Jump to content

പത്ഥ്യാവക്‌ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:23, 16 ഓഗസ്റ്റ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sruthi (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''പത്ഥ്യാവക്ത്രം''' ഒരു സംസ്കൃത വൃത്തമാണ്‌. ==ലക...)

പത്ഥ്യാവക്ത്രം ഒരു സംസ്കൃത വൃത്തമാണ്‌.

ലക്ഷണം

നാലിന്നുപരി വക്ത്രം തന്‍
സമപാദങ്ങള്‍ രണ്ടിലും
യസ്ഥാനത്തു ജകാരത്താല്‍
പത്ഥ്യാവക്ത്രാഖ്യമായിടും.

അതായത്,
വിഷമപാദങ്ങളില്‍ വക്ത്രത്തിന്റെ ലക്ഷണം തന്നെ.സമപാദങ്ങളില്‍ ഒന്നാമക്ഷരം കഴിഞ്ഞുള്ള ഗണത്തിന്‌ വക്ത്രത്തിനുള്ള നിയമം തന്നെ ചെയ്തുകൊണ്ട് നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനു പകരം ജഗണമാക്കിയാല്‍ അത് പത്ഥ്യാവക്‌ത്രമാകും.

"https://ml.wikipedia.org/w/index.php?title=പത്ഥ്യാവക്‌ത്രം&oldid=238829" എന്ന താളിൽനിന്ന് ശേഖരിച്ചത്