മാമാങ്കം (2019-ലെ ചലച്ചിത്രം)
എം.പദ്മകുമാർ സംവിധാനം ചെയ്ത് 2019 ഡിസംബർ 12 ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാ ഐതിഹ്യ ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മാമാങ്കത്തിൽ ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് പറഞ്ഞത്.കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ ബജറ്റ് 55 കോടി രൂപയാണ്. എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചു. സജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.[1] ഇതേ പേരിൽ തന്നെ 1979 ൽ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്[2].മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി. ചന്ദ്രോത്ത് വലിയ പണിക്കർ(മമ്മൂട്ടി) എന്ന പരാജയപ്പെട്ട ചാവേറിന്റെയും, 12 വയസ്സുകാരൻ ചന്തുണ്ണിയുടേയും(മാസ്റ്റർ അച്യുതാനന്ദൻ) തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പൊതുവേ ഈ ചിത്രത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.
മാമാങ്കം | |
---|---|
സംവിധാനം | എം. പദ്മകുമാർ |
നിർമ്മാണം | വേണു കുന്നപ്പിള്ളി |
രചന | സജീവ് പിള്ള അഡാപ്റ്റഡ് തിരക്കഥ, സംഭാഷണം:ശങ്കർ രാമകൃഷ്ണൻ |
തിരക്കഥ | സജീവ് പിള്ള |
അഭിനേതാക്കൾ | മമ്മൂട്ടി ഉണ്ണി മുകുന്ദൻ മാസ്റ്റർ അച്യുതൻ പ്രാചി തെഹ്ലാൻ കനിഹ അനു സിതാര ഇനിയ തരുൺ അറോറ സിദ്ദിഖ് സുരേഷ് കൃഷ്ണ മണിക്കുട്ടൻ സുദേവ് നായർ |
സംഗീതം | ഗാനങ്ങൾ: എം. ജയചന്ദ്രൻ പശ്ചാത്തലസംഗീതം: സൻജിത്ത് ബൽഹാര അൻകിത്ത് ബൽഹാര |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | കാവ്യ ഫിലിം കമ്പനി |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി |
ബജറ്റ് | ₹55 കോടി |
സമയദൈർഘ്യം | 157 മിനിറ്റ് |
ആകെ | ₹135 കോടി |
ദങ്കൽ,ബജ്റംഗി ഭായ്ജാൻ,എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ചിത്രത്തിന്റെ പ്രധാന ചിത്രീകരണം ഫെബ്രുവരി 2018ന് തുടങ്ങി. മംഗലാപുരത്ത് ഒരേ മാസം ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. 2019 മെയ് 10 വരെ 120 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി. ക്ലൈമാക്സ് സീക്വൻസുകൾ 40 ദിവസത്തിനുള്ളിലാണ് ചിത്രീകരിച്ചത്.കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമൺ എന്നീ സ്ഥലങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഈ ചിത്രത്തിന്റെ സംപ്രേഷണ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.
കഥാസാരം
തിരുത്തുകവള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തിനിടെ ചാവേർ തറയിൽനിന്ന് ഒരു ചാവേർ മാത്രം ജീവനോടെ രക്ഷപ്പെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). എന്നാൽ മാമാങ്കത്തറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് അതോടെ ചന്ദ്രോത്ത് പണിക്കർ അപമാനമായി തീരുന്നു.
24 വർഷത്തിനുശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളംതലമുറക്കാരായ ചന്തുവും അനന്തരവൻ പന്ത്രണ്ടുവയസ്സുകാരൻ ചന്തുണ്ണിയും(മാസ്റ്റർ അച്യുതൻ) സാമൂതിരിയുടെ തലയറുക്കാനായി ഇറങ്ങുകയാണ്. ‘മരിച്ചു കൊണ്ടായാലും വേണ്ടിയില്ല, മാമാങ്കത്തറയിൽ ജയിക്കൂ’ എന്ന അനുഗ്രഹാശിസുകളോടെയാണ് വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്രയാക്കുന്നത്.
തന്നോടുള്ള ചാവേറുകളുടെ തീരാപ്പകയെക്കുറിച്ച് ബോധ്യമുള്ള സാമൂതിരി പതിവുപോലെ, ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നുവരാതിരിക്കാൻ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയുമായ സമർ കോയയ്ക്കാണ് ഇതിന്റെ ചുമതല. എന്നാൽ, ആട്ടക്കാരി ഉണ്ണിമായയുടെ കൂത്തുമാളികയിൽ സമർ കോയ കൊല്ലപ്പെടുകയാണ്.
