പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്. കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ പെടുന്നു.[1]
ഈ ബ്ലോക്ക് പഞ്ചായത്തിനു 425.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പേരാവൂർ, കണിച്ചാർ, ആറളം, കൊട്ടിയൂർ, മുഴക്കുന്ന്, വേക്കളം, കണ്ണവം, വെളളാർവള്ളി, തോലമ്പ്ര, കേളകം, കോളയാട്, ശിവപുരം, മണത്തണ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളുണ്ട്. [1].
അവലംബം
തിരുത്തുക- ↑ 1.0 1.1 "http://lsgkerala.in/peravoorblock/". Archived from the original on 2020-11-04. Retrieved 2010-11-30.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- http://lsgkerala.in/peravoorblock/ Archived 2020-11-04 at the Wayback Machine