മലബാർ (പ്രദേശം)
കേരളം മുഴുവനും, കർണാടകം, തമിഴ്നാട് എന്നിവയുടെ പടിഞ്ഞാറൻ തീരമേഖലകളും മലബാർ അറിയപ്പെട്ടു വരുന്നു.[1] പ്രാദേശികമായി കേരളത്തിൽ കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് നിലവിൽ മലബാർ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന മലബാർ ജില്ലയുടെ പേരിൽ നിന്നാണ് മലബാർ എന്ന വാക്കിന് പ്രാദേശികമായ ആധുനിക അർത്ഥം കൈവന്നത്. സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലം.
പേരിനു പിന്നിൽ
തിരുത്തുകമധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് അറബി നാടുകളിൽ നിന്നും പേർഷ്യയിൽ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു.[1] മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ബാർ എന്ന പേർഷ്യൻ വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്.[2][1] ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ കോസ്മോസ് എഴുതിയ ക്രിസ്ത്യൻ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിര��ക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാണ് പറഞ്ഞിരിക്കുന്നത്[3].
ഈ പ്രദേശത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ൻ ഖുർദാർദ്ബി(879) യും അൽ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്[3]. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുൽ ഫിദാ(1273), റഷീദ്ദുദ്ദിൻ (1247), മാർക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികൾ മലീബാർ എന്നും മനീബാർ എന്നും സൂചിപ്പിച്ചിരിക്കുന്നു[3]
ചരിത്രം
തിരുത്തുകഅതുലൻ എന്ന കവിയുടെ മൂഷകവംശം എന്ന കാവ്യത്തിൽ നിന്ന് ഏഴിമല ആസ്ഥാനമായി മലബാർ മേഖല ഭരിച്ചിരുന്ന ഒരു പ്രാചീന രാജവംശത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.[അവലംബം ആവശ്യമാണ്] മദ്ധ്യകാലത്ത് നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന സ്ഥലമായിരുന്നു മലബാർ. കോഴിക്കോട്ടെ സാമൂതിരി വംശമായിരുന്നു അതിൽ ഏറ്റവും ശക്തർ. കണ്ണൂരെ കോലത്തിരി, ചിറക്കൽ, മന്നനാർ തുടങ്ങി പല രാജകുടുംബങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിരുന്നു.[4] ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തോടെയാണ് മലബാർ ഇന്നു വിശേഷിപ്പിക്കുന്ന രൂപത്തിലായത്. അതോടെ മലബാർ മൈസൂർ രാജ്യത്തിന്റെ ഭാഗമായി. 1793 രണ്ടാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താനെ പരാജയപ്പെടുത്തിയതോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി[5]. ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു[6]. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.
ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കും, പാലക്കാട് (ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാന ഭാഗങ്ങളൊഴിച്ച്), മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളുമുൾപ്പെടുന്ന പ്രദേശമാണ് മലബാർ.
ബ്രിട്ടീഷ് മലബാറിലെ രേഖകൾ
തിരുത്തുക-
വിക്റ്റോറിയ റാണിയുടെ മുദയുള്ള മുദ്രപത്രം.
-
1896ലെ കോർട്ട്ഫീ സ്റ്റാമ്പ്.
-
1895ലെ കോടതി മുദ്ര
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Encyclopaedia Dictionary Islam Muslim World, etc, Gibb, Kramer, scholars (in English). Volume 6. p. 206. Retrieved 28 ജനുവരി 2020.
Malabar, the name first given by Arab and Persian mariners
Although the name Malabar was adopted by the Portuguese and applied by them to the whole region of modern Kerala{{cite book}}
: CS1 maint: location (link) CS1 maint: unrecognized language (link) - ↑ കേണൽ യൂൾ
- ↑ 3.0 3.1 3.2 മലബാർ ചരിത്രം
- ↑ ഡോ. രാജൻ ചുങ്കത്ത് (ഒക്ടോബർ 24, 2015). "ഒരേയൊരു തീയ്യ രാജാവ്?". മാതൃഭൂമി. Archived from the original on 2015-10-26. Retrieved 2015-10-26.
{{cite web}}
: Cite has empty unknown parameter:|9=
(help) - ↑ കോഴിക്കോട് കോർപ്പറേഷന് 50 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)