ഘ്രാണശേഷിയുള്ള തലചെന്നൂർ (സിദ്ദീഖ്) സമർ കോയയുടെ കൊലയാളികളെ തേടി കൂത്തുമാളികയിൽ എത്തുന്നു. ഒരു ഭാഗത്ത് സാമൂതിരിയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയുള്ള ചാവേറുകളുടെ യാത്ര, മറുഭാഗത്ത് സമർ കോയയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കൽ. സമാന്തരമായി പോകുന്ന ഈ രണ്ടു കഥാമുഹൂർത്തങ്ങളാണ് ആദ്യപകുതിയെ ഉദ്വേഗഭരിതമാക്കുന്നു.
തലചെന്നൂരിന്റെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം കഥയിലേക്ക് ചില പുതിയ മുഖങ്ങൾ കൂടി രംഗപ്രവേശനം ചെയ്യുന്നു.കളരി പരമ്പര ദൈവങ്ങളെ ചതിച്ചു ചാടിപ്പോയവന്നെന്നും കുലദ്രോഹിയെന്നും മുദ്ര കുത്തപ്പെട്ട, പിന്നീടൊരിക്കലും വള്ളുവനാട്ടിൽ കാല് കുത്തിയിട്ടില്ലാത്ത ചന്ദ്രോത്തെ വലിയ പണിക്കരിലേക്കാണ് രണ്ടാം പകുതി നീങ്ങുന്നത്.
സാമൂതിരിയുടെ നിലപാട് തറ ലക്ഷ്യമാക്കിയുള്ള ചന്തുവിന്റെയും ചന്തുണ്ണിയുടെയും യാത്രക്ക് വള്ളുവനാട്ടിലെ അമ്മമാർക്കൊപ്പം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുണ്ട്. കടലിന്റെയും കരയുടെയും നിയമം തെറ്റിച്ച സാമൂതിരിയോടുള്ള പകയോടെ ജാതിഭേദമന്യേ പോക്കറും മകൻ മോയിനുമെല്ലാം ചന്തുവിനും ചന്തുണ്ണിയ്ക്കും തുണയാവുന്നു. ഒരു നിയോഗം പോലെ, അവർക്ക് ദിശ കാണിക്കാനായി ചരിത്രത്തിൽ ആദ്യമായി ചാവേർ തറ കണ്ട് ജീവനോടെ മടങ്ങിയെത്തിയ ചന്ദ്രോത്ത് പണിക്കരുമെത്തുന്നതോടെ ‘മാമാങ്ക’ത്തിന്റെ വീറേറുകയാണ്. സമർ കോയയെ കൊന്നത് ചന്ദ്രോത്ത് വലിയ പണിക്കരാണെന്ന് വെളിപ്പെടുന്നു. ചന്ദ്രോത്ത് ചന്തുണ്ണിയേയും,ചന്തുവിനേയും യുദ്ധമുറകൾ പരിശീലിപ്പിച്ച് മാമാങ്കത്തിന് അയയ്ക്കുന്നു.മാമാങ്കത്തിൽ ആ രണ്ട് വീര യോദ്ധാക്കൾ വീര മൃത്യു വരിയ്ക്കുന്നു.ചന്തുണ്ണിയെ കൊലപ്പെടുത്തുന്നത് തലചെന്നൂർ ആണ്. ചന്തുവിൻറ്റേയും,ചന്തുണ്ണിയുടേയും മൃതദേഹം ചന്ദ്രോത്ത് വലിയ പണിക്കർ വള്ളുവനാട്ടിലേക്ക് കൊണ്ട് വരുന്ന വഴിമധ്യേ തലചെന്നൂർ ആക്രമിക്കുന്നു. ആ ആക്രമണത്തിൽ തലചെന്നൂരിനെ ചന്ദ്രോത്ത് വലിയ പണിക്കർ വധിക്കുന്നു. ചന്തുവിൻറ്റെയും,ചന്തുണ്ണിയുടേയും മൃതദേഹം വള്ളുവനാട്ടിൽ എത്തിച്ച വ്യക്തിയെ ചരിത്രത്തിൽ രേപ്പെടുത്തുന്നില്ല. കുതിരപ്പുറത്തേറി അകലങ്ങളിലേക്ക് കുതിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കരെ കാണിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി...ചന്ദ്രോത്ത് വലിയ പണിക്കർ / കുറുപ്പച്ചൻ
- മാസ്റ്റർ അച്യുതൻ...ചന്ദ്രോത്ത് ചന്തുണ്ണി
- ഉണ്ണി മുകുന്ദൻ...ചന്ദ്രോത്ത് പണിക്കർ / അനിയൻ കുട്ടൻ
- പ്രാചി തെഹ്ലാൻ...ഉണ്ണിമായ
- അനു സിതാര... മാണിക്യം
- കനിഹ...ചിരുതേവി/ചന്തുണ്ണിയുടെ അമ്മ
- ഇനിയ...ഉണ്ണി നീലി
- സിദ്ദിഖ്...തലചെന്നൂർ
- കവിയൂർ പൊന്നമ്മ...പുതുമന തമ്പുരാട്ടി/ ചന്ദ്രോത്ത് വലിയ പണിക്കരുടെ അമ്മ
- സുരേഷ് കൃഷ്ണ...പോക്കർ
- മണിക്കുട്ടൻ...മോയിൻ/പോക്കറുടെ മകൻ
- തരുൺ അറോറ...സമർ കോയ
- ഇടവേള ബാബു... ചന്ദ്രോത്ത് തറവാട്ടിലെ അംഗം
