Jump to content

ഇ. ഗോപാലകൃഷ്ണമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഇ. ഗോപാലകൃഷ്ണമേനോൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 – ഒക്ടോബർ 22 1977
മുൻഗാമിപി.കെ. ഗോപാലകൃഷ്ണൻ
പിൻഗാമിവി.കെ. രാജൻ
മണ്ഡലംകൊടുങ്ങല്ലൂർ
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.കെ. അബ്ദുൾ ഖാദിർ
മണ്ഡലംകൊടുങ്ങല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-01-16)ജനുവരി 16, 1919
മരണം19 ഓഗസ്റ്റ് 1996(1996-08-19) (പ്രായം 77)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിവി. സരസ്വതി
കുട്ടികൾമൂന്ന് മകൻ ഒരു മകൾ
As of നവംബർ 2, 2020
ഉറവിടം: നിയമസഭ

കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16-നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. വി. സരസ്വതിയാണ് ഭാര്യ. ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. 1996 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

അധികാരങ്ങൾ

കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു.

കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.[1]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് ഐ., യു.ഡി.എഫ് ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ., എൽ.ഡി.എഫ്
1970 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ. പി.വി. അബ്ദുൽ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1965 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം കെ.സി.എം. മേത്തർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ.
1960 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം പി.കെ. അബ്ദുൾ ഖാദിർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ.
1957 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ. എ.കെ. കുഞ്ഞുമൊയ്തീൻ കോൺഗ്രസ് (ഐ.)

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=ഇ._ഗോപാലകൃഷ്ണമേനോൻ&oldid=3465710" എന്ന താളിൽനിന്ന് ശേഖരിച്ചത്