അമൃതവർഷിണി
ദൃശ്യരൂപം
കർണാടക സംഗീതത്തിലെ അറുപത്തിആറാമത്തെ മേളകർത്താരാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗമാണ് അമൃതവർഷിണി.(സംസ്കൃതം: अमृतवर्षिणि, തമിഴ്: அம்ருதவர்ஷிணி)
ആരോഹണം : 'സ ഗ മ പ നി സ'
അവരോഹണം : 'സ നി പ മ ഗ സ'
ഈ രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതർ രചിച്ച ആനന്ദാമൃതാകർഷിണി എന്നാരംഭിക്കുന്ന കീർത്തനം വളരെ പ്രസിദ്ധമാണ്. ദീക്ഷിതർ ഒരിക്കൽ ഈ കീർത്തനം പാടി രാമനാഥപുരത്തു മഴ പെയ്യിച്ച്, തദ്ദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതായി ഐതിഹ്യമുണ്ട്. [1][2]