കെയ്ൻ സ്റ്റുവാർട്ട് വില്യംസൺ (ജനനം: 8 ഓഗസ്റ്റ് 1990, ടൗരാംഗ, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദെശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[1] 2007ൽ അദ്ദേഹം ന്യൂസിലൻഡ് അണ്ടർ-19 ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2008ലെ അണ്ടർ-19 ലോകകപ്പിൽ ടീമിനെ നയിച്ചത് വില്യംസണായിരുന്നു. പിന്നീട് അദ്ദേഹം സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 ഓഗസ്റ്റിൽ നടന്ന ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിലാണ് അദ്ദേഹം തന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 2010 നവംബറിൽ ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ നടന്ന മൽസരത്തിലൂടെടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ മൽസരത്തിൽ ശതകവും നേടി[2][3]. 2011ലെ ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം ന്യൂസിലൻഡ് ടീമിലെ ഒരംഗമായിരുന്നു. 2016ൽ ബ്രണ്ടൻ മക്കല്ലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ന്യൂസിലൻഡ് ടീമിന്റെ മൂന്നു ഫോർമാറ്റുകളിലെയും നായകനായി വില്യംസൺ തിരഞ്ഞെടുക്കപ്പെട്ടു.

കെയ്ൻ വില്യംസൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കെയ്ൻ സ്റ്റുവർട്ട് വില്യംസൺ
ജനനം (1990-08-08) 8 ഓഗസ്റ്റ് 1990  (34 വയസ്സ്)
ടൗരാംഗ, ന്യൂസിലൻഡ്
ഉയരം5 അടി (1.524000000 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾDane Cleaver (കസിൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 248)4 നവംബർ 2010 v ഇന്ത്യ
അവസാന ടെസ്റ്റ്8 മാർച്ച് 2019 v ബംഗ്ലാദേശ്
ആദ്യ ഏകദിനം (ക്യാപ് 161)10 ഓഗസ്റ്റ് 2010 v ഇന്ത്യ
അവസാന ഏകദിനം14 ജൂലൈ 2019 v ഇംഗ്ലണ്ട്
ആദ്യ ടി20 (ക്യാപ് 49)15 ഒക്ടോബർ 2011 v സിംബാബ്‌വെ
അവസാന ടി2010 ഫെബ്രുവരി 2019 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
2007/08–നിലവിൽനോർത്തേൺ ഡിസ്ട്രിക്ട്
2011–2012ഗ്ലൗസെസ്റ്റർഷൈർ
2013–2018യോർക്‌ഷയർ (സ്ക്വാഡ് നം. 8)
2015–നിലവിൽസൺറൈസേഴ്സ് ഹൈദരാബാദ് (സ്ക്വാഡ് നം. 22)
2017Barbados Tridents (സ്ക്വാഡ് നം. 22)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ടി20 ഫസ്റ്റ് ക്ലാസ്
കളികൾ 72 148 57 139
നേടിയ റൺസ് 6,139 6,102 1,505 10,924
ബാറ്റിംഗ് ശരാശരി 53.38 48.04 31.35 49.65
100-കൾ/50-കൾ 20/30 13/39 0/9 30/57
ഉയർന്ന സ്കോർ 242* 148 73* 284*
എറിഞ്ഞ പന്തുകൾ 2,079 1,467 118 6,552
വിക്കറ്റുകൾ 29 37 6 85
ബൗളിംഗ് ശരാശരി 40.10 35.40 27.33 43.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 4/44 4/22 2/16 5/75
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 66/– 60/– 27/– 130/–
ഉറവിടം: ESPNcricinfo, 14 July 2019

