Jump to content

അഞ്ജലി പാട്ടീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
22:04, 3 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dostojewskij (സംവാദം | സംഭാവനകൾ) (+ വർഗ്ഗം:1987-ൽ ജനിച്ചവർ + വർഗ്ഗം:സെപ്റ്റംബർ 26-ന് ജനിച്ചവർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഞ്ജലി പാട്ടീൽ
അഞ്ജലി പാട്ടീൽ ബെർലിൻ ചലച്ചിത്രോത്സവത്തിൽ
ജനനം (1987-09-26) 26 സെപ്റ്റംബർ 1987  (37 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര നടി, മോഡൽ
സജീവ കാലം2011–ഇതുവരെ

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും നാടകനടിയുമാണ് അഞ്ജലി പാട്ടീൽ (ജനനം: 26 സെപ്റ്റംബർ 1987). തമിഴ്, ഹിന്ദി, തെലുഗു, സിംഹള എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. ചക്രവ്യൂഹ്, ന്യൂട്ടൺ, ശ്രീലങ്കൻ ചലച്ചിത്രമായ വിത്ത് യു വിത്ത്ഔട്ട് യു എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ഇന്ത്യയുടെ 43-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജതമയൂര പുരസ്കാരം വിത്ത് യു വിത്ത്ഔട്ട് യു എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.[1] 2013-ൽ നാ ബംഗാരു തല്ലി എന്ന തെലുഗു ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും[2] മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരവും ലഭിച്ചു. [3]

ആദ്യകാല ജീവിതം

[തിരുത്തുക]

മഹാരാഷ്ട്രയിലെ നാസിക്കിലാണ് അഞ്ജലി പാട്ടീൽ ജനിച്ചത്. നാസിക്കിലെ ആർ.ജെ.സി.ബി ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പൂനെ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആർട്സ്|സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ പഠിച്ചു. 2007 ജൂണിൽ, സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇതിനുശേഷം ന്യൂ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയേറ്റർ ഡിസൈനിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയുണ്ടായി. [4][5]

അഭിനയ ജീവിതം

[തിരുത്തുക]

പ്രശാന്ത് നായർ സംവിധാനം ചെയ്ത ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി - ഇംഗ്ലീഷ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ അഞ്ജലി പാട്ടീൽ അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2011 ഒക്ടോബർ 13-ന് ഡെൽഹി ഇൻ എ ഡേ, ആദ്യമായി മുംബൈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും തുടർന്ന് 2012 ഓഗസ്റ്റിൽ ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.[6]

2010-11 ൽ ഗ്രീൻ ബാംഗിൾസ് എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ഹ്രസ്വചിത്രം WIFTI (വുമൺ ഇൻ ഫിലിം ആന്റ് ടെലിവിഷൻ ഇന്റർനാഷണൽ, ലോസ് ആഞ്ജൽസ്) യിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. 2012-ൽ WIFTI, അന്താരാഷ്ട്രതലത്തിൽ 15 രാജ്യങ്ങളിലായി 44 നഗരങ്ങളിൽ ഗ്രീൻ ബാംഗിൾസ് പ്രദർശിപ്പിക്കുകയുണ്ടായി.[7]

പ്രകാശ് ജാ സംവിധാനം ചെയ്ത ചക്രവ്യൂഹ് എന്ന ചലച്ചിത്രമാണ് അഞ്ജലി പാട്ടീൽ അഭിനയിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം.[8][9] ഓംപുരി, മനോജ് ബാജ്പേയി, അഭയ് ഡിയോൾ, അർജുൻ രാംപാൽ എന്നിവരും ഈ ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചക്രവ്യൂഹിലെ അഞ്ജലി പാട്ടീലിന്റെ അഭിനയം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ജുഹി എന്ന നക്സൽ നേതാവിന്റെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അഞ്ജലി പാട്ടീൽ അവതരിപ്പിച്ചത്. ഇതിനെത്തുടർന്ന് പ്രകാശ് ജായോടൊപ്പം മൂന്ന് ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. [4][10]

