അഡോൾഫ് എയ്‌ക്‌മാൻ
അഡോൾഫ് എയ്‌ക്‌മാൻ | |
---|---|
ജനനം | ഓട്ടോ അഡോൾഫ് എയ്‌ക്‌മാൻ 19 മാർച്ച് 1906 |
മരണം | 1 ജൂൺ 1962 | (പ്രായം 56)
മരണ കാരണം | തൂക്കിക്കൊല്ലൽ |
ദേശീയത | ജർമൻകാരൻ |
മറ്റ് പേരുകൾ | റിക്കാർഡൊ ക്ലെമന്റ് |
തൊഴിൽ | SS-Obersturmbannführer (ലെഫ്റ്റനന്റ് കേണൽ) |
തൊഴിലുടമ | RSHA |
സംഘടന(കൾ) | ഷുട്സ്റ്റാഫൽ |
രാഷ്ട്രീയ കക്ഷി | നാസി പാർട്ടി (NSDAP) |
ജീവിതപങ്കാളി(കൾ) | വെറോണിക്ക ലീബൽ (m. 1935) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) | അഡോൾഫ് കാൾ എയ്‌ക്‌മാനും മറിയ ഷീഫെർലിംഗും |
പുരസ്കാരങ്ങൾ |
|
ഒപ്പ് | |
ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി നേതാക്കളിലൊരാളും ആയിരുന്നു അഡോൾഫ് എയ്‌ക്‌മാൻ (Adolf Eichmann). (ഉച്ചാരണം [ˈɔto ˈaːdɔlf ˈaɪ̯çman]; 19 മാർച്ച് 1906 – 1 ജൂൺ 1962). ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു എയ്‌ക്‌മാൻ. എസ്സ് എസ്സ് നേതാവ് റീൻഹാർഡ് ഹെയ്‌ഡ്രികിന്റെ നിർദ്ദേശപ്രകാരം ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള ഏർപ്പാടുകൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം എയ്‌ക്‌മാന് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ എയ്ക്മാൻ അർജന്റീനയിലേക്ക് നാട് വിട്ടു. അവിടെ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായി കഴിഞ്ഞ എയ്ക്മാനെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടി. എയ്‌ക്‌മാനെ പിന്നീട് ഇസ്രായേലിൽ കൊണ്ടുവന്നു. വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊന്നു. ഇസ്രായേൽ രാജ്യം നടത്തിയ ഏക വധശിക്ഷയാണ് ഇത്.[1]
എടുത്തുപറയത്തക്ക സംഭവങ്ങളൊന്നുമില്ലാത്ത ഒരു സ്കൂൾകാലത്തിനു ശേഷം എയ്‌ക്‌മാൻ കുറച്ചുകാലം ഓസ്ട്രിയയിൽ തന്റെ പിതാവിന്റെ ഖനിക്കമ്പനിയിൽ ജോലി ചെയ്തിരുന്നു. 1927 മുതൽ ഒരു എണ്ണക്കമ്പനിയിൽ പ്രവർത്തിച്ച ഇയാൾ 1932-ൽ നാസിപ്പാർട്ടിയിലും എസ്സ് എസ്സിലും ചേർന്നു. 1933-ൽ ജർമനിയിൽ തിരിച്ചെത്തി സെക്യൂരിറ്റി സർവീസിൽ ചേർന്ന എയ്‌ക്‌മാനെ അതിന്റെ ജൂതകാര്യങ്ങൾ നോക്കുന്ന സമിതിയുടെ തലവനാക്കി. ഇതിന്റെ പ്രധാന ഉത്തരവാദിത്തം ഹിംസയും കലാപവും സാമ്പത്തിക ഉപരോധങ്ങളും കൊണ്ട് ജൂതരെ പൊറുതിമുട്ടിച്ച് നാടുകടത്തുക എന്നതായിരുന്നു. 1939 സെപ്തംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എയ്‌ക്‌മാനും കൂട്ടരും ജൂതരെ നാടുകടത്താൻ ഉദ്ദേശിച്ച് പ്രധാന നഗരങ്ങളിലെല്ലാം അവരെ ഘെറ്റോകളിൽ വേർതിരിച്ചു പാർപ്പിക്കുന്ന പരിപാടികളിൽ ഏർപ്പെട്ടു. ജൂതരെ എല്ലാവരെയും പിടിച്ച് മറ്റെവിടെയെങ്കിലും എത്തിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതു നടപ്പിലായില്ല.
1941 -ൽ നാസികൾ സോവിയറ്റ് യൂണിയനിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയപ്പോഴേക്കും ജൂതരെ നാടുകടത്തുക എന്നതിൽ നിന്നും മാറി ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം. ജൂതരുടെ വംശഹത്യനടത്തുന്നതിനെപ്പറ്റിയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ 1942 ജനുവരി 20 -ന് റീൻഹാർഡ് ഹെയ്‌ഡ്രിക്ക് നാസിഭരണാധികാരികളെ വിളിച്ചുകൂട്ടി നടത്തിയ രഹസ്യസമ്മേളനമായ വാൻസീ കോൺഫറൻസിന്ന് വേണ്ട വിവരങ്ങളെല്ലാം ഹെയ്‌ഡ്രിക്കിനായി എയ്‌ക്‌മാൻ എത്തിച്ചിരുന്നു. അതിൽ പങ്കെടുത്ത എയ്‌ക്‌മാൻ തന്നെയാണ് അതിന്റെ മിനുട്‌സ് രേഖപ്പെടുത്തിയത്. എയ്‌ക്‌മാനും കൂട്ടർക്കും തന്നെയായിരുന്നു ജൂതന്മാരെ കൊലക്കളങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെയും കൂട്ടക്കൊല നടത്തേണ്ടതിന്റെയും ചുമതല. 1944 മാർച്ചിൽ നാസികൾ ഹംഗറി കീഴടക്കിയപ്പോൾ അവിടത്തെ ജൂതന്മാരെ ഓഷ്‌വിറ്റ്‌സിൽ എത്തിക്കാനുള്ള പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് എയ്‌ക്‌മാൻ ആയിരുന്നു. ഓഷ്‌വിറ്റ്സിൽ എത്തിയ ഹംഗറിക്കാരായ ജൂതന്മാരിൽ 75 മുതൽ 90 ശതമാനം വരെ ആൾക്കാരെ എത്തിയ ഉടനെത്തന്നെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ജൂലൈയിൽ ഈ പരിപാടി അവസാനിക്കുമ്പോഴേക്കും ഹംഗറിയിലെ 725000 ജൂതന്മാരിൽ 437000 പേരും കൊല്ലപ്പെട്ടിരുന്നു. 55 മുതൽ 60 ലക്ഷം വരെ ജൂതന്മർ നാസികളാൽ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് ചരിത്രകാരനായ റിച്ചാർഡ് ഇവാൻസിന്റെ അനുമാനം. 50 ലക്ഷം ജൂതന്മാരെ കൊന്ന തൃപ്തിയിൽ തനിക്ക് ചിരിച്ചുകൊണ്ട് മരിക്കാം എന്നാണ് യുദ്ധത്തിന്റെ അവസാന നാളുകളിൽ എയ്‌ക്‌മാൻ അഭിപ്രായപ്പെട്ടത്.[2]
1945 -ൽ യുദ്ധത്തിൽ ജർമനി തോറ്റതോടെ എയ്‌ക്‌മാൻ ആസ്ട്രിയയിലേക്ക് നാടുവിട്ടു. 1950 വരെ അവിടെ കഴിഞ്ഞ എയ്‌ക്‌മാൻ കൃത്രിമരേഖകളുടെ സഹായത്തോടെ അർജന്റീനയിലേക്ക് രക്ഷപ്പെട്ടു. 1960 -ൽ ഇയാളുടെ അർജന്റീനയിലെ താമസത്തെപ്പറ്റി വിവരം ലഭിച്ച മൊസാദ് എയ്‌ക്‌മാനെ അവിടുന്ന് പിടികൂടി ഇസ്രായേലിൽ എത്തിക്കുകയും യുദ്ധക്കുറ്റങ്ങളും, മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങളും ജൂതജനതയ്ക്ക് എതിരെയുള്ള കുറ്റങ്ങളും അടക്കം 15 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. മിക്കവയിലും കുറ്റക്കാരൻ എന്നു കണ്ടെത്തപ്പെട്ട എയ്‌ക്‌മാനെ 1960 ജൂൺ ഒന്നിന് തുക്കിക്കൊന്നു.[3] മാദ്ധ്യമങ്ങളിൽ വലിയ സ്ഥാനം പിടിച്ച ഈ വിചാരണ പിന്നീട് പല ഗ്രന്ഥങ്ങൾക്കും കാരണമായി.[4] [5]
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ജർമനിയിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ 1906 -ൽ ആണ് എയ്‌ക്‌മാൻ ജനിച്ചത്.[6] 17 വർഷങ്ങൾക്കു മുൻപ് ഹിറ്റ്‌ലർ പഠിച്ച അതേ സ്കൂളിൽത്തന്നെയാണ് എയ്ക്മാന്റേയും വിദ്യാഭ്യാസം നടന്നത്.[7] വയലിൻ വായിച്ചിരുന്ന എയ്‌ക്‌മാൻ പല കലാ-കായിക പരിപാടികളിലും പങ്കെടുത്തിരുന്നു. പഠനത്തിൽ മോശമായതിനാൽ എയ്‌ക്‌മാനെ സ്കൂൾ മാറ്റുകയുണ്ടായി. അവിടെ നിന്നും പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങിയ അയാൾ തന്റെ പിതാവിന്റെ കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തു. നാസി പാർട്ടിയുടെ വലതുപക്ഷ ആശയങ്ങൾ അടങ്ങിയ പത്രങ്ങൾ വായിച്ചു തുടങ്ങിയതോടെ അതിൽ ആകൃഷ്ടനായി. വംശങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ദേശീയസമൂഹം സൃഷ്ടിക്കുക, ജർമ്മനിക് ജനതക്ക് ജീവിക്കാൻ കൂടുതൽ ഇടം കണ്ടെത്തുക, ജൂതന്മാരെ അടിച്ചമർത്തിക്കൊണ്ട് ഒരു വംശീയ ശുദ്ധീകരണം നടപ്പാക്കുക തുടങ്ങിയ നാസി ആശയങ്ങൾ പ്രയോഗവൽക്കരിക്കാനുള്ള ഇ ഇക്കാലത്താണ് എയ്‌ക്‌മാനിൽ രൂഢമൂലമായത്. .[8]
നാസിപ്പാർട്ടിയിൽ
[തിരുത്തുക]കുടുംബസുഹൃത്തും നാട്ടിലെ ഷുട്സ്റ്റാഫലിന്റെ നേതാവുമായ ഏണസ്റ്റ് കാൽട്ടൻബ്രണ്ണറിന്റെ ഉപദേശപ്രകാരം എയ്‌ക്‌മാൻ നാസിപ്പാർട്ടിയുടെ ഓസ്ട്രിയ ശാഖയിൽ 889895 നമ്പർ അംഗമായി ചേർന്നു.[9] നാസിപ്പാർട്ടിയിൽ 1932 എപ്രിൽ 1 -ന് ചേർന്ന ഇയാളുടെ 45326 ആം അംഗത്വം ഏഴ് മാസത്തിനു ശേഷം അംഗീകരിക്കപ്പെട്ടു.[10] എപ്പോഴും അക്രമത്തിൽ എത്തുന്ന ലിൻസിലെ പാർട്ടിയോഗങ്ങൾ അലങ്കോലമാകാതെ നോക്കാനും പാർട്ടിയുടെ ഓഫീസ് സംരക്ഷിക്കാനും ചുമതലയുള്ള സംഘത്തിൽ ആയിരുന്നു അയാളുടെ നിയമനം. ഈ ഉത്തരവാദിത്തം ഉള്ളപ്പോഴും പഴയ എണ്ണക്കമ്പനിയിലെ ജോലി അയാൾ തുടർന്നിരുന്നു.[11]
1933 ജനുവരിയിൽ നാസികൾ ജർമനിയുടെ അധികാരം പിടിച്ചതിന് ഏതാനും മാസങ്ങൾക്കുശേഷം എയ്‌ക്‌മാന് എണ്ണക്കമ്പനിയിലെ ജോലി നഷ്ടമായി. ഇതേ കാലയളവിൽ ഓസ്ട്രിയയിൽ നാസിപ്പാർട്ടിയെ നിരോധിക്കുകയും ചെയ്തു. അങ്ങനെ എയ്‌ക്‌മാൻ ജർമനിയിലേക്ക് മടങ്ങി.[12] പലതരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത എയ്‌ക്‌മാന്റെ ബറ്റാലിയൻ ഡക്കൗ ക്യാമ്പിനു സമീപമാണ് തമ്പടിച്ചിരുന്നത്.[13] ഡക്കൗവിലെ വിരസമായ പട്ടാളപരിശീലനത്തിൽ മടുത്ത എയ്‌ക്‌മാൻ സുരക്ഷാ സേനയിലേക്ക് സ്ഥലം മാറ്റം വാങ്ങി. ആറു മാസത്തിനുശേഷം അവിടെയൊരു മ്യൂസിയത്തിലെ ജൂതവിഭാഗത്തിൽ ചേർന്ന എയ്‌ക്‌മാൻ അതാണു തന്നിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് പിന്നീട് പറയുകയുണ്ടായി.[14] വിവിധ ജൂതസംഘടനകളേയും ജൂതമുന്നേറ്റങ്ങളേയും പറ്റി പഠിച്ച് റിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നു അയാൾക്ക് കിട്ടിയ ദൗത്യം. ഹീബ്രുവും യിദ്ദിഷും നന്നായി പഠിച്ച അയാൾ ജൂതകാര്യങ്ങളിലെ വിദഗ്ദ്ധനായി അറിയപ്പെട്ടു.[15] 1935 മാർച്ച് 21-ന് എയ്‌ക്‌മാൻ വെറോണിക്കയെ (1909–93) വിവാഹം ചെയ്തു.[16] അവർക്ക് നാല് ആൺകുട്ടികളായിരുന്നു ഉണ്ടായത്.