മികച്ച പ്രകടനങ്ങൾ

തിരുത്തുക

ടെസ്റ്റ് ക്രിക്കറ്റിൽ

തിരുത്തുക
കെയ്ൻ വില്യംസണിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
1 131 1   ഇന്ത്യ അഹമ്മദാബാദ്, ഇന്ത്യ സർദാർ പട്ടേൽ സ്റ്റേഡിയം 2010
2 102* 12   ദക്ഷിണാഫ്രിക്ക വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2012
3 135 18   ശ്രീലങ്ക കൊളംബോ, ശ്രീ���ങ്ക പി സറ ഓവൽ 2012
4 114 26   ബംഗ്ലാദേശ് ചിറ്റഗോങ് , ബംഗ്ലാദേശ് സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം 2013
5 113 30   ഇന്ത്യ ഓക്‌ലൻഡ്, ന്യൂസിലൻഡ് ഈഡൻ പാർക്ക് 2014
6 113 32   വെസ്റ്റ് ഇൻഡീസ് കിങ്സ്റ്റൺ , ജമൈക്ക സബീനാ പാർക്ക് 2014
7 161* 34   വെസ്റ്റ് ഇൻഡീസ് ബ്രിഡ്ജ്ടൗൺ , ബാർബഡോസ് കെൻസിങ്ടൺ ഓവൽ 2014
8 192 37   പാകിസ്താൻ ഷാർജ ,യു.എ.ഇ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം 2014
9 242* 39   ശ്രീലങ്ക വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2015
10 132 40   ഇംഗ്ലണ്ട് ലണ്ടൻ, യുണൈറ്റഡ് കിങ്ഡം ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം 2015
11 140 42   ഓസ്ട്രേലിയ ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 2015
12 166 43   ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2015
13 108* 46   ശ്രീലങ്ക ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2015
14 113 50   സിംബാബ്‌വെ ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോർട്സ് ക്ലബ് 2016
15 104* 56   ബംഗ്ലാദേശ് വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2017
16 130 58   ദക്ഷിണാഫ്രിക്ക ഡുനെഡിൻ, ന്യൂസിലൻഡ് യൂണിവേഴ്സിറ്റി ഓവൽ 2017
17 176 60   ദക്ഷിണാഫ്രിക്ക ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2017

ഏകദിന ക്രിക്കറ്റിൽ

തിരുത്തുക
കെയ്ൻ വില്യംസണിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം അവലംബം
1 108 5   ബംഗ്ലാദേശ് ധാക്ക, ബംഗ്ലാദേശ് ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം 2010 [4]
2 100* 18   സിംബാബ്‌വെ ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോ���ട്സ് ക്ലബ് 2011 [5]
3 145* 35   ദക്ഷിണാഫ്രിക്ക കിംബേർലി, ദക്ഷിണാഫ്രിക്ക ഡി ബീർസ് ഡയമണ്ട് ഓവൽ 2013 [6]
4 123 58   പാകിസ്താൻ അബുദാബി ഷെയ്ക്ക് സയിദ് സ്റ്റേഡിയം 2014 [7]
5 103 61   ശ്രീലങ്ക നെൽസൺ, ന്യൂസിലൻഡ് സാക്സ്റ്റൺ ഓവൽ 2015 [8]
6 112 65   പാകിസ്താൻ നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2015 [9]
7 118 77   ഇംഗ്ലണ്ട് സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡം റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് 2015 [10]
8 118 95   ഇന്ത്യ ന്യൂഡൽഹി, ഇന്ത്യ ഫിറോസ് ഷാ കോട്ട്‌ല 2016 [11]
9 100 107   ഓസ്ട്രേലിയ ബിർമിങ്ഹാം, യുണൈറ്റഡ് കിങ്ഡം എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് 2017 [12]
  1. "List of First Class Matches Played by Kane Williamson". Cricket Archive. Retrieved 7 November 2010.
  2. "ESPN Cricinfo Liv e Scores – New Zealand tour of India (Nov 2010), 1st Test: India v New Zealand at Ahmedabad, Nov 4–8, 2010". ESPNCricinfo. Retrieved 6 November 2010.
  3. Ravindran, Siddarth (7 November 2010). "Williamson and Vettori guide New Zealand past 400". ESPN Cricinfo. Retrieved 7 November 2010.
  4. "4th ODI: Bangladesh v New Zealand at Dhaka, Oct 14, 2010 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  5. "3rd ODI: Zimbabwe v New Zealand at Bulawayo, Oct 25, 2011 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  6. "2nd ODI: South Africa v New Zealand at Kimberley, Jan 22, 2013 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  7. "4th ODI: New Zealand v Pakistan at Abu Dhabi, Dec 17, 2014 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  8. "4th ODI: New Zealand v Sri Lanka at Nelson, Jan 20, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  9. "2nd ODI: New Zealand v Pakistan at Napier, Feb 3, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  10. "3rd ODI: England v New Zealand at Southampton, Jun 14, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  11. "2nd ODI: India v New Zealand at Delhi, Oct 20, 2016 | Cricket Scorecard". ESPN Cricinfo. Retrieved 2016-10-20.
  12. "ICC Champions Trophy, 2nd Match, Group A: Australia v New Zealand at Birmingham, Jun 2, 2017". ESPNcricinfo. Retrieved 2 June 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • കെയ്ൻ വില്യംസൺ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • കെയ്ൻ വില്യംസൺ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കെയ്ൻ_വില്യംസൺ&oldid=3179974" എന്ന താളിൽനിന്ന് ശേഖരിച്ചത്