2012-ൽ പുറത്തിറങ്ങിയ ഒബ നതുവ ഒബ എക്ക (വിത്ത് യു വിത്ത്ഔട്ട് യു) എന്ന ശ്രീലങ്കൻ ചലച്ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. അഞ്ജലി പാട്ടീൽ തന്നെയാണ് സിംഹള ഭാഷയിൽ ഈ ചിത്രത്തിലെ ഡബ്ബിങ്ങ് നിർവ്വഹിച്ചതും. ഒബ നതുവ ഒബ എക്കയിലെ അഭിനയത്തിന് 2012 നവംബറിൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജത മയൂര പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു അഞ്ജലി.

2016-ൽ മകരന്ദ് ദേശ്‌പാണ്ഡേ സംവിധാനം ചെയ്ത ബർദോ എന്ന ചലച്ചിത്രത്തിലും, നാഗരാജ് മഞ്ജുളെയോടൊപ്പം ദ സൈലൻസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.

2017-ൽ രാഹുൽ ശങ്ക്ല്യയുടെ ആദ്യ ചലച്ചിത്രമായ മേരി നിമ്മോയിലും അഞ്ജലി അഭിനയിച്ചിരുന്നു. ആനന്ദ് എൽ. റായ് ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. ഇതേ വർഷം തന്നെ രാജ്‌കുമാർ റാവുവിനോടൊപ്പം ന്യൂട്ടൺ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.

2016-ൽ പുറത്തിറങ്ങിയ മിർസ്യ, രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചംയ്ത മേരേ പ്യാരേ പ്രൈം മിനിസ്റ്റർ എന്നീ ചലച്ചിത്രങ്ങളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

2018-ൽ, പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാലാ എന്ന ചലച്ചിത്രത്തിൽ രജനീകാന്തിനോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. [11]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം പുരസ്കാരം ഫലം
2013 നാ ബംഗാരു തല്ലി മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരം വിജയിച്ചു
2013 നാ ബംഗാരു തല്ലി ദേശീയ ചലച്ചിത്ര പുരസ്കാരം - പ്രത്യേക പരാമർശം വിജയിച്ചു
2012 വിത്ത് യു വിത്ത്ഔട്ട് യു മികച്ച നടിയ്ക്കുള്ള പുരസ്കാരം - ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[1] വിജയിച്ചു
2012 ചക്രവ്യൂഹ് സ്റ്റാർഡസ്റ്റ് പുരസ്കാരം 2013 - മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം[12] നാമനിർദ്ദേശം
2012 ചക്രവ്യൂഹ് സ്റ്റാർ സ്ക്രീൻ അവാർഡ് - മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം‌[13] നാമനിർദ്ദേശം
2012 ഡെൽഹി ഇൻ എ ഡേ മികച്ച നടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവം നാമനിർദ്ദേശം
2012 ഡെൽഹി ഇൻ എ ഡേ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ ചലച്ചിത്രോത്സവം[14] നാമനിർദ്ദേശം
2016 വിത്ത് യു വിത്ത്ഔട്ട് യു മികച്ച നടിയ്ക്കുള്ള സരസവിയ പുരസ്കാരം[1] വിജയിച്ചു
2016 വിത്ത് യു വിത്ത്ഔട്ട് യു മികച്ച നടിയ്ക്കുള്ള പ്രസിഡൻഷ്യൽ ചലച്ചിത്ര പുരസ്കാരം[1] വിജയിച്ചു