അക്രമവും സാമ്പത്തിക സമ്മർദ്ദവും ഉപയോഗിച്ച് നാസികൾ ജൂതരെ സ്വമനസാലെ ജർമനി വിടാൻ നിർബന്ധിതരാക്കി.[17] രാജ്യത്തുണ്ടായിരുന്ന 437000 ജൂതന്മാരിൽ 250000 പേരും 1933 മുതൽ 1939 വരെയുള്ള കാലത്ത് നാടുവിട്ടു.[18][19] 1937 -ൽ എയ്‌ക്‌മാനും അയാളുടെ മേലുദ്യോഗസ്ഥനായിരുന്ന ഹെർബേർട്ട് ഹാഗനും, മാദ്ധ്യമപ്രവർത്തകരെന്ന് കൃത്രിമരേഖകൾ ഉണ്ടാക്കി, ബ്രിട്ടീഷ് പാലസ്തീൻ സന്ദർശിക്കുകയുണ്ടായി. ജർമനിയിലെ ജൂതന്മാർ സ്വമനസാലേ ഇങ്ങോട്ട് കുടിയേറാനുള്ള സാദ്ധ്യത ആരായുകയായിരുന്നു അവരുടെ ലക്ഷ്യം. അവിടുന്ന് അവർ കെയ്റോയിലേക്കു പോയി. ഈ ആവശ്യം ഉന്നയിച്ച് അവർ ജൂതസംഘടനയായ ഹഗനായുടെ ഏജന്റുമാരെ കണ്ടെങ്കിലും ഒരു തീർപ്പിൽ എത്താനായില്ല.[20] ഹാവര എഗ്രിമെന്റ് പ്രകാരം കൂടുതൽ ജൂതന്മാരെ അങ്ങോട്ട് കുടിയേറാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യം ഹാഗൻ തള്ളി. കാരണം വളരെയധികം ജൂതന്മാർ പാലസ്തീനിലെത്തിയാൽ അവർ അവിടെ ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചേക്കാമെന്നും അത് നാസിനയങ്ങൾക്ക് എതിരാകുമെന്നും[21] ഹാഗൻ കരുതി. ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും പാലസ്തീനിലേക്ക് വരാൻ ഹാഗനും എയ്‌ക്‌മാനും ശ്രമിച്ചെങ്കിലും ആവശ്യമായ വീസ[22] ബ്രിട്ടീഷുകാർ നൽകാത്തതിനാൽ അതു നടന്നില്ല. ഈ സന്ദർശനത്തെപ്പറ്റി അവർ ഉണ്ടാക്കിയ റിപ്പോർട്ട് 1982 -ൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.[23]
1938 ആയപ്പോഴേക്കും ജർമനിയോടു കൂട്ടിച്ചേർക്കപ്പെട്ട ആസ്ട്രിയയിൽ നിന്നും ഒരു ജൂതപലായനം സാധിതമാക്കാനുള്ള ശ്രമങ്ങൾക്കായി എയ്‌ക്‌മാനെ വിയന്നയിൽ നിയമിച്ചു.[24] ഈ പലായനത്തെ പ്രോത്സാഹിപ്പിക്കാനും അതിനു വേണ്ട നിയമപരമായ ഒത്താശകൾ ചെയ്യാനും ആസ്റ്റ്രിയയിലെ ജൂതസംഘടനകളെ നിർബ്ബന്ധപൂർവം ചുമതലയേൽപ്പിക്കുകയായിരുന്നു. ഇതിനായി സ്വരൂപിച്ചിരുന്ന പണം മറ്റു ജൂതന്മാരിൽനിന്നും പിടിച്ചെടുത്തതോ വിദേശങ്ങളിൽനിന്ന് ഈ ആവശ്യത്തിനു സഹായമായി കിട്ടിയതോ ആയിരുന്നു. ഇതിനിടയിൽ പലതവണ ജോലിക്കയറ്റം ���ഭിച്ച എയ്‌ക്‌മാൻ ആഗസ്തിൽ രൂപീകരിച്ച വിയന്നയിലെ ജൂതകുടിയേറ്റ ഏജൻസിയിൽ നിയമിതനായി.[25] 1939 മെയ് മാസത്തിൽ അയാൾ വിയന്ന വിടുമ്പോഴേക്കും നിയമപരമായിത്തന്നെ ഒരു ലക്ഷത്തോളം ജൂതന്മാർ ആസ്ട്രിയയിൽ നിന്നും പുറത്തേക്ക് കുടിയേറിയിരുന്നു. കൂടാതെ വളരെയധികം ആൾക്കാരെ പാലസ്തീനിലേക്കും മറ്റിടങ്ങളിലേക്കും ഒളിച്ചുകടത്തുകയുമുണ്ടായി.[26]
രണ്ടാം ലോകമഹായുദ്ധം
[തിരുത്തുക]കുടിയേറ്റപ്രക്രിയയിൽ നിന്നും നാടുകടത്തലിലേക്ക്
[തിരുത്തുക]1939 സെപ്തംബർ 1 -ന് പോളണ്ടിലേക്ക് കടന്നുകയറി ആഴ്ചകൾക്കുള്ളിൽത്തന്നെ നാസികൾ ജൂതന്മാരുടെ സ്വമേധയാ ഉള്ള കുടിയേറ്റപ്രക്രിയയ്ക്ക് പകരം നാടുകടത്തൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റി.[27] ഹിറ്റ്‌ലറോടുള്ള ചർച്ചകൾക്കുശേഷം നാസിത്തലവനായ റീൻഹാർഡ് ഹെയ്‌ഡ്രിക് സെപ്തംബർ 21 -ന് തന്റെ കീഴ്‌ജീവനക്കാരോട് ജൂതന്മാരെ പോളണ്ടിലെ നല്ല റെയിൽ ബന്ധമുള്ള നഗരങ്ങളിൽ സ്വരൂപിക്കുവാൻ ഉത്തരവിട്ടു. ജർമനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നും ജൂതന്മാരെ നാടുകടത്താനുള്ള സൗകര്യത്തിനായിരുന്നു ഇത്.[28] ഇങ്ങനെ നാടുകടത്താനുള്ളവരെ പാർപ്പിക്കാനായി ഒരു വിശാലമായ സ്ഥലം തന്നെ ഉടനെ കണ്ടെത്തുന്നുണ്ടെന്ന് അയാൾ പ്രഖ്യാപിക്കുകയും ചെയ്തു. 1939 സെപ്തംബർ 27 -ന് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ രഹസ്യപ്പോലീസുസംഘടനകൾ ചേർത്ത് ഹെയ്‌ഡ്രിക്കിന്റെ കീഴിൽ ഒരു വകുപ്പു തന്നെയുണ്ടാക്കി.[29]
ആദ്യം പ്രേഗിൽ ഒരു ജൂതകുടിയേറ്റസഹായകാര്യാലയം ഉണ്ടാക്കാൻ വേണ്ടി നിയമിതനായ എയ്‌ക്‌മാനെ ജർമൻ സാമ്രാജ്യത്തിന്റെ ആകെ ജൂതകുടിയേറ്റങ്ങളുടെ കാര്യാലയത്തിന്റെ മേധാവിയായി 1939 ഒക്ടോബറിൽ ഗെസ്റ്റപ്പോ തലവൻ ഹെൻഡ്രിക് മുല്ലർ ബെർളിനിൻ നിയമിച്ചു.[30] ആയിടെ പിടിച്ചെടുത്ത പോളണ്ടിന്റെ ഭാഗമായ ചില ജില്ലകളിൽ നിന്നും ഉടൻ തന്നെ 70000-80000 ജൂതന്മാരെ നാടുകടത്താനുള്ള ഉത്തരവാദിത്തം ആണ് ആദ്യം എയ്‌ക്‌മാന് ലഭിച്ചത്. തന്റെ തന്നെ ഇഷ്ടപ്രകാരം ഇതിനൊപ്പം വിയന്നയിൽ നിന്നുകൂടി ജൂതന്മാരെ നാടുകടത്താൻ എയ്‌ക്‌മാൻ തീരുമാനിച്ചു. നിസ്കോ പദ്ധതി പ്രകാരം മറ്റെവിടേക്കെങ്കിലും നാടുകടത്തുന്നതിനു മുൻപെ താൽക്കാലികമായി ജൂതരെ പാർപ്പിക്കാൻ നിസ്കോ എന്ന സ്ഥലം എയ്‌ക്‌മാൻ തിരഞ്ഞെടുത്തു. 1939 ഒക്ടോബർ അവസാന ആഴ്ച തീവണ്ടിമാർഗ്ഗം 4700 ജൂതന്മാരെ ഇങ്ങോട്ടെത്തിക്കുകയും അവരെ തുറസ്സായ ഒരു പുൽമേട്ടിൽ വെള്ളമോ ഭക്ഷണമോ ഇല്ലാതെ പാർപ്പിക്കുകയും ചെയ്തു. ബാരക്കുകൾ ഉണ്ടാക്കാൻ പദ്ധതികൾ ഉണ്ടാക്കിയെങ്കിലും അവ ഒരിക്കലും പൂർത്തിയാക്കിയിരുന്നില്ല.[31][30] എസ്സ് എസ്സ് പലരെയും സമീപത്തുള്ള സോവിയറ്റ് നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഓടിക്കുകയും ബാക്കിയുള്ളവരെ സമീപപ്രദേശങ്ങാളിലെ തൊഴിൽക്യാമ്പുകളിൽ ആക്കുകയും ചെയ്തു. ഇതിനാവശ്യമായ തീവണ്ടികൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഹിറ്റ്‌ലർ നിർദ്ദേശം നൽകിയതിനാൽ ഈ പരിപാടി താൽക്കാലികമായി അവസാനിപ്പിച്ചു.[32] ഇതിനൊപ്പം പതിനായിരക്കണക്കിനു സ്വദേശി ജർമൻകാർക്കു പാർപ്പിടമൊരുക്കുകയെന്ന ഹിറ്റ്‌ലറുടെ ദീർഘകാലപദ്ധതിക്കു വേണ്ടി ആയിടെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും അവിടത്തെ നാട്ടുകാരായ പോളണ്ടുകാരെയും ജൂതന്മാരെയും കൂടുതൽ കിഴക്കോട്ട് ഓടിക്കുകയും ചെയ്തു.[33]
1939 ഡിസംബർ 19-ന് ജൂതകാര്യങ്ങളുടെ മേൽനോട്ടവും ��വരെ നാടുകടത്താനുള്ള ചുമതലയും എയ്‌ക്‌മാനെ ഏൽപ്പിച്ചു. പിടിച്ചടക്കപ്പെട്ട പോളണ്ടിൽ നിന്നുള്ള എല്ലാ നാടുകടത്തലിന്റെയും ഉത്തരവാദിത്തം തന്റെ പ്രത്യേക വിദഗ്ദ്ധനായ എയ്‌ക്‌മാനാണെന്ന് ഹെയ്‌ഡ്രിക് പ്രഖ്യാപിച്ചു. ജൂതന്മാരെ പോലീസ് സഹായത്തോടെ ബലാൽ മാറ്റുക, അവരുടെ സമ്പത്തും മറ്റ് വസ്തുവകകളും പിടിച്ചെടുക്കുക, അവരുടെ നാടുകടത്തലിനുവേണ്ട ചെലവുകൾ വഹിക്കുക തുടങ്ങിയവയായിരുന്നു ഈ ഉത്തരവാദിത്തങ്ങൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ 600000 ജൂതന്മാരെ പോളണ്ടിൽ, ജർമ്മനി പിടിച്ചെടുത്തെങ്കിലും സാമ്രാജ്യത്തോട് ചേർത്തിട്ടില്ലാത്ത പൊതുസർക്കാർ പ്രദേശത്തേക്ക് നാടുകടത്താനുള്ള പദ്ധതി എയ്‌ക്‌മാൻ തയ്യാറാക്കി. എന്നാൽ അവിടെ ഭരണാധികാരിയായി നിയമിതനായ ഹാൻസ് ഫ്രാങ്ക് ഇതിനെ എതിർത്തു. ജർമൻകാരെക്കൊണ്ടു ആ പ്രദേശം നിറക്കുകയെന്ന തന്റെ ലക്ഷ്യത്തിനും അവിടുത്തെ സാമ്പത്തിക പുരോഗതിക്കും ഈ പരിപാടി തടസ്സമാകുമെന്നു കണ്ടാണ് അയാൾ ഇതിനെ എതിർത്തത്. മാത്രമല്ല ചതുർവൽസര പദ്ധതിയുടെ ഉത്തരവാദിയായ ഗോറിങ്ങും തന്റെയോ ഫ്രാങ്കിന്റെയോ സമ്മതമില്ലാതെ പുതിയ പ്രദേശമായ പൊതുസർക്കാർ സ്ഥലത്തേക്ക് ആൾക്കാരെ മാറ്റുന്നതിനെ തടഞ്ഞിരുന്നു. ജൂതന്മാരുടെ നീക്കം പ്രതീക്ഷിച്ചതിലും കുറഞ്ഞവേഗതയിൽ മാത്രമാണ് നടന്നത്.[34] യുദ്ധം തുടങ്ങിയതുമുതൽ 1941ഏപ്രിൽ വരെ ഏതാണ്ട് 63000 ജൂതന്മാരെ ജനറൽ ഗവണ്മെന്റ് സ്ഥലത്തേക്ക് കൊണ്ടുപോയി.[35] ഈ കാലത്തെ മിക്ക തീവണ്ടികളിലും കൊണ്ടുപോയവരുടെ മൂന്നിലൊന്നോളം ആൾക്കാർ യാത്രയ്ക്കിടയിൽത്തന്നെ കൊല്ലപ്പെട്ടു.[35][36] തന്റെ വിചാരണവേളയിൽ ജൂതന്മാരുടെ യാത്രാപരിപാടിയിലും അവരുടെ താമസസ്ഥലത്തെ സൗകര്യമില്ലായ്മയിലുമെല്ലാം തനിക്ക് ഖേദമുണ്ടായിരുന്നു എന്നു എയ്‌ക്‌മാൻ അവകാശപ്പെട്ടെങ്കിലും അയാളുടെ അക്കാലത്തെ കത്തിടപാടുകളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ജർമനിയുടെ സൈനികനീക്കത്തിന് യാതൊരു തടസ്സവും നേരിടാതെ നോക്കലായിരുന്നു തന്റെ പ്രഥമപരിഗണന എന്നു പറഞ്ഞിരുന്നു.[37]
എന്നെങ്കിലും നടുകടത്താം എന്ന ധാരണയിൽ ജൂതന്മാരെ ഘെറ്റോകളിൽ കുത്തിനിറച്ചു.[38][39] ഘെറ്റോകളിലെ അവസ്ഥ ഭീകരമായിരുന്നു. താങ്ങാവുന്നതിലും എത്രയോ അധികം ആളുകൾ, മാലിന്യനിർമ്മാർജ്ജനസൗകര്യമില്ലായ്മ, ഭക്ഷണക്ഷാമം എന്നിവയാൽ മരണനിരക്ക് വളരെയധികമായിരുന്നു.[40] 1940 ആഗസ്ത് 15 -ന് ഓരോ വർഷവും പത്തുലക്ഷം വീതം നാലുകൊല്ലത്തേക്ക് ജൂതന്മാരെ മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള ഒരു പദ്ധതി[41] എയ്‌ക്‌മാൻ കൊണ്ടുവന്നു. ബ്രിട്ടനെ പരാജയപ്പെടുത്താൻ കഴിയാതെവന്നതിനാലും അറ്റ്‌ലാന്റിക്കിന്റെ നിയന്ത്രണം ബ്രിട്ടന്റെ കൈവശം തന്നെ ആയതിനാലും അതിനാൽത്തനെ അവരുടെ കപ്പലുകൾ തടവുകാരെ കൊണ്ടുപോകാൻ ലഭിക്കാതെ വന്നതിനാലും ഈ പദ്ധതി ഒരിക്കലും നടന്നില്ല.[42] ഇതെപ്പറ്റി 1942 ഫെബ്രുവരി വരെ ഹിറ്റ്‌ലർ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതു തീർത്തും ഉപേക്ഷിക്കപ്പെട്ടു.[43]
വാൻസീ കോൺഫറൻസ്