- മേഘനാഥൻ...ചന്ദ്രോത്ത് പൊതുവാൾ
- സുദേവ് നായർ...രാരിച്ചൻ
- മോഹൻ ശർമ്മ...സാമൂതിരി
- അജയ് രത്‌നം...സാമൂതിരി
- മണികണ്ഠൻ ആചാരി...കുങ്കൻ
- മാല പാർവതി...ചിരുതേവിയുടേയും, ചന്ദ്രോത്ത് പണിക്കരുടേയും അമ്മ
- വത്സല മേനോൻ...ചന്ദ്രോത്ത് മുത്തശ്ശി
- ജയൻ ചേർത്തല...മാമാങ്കം കാണാൻ വരുന്നയാൾ
- നിലമ്പൂർ ആയിഷ...ചന്ദ്രോത്ത് മുത്തശ്ശി
- ബൈജു എഴുപുന്ന...കോന്തി നായർ
- അബു സലീം...യോദ്ധാവ്
- മനു രാജ്....ഉണ്ണി കോരൻ
- ജി.സുരേഷ് കുമാർ
- ഷഫീഖ് റഹ്മാൻ...സാമൂതിരിയുടെ പടയാളി
- ശരണ്യ ആനന്ദ്...വേശ്യാലത്തിലെ ഒരു സ്ത്രീ
റിലീസ്
തിരുത്തുകമമ്മൂട്ടി,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഉൾപ്പെട്ട പോസ്റ്റർ സിനിമയുടെ സ്വഭാവവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നതായിരുന്നു.2019 സെപ്റ്റംബർ 28നാണ് ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്.ഈ ചിത്രത്തിന്റെ ട്രെയിലർ 2019 നവംബർ 2ന് പുറത്തിറങ്ങി. ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളേയും ട്രെയിലറിൽ ഉൾപ്പെടെത്തിയിട്ടുണ്ട്. 2019 ഡിസംബർ 12ന് ഈ ചിത്രം പ്രദർശനത്തിനെത്തി. മലേഷ്യ,ശ്രീലങ്ക,യുക്രെയ്ൻ എന്നീ 45 രാജ്യങ്ങളിലായ് രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് ഈ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിൽ 370 തമിഴ്നാട്,ആന്ധ്രാപ്രദേശ് തെലുങ്കാന എന്നിവടങ്ങളിൽ 150 വീതം, കർണാടക 100 ഉൾപ്പെടെ രാജ്യത്തെ 1000 സ്ക്രീനുകളിലായി ഈ ചിത്രം പ്രദർശിപ്പിച്ചു. മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു.
ബോക്സ് ഓഫീസ്
തിരുത്തുകചിത്രത്തിന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചത്. 23.7 കോടി രൂപ ആദ്യ ദിനം ആഗോള കളക്ഷൻ ലഭിച്ചു. 8.64 കോടി രൂപയാണ് കേരളത്തിലെ 417 സ്‌ക്രീനുകളിൽ നിന്നും ആദ്യ ദിനം തന്നെ കരസ്ഥമാക്കിയത്. ചിത്രത്തിനെതിരേ നിരവധി ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
കലാ സംവിധാനം
തിരുത്തുകനെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. 350 കടകളുള്ള വ്യപാര കേന്ദ്രം,അവിടത്തെ സാധനങ്ങൾ,മാമാങ്കത്തിലെ വേദിയായ നിലപാടു തറ, വലിയ ക്ഷേത്രം, ഭക്ഷണശാല അങ്ങനെ മാമാങ്ക വേദിയിൽ എന്തെല്ലാംമുണ്ടോ അതെല്ലാം ഈ ചിത്രത്തിൽ സെറ്റ് ഇട്ടിട്ടുണ്ട്.
500 തൊഴിലാളികൾ രണ്ടര മാസം അധ്വാനിച്ചാണ് സെറ്റ് തയ്യാറാക്കിയത്. ഇവരിൽ 90 ശതമാനവും DYFI SDPI പ്രവർത്തകരും ഫാസിസിസ്റ് വിരുദ്ധരുമാണ് . മലയാളികളാണ്. സെറ്റിന് ആവശ്യമായ സാമഗ്രകികൾ സംഭരിച്ചതു കേരളത്തിൽ നിന്ന് തന്നെയാണ്. മരടിലെ 8 ഏക്കർ സ്ഥലത്ത് മറ്റൊരു കൂറ്റൻ സെറ്റും ഈ ചിത്രത്തിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. ചിത്രത്തിലെ നിർണായ രംഗങ്ങളും,ഗാനങ്ങളും ഇവിടെ നിർമ്മിച്ച വലിയ മാളികയിലാണ് ചിത്രീകരിച്ചത്. ഈ സെറ്റിൻറ്റെ നിർമ്മാണച്ചെലവ് 5 കോടി രൂപയാണ്.