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം കുറിപ്പുകൾ
2011 ഡെൽഹി ഇൻ എ ഡേ ഹിന്ദി രോഹിണി
2011 ഗ്രീൻ ബാംഗിൾസ് ഹിന്ദി മനു ഹ്രസ്വചിത്രം
2012 പ്രത്യയം തെലുഗു ദുർഗ്ഗ
2012 വിത്ത് യു വിത്ത്ഔട്ട് യു സിംഹള സെൽവി
2012 ചക്രവ്യൂഹ് ഹിന്ദി ജുഹി
2013 എന്റെ മലയാളം ദുർഗ്ഗ
2013 നാ ബംഗാരു തല്ലി തെലുഗു
2013 അപ്‌നാ ദേശ് കന്നഡ വസുന്ധര നിർമ്മാണത്തിൽ[15]
2013 ശ്രീ ഹിന്ദി സോനു
2014 കിൽ ദി റേപ്പിസ്റ്റ്? ഹിന്ദി മീര ശുക്ല
2014 ഫൈന്റിങ്ങ് ഫാനി ഇംഗ്ലീഷ്/ഹിന്ദി സ്റ്റെഫാനി 'ഫാനി' ഫെർണാണ്ടസ്,
ഫാനിയുടെ മകൾ
2015 ദ സൈലൻസ് മറാഠി മാമി
2015 Mrs സ്കൂട്ടർ ഹിന്ദി അഷിമ
2016 മിർസ്യ ഹിന്ദി സീനത്ത്
2017 സമീർ ഹിന്ദി ആലിയ ഇരാദെ
2017 ന്യൂട്ടൺ ഹിന്ദി മാൽക്കോ
2018 മേരി നിമ്മോ ഹിന്ദി നിമ്മോ
2018 കാലാ തമിഴ് "പുയൽ" ചാരുമതി ഗെയ്ക്കവാദ് ആദ്യ തമിഴ് ചിത്രം
TBA ബർദോ മറാഠി ആശാലത നിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Gurvinder Singh bags Golden Peacock at IFFI 2012, Centenary Award to Mira Nair | DearCinema.com Archived 22 January 2013 at the Wayback Machine.
  2. "IndiaGlitz -". Archived from the original on 2015-06-27. Retrieved 13 October 2016.
  3. "Nandi Awards 2012 and 2013: Rajamouli, Ilayaraja, Samantha and Prabhas emerge winners". 1 March 2017.
  4. 4.0 4.1 Hungama, Bollywood (30 October 2012). "Introducing Anjali Patil: Prakash Jha's Naxal firebrand - Bollywood Hungama". Retrieved 13 October 2016.
  5. "NDTVMovies.com : Bollywood News, Reviews, Celebrity News, Hollywood news, Entertainment News, Videos & Photos". Archived from the original on 30 January 2013. Retrieved 13 October 2016.
  6. Shiban Bedi, Nishat Bari (22 October 2011). "Anjali Patil to act in 'Delhi in a Day'". India Today. Retrieved 19 July 2012. {{cite news}}: Italic or bold markup not allowed in: |publisher= (help)
  7. Nyay Bhushan (7 March 2012). "Women In Film & Television India Chapter Launched". "The Hollywood Reporter". Retrieved 26 December 2012.
  8. "From the very first meeting, Prakash Sir had faith in me: Anjali Patil". The Times of India. 2012-10-02. Archived from the original on 2013-12-17. Retrieved 2012-10-02. Archived 2013-12-17 at the Wayback Machine.
  9. "Anjali Patil is a great actor: Esha Gupta". The Times of India. 2 ഒക്ടോബർ 2012. Archived from the original on 27 September 2012. Retrieved 2012-10-02. Archived 2012-09-27 at the Wayback Machine.
  10. "Paying a price for acting! - Latest News & Updates at Daily News & Analysis". 31 October 2012. Retrieved 13 October 2016.
  11. "Anjali Patil Joins 'Kaala' - Silverscreen.in". Silverscreen.in (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-25. Retrieved 2017-07-30.
  12. Hungama, Bollywood (21 January 2013). "Nominations for Stardust Awards 2013 - Bollywood Hungama". Retrieved 13 October 2016.
  13. "Colors Screen Awards 2013 Nominations". Retrieved 13 October 2016.
  14. SAIFF announces South Asian Rising Star Film Awards nominees, Sunny Leone to co host award ceremony - DearCinema.com | DearCinema.com Archived 25 January 2013 at the Wayback Machine.
  15. Bollywood actress Actress Anjali Patil in Kannada- Timesofap Archived 16 December 2012 at the Wayback Machine.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഞ്ജലി_പാട്ടീൽ&oldid=4133377" എന്ന താളിൽനിന്ന് ശേഖരിച്ചത്