Jump to content

അന്ന ഹസ്‌ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന ഹസ്‌ലം
വ്യക്തിഗത വിവരങ്ങൾ
ജനനം
അന്ന മരിയ ഫിഷർ

1829 (1829)
യൂഗാൽ, കൗണ്ടി കോർക്ക്, അയർലൻഡ്
മരണം1922 (വയസ്സ് 92–93)
Dublin, Ireland
പങ്കാളിGavin Craven (1825–1917)

പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെയും അയർലണ്ടിലെ വനിതാ പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയുമായിരുന്നു അന്ന മരിയ ഹസ്‌ലം (né ��ിഷർ; 1829-1922).

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

1829 ൽ അയർലണ്ടിലെ കൗണ്ടി കോർക്കിലെ യൂഗാലിലാണ് അന്ന മരിയ ഫിഷർ ജനിച്ചത്.[1] ജെയ്നിന്റെയും അബ്രഹാം ഫിഷറിന്റെയും 17 മക്കളിൽ പതിനാറാമത്തെ കുട്ടിയായി അവർ ജനിച്ചു. അവരുടേത് യൂഗലിൽ ബിസിനസ്സുള്ള ഒരു ക്വേക്കർ കുടുംബമായിരുന്നു. മഹാ ക്ഷാമകാലത്ത് നടത്തിയ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധിക്കപ്പെട്ടു.[2]

സൂപ്പ് ഉണ്ടാക്കുന്ന അടുക്കളകളിൽ സഹായിയായി തൊഴിലാരംഭിച്ച അന്ന അവിടത്തെ പെൺകുട്ടികൾക്കായി ലേസ് നിർമ്മാണം, നെയ്ത്തുരീതികളായ ക്രോച്ചറ്റ്, നിറ്റിങ് തുടങ്ങിയ കുടിൽവ്യവസായങ്ങൾ ആരംഭിക്കുകയായിരുന്നു. അവർ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യതയിൽ വിശ്വസിക്കുകയും അടിമത്തത്തിനെതിരെയും സമാധാനത്തിനും വേണ്ടിയുള്ള പ്രചാരണത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ക്വേക്കർ ബോർഡിംഗ് സ്കൂളുകൾ, കൗണ്ടി വാട്ടർഫോർഡിലെ ന്യൂടൗൺ സ്കൂൾ, യോർക്കിലെ കാസ്റ്റിൽഗേറ്റ് സ്കൂൾ എന്നിവിടങ്ങളിൽ അവർ പഠിച്ചു. തുടർന്ന് യോർക്ക്ഷെയറിലെ അക്ക്വർത്ത് സ്കൂളിൽ ടീച്ചിംഗ് അസിസ്റ്റന്റായി ജോലിചെയ്യുന്നതിനിടെ അവർ അവിടെ പഠിപ്പിച്ചുകൊണ്ടിരുന്ന കൗണ്ടി ലാവോയിസിലെ മൗണ്ട്മെല്ലിക്കിൽ നിന്നുള്ള തോമസ് ഹസ്‌ലാമിനെ കണ്ടുമുട്ടി.[3]

അന്നയും തോമസ് ഹസ്ലമും

[തിരുത്തുക]
അന്നയും തോമസ് ഹസ്ലമും

അന്നയും തോമസ് ഹസ്‌ലമും 1854 മാർച്ച് 20-ന് കോർക്ക് രജിസ്‌ട്രി ഓഫീസിൽ വച്ച് വിവാഹിതരായി.[4] കുട്ടികളുണ്ടാകാൻ ആഗ്രഹിക്കാത്തതിന്റെ ഫലമായി അവരുടെ വിവാഹം പ്രധാനമായും ബ്രഹ്മചാരിയായിരുന്നു. പിന്നീടുള്ള രചനകളിൽ തോമസ് പുരുഷന്മാർക്ക് പവിത്രതയെ അനുകൂലിച്ചു വാദിച്ചു. അന്നയും തോമസ് ഹസ്‌ലമും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യതയെക്കുറിച്ചുള്ള ഒരു വിശ്വാസം പങ്കിട്ടു. അദ്ദേഹം അവരുടെ പ്രചാരണങ്ങളെ പിന്തുണച്ചു.[3] 1825-ൽ ഒരു ക്വാക്കർ കുടുംബത്തിലാണ് തോമസ് ജോസഫ് ഹസ്ലം ജനിച്ചത്. ഒരു ഫെമിനിസ്റ്റ് സൈദ്ധാന്തികനായിരുന്നു തോമസ്. 1868 മുതൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും വേശ്യാവൃത്തി, ജനന നിയന്ത്രണം, സ്ത്രീകളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അദ്ദേഹം എഴുതി.

അന്നയും തോമസും സാമൂഹിക പരിഷ്‌കരണത്തോടുള്ള താൽപര്യം കാരണം സൊസൈറ്റി ഓഫ് ഫ്രണ്ട്‌സിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇരുവരും അപ്പോഴും സമൂഹവുമായി ബന്ധം പുലർത്തി. ക്വാക്കർ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതിനാൽ തോമസ് നിരസിക്കപ്പെട്ടതായി പറയപ്പെടുന്നു. 1868-ൽ തോമസ് "വിവാഹപ്രശ്നം" എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അതിൽ കുടുംബ പരിമിതി എന്ന ആശയം ഉയർത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുരക്ഷിതമായ കാലഘട്ടം ഉൾപ്പെടെയുള്ള നിരവധി ഗർഭനിരോധന മാർഗ്ഗങ്ങൾ അദ്ദേഹം വിശദീകരിച്ചു.

തോമസ് ഹസ്ലം 1917 ജനുവരി 30-ന് തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ അന്തരിച്ചു. ഡബ്ലിനിലെ ടെമ്പിൾ ഹില്ലിലെ ക്വാക്കർ ശ്മശാനത്തിൽ അദ്ദേഹത്തെയും അന്നയെയും ഒരുമിച്ച് അടക്കം ചെയ്തു.

അവലംബം

[തിരുത്തുക]
  1. History Journal. "Anna Haslam". History Journal. Archived from the original on 13 December 2014. Retrieved 12 December 2014.
  2. Quinlan, Carmel (17 October 2012). "Standing up for women in politics". The Irish Times. Retrieved 12 December 2014.
  3. 3.0 3.1 Rappaport, Helen (2001). Encyclopedia of Women Social Reformers, Volume 1. Santa Barbara: ABC-CLIO. pp. 290–91. ISBN 1576071014.
  4. FamilySearch. "Ireland Marriages, 1619–1898". FamilySearch. Retrieved 12 December 2014.
"https://ml.wikipedia.org/w/index.php?title=അന്ന_ഹസ്‌ലം&oldid=3926876" എന്ന താളിൽനിന്ന് ശേഖരിച്ചത്