വിദ്യാർത്ഥികൾക്കായുള്ള മത്സരം
തിരുത്തുകചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കി അരങ്ങൊരുങ്ങുന്ന ഈ ചലച്ചിത്ര��്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു മഝരം സംഘടിപ്പിച്ചിരുന്നു. മാമാങ്കത്തെ കുറിച്ച് 250 വാക്കിൽ കവിയാതെ ഒരു ലേഖനം തയ്യാറാക്കി അവതരിപ്പിക്കുക എന്നതായിരുന്നു മഝരം. തെരെഞ്ഞെടുക്കപ്പെടുന്ന 140 പേർക്ക് മാമാങ്കത്തിൻറ്റെ കൊച്ചിയിലെ പടുകൂറ്റൻ സെറ്റിൽ സിനിമയുടെ അഭിനേതാക്കളുമൊത്ത് ഒരു സായാഹ്നം ചെലവഴിക്കാൻ അവസരം ലഭിക്കുമെന്നുള്ളതും ഇതിൻറ്റെ പ്രധാന ആകർഷണമായിരുന്നു. ഈ ചിത്രത്തിൻറ്റെ പ്രചരണമെന്നോണം എത്തിയ ഈ വാർത്ത 2019 ജൂൺ 18 ലെ മലയാള മനോരമ ദിനപത്രത്തിലെ മുൻപേജിലാണ് പ്രസദ്ധീകരിച്ചത്.
ഓഡിയോ സിഡി പ്രകാശനം
തിരുത്തുകമമ്മൂട്ടിയാണ് ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തത്.ടൊവീനോ തോമസും, സംയുക്ത മേനോനും ചേർന്ന് ചിത്രത്തിന്റെ മെയ്ക്കിംങ്ങ് വീഡിയോ അവതരിപ്പിച്ചു. നിർമ്മാതാവ് വേണു കുന്നപ്പള്ളി, സംവിധായകൻ എം.പത്മകുമാർ സംവിധായകരായ സിബി മലയിൽ,ലാൽ ജോസ്,ബ്ലെസി ,ജയരാജ്,രൺജി പണിക്കർ അഭിനേതാക്കളായ ഉണ്ണി മുകുന്ദൻ,സുരേഷ് കൃഷ്ണ, സണ്ണി വെയ്ൻ,അനു സിതാര തുടങ്ങിയവർ പ്രസംഗിച്ചു.
സംഗീതം
തിരുത്തുകഎം. ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.സൻജിത്ത് ബൽഹാരയും,അൻകിത് ബൽഹാരയും ചേർന്ന് ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകി.മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തത്.കെ ജെ യേശുദാസ്,ബോംബെ ജയശ്രീ,ശ്രേയ ഘോഷാൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
മാമാങ്കം | ||||
---|---|---|---|---|
സൗണ്ട് ട്രാക്ക് by എം. ജയചന്ദ്രൻ | ||||
Released | 2019 | |||
Recorded | 2018–2019 | |||
Studio | ചെന്നൈ അരവിന്ദ് ഓഡിയോ ഗാരേജ്, കെ7 സ്റ്റുഡിയോസ്, കൊച്ചി | |||
Genre | സൗണ്ട് ട്രാക്ക് | |||
Producer | എം. ജയചന്ദ്രൻ | |||
എം. ജയചന്ദ്രൻ chronology | ||||
|
മാമാങ്കം | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "മൂക്കൂത്തി മൂക്കുത്തി കണ്ടില്ല" | ശ്രേയ ഘോഷാൽ | 4:07 | |||||||
2. | "താരാട്ട്" | ബോബൈ ജയശ്രീ | 3:41 | |||||||
3. | "പ്രോമോ സോങ്" | ഉണ്ണി ഇളയരാജ,യാസിൻ നിസാർ | 3:00 | |||||||
4. | "പീലി തിരിമുടി" | കെ ജെ യേശുദാസ് | 2:00 |
അവലംബം
തിരുത്തുക- ↑ "Sajeev Pillai is the author of 'Mamangam' script: Kerala High Court". newsminute.com. Retrieved 2019-12-18.
- ↑ "നാനൂറോളം ആളുകളുടെ അധ്വാനം; മാമാങ്കം; 10 കോടി സെറ്റിനു പിന്നിൽ". manoramaonline.com.