[തിരുത്തുക]1941 -ജൂണിലെ സോവിയറ്റ് യൂണിയനിലേക്കുള്ള കടന്നുകയറ്റത്തിന്റെ തുടക്കം മുതൽത്തന്നെ നാസികളുടെ കൂട്ടക്കൊലസംഘങ്ങൾ സൈനികർക്കു പിന്നാലെ കീഴടക്കിയ പ്രദേശങ്ങളിലെ ജൂതന്മാരെയും കമ്മ്യൂണിസ്റ്റുകാരെയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും തെരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തിത്തുടങ്ങിയിരുന്നു.[44] ഇതെപ്പറ്റി കൃത്യമായ വിവരങ്ങൾ തുടരെ ലഭിച്ചുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു എയ്‌ക്‌മാൻ.[45] ജൂലൈ 31 -ന് ജർമനിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജൂതപ്രശനത്തിന് ഒരു അന്തിമപരിഹാരം കാണുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കാൻ ഗോറിങ്ങ് ഹെയ്‌ഡ്രിക്കിനോട് ആവശ്യപ്പെട്ടു. ഇതിനായി മറ്റുള്ള എല്ലാ മന്ത്രാലയങ്ങളുടെയും സഹായം ഉറപ്പിക്കാൻ വേണ്ടതു ചെയ്യാനും നിർദ്ദേശം നൽകി.[46] കിഴക്കിനായുള്ള പൊതുപദ്ധതി പ്രകാരം കീഴടക്കിയ കിഴക്കേ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും ആൾക്കാരെ സൈബീരിയയിൽ അടിമകളാക്കാനോ അല്ലെങ്കിൽ കൊല്ലാനോ ആയിരുന്നു തീരുമാനം.[47]
ജർമനിയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ജൂതന്മാരെ മുഴുവൻ കൊന്നൊടുക്കണമെന്ന് ഹിറ്റ്‌ലർ ആജ്ഞാപിച്ചതായി ഹെയ്‌ഡ്രിക് തന്നോട് പറഞ്ഞതായി വിചാരണയുടെ അന്ത്യഘട്ടത്തിൽ എയ്ക് മാൻ വെളിപ്പെടുത്തുകയുണ്ടായി.[48] സോവിയറ്റ് യൂണിയൻ കീഴടക്കിയ ശേഷം കിഴക്കിനായുള്ള പൊതുപദ്ധതി നടപ്പിലാക്കുകയായിരുന്നു ആദ്യലക്ഷ്യം. എന്നാൽ ഡിസംബറോടെ അമേരിക്കയും യുദ്ധത്തിൽ ചേരുകയും മോസ്ക്കോ യുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും ചെയ്തപ്പോൾ, ഉടനെയൊന്നും തീരാൻ സാധ്യതയില്ലാത്ത യുദ്ധത്തിന്റെ അവസാനം വരെ കാക്കാതെ അപ്പോൾത്തന്നെ യൂറോപ്പിലെ ജൂതന്മാരെ കൂട്ടക്കൊലചെയ്യാൻ ഹിറ്റ്‌ലർ തീരുമാനിച്ചു.[49] ഏതാണ്ട് ഈ സമയത്ത് എയ്‌ക്‌മാന് തന്റെ പട്ടാളജീവിതത്തിലെ ഏറ്റവും ഉയർന്ന റാങ്കായ ലെഫ്റ്റനന്റ് കേണൽ (Obersturmbannführer) ആയി ജോലിക്കയറ്റം ലഭിക്കുകയും ചെയ്തു.[50]
1942 ജനുവരി 20-ന് വംശഹത്യയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കാൻ ഹെയ്‌ഡ്രിക്ക് വിളിച്ചുകൂട്ടിയ വാൻസീ കോൺഫറൻസിൽ നാസിയിലെ ഭരണകാര്യ ഉദ്യോഗസ്ഥർ മുഴുവൻ തന്നെ പങ്കെടുത്തു.[51] ഈ യോഗത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി എയ്‌ക്‌മാൻ ഹെയ്‌ഡ്രിക്കിന് പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ജൂതന്മാരുടെ എണ്ണവും കുടിയേറ്റത്തിന്റെ കണക്കുകളും നൽകുകയുണ്ടായി.[52] യോഗത്തിന്റെ മിനുട്‌സ് ഉണ്ടാക്കിയതും അതു എല്ലാവർക്കുമായി വിതരണം നടത്താനുള്ള രീതിയിൽ തയ്യാറാക്കിയതും എയ്‌ക്‌മാന്റെ ചുമതലയിൽത്തന്നെയായിരുന്നു.[53] എല്ലാ മന്ത്രാലയങ്ങളെയും ഇക്കാര്യത്തിനായി ഒരുമിപ്പിക്കാനുള്ള ചുമതല എയ്‌ക്‌മാന് ആണെന്ന് ആ രേഖയുടെ മുഖക്കുറിപ്പിൽ ഹെയ്‌ഡ്രിക്ക് സൂചിപ്പിച്ചിട്ടുണ്ട്.[54] ഒട്ടും താമസിയാതെ എയ്‌ക്‌മാന്റെ നേതൃത്വത്തിൽ ജൂതന്മാരെ വിവിധ ഇടങ്ങളിലെ മരണക്യാമ്പുകളിലേക്ക് വൻതോതിൽ നീക്കിത്തുടങ്ങി.[55] ആയിടെ പ്രേഗിൽ വച്ചു കൊല്ലപ്പെട്ട ഹെയ്‌ഡ്രിക്കിന്റെ ഓർമ്മയ്ക്കായി ഈ പദ്ധതിക്ക് ഓപ്പറേഷൻ ഹെയ്‌ഡ്രിക്ക് എന്നാണു പേരുനൽകിയത്.[56]
വംശഹത്യയ്ക്കുള്ള നയങ്ങൾക്ക് രൂപം കൊടുത്തത് എയ്‌ക്‌മാൻ ആയിരുന്നില്ല, എന്നാൽ അതു നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം അയാൾക്കായിരുന്നു.[57] കൃത്യമായ നാടുകടത്തൽ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത് ഹിംലറിൽ നിന്നായിരുന്നു.[54] ഓരോയിടത്തുമുള്ള ജൂതന്മാരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെയും അവരുടെ സമ്പത്തുകൾ പിടിച്ചടക്കുന്നതിന്റെയും അവരെ കൊണ്ടുപോകാനുള്ള തീവണ്ടിയുടെ സമയക്രമങ്ങൾ തീരുമാനിക്കുന്നതിന്റെയും ഉത്തരവാദിത്തം എയ്‌ക്‌മാന് ആയിരുന്നു.[58] ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലെ ജൂതരുടെ വസ്തുക്കൾ പിടിച്ചെടുത്ത് അവരെ കൂട്ടക്കൊലയ്ക്ക് അയയ്ക്കുക എന്നത് നാസികൾ കീഴടക്കിയ മറ്റു രാജ്യങ്ങളിലെപ്പോലെ അത്ര എളുപ്പമായിരുന്നില്ലെന്നതിനാൽ വിദേശമന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് ഇയാളുടെ മന്ത്രാലയം പ്രവർത്തിച്ചിരുന്നത് .[59] ബെർളിനിലുള്ള തന്റെ കാര്യാലയത്തിൽ ഇരുന്ന് എയ്‌ക്‌മാൻ എല്ലാവരോടുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നെന്നു മാത്രമല്ല, ധാരാളമായി കൂട്ടക്കൊലക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ബെർളിൻ ഇഷ്ടപ്പെടാതിരുന്ന അയാളുടെ ഭാര്യ കുട്ടികളോടൊപ്പം പ്രേഗിൽ ആണ് ജീവിച്ചിരുന്നത്. ആദ്യമാദ്യം ആഴ്ചതോറും അവരെ സന്ദർശിച്ചിരുന്ന എയ്‌ക്‌മാൻ പിന്നീടത് മാസംതോറും ഒന്നായി ചുരുക്കിയിരുന്നു.[60]
ഹംഗറി
[തിരുത്തുക]1944 മാർച്ച് 19 - നാസികൾ ഹംഗറിയിൽ കടന്നുകയറി. അന്നുതന്നെ ഹംഗറിയിൽ തന്റെ മുതിർന്ന അഞ്ചോ ആറോ സഹപ്രവർത്തകരോടൊപ്പം എത്തിയ എയ്‌ക്‌മാൻ എസ് എസ് അടക്കമുള്ള മറ്റു ജർമ്മൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നു.[61][62] ഹിറ്റ്‌ലറിന്റെ പൂർണ്ണനിയന്ത്രണത്തിലുള്ള ഒരു സർക്കാരിനെ അവിടെ നിയമിക്കുകവഴി അതുവരെ ഏതാണ്ട് സുരക്ഷിതരായിരുന്ന ഹംഗറിക്കാരായ ജൂതന്മാരെ കൂട്ടക്കൊലയ്ക്കോ അടിമപ്പണിക്കോ ഉടൻതന്നെ ഓഷ്‌വിറ്റ്‌സിലേക്ക് നാടുകടത്തും എന്ന് ഉറപ്പായി.[61][63] ഏപ്രിൽ അവസാനത്തെ ആഴ്ച ഹംഗറിയുടെ വടക്കുകിഴക്കൻ മേഖലയിലും തയ്യാറെടുപ്പുകളെപ്പറ്റി മനസ്സിലാക്കാൻ ഓഷ്‌വിറ്റ്‌സിലും എയ്‌ക്‌മാൻ പര്യടനം നടത്തി.[64] ഏപ്രിൽ 16 മുതൽ ജൂതരെ ഒരുമിച്ചുകൂട്ടിയ ശേഷം മെയ് 14 മുതൽ ദിവസവും നാലു തീവണ്ടികളിൽ 3000 പേരെ വീതം ഓഷ്‌വിറ്റ്‌സിലേക്ക് പുതുതായി പണിത ഒരു റെയിൽ വഴി ഗ്യാസ് ചേമ്പറിന്റെ വളരെയടുത്ത് വരെ എത്തിക്കാൻ തുടങ്ങി.[65][66] അതിൽ 10-25% ആൾക്കാരെ അടിമപ്പണിക്കു നിയമിക്കുകയും ബാക്കിയുള്ളവരെ എത്തിയ ഉടൻ തന്നെ കൊന്നുതീർക്കുകയുമായിരുന്നു പതിവ്. [65][67] അന്താരാഷ്ട്രസമ്മർദ്ദത്തെത്തുടർന്ന് 1944 ജൂലൈ 6 -ന് നാടുകടത്തൽ നിർത്തി വയ്ക്കുമ്പോഴേക്കും ഹംഗറിയിലെ 725000 ജൂതന്മാരിൽ 437000 -ത്തിലധികം പേർ കശാപ്പുചെയ്യപ്പെട്ടിരുന്നു. [65][68] നിർത്തിവക്കാൻ മുകളിൽ നിന്ന് നിർദ്ദേശം വന്ന ശേഷവും സ്വന്തം നിലയ്ക്ക് എയ്‌ക്���മാൻ ജൂലൈ 17 -നും 19 -നും ഇരകളെ പ്രത്യേക തീവണ്ടിയിൽ ഓഷ്‌വിറ്റ്‌സിലേക്ക് അയച്ചിരുന്നു.[69]
പീഡിപ്പിക്കപ്പെടുന്ന ജൂതർക്ക് വേണ്ടി നടത്തിപ്പോന്ന റിലീഫ് ആൻഡ് റെസ്ക്യൂ കമ്മിറ്റിയിൽ അംഗവും ഒരു ഹംഗേറിയൻ ജൂതനുമായിരുന്ന ജോയൽ ബ്രാന്റുമായി ഏപ്രിൽ 25 മുതൽ നടത്തിയ ഏതാനും യോഗങ്ങളിലൂടെ എയ്‌ക്‌മാൻ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു.[70] ജുതന്മാരെ നാടുകടത്തുന്ന വിഭാഗത്തിന്റെ നേതാവായാണ് എയ്‌ക്‌മാൻ ബ്രാന്റിനെ കാണാൻ ബുഡാപെസ്റ്റിൽ എത്തിയത്.[71] മെഷീൻ ഗണ്ണിന്റെ ശബ്ദം പോലെയാണ് അയാളുടെ സംസാരം തനിക്ക് തോന്നിയതെന്ന് ബ്രാന്റ് പറയുകയുണ്ടായി. ചില വിദേശനിർമ്മിതവസ്തുക്കൾക്ക് പകരമായി 10 ലക്ഷം ജൂതന്മാരെ ബ്രാന്റിന്ന് കൈമാറാമെന്നാണ് എയ്‌ക്‌മാൻ അക്കൂട്ടത്തിൽ പറഞ്ഞത്.[72] ഓഷ്‌വിറ്റ്സിൽനിന്നും ബ്രാന്റിന് അവരെ എവിടേക്കുവേണമെങ്കിലും കൊണ്ടുപോകാമെന്നും അയാൾ പറഞ്ഞു.[73] ഏതാനും ദിവസങ്ങൾക്കുശേഷം വീണ്ടും എയ്‌ക്‌മാൻ ബ്രാന്റിനെ കണ്ടു. തനിക്ക് കിഴക്കൻ മുന്നണിയിലേക്ക് കൊണ്ടുപോകാനായി 10000 പുത്തൻ ട്രക്കുകൾ വേണമെന്നും ഓരോ ട്രക്കിനും പകരമായി 100 ജൂതന്മാരെ മോചിപ്പിക്കാമെന്നും പിന്നെ 200 ടൺ തേയിലയും 200 ടൺ കൊക്കോയും 800 ടൺ കാപ്പിയും 20 ലക്ഷം സോപ്പും കൂടി നൽകണമെന്നും എയ്‌ക്‌മാൻ അപ്പോൾ ആവശ്യപ്പെട്ടു. ഇസ്താംബുളിൽ സഖ്യകക്ഷികളുമായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയാൽ ഈ പത്തുലക്ഷത്തിൽ നിന്ന് 10 ശതമാനം ആളുകളെ അപ്പോൾത്തന്നെ വിട്ടുനൽകാമെന്നും എയ്‌ക്‌മാൻ അറിയിച്ചു. അങ്ങനെ ഓരോ ആയിരം ട്രക്കുകൾക്കും ഒരു ലക്ഷം ജൂതന്മാരെ മോചിപ്പിക്കാമെന്നായിരുന്നു കരാർ.[74] പിന്നെയും പലതവണയും ഇവർ തമ്മിൽ കണ്ടെങ്കിലും നിർദ്ദേശങ്ങളെല്ലാം സഖ്യകക്ഷികൾ നിരസിച്ചതിനാൽ [75] കാര്യങ്ങൾ വിചാരിച്ചപോലെ നടന്നില്ലെന്നു മാത്രമല്ല അവർ അവസാനം കണ്ട മെയ് 15 -ന് ഹംഗറിയിൽ നിന്നും ജൂതന്മാരെ നാടുകടത്താൻ തുടങ്ങിയിരുന്നുതാനും. ആ ദിവസത്തിനും 1944 ജുലൈ 8 -നും ഇടയിൽ ഹംഗേറിയൻ ഗ്രാമങ്ങളിലെ ഏതാണ്ട് അറുപത് ശതമാനത്തിൽ കൂടുതൽ ജൂതന്മാരെയും, 437402 പേരെ, ദിവസംതോറും 12000 പേരെ വീതം, നാല് തീവണ്ടികളിലായി ഓഷ്‌വിറ്റ്‌സിലേക്ക് കൊണ്ടുപോയി. മിക്കവരെയും ഗ്യാസ് ചേമ്പറുകളിൽ കശാപ്പുചെയ്യുകയും ചെയ്തു.[76] 1944 ജൂണിൽ റുഡോൾഫ് കാസ്‌നറുമായി എയ്‌ക്‌മാൻ നടത്തിയ ചർച്ചയുടെ ഫലമായി 3 സ്യൂട്ട്‌കേസു നിറയെ രത്നങ്ങളും സ്വർണ്ണവും പണവും മറ്റും വാങ്ങി 1684 ആൾക്കാരെ എയ്‌ക്‌മാൻ മോചിപ്പിക്കുകയും അവർ സുരക്ഷിതരായി സ്വിറ്റ്‌സർലാന്റിലേക്ക് തീവണ്ടി മാർഗ്ഗം രക്ഷപ്പെടുകയും ചെയ്തു.[77]
