അനുപം ഖേർ
അനുപം ഖേർ | |
---|---|
തൊഴിൽ(s) | അഭിനേതാവ്, സിനിമാ നിർമാതാവ്, സിനിമാ സംവിധായകൻ |
ഹിന്ദി ചലച്ചിത്രത്തിലെ ഒരു സ്വഭാവ, ഹാസ്യനടനാണ് അനുപം ഖേർ (ഹിന്ദി: अनुपम खेर; ജനനം: മാർച്ച് 7, 1954). 200 ലധികം ഹിന്ദി ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് സിനിമയിലും ഖേർ അഭിനയിച്ചിട്ടുണ്ട്.
1982 ൽ ആഗ്‌മാൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഖേർ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1984 അദ്ദേഹം സാരാംശ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുമെന്ന് കർമ(1986), ഡാഡി(1989) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തെളിയിച്ചു. ചില മികച്ച ടി.വി. ഷോകളും അനുപം ഖേർ അവതരിപ്പിച്ചിട്ടുണ്ട്. സേ ന സംതിംഗ് ടു അനുപം അങ്കിൾ, സവാൽ ദസ് കരോട് ക എന്നിവ അവയിൽ പ്രധാനമാണ്.
ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിൽ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2007 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന [2]സതീഷ് കൗശിക്കുമായി ചേർന്ന് കരോൾ ബാഗ് പ്രൊഡക്ഷൻസ് എന്ന ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറിൽ സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ സംഗ് എന്ന സിനിമയും പുറത്തിറക്കി.[3]
സ്വകാര്യ ജീവിതം
[തിരുത്തുക]ആദ്യഭാര്യയായ മധുവുമായുള്ള ജീവിതം പരാജയമായിരുന്നുവെങ്കിലും പിന്നീട് കിരൺ ഖേറുമായിട്ടുള്ള ജീവിതം സുഖകരമായിരുന്നു. സഹോദരൻ രാജു ഖേർ ഒരു അഭിനേതാവാണ്.
അവാർഡുകളും നേട്ടങ്ങളും
[തിരുത്തുക]ദേശീയ ചലചിത്ര അവാർഡുകൾ
[തിരുത്തുക]ഫിലിംഫെയർ അവാർഡുകൾ
[തിരുത്തുക]- 1984 - മികച്ച നടൻ, സാരാംശ്
- 1988 - മികച്ച സഹ നടൻ, വിജയ്
- 1989 - മികച്ച ഹാസ്യനടൻ, രാം ലഖൻ
- 1990 - ക്രിട്ടിക്സ് അവാർഡ്, ഡാഡി
- 1991 - മികച്ച ഹാസ്യനടൻ, ലംഹേ
- 1992 - മികച്ച ഹാസ്യനടൻ, ഖേൽ
- 1993 - മികച്ച ഹാസ്യനടൻ, ഡർ
- 1995 - മികച്ച ഹാസ്യനടൻ, ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ
സ്റ്റാർ സ്ക്രീൻ അവാർഡുകൾ
[തിരുത്തുക]- 1994: മികച്ച സഹ നടൻ,1942: എ ലവ് സ്റ്റോറി
- 1999: മികച്ച ഹാസ്യനടൻ, ഹസീന മാൻ ജായേംഗേ
ബോളിവുഡ് മൂവി അവാർഡുകൾ
[തിരുത്തുക]- 1999 : മികച്ച സഹ നടൻ സലാഖേൻ
- 2007 : മികച്ച ഹാസ്യനടൻ, for ഖോസ്‌ല ക ഖോസ്‌ല
മറ്റു അവാർഡുകൾ
[തിരുത്തുക]- 2000, ഒരു പതിറ്റാണ്ടിലെ അഭിനേതാവ് [6]
- 2000, മികച്ച ഹാസ്യനടൻ - സാൻസൂയി അവാർഡ് [7]
- 2001, Real Life Hero Award at the Zee Gold Bollywood Awards[8]
- 2004, Padma Shri by the Government of India for his contribution to Indian cinema[9]
- 2005, Best Actor Award from the Karachi International Film Festival for Maine Gandhi Ko Nahin Mara[10]
- 2005, "Divya Himachal Award" for excellence 2005, with the blessings of H.H. Dalai Lama[11]
- 2006, Best Actor Award at the Riverside International Film Festival at California for Maine Gandhi Ko Nahin Mara[12]
- 2006, GIFA awards: Critics Choice Awards - Best Actor in a Comic Role for Khosla Ka Ghosla[13][14]
- പത്മഭൂഷൻ പുരസ്കാരം - 2016[15]
അവലംബം
[തിരുത്തുക]- ↑ "Anupam Kher: A retake of life's scenes". Times of India. Retrieved 2007-05-31.
- ↑ "NSD Graduates" (PDF). Archived from the original (PDF) on 2011-07-18. Retrieved 2008-09-11.
- ↑ Tere Sang interview
- ↑ "Divya Himachal Award For Excellence To Shri Anupam Kher". Archived from the original on 2011-07-07. Retrieved 2008-09-11.
- ↑ Amitabh Bachchan bags the Best Actor National award : Bollywood News : ApunKaChoice.Com
- ↑ "Divya Himachal Award For Excellence To Shri Anupam Kher". Archived from the original on 2011-07-07. Retrieved 2008-09-11.
- ↑ Yash Raj Films - Awards
- ↑ Bollywood Awards | Bollywood Fashion Awards | Bollywood Music Awards
- ↑ "The Hindu : Front Page : President gives Padma awards". Archived from the original on 2004-07-03. Retrieved 2008-09-11.
- ↑ "Bollywood City - News - Karachi fest award is greater honour than Oscar: Anupam". Archived from the original on 2007-10-22. Retrieved 2008-09-11.
- ↑ "The Hindu : National : Dalai Lama honours Anupam Kher". Archived from the original on 2007-10-22. Retrieved 2008-09-11.
- ↑ "Mid-Day - Bollywood news, Bollywood movies, Bollywood actress & lot more". Archived from the original on 2007-10-22. Retrieved 2008-09-11.
- ↑ G.I.F.A. Awards 2006: List of winners
- ↑ G.I.F.A. Awards 2006: List of winners : NAACHGAANA
- ↑ "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]References
[തിരുത്തുക]- Pages using the JsonConfig extension
- 1954-ൽ ജനിച്ചവർ
- മാർച്ച് 7-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥികൾ