സുപർണ ആനന്ദ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ് (ഹിന്ദി: सुपर्णा आनन्द, ഇംഗ്ലീഷ്: Suparna Anand). 1969-ൽ ജനിച്ച ഇവർ ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്.[1] അതേ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ 'ജ്യോതി ദേശ്മുഖ്' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഇവർ അവസാനം അഭിനയിച്ച ചിത്രം 1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രമായ ഞാൻ ഗന്ധർവൻ ആണ്. 1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.സുപർണ്ണ അഭിനയിച്ച മറ്റൊരു മലയാള ചിത്രമാണ് ജയറാം നായകനായ 'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം'.
സുപർണ ആനന്ദ് | |
---|---|
ജനനം | Suparna |
തൊഴിൽ | Actor |
സജീവ കാലം | 1979 - 1997 |
ജീവിതപങ്കാളി(കൾ) |
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകചിത്രം | ഭാഷ | കഥാപാത്രം | ബോക്സ് ഓഫീസ് |
---|---|---|---|
വൈശാലി (1988) | മലയാളം | വൈശാലി | സൂപ്പർ ഹിറ്റ് |
സുൽമ് കോ ജലാ ദൂംഗാ | ഹിന്ദി | ||
തെസാബ് (1988) | ഹിന്ദി | ജ്യോതി ദേശ്മുഖ് | സൂപ്പർ ഹിറ്റ് |
ആരക്ഷൻ | ഹിന്ദി | ||
റൗസ്പാൻ (1989) | |||
ഉത്തരം (1989) | മലയാളം | സലീന ജോസഫ് | സൂപ്പർഹിറ്റ് |
ദ്രാവിഡൻ (1989) | തമിഴ് | ||
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം (1990) | മലയാളം | ആശ | ശരാശരി |
മുഖദാർ ക ബാദ്ഷാ | ഹിന്ദി | ഗീത | |
ഞാൻ ഗന്ധർവ്വൻ(1991) | മലയാളം | ഭാമ | ഹിറ്റ് |
ആസ്ത; ഇൻ ദി പ്രിസൺ ഒഫ് ദി സ്പ്രിംഗ് (1997) | ഹിന്ദി | വിദ്യാർത്ഥിനി |
അവലംബങ്ങൾ
തിര��ത്തുക- ↑ പി. എസ്. രാംദാസ് (2015-02-25). "ഋഷ്യശൃംഗനെ കൂട്ടിക്കൊണ്ടു വന്ന വൈശാലി". മലയാള മനോരമ. Archived from the original on 2015-02-26. Retrieved 2015-02-26.
{{cite news}}
: Cite has empty unknown parameter:|9=
(help)