വർക്കല രാധാകൃഷ്ണൻ
മുൻ കേരള നിയമസഭാ സാമാജികനും, സ്പീക്കറും, എം.പിയുമായിരുന്നു വർക്കല രാധാകൃഷ്ണൻ (1927 ഓഗസ്റ്റ് 21 - 2010 ഏപ്രിൽ 26 )
വർക്കല രാധാകൃഷ്ണൻ | |
---|---|
എം.പി,കേരള നിയമസഭാ സ്പീക്കർ | |
മണ്ഡലം | ചിറയൻകീഴ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം, കേരളം | 21 ഓഗസ്റ്റ് 1927
മരണം | ഏപ്രിൽ 26, 2010 തിരുവനന്തപുരം, കേരളം | (പ്രായം 82)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | പ്രോഫസർ എം. സൗദാമിനി |
കുട്ടികൾ | ഒരു മകനും 2 പെണ്മക്കളും |
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 23, 2006 ഉറവിടം: [1] |
ജീവിതരേഖ
തിരുത്തുക1927 ആഗസ്റ്റ് 21-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ആർ. വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും മകനായാണ് രാധാകൃഷ്ണന്റെ ജനനം.ആലുവ യു.സി കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി[1]. 1958-ൽ വർക്കല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു[1]. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1967- ൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു വർക്കല രാധാകൃഷ്ണൻ. ഒരു അഭിഭാഷകൻ കൂടിയായിരുന്ന വർക്കല ഈ കാലഘട്ടത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നതിൽ വളരെ നൈപുണ്യം പ്രകടിപ്പിച്ചിരുന്നു
1970-ലേയും 77-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും 71-ലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടുവെങ്കിലും[1] പിന്നീട് 1980 ലും1982 ലും 1987 ലും 1991 ലും വർക്കല നിയമസഭാമണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ച് നിയമസഭയിലെത്തി. 1987-1991 കാലഘട്ടത്തിലാണ് അദ്ദേഹംനിയമസഭാ സ്പീക്കറാകുന്നത്. തുടർന്ന് 98 ലും, 99 ലും, 2004 ലും തുടർച്ചയായി ചിറയിൻകീഴിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[1]. ലോക് സഭയിൽ ഫൈനാൻസ് കമ്മറ്റി, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മറ്റി, വാണിജ്യ മന്ത്രാലയം കൺസൾട്ടേറ്റീവ് കമ്മറ്റി എന്നിവയിൽ അംഗമായിരുന്നു.[2].
ഒരു എഴുത്തുകാരൻ കൂടിയായ വർക്കല ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇതിനു പുറമേ പാർലമെന്റ് നടപടിക���െക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റായും കേരള സ്‌റ്റേറ്റ് ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1980 | വർക്കല നിയമസഭാമണ്ഡലം | വർക്കല രാധാകൃഷ്ണൻ | സി.പി.എം. | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കുടുംബം
തിരുത്തുകഭാര്യ പ്രൊഫ സൌദാമിനി നേരത്തെ മരിച്ചു. ആർ.കെ ഹരി, ആർ.കെ ജയശ്രീ, ആർ.കെ ശ്രീലത എന്നിവരാണ് മക്കൾ.
മരണം
തിരുത്തുക2010 ഏപ്രിൽ 22-ന് വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് പരിക്കേറ്റതിനെ തുടർന്നു ആശുപത്രിയിലെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രിൽ 26 -ന് രാവിലെ മരണമടഞ്ഞു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2010-04-29. Retrieved 26 April 2010.
- ↑ http://thatsmalayalam.oneindia.in/news/2010/04/26/kerala-ex-mp-varkkala-radakrishnan-obit.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.