ജൂതകുടിയേറ്റ കാര്യങ്ങളിൽ കുർട്ട് ബെക്കറിന്റെയും മറ്റുള്ളവരുടെയും ഇടപെടലും ജൂതരെ മരണക്യാമ്പുകളിലേക്ക് തള്ളിവിടുന്ന പരിപാടി ഹിമ്മ്‌ലർ മരവിപ്പിച്ചതും കാരണം നിരാശനായ എയ്‌ക്‌മാൻ ജുലൈയിൽ മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റത്തിന് അപേക്ഷിച്ചു.[78] ആഗസ്റ്റിൽ, റഷ്യൻ ചെമ്പടയുടെ വരവിൽ ഹംഗറി-റൊമാനിയ അതിർത്തിയിൽ കുടുങ്ങിപ്പോയ 10000 ജർമൻകാരെ രക്ഷപ്പെടുത്താനുള്ള കമാൻഡോ സൈന്യത്തിന്റെ നേതാവായി എയ്‌ക്‌മാൻ നിയമിക്കപ്പെട്ടു. എന്നാൽ ഈ ജർമൻകാർ അവിടം വിടാൻ തയ്യാറാകാത്തതിനെത്തുടർന്ന് ഈ കമാൻഡോകൾക്ക് അതിർത്തിയിൽ കുടുങ്ങിയ ഒരു ജർമൻ സൈനികആശുപത്രി ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള നിർദ്ദേശം ലഭിച്ചു. ഈ പരിപാടിയുടെ വിജയത്താൽ എയ്‌ക്‌മാന് രണ്ടാം ക്ലാസ് അയേൺ ക്രോസ് ബഹുമതി ലഭിച്ചു.[79] ഒക്ടോബറിലും നവമ്പറിലുമായി എയ്‌ക്‌മാൻ പതിനായിരക്കണക്കിന് ജൂതമാരെ ബുഡാപെസ്റ്റിൽ നിന്നും വിയന്നയിലേക്കുള്ള 210 കിലോമീറ്റർ, അത്യന്തം മോശപ്പെട്ട സാഹചര്യങ്ങളിലൂടെ, നിർബന്ധിച്ച് നടത്തിക്കൊണ്ടുപോകുകയുണ്ടായി. [80]
1944 ഡിസംബർ 24 -ന് സോവിയറ്റുകൾ തലസ്ഥാനം വളയുന്നതിന്റെ തൊട്ടു മുൻപ് എയ്‌ക്‌മാൻ ബുഡാപെസ്റ്റ് വിട്ടു. ബെർളിനിലേക്ക് തിരിച്ചെത്തിയ അയാൾ തങ്ങളുടെ ഹീനകൃത്യങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള ഡിപ്പാർട്മെന്റ് IV-B4 -ലെ രേഖകൾ കത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.[81] യുദ്ധം അവസാനിക്കുന്ന മാസങ്ങളിൽ നാടുവിട്ട മറ്റു പല എസ് എസ് ഓഫീസർമാരെയും പോലെ എയ്‌ക്‌മാനും കുടുംബവും താരതമ്യേന സുരക്ഷിതമായ ഓസ്ട്രിയയിലാണ് താമസിച്ചിരുന്നത്. 1945 മെയ് 8 -ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചു.[82] ചരിത്രകാരനായ ഇവാൻസിന്റെ കണക്കുപ്രകാരം യൂറോപ്പിലുള്ള ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും, ഏകദേശം 55 ലക്ഷം മുതൽ 60 ലക്ഷം വരെ അപ്പോഴേക്ക് നാസികളാൽ കശാപ്പുചെയ്യപ്പെട്ടിരുന്നു.[83]
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കക്കാരാൽ പിടിക്കപ്പെട്ടപ്പോൾ ഓട്ടോ എക്‌മാൻ എന്ന വ്യാജനാമത്തിൽ എയ്‌ക്‌മാൻ എസ് എസ് ഓഫീസർമാരെ പാർപ്പിച്ച പല ക്യാമ്പുകളിലും കഴിഞ്ഞു. അതിനിടെ തന്റെ യഥാർത്ഥ പേർ വെളിപ്പെട്ടെന്നു മനസ്സിലാക്കിയ എയ്‌ക്‌മാൻ അവിടെനിന്നും രക്ഷപ്പെട്ടു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ ഓട്ടോ ഹെനിഞ്ചെർ എന്ന പേരിൽ അയാൾ പലയിടത്തായി താമസിച്ചു. ഒരു വനവിഭവവ്യവസായസ്ഥാപനത്തിൽ അയാൾ 1950 വരെ ജോലി ചെയ്തു.[84] അതിനിടെ 1946 മുതൽ നടന്ന ന്യൂറംബർഗ് വിചാരണകളിൽ മുൻ ഓഷ്‌വിറ്റ്‌സ് കമാണ്ടറായ ഹെസ്സിന്റെയും മറ്റുള്ളവരുടെയും മൊഴികളിൽ നിന്നും ഹോളോകോസ്റ്റിൽ എയ്‌ക്‌മാനുണ്ടായിരുന്ന പങ്കിനെപ്പറ്റി തികഞ്ഞ വ്യക്തത കൈവന്നിരുന്നു.[85]
1948 -ൽ റിക്കാർഡൊ ക്ലെമന്റ് എന്ന വ്യാജനാമത്തിൽ അർജന്റീനയിൽ എത്താനുള്ള അനുമതി, നാസി ചായ്‌വുള്ള[86] ഇറ്റലിയിൽ താമസിക്കുന്ന ഒരു ആസ്ട്രിയൻ ബിഷപ്പായ ഹുഡാലിന്റെ സഹായത്തോടെ എയ്‌ക്‌മാൻ തരപ്പെടുത്തി. ഈ രേഖകൾ ഉപയോഗിച്ച് 1950 -ൽ റെഡ് ക്രോസ്സിന്റെ മാനുഷിക പാസ്പോർട്ട് സംഘടിപ്പിക്കുകയും അർജന്റീനയിലേക്ക് കുടിയേറാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കുകയും ചെയ്തു.[86] സുരക്ഷാതാവളങ്ങളായി സന്യാസിമഠങ്ങളെ[87] തിരഞ്ഞെടുത്തുകൊണ്ട് അയാൾ യൂറോപ്പിൽ പലയിടത്തും യാത്ര ചെയ്തു. അങ്ങനെ പല ഇടത്താവളങ്ങളിലും മാറിമാറി താമസിച്ച എയ്‌ക്‌മാൻ 1950 ജൂൺ 17 -ന്ന് കപ്പൽമാർഗ്ഗം ജെനോവയിൽ നിന്നും പുറപ്പെട്ട് ജുലൈ 14 -ന് ബ്യൂണസ് അയേഴ്സിൽ എത്തുകയും ചെയ്തു.[88]
തുടക്കത്തിൽ അർജന്റീനയിലെ ടുക്കുമൻ പ്രവിശ്യയിൽ ജീവിച്ച എയ്‌ക്‌മാൻ അവിടത്തെ ഒരു സർക്കാർ കരാറുകാരന്റെ കീഴിൽ ജോലിചെയ്തു. 1952 -ൽ തന്റെ കുടുംബത്തെയും അയാൾ അർജന്റീനയിൽ എത്തിച്ചു. അവിടന്ന് അവർ ബ്യൂണസ് അയേഴ്സിലേക്ക് താമസം മാറ്റി. ഏറെക്കാലം ചെറിയ ശമ്പളത്തിൽ പല ജോലികൾ ചെയ്ത അയാൾ ഒടുവിൽ മെഴ്‌സിഡസ് ബെൻസിൽ ജോലി നേടുകയും അവിടത്തെ ശാഖയുടെ തലവൻ ആയി ഉയരുകയും ചെയ്തു.[89] 1960 -ൽ അവർ 14 ഗാരിബാൾഡി തെരുവിൽ ഒരു വീട് ഉണ്ടാക്കുകയും അങ്ങോട്ടു താമസം മാറുകയും ചെയ്തു.[90][91]
1956 -ന്റെ അവസാന നാലുമാസങ്ങളിൽ ഒരു നാസി പ്രവാസി പത്രപ്രവർത്തകനായ വില്ലെം സാസ്സൻ, എയ്‌ക്‌മാന്റെ ജീവചരിത്രം എഴുതണം എന്ന ഉദ്ദ്യേശത്തോടെ, അയാളെ സമഗ്രമായി അഭിമുഖം നടത്തുകയുണ്ടായി. ഇതേത്തുടർന്ന്, എയ്‌ക്‌മാന്റെ ടേപ്പുകളും എഴുത്തുകുത്തുകളും കൈയെഴുത്തുരേഖകളും കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട്[92] 1960 -കളുടെ അവസാനത്തിൽ ലൈഫ് മാഗസിനിലും ദെർ സ്റ്റേൺ മാഗസിനിലും ധാരാളം ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി.[93]
മൊസാദിന്റെ പിടിയിലാവുന്നു
[തിരുത്തുക]പല ജൂതന്മാരും ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടവരും അവരുടെ ജീവിതം തന്നെ എയ്‌ക്‌മാനെയും മറ്റു നാസികളെയും പിടികൂടാൻ ഉഴിഞ്ഞുവച്ചിരുന്നു. നാസി വേട്ടക്കാർ എന്ന അറിയപ്പെട്ടിരുന്ന അവരിൽ ഒരാളായിരുന്നു സൈമൺ വീസന്താൾ.[94] 1953 -ൽ തനിക്കുകിട്ടിയ ഒരു കത്തിലെ വിവരങ്ങൾ പ്രകാരം എയ്‌ക്‌മാനെ ബ്യൂണസ് അയേഴ്സിൽ കണ്ടെന്ന വിവരം വീസന്താൾ വിയന്നയിലെ ഇസ്രായേൽ കോൺസുലേറ്റിനെ 1954 -ൽ അറിയിച്ചു.[95] 1960 -ൽ എയ്‌ക്‌മാന്റെ പിതാവു മരണമടഞ്ഞപ്പോൾ വീസന്താൾ രഹസ്യമായി അയാളുടെ കുടുംബാംഗങ്ങളുടെ ഫോട്ടൊ എടുക്കാൻ ഏർപ്പാടാക്കി. എയ്‌ക്‌മാന്റെ സഹോദരൻ ഓട്ടോക്ക് എയ്‌ക്‌മാനുമായി വലിയ സാമ്യമുണ്ടെന്നതിനാലും എയ്‌ക്‌മാന്റെ പുതിയ ചിത്രങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാലും അയാളെ കണ്ടെത്താൻ ഇതു സഹായകമാകുമെന്ന് കരുതിയാണ് ഇപ്രകാരം ചെയ്തത്. ഈ ഫോട്ടോകൾ വീസന്താൾ ഫെബ്രുവരി 18 -ന് മൊസാദിന്റെ ഏജന്റുമാർക്ക് നൽകി.[96]
അതുപോലെതന്നെ എയ്‌ക്‌മാനെ പിടിക്കാൻ സഹായം നൽകിയ മറ്റൊരാളാണ് 1938 -ൽ അർജന്റീനയിലേക്ക് കുടിയേറിയ ഒരു പാതി-ജൂതനായ ലോതർ ഹെർമാൻ.[97] ഹെർമാന്റെ മകൾ സിൽവിയ 1956 -ൽ ക്ലോസ് എയ്‌ക്‌മാൻ എന്നൊരാളെ പ്രേമിച്ചിരുന്നു. തന്റെ കുടുംബം നാസികളെ പീഡിപ്പിച്ചവരാണെന്ന വീരവാദം ക്ലോസ് മുഴക്കിയിരുന്നതറിഞ്ഞ ഹെർമൻ, ഒരു ജർമൻ ജഡ്‌ജിയായ ഫ്രിറ്റ്‌സ് ബോവറെ ഈ വിവരം അറിയിച്ചു.[98] എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെന്ന ലക്ഷ്യത്തോടെ ക്ലോസിന്റെ വീട്ടിലെത്തിയ സിൽവിയ വാതിലിൽ അഡോൾഫ് എയ്‌ക്‌മാനെ തന്നെയാണ് കണ്ടത്. താൻ ക്ലോസിന്റെ അമ്മാവനാണെന്നും ക്ലോസ് പുറത്തുപോയതാണെന്നും പറഞ്ഞപ്പോൾ സിൽവിയ ക്ലോസ് വരുന്നതുവരെ കാത്തിരിക്കാൻ തയ്യാറായി. ക്ലോസ് വന്നപ്പോൾ എയ്‌ക്‌മാനെ അച്ഛാ എന്നു വിളിച്ചാണ് അഭിസംബോധന ചെയ്തത്.[99] ബോവർ ഈ വിവരങ്ങൾ മൊസാദിന്റെ ഡിറക്ടർ ആയ ഇസ്സർ ഹാരലിനു കൈമാറി. ഇതെപ്പറ്റി രഹസ്യാന്വേഷണം നടത്താൻ ഹാരൽ ഉത്തരവ് ഇട്ടെങ്കിലും കാര്യമായ അറിവുകളൊന്നും ലഭിച്ചില്ല.[100] 1960 മാർച്ച് ഒന്നിന് ഹാരൽ ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ മുഖ്യ അന്വേഷകനായ സ്വി അഹരോണിയെ ബ്യൂണസ് അയേഴ്സിലേക്ക് അയച്ചു.[101] ഏതാനും ആഴ്ചകളിലെ അന്വേഷണത്തിൽ നിന്നും തങ്ങൾ അന്വേഷിക്കുന്ന ആൾ തന്നെയാണ് ഇയാൾ എന്ന് അദ്ദേഹം മനസ്സിലാക്കി.[102] നാസി കുറ്റവാളികളെ കൈമാറ്റം ചെയ്യാൻ അർജന്റീന എന്നും വിമുഖത കാണിച്ചിരുന്നതുകൊണ്ട് എയ്‌ക്‌മാനെ രഹസ്യമായി പിടികൂടി കൊണ്ടുവന്ന് ഇസ്രായേലിൽ വച്ച് വിചാരണ ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രിയായ ഡേവിഡ് ബെൻ ഗുറിയോൺതീരുമാനമെടുത്തു.[103][104] ഈ നടപടി നേരിൽ നയിക്കാൻ ഹാരൽ തന്നെ 1960 മെയ്‌മാസത്തിൽ ബ്യൂണസ് അയേഴ്സിൽ എത്തി.[105] മിക്കവരും ഷിൻ ബെറ്റിന്റെ അംഗങ്ങളായ ആ എട്ടംഗസംഘത്തിന്റെ നേതാവ് മൊസാദിന്റെ ഉദ്യോഗസ്ഥൻ റാഫി എയ്‌റ്റൻ ആയിരുന്നു.[106]
1960 മെയ് 11-ന് ബ്യൂണസ് അയേഴ്സിന്റെ നഗരമധ്യത്തിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള സാൻ ഫെർണാണ്ടോയിലെ ഗാരിബാൾഡി തെരുവിലെ അയാളുടെ വീടിനടുത്തു നിന്നും എയ്‌ക്‌മാനെ അവർ പിടികൂടി.[107] എയ്‌ക്‌മാൻ തന്നെയാണ് അവിടെയുള്ളതെന്ന് ഉറപ്പുവരുത്തിയ സംഘം 1960 എപ്രിലിൽത്തന്നെ ബ്യൂണസ് അയേഴ്സിൽ എത്തിയിരുന്നു.[108] പലനാളുകൾ ഇയാളുടെ രീതികൾ വീക്ഷിച്ച സംഘത്തിന് അയാൾ ജോലി കഴിഞ്ഞ് എന്നും ഒരേ സമയം തന്നെയാണ് ബസ്സിൽ യാത്രചെയ്ത് വൈകുന്നേരം വീട്ടിൽ എത്തുന്നതെന്നു മനസ്സിലായി. ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു തുറസ്സായ സ്ഥലത്തിന്റെ അടുത്തുകൂടി അയാൾ വീട്ടിലേക്കു പോകുന്ന വഴിക്കുവച്ച് അയാളെ പിടിക്കാൻ അവർ തീരുമാനിച്ചു.[109] എന്നാൽ അയാളെ പിടികൂടാൻ വിചാരിച്ച ദിവസം സാധാരണ വരാറുള്ള ബസ്സിൽ അയാൾ എത്തിയില്ല. എന്നാൽ അരമണിക്കൂർ കഴിഞ്ഞുള്ള ബസ്സിൽ നിന്നും എയ്‌ക്‌മാൻ ഇറങ്ങി. ഒരു നിമിഷം നിൽക്കാമോ എന്നു സ്പാനിഷിൽ ചോദിച്ച് മൊസാദ് ഏജന്റായ പീറ്റർ മാൽകിൻ എയ്‌ക്‌മാന്റെ അടുത്തെത്തി. ഒന്നു വിരണ്ട എയ്‌ക്‌മാൻ സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും മാൽകിന്റെ സഹായത്തിനു രണ്ടുപേർ കൂടി എത്തുകയും മൂന്നുപേരും കൂടി കുറഞ്ഞൊരു പരിശ്രമത്തിനുശേഷം എയ്‌ക്‌മാനെ കീഴ്‌പ്പെടുത്തുകയും ഒരു കാറിൽക്കയറ്റി അതിന്റെ തറയിൽ ഒരു പുതപ്പിനടിയിൽ ഒളിപ്പിച്ച് അയാളെ കൊണ്ടുപോവുകയും ചെയ്തു.[110]
