IPA: [æˈɾɒːk] )[2] ഇറാനിലെ മർകാസി പ്രവിശ്യയുടെ തലസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 160,761 കുടുംബങ്ങളിലായി 526,182 ആയിരുന്നു. നഗരം "ഇറാൻറെ വ്യാവസായിക തലസ്ഥാനം" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.[3][4]

ഒരു പ്രധാന വ്യാവസായിക നഗരമെന്ന നിലയിൽ, മെഷീൻ സാസി അറാക്ക്, ഇറാനിയൻ അലുമിനിയം കമ്പനി ഉൾപ്പെടെ നഗരത്തിനകത്തും പുറത്തും ഏതാനും കിലോമീറ്ററുകൾക്കുള്ളിലുമായി അറാക്കിൽ നിരവധി വ്യവസായ ശാലകളുണ്ട്. ഈ വ്യവസായ ശാലകൾ ഉരുക്ക്, പെട്രോകെമിക്കൽ, ലോക്കോമോട്ടീവ് വ്യവസായങ്ങളിൽ രാജ്യത്തിന്റെ ആകെ ആവശ്യത്തിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നു.വികസ്വര രാജ്യത്തിലെ ഒരു വ്യാവസായിക നഗരമെന്ന നിലയിൽ അറാക്ക് നഗരം വായു മലിനീകരണത്താൽ കഷ്ടപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

യഥാർത്ഥത്തിൽ സോൾട്ടൻ അബാദ് എന്ന് പേരിട്ടിരുന്ന, ഇന്നത്തെ അറാക്ക് നഗരം 1808-ൽ സ്ഥാപിച്ചത്, ജോർജിയൻ മുസ്ലീം വംശജനും ഇറാനിയൻ അനുകൂല യുദ്ധപ്രഭുവായിരുന്ന യൂസഫ് ഖാൻ-ഇ ഗോർജിയാണ്.[5] അദ്ദേഹത്തിന് റഷ്യൻ ചക്രവർത്തിനി കാതറിൻ ദി ഗ്രേറ്റ് പിന്തുണച്ചിരുന്ന തന്റെ കസിൻമാരുമായുള്ള പ്രദേശിക തർക്കത്തെത്തുടർന്ന് ഖ്വജർ ഭരണാധികാരി ആഘ മുഹമ്മദ് ഖാൻ തൻറെ രാജ്യത്ത് അഭയം നൽകി.

1795 നും 1797 നും ഇടയിൽ, ഖ്വജർ ഭരണാധികാരിയായിരുന്ന ആഖാ മുഹമ്മദ് ഖാൻ ഖജർ അഭയം നൽകുകയും പിന്നീട് യൂസഫ് ഖാൻ-ഇ സെപഹ്ദർ എന്ന പേരിലറിയപ്പെട്ടതുമായ സൈനിക നേതാവ് യൂസഫ് ഖാൻ-ഇ ഗോർജി, ഫലഭൂയിഷ്ഠമായതും എന്നാൽ മോശമായി പരിപാലിക്കപ്പെട്ടിന്നതുമായ ഒരു പ്രദേശത്ത് തന്റെ സൈന്യത്തെ പാർപ്പിക്കുകയും അത് പിന്നീട് ആധുനിക കാലത്തെ അറാക്ക് നഗരമായി മാറുകയും ചെയ്തു. ഈ പ്രദേശത്തെ പരസ്പര ശത്രുതയുള്ള ഗോത്രങ്ങൾ ഖജർ ഭരണത്തിൽ നിന്ന് സ്വയംഭരണാധികാരത്തോടെ ഇവിടെ പ്രവർത്തിച്ചിരുന്നു. ഷായുടെ അംഗീകാരത്തോടെ, ശത്രുക്കളെ തുരത്താൻ യൂസഫ് ഖാൻ ഇവിടുത്തെ പ്രധാന നദി വഴിതിരിച്ചുവിടുകയും ഒരു നിഷ്പക്ഷ മേഖലയായി  പ്രവർത്തിക്കുന്നതിന് സോൾട്ടാൻ അബാദ് എന്ന കോട്ട പണിയുകയും ചെയ്തു.

ആദ്യകാല ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, യൂസഫ് ഖാൻ നഗരം നിർമ്മിച്ചത് മലിനജലത്തിന്റെ സഹായത്തോടെയാണ്. 1892 വരെ പട്ടണം ഒരു സൈനിക പാളയമായും കോട്ടയായും തുടർന്നു. സോൾട്ടാൻ അബാദ് കോട്ടയ്ക്ക് ചുറ്റുമായി 7 മീറ്റർ ആഴമുള്ള കിടങ്ങുകളാൽ ചുറ്റപ്പെട്ട ഒരു കട്ടിയുള്ള മതിൽ നിലനിന്നിരുന്നു. പട്ടണത്തിന് ചുറ്റും എട്ട് ടവറുകൾ നിർമ്മിക്കുകയും അതിന്റെ വടക്ക് ഭാഗത്ത് സർക്കാർ വക കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.

1891-ൽ, സോൾട്ടാൻ അബാദിലെ വ്യാപാരശാലകളും പൂന്തോട്ടങ്ങളും സർക്കാർ കെട്ടിടങ്ങളും ഡെപ്യൂട്ടി ഗവർണർ മിർസ ഹസന്റെ (എറ്റെമാഡ് ഓസ്-സാൽറ്റേൻ) ഉത്തരവനുസരിച്ച് അറ്റകുറ്റപ്പണികൾ ചെയ്തു. നഗരത്തിന്റെ വലിയ ഭാഗങ്ങൾ മുമ്പ് നിലവിലുണ്ടായിരുന്ന സൈനിക മേധാവികളുടെ സ്വകാര്യ സ്വത്തായി മാറിയിരുന്നത് 1918-1922 കാലഘട്ടത്തിൽ സംസ്ഥാനത്തിന് കൈമാറ്റം ചെയ്യപ്പെട്ടു.

19-ആം നൂറ്റാണ്ടിന്റെ അവസാന പാദത്തോടെ, നഗരം പരവതാനി നിർമ്മാണ വ്യവസായത്തിൽ വലിയ പുരോഗതി കൈവരിച്ചതോടെ ഒടുവിൽ കയറ്റുമതി വിപണികൾക്കായുള്ള ഇറാന്റെ പരവതാനി ഉൽപ്പാദനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ഇത് മാറുകയും കുറഞ്ഞത് 1940 വരെ ഈ നില തുടരുകയും ചെയ്തു.[6]

പഹ്‌ലവി രാജവംശത്തിലെ റെസ ഷായുടെ ഭരണത്തിൻ കീഴിൽ, നഗരത്തിന്റെ പേര് അറാക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സസ്യ എണ്ണ, സോപ്പ്, പഞ്ചസാര, ബീറ്റ്റൂട്ട്, കമ്പിളി വ്യവസായങ്ങൾ എന്നിവയ്ക്കുള്ള ആധുനിക ഫാക്ടറികൾ നഗരത്തിനുള്ളിൽ സ്ഥാപിക്കപ്പെട്ടു. റെസ ഷായുടെ നിർദ്ദേശപ്രകാരം 1938-ൽ പൂർത്തിയാക്കിയ ഒരു പ്രധാന റെയിൽവേ പ്രോജക്റ്റായ ട്രാൻസ്-ഇറാനിയൻ റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷനായി അറാക്ക് നഗരം മാറി.

1972-ൽ, ഒരു അലുമിനിയം സ്മെൽറ്ററും ഹെവി എൻജിനീയറിങ് പ്ലാന്റും ഉൾപ്പെടെ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് പ്രധാന സംരംഭങ്ങൾ നഗരത്തിൽ സ്ഥാപിക്കപ്പെട്ടു. റെയ്‌നോൾഡ്‌സ് ആൻഡ് റെയ്‌നോൾഡ്‌സ് കമ്പനിയുമായി സഹകരിച്ച് സെൻട്രൽ ട്രീറ്റി ഓർഗനൈസേഷന്റെ റീജിയണൽ കോ-ഓപ്പറേഷൻ ഫോർ ഡെവലപ്‌മെന്റ് പ്രോജക്റ്റിന് കീഴിലാണ് അലുമിനിയം സ്മെൽറ്റർ നിർമ്മിക്കപ്പെട്ടത്. സോവിയറ്റ് യൂണിയനിലേക്കുള്ള ഗ്യാസ് വിൽപ്പനയ്ക്ക് പകരമായി അവിടെ നിന്നുള്ള ഉപകരണങ്ങളും സാങ്കേതിക ഉപദേശവും പ്രയോജനപ്പെടുത്തിയാണ് എഞ്ചിനീയറിംഗ് പ്ലാന്റ് പൂർത്തിയാക്കിയത്.

2013 ഏപ്രിൽ 6-ന് കരാഹ്രുദ്, സെൻജൻ നഗരങ്ങളോട് ചേർന്ന് ഈ നഗരം ഔദ്യോഗികമായി ഒരു മഹാനഗരമായി മാറി. 2017-ൽ ഈ നഗരത്തിൽ ഒരു മനുഷ്യൻ തന്റെ ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ട വെടിവയ്ച്ചുകൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.[7]

ഭൂമിശാസ്ത്രം

[തിരുത്തുക]

തെക്ക്, പടിഞ്ഞാറ്, കിഴക്ക് വശങ്ങളിൽ പർവതങ്ങളാൽ വലയം ചെയ്യപ്പെട്ട അറാക്ക് നഗരത്തിൻറെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം ഏകദേശം 1750 മീറ്ററാണ്. ടെഹ്‌റാൻ നഗരത്തിൽ നിന്ന് 260 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഇത്, കോം, ഇസ്ഫഹാൻ നഗരങ്ങളുടെ സമീപത്താണ്.

അവലംബം

[തിരുത്തുക]
  1. "Statistical Center of Iran > Home".
  2. അറാക്ക് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3053519" in the "Unique Feature Id" form, and clicking on "Search Database".
  3. "Industry in Arak". Archived from the original on 2013-11-07.
  4. Network, Creative (2017-07-04). "پایتخت صنعتی ایران". پایگاه خبری روزنامه عطریاس (in ഇംഗ്ലീഷ്). Archived from the original on 2020-08-15. Retrieved 2019-02-01.
  5. de Planhol, X. (1986). "ARĀK". Encyclopaedia Iranica, Vol. II, Fasc. 3. pp. 247–248.
  6. "Arak: Modern Town and Industry". Encyclopaedia Iranica.
  7. "Reports: Man shoots dead 7 family members in Iran". CTVNews (in ഇംഗ്ലീഷ്). 2019-03-31. Retrieved 2022-06-17.
"https://ml.wikipedia.org/w/index.php?title=അറാക്ക്&oldid=3826442" എന്ന താളിൽനിന്ന് ശേഖരിച്ചത്