കൃഷ്ണരായർ എന്നു കൂടി അറിയപ്പെടുന്ന ശ്രീ കൃഷ്ണ ദേവ രായർ (തുളു: ಶ್ರೀ ಕೃಷ್ಣದೇವರಾಯ, കന്നഡ:ಶ್ರೀ ಕೃಷ್ಣದೇವರಾಯ, തെലുഗ്: శ్రీకృష్ణదేవరాయ) (1509-1529 CE) വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്നു. കന്നഡ രാജ്യ രമാരമണ (ಕನ್ನಡರಾಜ್ಯರಮಾರಮಣ), മൂറു രായര ഗംഡ (ಮೂರುರಾಯರಗಂಡ) (meaning King of three kings) . ആന്ധ്രാ ഭോജ ,അഭിനവ ഭോജൻ, (ఆంధ్రభోజ) എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. അക്കാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഡോമിങ്കോ പയസ്, ഫെറാനോ നൂനിസ് എന്നിവർ എഴുതിയ ഗ്രന്ഥങ്ങളിൽ നിന്നുമാണ്‌ ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടുള്ളത്. തെലുങ്ക് സാഹിത്യകൃതികളായ രാജവാചകം , കൃഷ്ണദേവരായവിജയം , പാരിജാതാപഹരണം , തമിഴ് ഐതിഹ്യ ഗ്രന്ഥമായ ‘കൊങ്കുദേശരാജാക്കൾ ‘ എന്നിവയിൽ കൃഷ്ണദേവരായരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് .

Tuluva ശ്രീ കൃഷ്ണ ദേവ രായർ
King of വിജയനഗര സാമ്രാജ്യം
ഭരണകാലംജൂലൈ 26 1509 - 1529
Tuluಶ್ರೀ ಕೃಷ್ಣದೇವರಾಯ
Kannadaಶ್ರೀ ಕೃಷ್ಣದೇವರಾಯ
Teluguశ్రీ కృష్ణదేవరాయ
പദവികൾMooru Rayaraganda, Andhra Bhoja ,Kannada Rajya Rama Ramana,Malla Rayer
മുൻ‌ഗാമിViranarasimha Raya
പിൻ‌ഗാമിഅച്യുതരായർ
രാജ്ഞിChinnambike, Thirumalambike
രാജവംശംTuluva Dynasty
പിതാവ്Narasa Nayaka
മാതാവ്Nagala Devi
Vijayanagara Empire
Sangama Dynasty
Harihara Raya I 1336-1356
Bukka Raya I 1356-1377
Harihara Raya II 1377-1404
Virupaksha Raya 1404-1405
Bukka Raya II 1405-1406
Deva Raya I 1406-1422
Ramachandra Raya 1422
Vira Vijaya Bukka Raya 1422-1424
Deva Raya II 1424-1446
Mallikarjuna Raya 1446-1465
Virupaksha Raya II 1465-1485
Praudha Raya 1485
Saluva Dynasty
Saluva Narasimha Deva Raya 1485-1491
Thimma Bhupala 1491
Narasimha Raya II 1491-1505
Tuluva Dynasty
Tuluva Narasa Nayaka 1491-1503
Viranarasimha Raya 1503-1509
Krishna Deva Raya 1509-1529
Achyuta Deva Raya 1529-1542
Sadashiva Raya 1542-1570
Aravidu Dynasty
Aliya Rama Raya 1542-1565
Tirumala Deva Raya 1565-1572
Sriranga I 1572-1586
Venkata II 1586-1614
Sriranga II 1614-1614
Ramadeva 1617-1632
Venkata III 1632-1642
Sriranga III 1642-1646

21 വയസ്സു പ്രായമുള്ളപ്പോഴാണ് കൃഷ്ണദേവരായർ സ്ഥാനാരോഹണം നടത്തുന്നത് .നാഗവംശ ക്ഷത്രിയ വംശത്തിലെ ബണ്ട് പ്രഭു ആയിരുന്ന തുളുവ നരസ നായകയുടെയും നാഗമംബയുടെയും മകനായാണ് ഇദ്ദേഹം ജനിച്ചത് തുളുവ ഈശ്വര നായകയുടെ പൗത്രനുമാണ് കൃഷ്ണദേവരായർ വൈഷ്ണവശാഖാനുയായിരുന്ന അദ്ദേഹം പ്രഗല്ഭനായ സൈന്യാധിപനുമായിരുന്നു. രാജ്യത്തെ കലാപകാരികളെ അടിച്ചമർത്തുക എന്ന നയമായിരുന്നു കൃഷ്ണദേവരായർ ആദ്യമായി നടപ്പിലാക്കിയത് .തുടർന്ന് ശി��സമുദ്രത്തിലെയും ശ്രീരംഗപട്ടണത്തിലെയും കോട്ടകൾ കീഴടക്കി . ഒറീസ്സ രാജാവായിരുന്ന ഗജപതിപ്രതാപരുദ്രനെ തോല്പിച്ച് ഉദയഗിരി , കൊണ്ടവിടു മുതലായ കോട്ടകളും അധീനതയിലാക്കി . 1520 ഇൽ ബീജാപ്പൂരിലെ ആദിൽ ഷായെ തോൽപ്പിച്ച് റായ്ച്ചൂർ കരസ്ഥമാക്കിയതാണ് ഏറ്റവും വലിയ സൈനിക വിജയമായി ഗണിക്കപ്പെടുന്നത് [1]

വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്[2]കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അഷ്ടദിഗ്ഗജങ്ങൾ എന്നറിയപ്പെട്ടിരുന്നു. സാഹിത്യകാരന്മാരിലെ പ്രധാനികൾ അലസാനിപെദ്ദണ്ണനും നന്ദിതിമ്മണ്ണനുമായിരുന്നു. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു കരുതപ്പെടുന്ന അലസാനിപെദ്ദണ്ണനാണ് സ്വരോചിഷമനുചരിതത്തിന്റെ കർത്താവ് . പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ് . അഷ്ടദീഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ തെനാലി രാമൻ.

  1. അമുക്തമാല്യദ ( തെലുങ്ക് )
  2. ജാംബവതീ കല്യാണം (സംസ്കൃതം)
  3. ഉഷാപരിണയം ( സംസ്കൃതം )
  1. എ .ശ്രീധരമേനോൻ, ഇന്ത്യാ ചരിത്രം . പേജ് 309
  2. Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 28. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി Vijayanagara empire
1509 –1529
പിൻഗാമി
"https://ml.wikipedia.org/w/index.php?title=കൃഷ്ണദേവരായർ&oldid=4110201" എന്ന താളിൽനിന്ന് ശേഖരിച്ചത്