നേരത്തെ തന്നെ ഈ സംഘം ഏർപ്പാടുചെയ്ത ഒളിത്താവളങ്ങളൊന്നിലേക്ക് എയ്‌ക്‌മാനെ കൊണ്ടുപോയി.[110] ഒൻപതു ദിവസം അവിടെ പാർപ്പിച്ച് അയാൾ എയ്‌ക്‌മാൻ തന്നെയാണെന്ന് ഉറപ്പുവരുത്തി.[111] ബ്യൂണസ് അയേഴ്സിൽത്തനെ ഉണ്ടെന്ന് കരുതിയ, ഓഷ്‌വിറ്റ്‌സിൽ മനുഷ്യരുടെ മേൽ പരീക്ഷണങ്ങൾ നടത്തിയ ക്രൂരനായ നാസി ഡോക്ടർ ജോസഫ് മെംഗളിയേയും പിടികൂടണമെന്ന് ഹാരൽ ആഗ്രഹിച്ചിരുന്നെങ്കിലും[112] അയാൾ നേരത്തെ തന്നെ അവിടം വിട്ടെന്നു മനസ്സിലായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.[113]
മെയ് 20 -ന് അർദ്ധരാത്രിയിൽ മൊസാദ് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു ഇസ്രായേലി ഡോക്ടർ എയ്‌ക്‌മാന് മയക്കുമരുന്ന് നൽകി അയാളെ വിമാനത്തിലെ ഒരു സഹായിയുടെ വേഷം കെട്ടിച്ചു.[114] ഏതാനും ദിവസം മുമ്പ് അർജന്റീന സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 150 -ആം വാർഷികാഘോഷത്തിന്റെ സമയത്ത് ഒരു ഇസ്രായേലി സംഘത്തെയും കൊണ്ട് അർജന്റീനയിലെത്തിയ അതേ ഇസ്രായേലി വിമാനത്തിൽ ഈ സംഘം എയ്‌ക്‌മാനെ അർജന്റീനയിൽ നിന്നും കടത്തിക്കൊണ്ടുപോയി.[115] വിമാനത്തിന്റെ യാത്രാപദ്ധതി അനുവദിച്ചുകിട്ടാൻ കുറെ വൈകിയെങ്കിലും അ സമ്മർദ്ദനിമിഷങ്ങൾക്കൊടുവിൽ അത് പറന്നുയരുകയും സെനഗലിൽ ഇറക്കി ഇന്ധനം നിറച്ച് ഇസ്രായേലിലേക്ക് പോകുകയും ചെയ്തു.[116] ഇസ്രായേലിൽ ഇവർ മെയ് 22 -ന് എത്തുകയും ബെൻ ഗുരിയോൺ, ഇസ്രായെലിന്റെ പാർലമെന്റായ നെസറ്റിൽ പിറ്റേന്ന് ഉച്ചതിരിഞ്ഞ് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.[117] ഈ വാർത്ത അർജന്റീനയിലെ വലതുതീവ്രവാദസംഘടനകൾക്കിടയിൽ ഒരു ജൂതവിരുദ്ധതരംഗം തന്നെയുണ്ടാക്കി.[118]
ഈ പ്രവൃത്തി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇസ്രായേലിന്റെ കടന്നുകയറ്റമായി കണ്ട് പ്രതിഷേധിച്ച അർജന്റീന, ഇസ്രായേലുമായി നടന്ന വിഫലമായ ചർച്ചകൾക്കൊടുവിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.[119] പിന്നീടു നടന്ന വാഗ്വാദങ്ങളിൽ ഇസ്രായേൽ പ്രതിനിധിയായ ഗോൾഡാ മെയർ ഈ പ്രവൃത്തി ചെയ്തവർ ഇസ്രായേൽ ഔദ്യോഗികമായി നിയമിച്ചവരല്ലെന്നും സ്വകാര്യവ്യക്തികളാണെന്നും അതിനാൽ ഇത് അർജന്റീനയിലെ നിയമത്തിന്റെ ഒരു ഒറ്റപ്പെട്ട ലംഘനമായേ കാണാനാവൂ എന്നും വാദിച്ചു.[119] ജൂൺ 23 -ന് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തിൽ അർജന്റീനയുടെ പരമാധികാരം ലംഘിക്കപ്പെട്ടുവെന്നും അതിനു പ്രായശ്ചിത്തം ചെയ്തേ തീരൂ എന്നും വിധിക്കുകയുണ്ടായി.[120] കൂടുതലായി നടന്ന ചർച്ചകളിൽ ആഗസ്റ്റ് 3 -ന് ഇസ്രായേലും അർജന്റീനയും പുറത്തിറക്കിയ ഒരു സംയുക്തപ്രസ്താവനയിൽ അർജന്റീനയുടെ പരമാധികാരം ലംഘിക്കപ്പെട്ടു എന്ന് സമ്മതിച്ചെങ്കിലും വിവാദം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു.[121] തുടർന്നുനടന്ന എയ്‌ക്‌മാന്റെ വിചാരണയിലും പുനർവിചാരണ അപേക്ഷകളിലുമെല്ലാം അയാളെ പിടികൂടിയ സാഹചര്യം ആ വിചാരണയുടെ നിയമസാധുതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇസ്രായേൽ കോടതി വ്യക്തമാക്കുകയുണ്ടായി.[122]
2006 -ൽ സി.ഐ.എ. പരസ്യമാക്കിയ ചില പഴയ രേഖകൾ, എയ്‌ക്‌മാനെ ഇസ്രായേൽ പിടികൂടിയ കാര്യം അമേരിക്കയിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയെയും ജർമനിയുടെ ഇന്റലിജൻസ് ഏജൻസിയെയും ഞെട്ടിച്ചതായി പറയുന്നുണ്ട്. കുറഞ്ഞത് കഴിഞ്ഞ രണ്ടുവർഷമായി രണ്ട് ഏജൻസികൾക്കും എയ്‌ക്‌മാൻ എവിടെയുണ്ടെന്നുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും അവർ അനങ്ങിയിരുന്നില്ല. അവരുടെ ശീതയുദ്ധതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ ആയിരുന്നു ഇത്. ജർമനിയുടെ സുരക്ഷാ ഉപദേഷ്ടാവായ ഹാൻസ് ഗ്ലോബ്‌കെയെപ്പറ്റി എയ്‌ക്‌മാൻ വിചാരണവേളയിൽ എന്തു പറയുമെന്നോർത്ത് രണ്ടുകൂട്ടരും അസ്വസ്ഥരുമായിരുന്നു. ന്യൂറംബർഗ് നിയമങ്ങളടക്കം പല ജൂതവിരുദ്ധ നാസി നിയമങ്ങളും ഉണ്ടാക്കുന്നതിൽ ഗ്ലൊബ്കെക്കും പങ്കുണ്ടായിരുന്നു. രണ്ടു രാജ്യങ്ങളും എയ്‌ക്‌മാന്റെ മുൻകൂട്ടാളികളെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ചാരപ്പണികൾക്ക് ഉപയോഗിച്ചിരുന്നതായും ഈ രേഖകൾ പറയുന്നുണ്ട്.[123]
ജൂതവിരോധത്തെപ്പറ്റിയുള്ള ലേഖനപരമ്പരകളുടെ ഭാഗം |
ജൂതവിരോധം |
---|
Category |
വിചാരണ
[തിരുത്തുക]എയ്‌ക്‌മാനെ വടക്കേ ഇസ്രായേലിലെ യാഗൂറിൽ ഉള്ള അതീവസുരക്ഷിതമായ ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ അയാളെ അടുത്ത 9 മാസങ്ങൾ താമസിപ്പിച്ചു.[124] വെറും സാക്ഷിമൊഴികളുടെയോ രേഖകളുടെയോ മാത്രം അടിസ്ഥാനത്തിൽ എയ്‌ക്‌മാനെ വിചാരണചെയ്യാൻ ഇസ്രായേലികൾക്ക് താത്‌പര്യമുണ്ടായിരുന്നില്ല. അതിനാൽ അയാളെ നിത്യേന എന്നോണം ചോദ്യം ചെയ്തു, അവയുടെ രേഖകൾ തന്നെ 3500 താളുകളോളം വരും.[125] നാഷണൽ പോലീസിലെ ഇൻസ്പെക്ടർ ആയ അവ്‌നർ ലെസ് ആയിരുന്നു എയ്‌ക്‌മാനെ ചോദ്യം ചെയ്തിരുന്നത്.[126] ഇസ്രായേലിന്റെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിൽ നിന്നും നാസി വേട്ടക്കാരനായ ടുവിയ ഫ്രീഡ്‌മാനിൽ നിന്നും ലഭിച്ച രേഖകളായിരുന്നു ചോദ്യം ചെയ്യലിന്റെ പ്രധാന ആധാരങ്ങൾ. എപ്പോഴൊക്കെയാണ് എയ്‌ക്‌മാൻ കള്ളം പറയുന്നതെന്നും ഒഴിഞ്ഞുമാറുന്നതെന്നും മിക്കപ്പോഴും ലെസ്സിനു മനസ്സിലായിരുന്നു. കൂടുതൽ തെളിവുകൾ നിരത്തുമ്പോൾ തന്റെ ചെയ്തികളെ സമ്മതിക്കേണ്ടിവരുന്ന അവസരങ്ങൾ താൻ ആജ്ഞകൾ അനുസരിക്കുക മാത്രമായിരുന്നെന്നും സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ നാസി രീതിയിൽ തനിക്ക് അനുമതി ഇല്ലായിരുന്നെന്നുമാണ് എയ്‌ക്‌മാൻ പറഞ്ഞത്.[127] തന്റെ പ്രവൃത്തികളുടെ മാനത്തെപ്പറ്റി എയ്‌ക്‌മാൻ മനസ്സിലാക്കിയിരുന്നില്ലെന്നും തന്റെ കുറ്റകൃത്യങ്ങളിൽ അയാൾക്ക് യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ലെന്ന് ലെസ് രേഖപ്പെടുത്തിയിട്ടുണ്ട്.[128] 2016 -ൽ പ്രസിദ്ധപ്പെടുത്തിയ രേഖകളിൽ നിന്നും ഇത് വ്യക്തമാണ് . തീരുമാനങ്ങളെടുക്കുന്ന ഉത്തരവാദിത്തമുള്ള നേതാക്കളെയും അവ അനുസരിക്കാൻ മാത്രം ബാധ്യസ്ഥരായ എന്നെപ്പോലെയുള്ളവരെയും വേർതിരിച്ചുകാണേണ്ടതുണ്ട്. ഞാൻ ഒരു ഉത്തരവാദിത്തമുള്ള നേതാവല്ല, അതിനാൽത്തന്നെ കുറ്റബോധം ഇല്ല താനും, എന്നായിരുന്നു എയ്‌ക്‌മാന്റെ മാപ്പപേക്ഷയിൽ ഉണ്ടായിരുന്നത്.[129]
1961 ഏപ്രിൽ 11 -ന് ജെറുസലേം ജില്ലാകോടതിയിൽ എയ്‌ക്‌മാന്റെ വിചാരണ ആരംഭിച്ചു.[130] 1950 -ലെ നാസി-നാസികൂട്ടാളി(ശിക്ഷാ)നിയമം അനുസരിച്ചായിരുന്നു വിചാരണ.[131] ഇതുപ്രകാരം 15 ക്രിമിനൽ ചാർജുകളാണ് എയ്‌ക്‌മാനു മുകളിൽ ചുമത്തിയത്. അവയിൽ മനുഷ്യത്തത്തിനെതിരെയുള്ള കുറ്റങ്ങൾ, യുദ്ധകുറ്റങ്ങൾ, ജൂതജനതയ്ക്ക് എതിരെയുള്ള കുറ്റങ്ങൾ, കുറ്റവാളിസംഘടനയിലെ അംഗത്വം എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.[132] മോഷെ ലൻഡൗ, ബെഞ്ചമിൻ ഹലെവി, യിസാക് റാവ എന്നിവരായിരുന്നു വിചാരണ കേട്ട മൂന്നംഗ ജഡ്ജിമാർ.[133] ഇസ്രായേലിന്റെ അറ്റോർണി ജനറൽ ആയ ഗിഡിയൺ ഹോസ്നർ ആയിരുന്നു മുഖ്യവാദിഭാഗം അഭിഭാഷകൻ. ഗബ്രിയേൽ ബാക്കും ജേക്കബ് ബ്രൂവറും ആയിരുന്നു സഹായികൾ.[134] പ്രതിഭാഗത്തെ പ്രതിനിധീകരിച്ചിരുന്നത് ജർമൻ അഭിഭാഷകനായ റോബർട്ട് സെർവാഷ്യസും ഡീറ്റർ വെക്റ്റൻബർഗും എയ്‌ക്‌മാൻ സ്വന്തം നിലയിൽ ആയിരുന്നു.[135] എയ്‌ക്‌മാന്റെ ആവശ്യപ്രകാരം ഒരു വിദേശവക്കീലായ സെർവേഷ്യസിനെ കൊണ്ടുവരാനായി ഇസ്രായേൽ നിയമത്തിൽ തന്നെ മാറ്റം വരുത്തുകയുണ്ടായി. ഇയാളുടെയും ചെലവുകൾ നൽകിയത് ഇസ്രായേൽ സർക്കാർ തന്നെയായിരുന്നു.[136]
ഈ വിചാരണയ്ക്ക് വലിയ മാധ്യമശ്രദ്ധ ഇസ്രായേൽ ഉറപ്പുവരുത്തിയിര��ന്നു.[137] അമേരിക്കയിലെ കാപിറ്റൽ സിറ്റീസ് കമ്മ്യൂണിക്കേഷനായിരുന്നു വിചാരണ വിഡിയോയിൽ പകർത്താനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശം.[138] ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും തങ്ങളുടെ മുഖ്യതാളിൽത്തന്നെ വിചാരണയുടെ വിവരങ്ങൾ ചേർക്കാനായി റിപ്പോർട്ടർമാരെ അയയ്ക്കുകയുണ്ടായി..[139] ഗെറാർഡ് ബേഹർ എന്ന മധ്യജറുസലേമിൽ ഉള്ള ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു വിചാരണ നടന്നത്. കൊലപാതകശ്രമങ്ങൾ ഉണ്ടാവാതിരിക്കാനായി ഒരു വെടിയുണ്ട ഏൽക്കാത്ത ചില്ലുകൂട്ടിൽ ആയിരുന്നു എയ്‌ക്‌മാനെ ഇരുത്തിയിരുന്നത്.[140] 750 കസേരകളോളം ലഭ്യമായ ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനും ഏർപ്പാടാക്കിയിരുന്നു. ഇസ്രായേലിലുള്ളവർക്ക് വിചാരണ തൽസമയം കാണാൻ അവസരം ഉണ്ടായപ്പോൾ ഓരോ ദിവസത്തെയും വിചാരണയുടെ വീഡിയോടേപ്പ് പിറ്റേന്ന് സംപ്രേഷണം ചെയ്യാൻ അമേരിക്കയിലേക്ക് വ്യോമമാർഗ്ഗം കൊണ്ടുപോയിരുന്നു.[141][142]
56 ദിവസങ്ങളിലായി വാദിഭാഗം അവരുടെ കേസ് സമർപ്പിച്ചു. നൂറുകണക്കിനു രേഖകളും കൂടുതലും ഹോളോകോസ്റ്റിൽ നിന്നും രക്ഷപെട്ടവരായ 112 സാക്ഷികളും ഇവയിൽ ഉണ്ടായിരുന്നു.[143] എയ്‌ക്‌മാൻ എന്ന ഒരു കുറ്റവാളിയെ വിചാരണ ചെയ്യുക എന്ന ലക്ഷ്യത്തിനുപരിയായി മൊത്തം ഹോളോകോസ്റ്റിനെപ്പറ്റിയുള്ള രേഖകൾ വെളിയിൽ കാണിച്ച് ലോകത്തിനെ മുഴുവൻ അറിയിക്കാൻ ഈ സന്ദർഭം വിനിയോഗിക്കാനുമായിരുന്നു ഹോസ്നറുടെ ലക്ഷ്യം.[131] വിചാരണതുടങ്ങിക്കൊണ്ടുള്ള ഹോസ്നറുടെ പ്രസംഗം തന്നെ ഇത് വെളിപ്പെടുത്തുന്നതായിരുന്നു. പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഒരു വ്യക്തിയല്ല, അത് ഒരു നാസി ഭരണവുമല്ല, മറിച്ച് ചരിത്രത്തിലങ്ങോളം കാലാകാലങ്ങളായി നിലനിൽക്കുന്ന ജൂതവിരോധമാണ്.[144] എന്നാൽ എയ്‌ക്‌മാനുമായി നേരെ ബന്ധമില്ലാത്ത കാര്യങ്ങളെല്ലാം തടയാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം, അതിൽ അവർ വിജയിക്കുകയും ചെയ്തു.[145] യുദ്ധകാലത്തെ രേഖകൾക്കു പുറമേ സാസ്സൻ എയ്‌ക്‌മാനുമായി അർജന്റീനയിൽ നടത്തിയ അഭിമുഖത്തിലെ രേഖകളും തെളിവായി കൊണ്ടുവരികയുണ്ടായി.[143] എന്നാൽ അതിലെ കൈയെഴുത്തുരേഖകൾ മാത്രമേ തെളിവായി സ്വീകരിക്കപ്പെട്ടുള്ളൂ.[146]
വാദിഭാഗം ഹാജരാക്കിയ ചില തെളിവുകൾ പ്രമുഖരായ ചില നാസിനേതാക്കളുടെ കോടതിക്കു വെളിയിൽ വച്ചുള്ള ശബ്ദരേഖകളായിരുന്നു.[147] എന്നാൽ ഇവരെ എതിർവിസ്താരം ചെയ്യാൻ കോടതിയിൽ ഹാജരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോൾ, ഏതെങ്കിലും യുദ്ധക്കുറ്റവാളികൾ ഇസ്രായേലിൽ പ്രവേശിക്കുന്നപക്ഷം അവരെ അറസ്റ്റ് ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്ന് ഹോസ്നർ പറയുകയുണ്ടായി.[147] കൂട്ടക്കൊലകൾ നടന്ന ചെൽനോ കൂട്ടക്കുരുതിക്കളം, ഓഷ്‌വിറ്റ്‌സ്, ജൂതരെ കൂട്ടത്തോടെ വെടിവച്ചുകൊല്ലുന്നതിനു എയ്‌ക്‌മാൻ സാക്ഷിയായ മിൻസ്ക് എന്നിവിടങ്ങളെല്ലാം എയ്‌ക്‌മാൻ സന്ദർശിച്ചിരുന്നുവെന്ന് തെളിയിക്കാൻ വാദിഭാഗത്തിനായി.[148] താൻ നാടുകടത്തിയവരെ കൊല്ലാൻ തന്നെയാണ് കൊണ്ടുപോകുന്നതെന്ന് എയ്‌ക്‌മാന് അറിയാമെന്നതിന്റെ തെളിവുകളായിരുന്നു ഇവ.[149]
പ്രതിഭാഗം തങ്ങളുടെ വാദം ആരംഭിച്ചതുതന്നെ ഈ വിചാരണ നിയമവിധേയമല്ലെന്നു പറഞ്ഞുകൊണ്ടാണ്. അർജന്റീനയിൽ നിന്നും എയ്‌ക്‌മാനെ തട്ടിക്കൊണ്ടുവന്നതുതന്നെ നിയമവിരുദ്ധമാണെന്നും ഇസ്രായേൽ നിയമപ്രകാരം അയാളെ വിചാരണ ചെയ്യാൻ സാധിക്കില്ലെന്നും, ഇനി എങ്ങാൻ വിചാരണ ചെയ്യണമെങ്കിൽത്തന്നെ അതു ജർമനിയുടെ അധികാരാതിർത്തിയിൽ വച്ചുമാത്രമേ സാധിക്കുകയുള്ളു എന്നും സെർവേഷ്യസ് വാദിച്ചു. എന്നാൽ ഇസ്രായേലിന്റെ പ്രവൃത്തികൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതാണെന്നും എയ്‌ക്‌മാനെതിരെയുള്ള ആരോപണങ്ങൾ പശ്ചിമജർമനിയും അർജന്റീനയും ശരിവച്ചതാണെന്നുമുള്ള വാദിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രതിഭാഗത്തിന്റെ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു.[150]
ദൈർഘ്യമേറിയ നേരിട്ടുള്ള വിചാരണയാണ് തുടർന്ന് നടന്നത്.[151] യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് എയ്‌ക്‌മാൻ കാണപ്പെട്ടതെന്ന് നിരീക്ഷകരായ മോഷെ പേൾമാനും ഹന്നാ അരേന്റും അഭിപ്രായപ്പെടുകയുണ്ടായി.[152] വിചാരണയിൽ ഉടനീളം എയ്‌ക്‌മാൻ വാദിച്ചത് തനിക്ക് മറ്റൊരു മാർഗവുമില്ലായിരുന്നുവെന്നും ഹിറ്റ്‌ലർ പ്രതിജ്ഞ എടുത്തതിനാൽ തനിക്ക് മുകളിൽ നിന്നുമുള്ള ഉത്തരവുകൾ അനുസരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നുവെന്നുമാണ്. ഇതേ വാദങ്ങൾ തന്നെയാണ് നേരത്തെ പലരും ന്യൂറംബർഗ് വിചാരണവേളയിലും ഉയർത്തിയത്.[153] ഒരു തീരുമാനങ്ങളും താനല്ല എടുത്തതെന്നും അവ മുള്ളറും, ഹെയ്‌ഡ്രിക്കും, ഹിംലറും, ആത്യന്തികമായി ഹിറ്റ്‌ലറും ആണ് എടുത്തിരുന്നതെന്നുമായിരുന്നു എയ്‌ക്‌മാന്റെ വാദങ്ങൾ.[154]
നാസി ഗവണ്മെന്റിന്റെ തീരുമാനങ്ങൾ വ്യക്തികളുടേതല്ലെന്നും അവ രാജ്യങ്ങളുടെയാണെന്നും സാധാരണ കോടതികളിലൂടെയല്ല അവ തീർപ്പാക്കേണ്ടതെന്നുമായിരുന്നു സെർവെഷ്യസിന്റെ വാദങ്ങൾ.[155] വാൻസീ കോൺഫറൻസിനേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അതു തീർന്നുകിട്ടിയതിലുള്ള തൃപ്തിയും ആശ്വാസവുമായിരുന്നു തനിക്കെന്നുമായിരുന്നു എയ്‌ക്‌മാൻ പറഞ്ഞത്. കൂട്ടക്കൊല നടത്താനുള്ള എല്ലാ തീരുമാനങ്ങളും അവിടെ തന്റെ മേലധികാരികളാണ് എടുത്തത്, അതിന്റെ യാതൊന്നും തന്റെ നിയന്ത്രണങ്ങളിൽ ആയിരുന്നില്ല, അതിൽ കുറ്റബോധം തോന്നേണ്ട യാതൊരു കാര്യവും തനിക്കില്ല എന്ന് എയ്‌ക്‌മാൻ വാദിച്ചു..[156] വിചാരണയുടെ അവസാനദിനത്തിൽ ആൾക്കാരെ നാടുകടത്തിയതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും എന്നാൽ അതിന്റെ പരിണതഫലത്തിൽ തനിക്ക് കുറ്റബോധമൊന്നും ഇല്ലെന്നായിരുന്നു എയ്‌ക്‌മാൻ പറഞ്ഞത്.[157]
എതിർ വിസ്താരത്തിൽ മുഴുവൻ എയ്‌ക്‌മാനെ, താൻ വ്യക്തിപരമായി കുറ്റക്കാരനാണെന്ന് സമ്മതിപ്പിക്കാനുള്ള ഹോസ്നറുടെ എല്ലാ ശ്രമങ്ങളും വിഫലമായി.[158] തനിക്ക് ജൂതന്മാരെ ഇഷ്ടമല്ലെന്നും അവരെ എതിരാളികളായാണ് കണ്ടിരുന്നതെന്നും എന്നാൽ ഒരിക്കലും അവരെ ഇല്ലായ്മ ചെയ്യണമെന്നത് താൻ വിചാരിച്ചിട്ടില്ലെന്നും അത്തരമൊരു കാര്യം ന്യായീകരിക്കാനാവാത്തതാണെന്നും എയ്‌ക്‌മാൻ പറഞ്ഞു.[159] ഞാൻ എന്റെ ശവക്കുഴിയിലേക്ക് പൊട്ടിച്ചിരിച്ചുകൊണ്ടാവും ചാടുക കാരണം എനിക്ക് 50 ലക്ഷം ആൾക്കാർ എന്റെ ബോധത്തിൽ ഉണ്ട് എന്നത് എനിക്ക് അനല്പമായ ആനന്ദം നൽകുന്നതാണ് എന്ന് 1945 -ൽ എയ്‌ക്‌മാൻ പറഞ്ഞതിന് തെളിവ് ഹോസ്നർ ഹാജരാക്കിയപ്പോൾ, താൻ ഉദ്ദ്യേശിച്ചത് ജർമർ സാമ്രാജ്യത്തിന്റെ എതിരാളികൾ ആയ സോവിയറ്റുകാരെ ആണെന്നായിരുന്നു.[160] പിന്നീട് ജഡ്ജിമാർ ചോദ്യം ചെയ്തപ്പോൾ താൻ ഉദ്ദ്യേശിച്ചത് ജൂതന്മാരെത്തന്നെയായിരുന്നെന്നും, അക്കാലത്തെ തന്റെ കൃത്യമായ അഭിപ്രായമായിരുന്നു അതെന്നും എയ്‌ക്‌മാൻ സമ്മതിക്കുകയുണ്ടായി.[161]
ആഗസ്ത് 14 -ന് വിചാരണ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഡിസംബർ 12-ന് വിധിപ്രസ്താവം ഉണ്ടാവുകയും ചെയ്തു.[130] എയ്‌ക്‌മാൻ ആരെയും കൊന്നുവെന്നനിലയിലും കൂട്ടക്കൊലസംഘങ്ങളുടെ പ്രവൃത്തിയെ നിയന്ത്രിച്ചുവെന്ന കാര്യത്തിലും കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചു.[162] ജൂതന്മാരെ തെരഞ്ഞുപിടിച്ചതിലും ഭീതിദമായ നിലയിൽ അവരെ തീവണ്ടിയിൽ നിറച്ചതിലും ഉത്തരവാദിയായി എയ്‌ക്‌മാൻ കണക്കാക്കപ്പെട്ടു.[163] മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും പോളണ്ടുകാർ, സ്ലൊവാക്യക്കാർ, ജിപ്സികൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങൾക്കും അയാളെ കുറ്റക്കാരനെന്നു കണ്ടെത്തി. ന്യൂറംബർഗ് വിചാരണകളിൽ അതിക്രൂരമായസംഘടനകൾ എന്നു വെളിപ്പെട്ട ഗെസ്റ്റപ്പൊ, എസ് ഡി, എസ് എസ്സ് എന്നീ മൂന്നുസംഘടനകളിലും അംഗമായിരുന്നുവെന്നനിലയിലും അയാൾക്കെതിരെ കുറ്റം ചുമത്തി.[164]ശിക്ഷവിധിക്കുമ്പോൾ എയ്‌ക്‌മാൻ വെറുതേ ആജ്ഞകൾ അനുസരിക്കുക മാത്രമല്ല, നാസികളുടെ ലക്ഷ്യം കൃത്യമായി നടപ്പിലാക്കാൻ മനസ്സുവച്ചയാളും വംശഹത്യ നടപ്പാക്കാനായി പൂർണ്ണമനസ്സോടെ പ്രവർത്തിച്ചയാളും അതിലെ ഒരു പ്രധാനിയും ആണെന്ന് ജഡ്ജിമാർ പറയുകയുണ്ടായി.[165] 1961 ഡിസംബർ 15 -ന് എയ്‌ക്‌മാന് വധശിക്ഷ വിധിച്ചു.[166]
പുനർവിചാരണ അപേക്ഷയും തൂക്കിക്കൊല്ലലും
[തിരുത്തുക]ഈ വിധിപ്രസ്താവനയ്ക്കുള്ള ഇസ്രായേലിന്റെ അധികാരത്തെക്കുറിച്ചും വിചാരണയ്ക്ക് ഉപയോഗിച്ച വകുപ്പുകളെക്കുറിച്ചും സെർവേഷ്യസ് പുനർവിചാരണ ആവശ്യപ്പെട്ടു.[167] 1962 മാർച്ച് 22 -നും 29 -നും ഇടയിൽ ഇതിന്റെ വിചാരണ നടന്നു. ഏപ്രിൽ അവസാനം ഇസ്രായേലിലേക്ക് പറന്നെത്തിയ എയ്‌ക്‌മാന്റെ ഭാര്യ വേര അയാളെ അവസാനമായി കണ്ടു.[168] മെയ് 29 -ന് ഇസ്രായേൽ സുപ്രീം കോടതി പുനർവിചാരണയ്ക്കുള്ള അപേക്ഷ തള്ളുകയും ജില്ലാകോടതിയുടെ വിധി എല്ലാ കുറ്റങ്ങളിലും ശരിവയ്ക്കുകയും ചെയ്തു.[169] മാപ്പിനായി ഉടൻതന്നെ എയ്‌ക്‌മാൻ പ്രസിഡണ്ട് യിസാക് ബെൻസ്വിക്ക് അപേക്ഷ നൽകി. (ഇതെപ്പറ്റിയുള്ള എല്ലാ രേഖകളും കോടതിയിലെ യഥാർത്ഥ രേഖകളും 2016 -ജനുവരി 27 -ന് ഏവർക്കും ലഭ്യമാകുന്ന രീതിയിൽ പുറത്തുവിട്ടിട്ടുണ്ട്.[129]) ഹ്യൂഗോ ബർഗ്മാൻ, പേൾ ബക്ക്, മർട്ടിൻ ബൂബർ, ഏണസ്റ്റ് സൈമൺ മുതലായ പ്രമുഖർ എയ്‌ക്‌മാനു വേണ്ടി വാദിച്ചു.[170] പ്രശ്നം പരിഹരിക്കാൻ ബെൻ ഗുറിയോൺ ഒരു പ്രത്യേക കാബിനെറ്റ് യോഗം വിളിച്ചു. കാബിനെറ്റ് പ്രസിഡണ്ടിനോട് ഇയാൾക്ക് മാപ്പു നൽകാൻ ആവശ്യപ്പെടേണ്ട എന്നു തീരുമാനിച്ചു.[171] അതോടെ എയ്‌ക്‌മാന്റെ വധശിക്ഷ ജീവപര്യന്തമാക്കാനുള്ള അപേക്ഷ തള്ളപ്പെട്ടു. മെയ് 31 -ന് രാത്രി 8 മണിക്ക് എയ്‌ക്‌മാനെ ഈ തീരുമാനം അറിയിച്ചു.[172] അയാളുടെ അവസാനത്തെ ഭക്ഷണം സാധാരണ ജയിലിൽ കിട്ടുന്ന പോലെ ചീസ്, റൊട്ടി, ഒലീവുകൾ, ചായ എന്നിവ തന്നെയായിരുന്നു, കൂടെ അരക്കുപ്പി വൈനും.[173]
1962 മെയ് 31 -ന് അർദ്ധരാത്രിക്ക് അൽപ്പസമയത്തിനുശേഷം എയ്‌ക്‌മാനെ രാംലയിലെ ഒരു ജയിലിൽ തൂക്കിക്കൊന്നു.[3] വളരെക്കുറച്ച് ഉദ്യോഗസ്ഥർ, നാലു മാധ്യമപ്രവർത്തകർ, ജയിലിൽ ആയിരിക്കുമ്പോൾ എയ്‌ക്‌മാന്റെ ആത്മീയകാര്യങ്ങൾ നോക്കിയിരുന്ന ഒരു പാതിരി എന്നിവരാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.[174] ഇതായിരുന്നു അയാളുടെ അവസാന വാക്കുകൾ:
ജർമനി നീണാൾ വാഴട്ടേ, അർജന്റീന നീണാൾ വാഴട്ടേ, ആസ്ട്രിയ നീണാൾ വാഴട്ടേ. ഈ മൂന്നു രാജ്യങ്ങളുമാണ് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ഞാൻ ഒരിക്കലും മറക്കില്ലാത്തതും. എന്റെ ഭാര്യയ്ക്കും, കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശംസകൾ. ഞാൻ തയ്യാറായിക്കഴിഞ്ഞു. എല്ലാ മനുഷ്യരുടെ വിധിയെപ്പോലെ നമ്മൾ താമസമില്ലാതെ എല്ലാവരും സന്ധിക്കും. ഞാൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മരിക്കുന്നു.[175]
വധത്തിനു മണിക്കൂറുകൾക്കുള്ളിൽ എയ്‌ക്‌മാനെ ദഹിപ്പിച്ച് അയാളുടെ ചാരം ഇസ്രായേലി നാവികസേന മധ്യധരണ്യാഴിയിൽ ഇസ്രായേൽ അതിർത്തിക്ക് വെളിയിൽ വിതരണം ചെയ്തു.[176]
സ്വാധീനം
[തിരുത്തുക]വിചാരണയും അതിനുണ്ടായ മാധ്യമശ്രദ്ധയും യുദ്ധകാലത്ത് നടന്ന സംഭവങ്ങൾ വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവന്നു. അതേത്തുടർന്ന് പലരുടെയും ഓർമ്മക്കുറിപ്പുകളും വിദഗ്ദ്ധരുടെ ഗ്രന്ഥങ്ങളും ഹോളോകോസ്റ്റിനെപ്പറ്റി പൊതുജനങ്ങൾക്ക് കൂടുതൽ അറിവ് ഉണ്ടാവാൻ സഹായിച്ചു.[177] ജർമനിയിൽ വൻമാധ്യമശ്രദ്ധപിടിച്ചുപറ്റിയ വിചാരണമൂലം ഇക്കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പല വിദ്യാലയങ്ങളും അവരുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി.[178] ഇസ്രായേലിൽ ആവട്ടേ വിചാരണയിൽ നൽകിയ സാക്ഷിമൊഴികൾ ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടവരുടെ ജീവിതത്തെ അത് എത്ര ഗാഢമായി ബാധിച്ചിരിക്കുന്നുവെന്ന് ഭീകരത എന്തെന്ന് അറിയാതെ വളരുന്ന യുവാക്കൾക്കിടയിൽ വലിയ തോതിൽ സ്വാധീനമുണ്ടാക്കി..[179]
ഹിറ്റ്‌ലർ അധികാരത്തിലേറിയപ്പോൾ ജർമനി വിട്ട രാഷ്ട്രീയ നിരീക്ഷകയും ജൂതവംശജയും മാധ്യമപ്രവർത്തകയുമായ ഹന്നാ അരേന്റ് ആണ് ദി ന്യൂ യോർക്കറിനു വേണ്ടി എയ്‌ക്‌മാന്റെ വിചാരണ റിപ്പോർട്ട് ചെയ്തത്. എയ്‌ക്‌മാൻ ജറുസലെമിൽ എന്ന അവരുടെ പുസ്തകത്തിൽ എയ്‌ക്‌മാനെ ഒരു നിസ്സംഗനായ പാപി എന്നാണ് അവർ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരനായ അയാൾക്ക് മനസ്താപമോ വൈരാഗ്യമോ ഇല്ലായിരുന്നെന്നും അവർ എഴുതുന്നു.[4][180] 1988 -ലെ തന്റെ പുസ്തകമായ "നീതിയാണ്, പ്രതികാരമല്ല" (Justice, Not Vengeance) എന്നതിൽ വീസന്താൾ ഇങ്ങനെ കുറിക്കുന്നു: ഇപ്പോൾ ലോകത്തിനു മനസ്സിലായി, എങ്ങനെ തന്റെ ഓഫീസിൽ തന്നെയിരുന്ന് ഒരാൾക്ക് ക്രൂരകൃത്യങ്ങൾ ചെയ്യാം എന്ന്. ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലാൻ ഒരാൾ ഭ്രാന്തനോ, മതഭ്രാന്തനോ, ക്രൂരനോ പോലും ആവണമെന്നില്ല, പിന്നെയോ, ഒരു ഭ്രാന്തനെ അന്ധമായി പിന്തുടർന്ന് തന്നിൽ അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകയേ വേണ്ടൂ. [181]
തന്റെ പിതാവിന് വധശിക്ഷ നൽകിയതിൽ തനിക്ക് പരാതിയില്ലെന്ന് അയാളുടെ പുത്രൻ റിക്കാർഡോ പറയുന്നു.[182] കൂടാതെ ആജ്ഞ അനുസരിക്കുക മത്രമായിരുന്നു എന്ന തന്റെ പിതാവിന്റെ വാദം അയാൾ ചെയ്ത കുറ്റകൃത്യങ്ങളെ സാധൂകരിക്കാൻ ഉതകുന്നതല്ലെന്നും, പശ്ചാത്താപം തീരെയില്ലാത്ത എയ്‌ക്‌മാന്റെ രീതികൾ കുടുംബത്തിന് ആകെ വിഷമമുണ്ടാക്കിയെന്നും റിക്കാർഡോ പറയുന്നുണ്ട്. റിക്കാർഡോ ജർമൻ പുരാവസ്തു ഇൻസ്റ്റിറ്റ്യൂട്ടിലെ പുരാവസ്തുവിഭാഗം പ്രൊഫസറാണ്.[183]
അവലംബം
[തിരുത്തുക]- ↑ http://auschwitz.dk/Mengele.htm
- ↑ Shirer 1960, Footnote, p. 978.
- ↑ 3.0 3.1 Hull 1963, p. 160.
- ↑ 4.0 4.1 Arendt 1994, p. 252.
- ↑ Foer, Franklin (2011-04-08). "Why the Eichmann Trial Really Mattered". Newyork Times. Retrieved 2016-05-28.
- ↑ Cesarani 2005, pp. 19, 26.
- ↑ Lipstadt 2011, p. 45.
- ↑ Evans 2003, pp. 179–180.
- ↑ Ailsby 1997, p. 40.
- ↑ Cesarani 2005, p. 28.
- ↑ Cesarani 2005, p. 34.
- ↑ Cesarani 2005, p. 35.
- ↑ Levy 2006, p. 101.
- ↑ Porter 2007, p. 106.
- ↑ Cesarani 2005, pp. 47–49.
- ↑ Levy 2006, p. 150.
- ↑ Longerich 2010, pp. 67–69.
- ↑ Longerich 2010, p. 127.
- ↑ Evans 2005, pp. 555–558.
- ↑ Levy 2006, pp. 105–106.
- ↑ Cesarani 2005, p. 55.
- ↑ Levy 2006, p. 106.
- ↑ Mendelsohn 1982.
- ↑ Cesarani 2005, p. 62.
- ↑ Cesarani 2005, pp. 67, 69.
- ↑ Cesarani 2005, p. 71.
- ↑ Longerich 2010, p. 132.
- ↑ Longerich 2010, pp. 148–149.
- ↑ Longerich 2012, pp. 469, 470.
- ↑ 30.0 30.1 Cesarani & 2005, p. 77.
- ↑ Longerich 2010, pp. 151–152.
- ↑ Longerich 2010, p. 153.
- ↑ Cesarani 2005, p. 81.
- ↑ Longerich 2010, p. 159.
- ↑ 35.0 35.1 Evans 2008, p. 57.
- ↑ Longerich 2010, p. 157.
- ↑ Cesarani 2005, pp. 83–84.
- ↑ Longerich 2010, p. 160.
- ↑ Kershaw 2008, pp. 452–453.
- ↑ Longerich 2010, p. 167.
- ↑ Browning 2004, p. 87.
- ↑ Browning 2004, p. 88.
- ↑ Longerich 2010, p. 164.
- ↑ Longerich 2012, p. 523.
- ↑ Cesarani 2005, p. 93.
- ↑ Browning 2004, p. 315.
- ↑ Snyder 2010, p. 416.
- ↑ Browning 2004, p. 362.
- ↑ Longerich 2000, p. 2.
- ↑ Cesarani 2005, p. 96.
- ↑ Browning 2004, p. 410.
- ↑ Cesarani 2005, p. 112.
- ↑ Cesarani 2005, pp. 112–114.
- ↑ 54.0 54.1 Cesarani 2005, p. 118.
- ↑ Longerich 2010, p. 320.
- ↑ Longerich 2010, p. 332.
- ↑ Cesarani 2005, p. 119.
- ↑ Cesarani 2005, pp. 121, 122, 132.
- ↑ Cesarani 2005, p. 124.
- ↑ Cesarani 2005, p. 131–132.
- ↑ 61.0 61.1 Evans 2008, p. 616.
- ↑ Cesarani 2005, p. 162.
- ↑ Cesarani 2005, p. 160–161.
- ↑ Cesarani 2005, pp. 170–171, 177.
- ↑ 65.0 65.1 65.2 Longerich 2010, p. 408.
- ↑ Cesarani 2005, pp. 168, 172.
- ↑ Cesarani 2005, p. 173.
- ↑ Cesarani 2005, p. 160, 183.
- ↑ Cesarani 2005, pp. 183–184.
- ↑ Brand and Weissberg 1958, p. 83.
- ↑ Braham 2000, p. 263; for Sondereinsatzkommando, Bauer 1989, p. 66.
- ↑ Brand and Weissberg 1958, p. 85; Hecht 1999 [1961], p. 220.
- ↑ Brand and Weissberg 1958, p. 15; Fleming 2014, p. 231.
- ↑ Brand and Weissberg 1958, pp. 95–96; Bauer 1994, p. 163; Halász 2000, p. 260.
- ↑ Cesarani 2005, p. 175.
- ↑ For the meeting, Testimony of Joel Brand], Trial of Adolf Eichmann, Session 56, 4/4 Archived 2016-03-04 at the Wayback Machine., 29 May 1961; for the figures, Berenbaum 2002, p. 9.
- ↑ Cesarani 2005, pp. 178–179.
- ↑ Cesarani 2005, pp. 180, 183, 185.
- ↑ Cesarani 2005, pp. 188–189.
- ↑ Cesarani 2005, pp. 190–191.
- ↑ Cesarani 2005, pp. 195–196.
- ↑ Cesarani 2005, p. 201.
- ↑ Evans 2008, p. 318.
- ↑ Levy 2006, pp. 129–130.
- ↑ Cesarani 2005, p. 205.
- ↑ 86.0 86.1 Cesarani 2005, p. 207.
- ↑ Bascomb 2009, pp. 70–71.
- ↑ Cesarani 2005, p. 209.
- ↑ Levy 2006, pp. 144–146.
- ↑ Cesarani 2005, p. 221.
- ↑ Simon Wiesenthal Center 2010.
- ↑ Bascomb 2009, pp. 87–90.
- ↑ Bascomb 2009, p. 307.
- ↑ Levy 2006, pp. 4–5.
- ↑ Walters 2009, p. 286.
- ↑ Walters 2009, p. 281–282.
- ↑ Lipstadt 2011, p. 11.
- ↑ Cesarani 2005, pp. 221–222.
- ↑ Lipstadt 2011, p. 12.
- ↑ Cesarani 2005, pp. 223–224.
- ↑ Bascomb 2009, pp. 123.
- ↑ Cesarani 2005, pp. 225–228.
- ↑ Cesarani 2005, p. 225.
- ↑ Arendt 1994, p. 264.
- ↑ Cesarani 2005, p. 228.
- ↑ Bascomb 2009, p. 153, 163.
- ↑ Bascomb 2009, pp. 219–229.
- ↑ Bascomb 2009, pp. 165–176.
- ↑ Bascomb 2009, p. 179.
- ↑ 110.0 110.1 Bascomb 2009, pp. 225–227.
- ↑ Bascomb 2009, pp. 231–233.
- ↑ Bascomb 2009, p. 254.
- ↑ Bascomb 2009, p. 258.
- ↑ Bascomb 2009, pp. 274, 279.
- ↑ Bascomb 2009, p. 262.
- ↑ Bascomb 2009, pp. 288, 293.
- ↑ Bascomb 2009, pp. 295–298.
- ↑ Kiernan 2005.
- ↑ 119.0 119.1 Lippmann 1982.
- ↑ Bascomb 2009, p. 305.
- ↑ Green 1962.
- ↑ Cesarani 2005, p. 259.
- ↑ Borger 2006.
- ↑ Cesarani 2005, pp. 237, 240.
- ↑ Cesarani 2005, pp. 238, 242–243.
- ↑ Cesarani 2005, p. 242.
- ↑ Cesarani 2005, pp. 245, 248.
- ↑ Cesarani 2005, p. 244.
- ↑ 129.0 129.1 Kershner 2016.
- ↑ 130.0 130.1 Arendt 1994, p. 244.
- ↑ 131.0 131.1 Cesarani 2005, p. 252.
- ↑ Arendt 1994, pp. 244–246.
- ↑ Cesarani 2005, p. 255.
- ↑ Cesarani 2005, p. 249–251.
- ↑ Cesarani 2005, pp. 241, 246.
- ↑ The Israel digest of press and events in Israel and the Middle East, vols. 4-5 (1961), p. 57
- ↑ Birn 2011, p. 445.
- ↑ Pollock & Silvermann 2013, p. 63.
- ↑ Cesarani 2005, p. 327.
- ↑ Arendt 1994, p. 4–5.
- ↑ Cesarani 2005, p. 254–255.
- ↑ Shandler 1999, p. 93.
- ↑ 143.0 143.1 Cesarani 2005, p. 262.
- ↑ Cole 1999, p. 58.
- ↑ Cesarani 2005, p. 264.
- ↑ Cesarani 2005, p. 272.
- ↑ 147.0 147.1 Birn 2011, p. 464.
- ↑ Cesarani 2005, p. 99.
- ↑ Arendt 1994, pp. 87–89.
- ↑ Baade 1961.
- ↑ Arendt 1994, p. 223.
- ↑ Cesarani 2005, p. 257.
- ↑ Cesarani 2005, pp. 284, 293.
- ↑ Cesarani 2005, pp. 273, 276.
- ↑ Arendt 1994, p. 93.
- ↑ Arendt 1994, p. 114.
- ↑ Cesarani 2005, p. 281.
- ↑ Cesarani 2005, p. 284.
- ↑ Cesarani 2005, p. 285.
- ↑ Knappmann 1997, p. 335.
- ↑ Cesarani 2005, p. 300.
- ↑ Cesarani 2005, pp. 305–306.
- ↑ Cesarani 2005, p. 310–311.
- ↑ Arendt 1994, pp. 245–246.
- ↑ Cesarani 2005, p. 312.
- ↑ Arendt 1994, p. 248.
- ↑ Cesarani 2005, p. 315.
- ↑ Cesarani 2005, p. 318.
- ↑ Cesarani 2005, pp. 314, 319.
- ↑ Cesarani 2005, pp. 319–320.
- ↑ Weitz 2007.
- ↑ Cesarani 2005, p. 320.
- ↑ Toledo Blade 1962.
- ↑ Wallenstein 1962.
- ↑ Cesarani 2005, p. 321.
- ↑ Cesarani 2005, p. 323.
- ↑ Cesarani 2005, p. 325.
- ↑ Cesarani 2005, p. 334.
- ↑ Cesarani 2005, p. 331–332.
- ↑ Levy 2006, p. 355.
- ↑ Levy 2006, pp. 157–158.
- ↑ Sedan 1995.
- ↑ Glick 2010.
സ്രോതസ്സുകൾ
[തിരുത്തുക]- Ailsby, Christopher (1997). SS: Roll of Infamy. Motorbooks Intl. ISBN 0-7603-0409-2.
{{cite book}}
: Invalid|ref=harv
(help) - Arendt, Hannah (1994) [1963]. Eichmann in Jerusalem: A Report on the Banality of Evil. New York: Penguin. ISBN 0-14-018765-0.
{{cite book}}
: Invalid|ref=harv
(help) - Baade, Hans W. (1961). "The Eichmann Trial: Some Legal Aspects". Duke Law Journal. 1961 (3). Durham, NC: Duke University School of Law: 400–420. JSTOR 1371281.
{{cite journal}}
: Invalid|ref=harv
(help) - Bascomb, Neal (2009). Hunting Eichmann: How a Band of Survivors and a Young Spy Agency Chased Down the World's Most Notorious Nazi. Boston; New York: Houghton Mifflin Harcourt. ISBN 978-0-618-85867-5.
{{cite book}}
: Invalid|ref=harv
(help) - Ben-Naftali, Orna; Tuval, Yogev (2006). "Punishing International Crimes Committed by the Persecuted: The Kapo Trials in Israel (1950s–1960s)". Journal of International Criminal Justice. 4 (1): 128–178. doi:10.1093/jicj/mqi022.
{{cite journal}}
: Invalid|ref=harv
(help) - Birn, Ruth Bettina (2011). "Fifty Years After: A Critical Look at the Eichmann Trial" (PDF). Case Western Reserve Journal of International Law. 44: 443–473. Retrieved 30 November 2013.
{{cite journal}}
: Invalid|ref=harv
(help) - Borger, Julian (8 June 2006). "Why Israel's Capture of Eichmann Caused Panic at the CIA". The Guardian. Retrieved 24 March 2016.
{{cite news}}
: Invalid|ref=harv
(help) - Browning, Christopher R. (2004). The Origins of the Final Solution: The Evolution of Nazi Jewish Policy, September 1939 – March 1942. Comprehensive History of the Holocaust. Lincoln: University of Nebraska Press. ISBN 0-8032-1327-1.
{{cite book}}
: Invalid|ref=harv
(help) - Cesarani, David (2005) [2004]. Eichmann: His Life and Crimes. London: Vintage. ISBN 978-0-09-944844-0.
{{cite book}}
: Invalid|ref=harv
(help) - Cole, Tim (1999). Images of the Holocaust. London: Duckworth. ISBN 0-7156-2865-8.
{{cite book}}
: Invalid|ref=harv
(help) - Eichmann, Adolf (1961). "Police Interrogation in Israel". Library of Congress.
{{cite web}}
: Invalid|ref=harv
(help) - Evans, Richard J. (2003). The Coming of the Third Reich. New York: Penguin. ISBN 978-0-14-303469-8.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2005). The Third Reich in Power. New York: Penguin. ISBN 978-0-14-303790-3.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2008). The Third Reich at War. New York: Penguin. ISBN 978-0-14-311671-4.
{{cite book}}
: Invalid|ref=harv
(help) - Gerlach, Christian (December 1998). "The Wannsee Conference, the Fate of German Jews, and Hitler's Decision in Principle to Exterminate All European Jews" (PDF). Journal of Modern History. 70 (4). Chicago: University of Chicago Press: 759–812. doi:10.1086/235167. Archived from the original (PDF) on 2018-09-18. Retrieved 2016-05-12.
{{cite journal}}
: Invalid|ref=harv
(help) - Glass, Suzanne (7 August 1995). "'Adolf Eichmann is a historical figure to me.' Ricardo Eichmann speaks to Suzanne Glass about growing up the fatherless son of the Nazi war criminal hanged in Israel". The Independent. Independent Print Limited. Retrieved 7 October 2013.
{{cite web}}
: Invalid|ref=harv
(help) - Glick, Dor (6 July 2010). "Coffee with Eichmann". Ynetnews. Yedioth Internet. Retrieved 7 December 2013.
{{cite web}}
: Invalid|ref=harv
(help) - Goldhagen, Daniel (1996). Hitler's Willing Executioners: Ordinary Germans and the Holocaust. New York: Knopf. ISBN 978-0-679-44695-8.
{{cite book}}
: Invalid|ref=harv
(help) - Green, L. C. (1962). "Legal issues of the Eichmann trial". Tulane Law Review. 37: 641–683. Retrieved 25 November 2013.
{{cite journal}}
: Invalid|ref=harv
(help) - "Hallaron pasaporte utilizado por Adolf Eichmann: será conservado en el Museo del Holocausto de Buenos Aires" (in സ്പാനിഷ്). Fundacion Memoria Del Holocausto. Archived from the original on 9 November 2007. Retrieved 13 November 2013.
- Hull, William L. (1963). The Struggle for a Soul. New York: Doubleday. OCLC 561109771.
{{cite book}}
: Invalid|ref=harv
(help) - Kershaw, Ian (2008) [2000]. Hitler: A Biography. New York: Norton. ISBN 978-0-393-06757-6.
{{cite book}}
: Invalid|ref=harv
(help) - Kiernan, Sergio (15 May 2005). "Tacuara salió a la calle". Página/12 (in സ്പാനിഷ്). Fernando Sokolowicz. Retrieved 23 November 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|trans_title=
ignored (|trans-title=
suggested) (help) - Kershner, Isabel (27 January 2016). "Pardon Plea by Adolf Eichmann, Nazi War Criminal, Is Made Public". The New York Times. Archived from the original on 28 January 2016. Retrieved 28 January 2016.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - Knappmann, Edward W. (1997). "The Adolf Eichmann Trial, 1961". Great World Trials. Detroit: Gale Research. ISBN 978-0-7876-0805-7.
{{cite book}}
: Invalid|ref=harv
(help) - Levy, Alan (2006) [1993]. Nazi Hunter: The Wiesenthal File (Revised 2002 ed.). London: Constable & Robinson. ISBN 978-1-84119-607-7.
{{cite book}}
: Invalid|ref=harv
(help) - Lippmann, Matthew (1982). "The trial of Adolf Eichmann and the protection of universal human rights under international law". Houston Journal of International Law. 5 (1): 1–34. Retrieved 25 November 2013.
{{cite journal}}
: Invalid|ref=harv
(help) - Lipstadt, Deborah E. (2011). The Eichmann Trial. New York: Random House. ISBN 978-0-8052-4260-7.
{{cite book}}
: Invalid|ref=harv
(help) - Longerich, Peter (2000). "The Wannsee Conference in the Development of the 'Final Solution'" (PDF). Holocaust Educational Trust Research Papers. 1 (2). London: The Holocaust Educational Trust. ISBN 0-9516166-5-X. Archived from the original (PDF) on 2015-04-02. Retrieved 2016-05-12.
{{cite journal}}
: Invalid|ref=harv
(help) - Longerich, Peter (2010). Holocaust: The Nazi Persecution and Murder of the Jews. Oxford; New York: Oxford University Press. ISBN 978-0-19-280436-5.
{{cite book}}
: Invalid|ref=harv
(help) - Longerich, Peter (2012). Heinrich Himmler: A Life. Oxford: Oxford University Press. ISBN 978-0-19-959232-6.
{{cite book}}
: Invalid|ref=harv
(help) - McLean, Craig (18 January 2015). "Martin Freeman interview: The actor on hobbits, Cumbermania and his Nazi-hounding role in The Eichmann Show". The Independent. Retrieved 20 January 2015.
{{cite web}}
: Invalid|ref=harv
(help) - Mendelsohn, John (1982). Jewish Emigration from 1933 to the Evian Conference of 1938. The Holocaust, in Eighteen Volumes. Vol. 5. New York: Garland Publishing. pp. 68–121. OCLC 8033345.
{{cite book}}
: Invalid|ref=harv
(help) - O'Donovan, Gerard (20 January 2015). "The Eichmann Show, review: 'absolutely enthralling'". The Daily Telegraph. Telegraph Media Group. Retrieved 20 January 2015.
{{cite journal}}
: Invalid|ref=harv
(help) - Padfield, Peter (2001) [1990]. Himmler: Reichsführer-SS. London: Cassel & Co. ISBN 978-0-304-35839-7.
{{cite book}}
: Invalid|ref=harv
(help) - Pollock, Griselda; Silvermann, Max (2013). Concentrationary Memories: Totalitarian Terror and Cultural Resistance. London: I. B. Tauris. ISBN 978-1-78076-896-0.
{{cite book}}
: Invalid|ref=harv
(help) - Porter, Anna (2007). Kasztner's Train: The True Story of an Unknown Hero of the Holocaust. Vancouver: Douglas & McIntyre. ISBN 978-1-55365-222-9.
{{cite book}}
: Invalid|ref=harv
(help) - Rosmus, Anna (2015). Hitlers Nibelungen: Niederbayern im Aufbruch zu Krieg und Untergang (in German). Grafenau: Samples Verlag. ISBN 978-3-938401-32-3.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Sedan, Gil (9 June 1995). "Eichmann's son: 'There is no way I can explain' deeds". Jewishsf.com. San Francisco Jewish Community Publications. Retrieved 7 December 2013.
{{cite web}}
: Invalid|ref=harv
(help) - Shandler, Jeffrey (1999). While America Watches: Televising the Holocaust. Oxford; New York: Oxford University Press. ISBN 0-19-511935-5.
{{cite book}}
: Invalid|ref=harv
(help) - Shirer, William L. (1960). The Rise and Fall of the Third Reich. New York: Simon & Schuster. ISBN 978-0-671-62420-0.
{{cite book}}
: Invalid|ref=harv
(help) - Snyder, Timothy (2010). Bloodlands: Europe Between Hitler and Stalin. New York: Basic Books. ISBN 978-0-465-00239-9.
{{cite book}}
: Invalid|ref=harv
(help) - "SS service record of Adolf Eichmann". College Park, Maryland: National Archives and Records Administration.
{{cite journal}}
: Cite journal requires|journal=
(help) - Staff (29 May 2007). "Argentina uncovers Eichmann pass". BBC News. Archived from the original on 2007-06-06. Retrieved 13 November 2013.
- Staff (1 June 1962). "Eichmann Dies On Israel Gallows". Toledo Blade. Retrieved 15 December 2015.
{{cite journal}}
: Unknown parameter|agency=
ignored (help) - Staff (10 May 2010). "Wiesenthal Center Marks Eichmann Capture in Argentina Fifty Years Later". Simon Wiesenthal Center. Archived from the original on 2017-10-08. Retrieved 28 January 2015.
- Stangneth, Bettina (2014). Eichmann Before Jerusalem: The Unexamined Life of a Mass Murderer. New York: Alfred A. Knopf. ISBN 978-0-307-95967-6.
{{cite book}}
: Invalid|ref=harv
(help) - Wallenstein, Arye (1 June 1962). "I watched Eichmann hang". Miami Herald. Retrieved 3 June 2015.
{{cite journal}}
: Invalid|ref=harv
(help)[പ്രവർത്തിക്കാത്ത കണ്ണി] - Walters, Guy (2009). Hunting Evil: The Nazi War Criminals Who Escaped and the Quest to Bring Them to Justice. New York: Broadway Books. ISBN 978-0-7679-2873-1.
{{cite book}}
: Invalid|ref=harv
(help) - Weitz, Yechiam (26 July 2007). "'We have to carry out the sentence'". Haaretz. Retrieved 3 June 2015.
{{cite journal}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Adolf Eichmann at the United States Holocaust Memorial Museum website
- "Uncovering the Architect of the Holocaust: The CIA Names File on Adolf Eichmann" at the National Security Archive, George Washington University
- "Eichmann Tells His Own Damning Story". LIFE magazine. 49 (22). The Nizkor Project. 28 November 1960. Archived from the original on 2013-05-09. Retrieved 2016-05-12.
- "Eichmann Confesses (Series preview) work = LIFE magazine". 49 (21). 21 November 1960.
{{cite journal}}
: Cite journal requires|journal=
(help); Missing pipe in:|title=
(help) - "Eichmann Tells His Own Damning Story (Part I)". LIFE magazine. 49 (22). 28 November 1960.
- "Eichmann's Own story (Part II)". LIFE magazine. 49 (23). 5 October 1960.
- Benson, Pam (7 June 2006). "CIA papers: U.S. failed to pursue Nazi". Archived from the original on 2021-04-11. Retrieved 2016-05-12.
- Cesarani, David (17 February 2011). "Adolf Eichmann: The Mind of a War Criminal". BBC.
വിചാരണയുമായി ബന്ധപ്പെട്ട കണ്ണികൾ
[തിരുത്തുക]- The Trial of Adolf Eichmann: Record of ProceedingsArchived 2012-09-19 at the Wayback Machine.
- The Eichmann Trial യൂട്യൂബിൽ
- "With Me Are Six Million Accusers Archived 2017-10-08 at the Wayback Machine." എയ്‌ക്‌മാന്റെ വിചാരണയുടെ അമ്പതാം വാർഷികം
- "The Eichmann Trial: 50 Years After Archived 2016-03-05 at the Wayback Machine.": ഇസ്രായേൽ സ്റ്റേറ്റ് ആർകൈവ്സിൽ നിന്നും തെരഞ്ഞെടുത്ത രേഖകൾ
- "Eichmann Prosecutor Interview: A Conversation with Justice Gabriel Bach, Senior Prosecutor in the Adolf Eichmann Trial" by Frank Tuerkheimer, Professor at the University of Wisconsin Law School
- "Adolf Eichmann in Israel: Portraits of a Nazi War Criminal", life.time.com[പ്രവർത്തിക്കാത്ത കണ്ണി]