അഴകിയ രാവണൻ

മലയാള ചലച്ചിത്രം
(അഴകിയ രാവണൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സം‌വിധാനം നിർവഹിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണൻ . മമ്മൂട്ടി, ഭാനുപ്രിയ എന്നിവരാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസം‌വിധാനം നിർവഹിച്ചിരിക്കുന്നത് വിദ്യാസാഗർ.

അഴകിയ രാവണൻ
സംവിധാനംകമൽ
രചനശ്രീനിവാസൻ
അഭിനേതാക്കൾമമ്മൂട്ടി
ഭാനുപ്രിയ
സംഗീതംവിദ്യാസാഗർ
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

കോടീശ്വരനായ ശങ്കർദാസ്(മമ്മൂട്ടി) താൻ ജനിച്ച് വളർന്ന നാട്ടിലേയ്ക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ച് വരുന്നു. ഗ്രാമത്തിലുള്ള ആർക്കും തന്നെ ശങ്കർദാസിന്റെ ഭൂതകാലം അറിയില്ല.നാട്ടിലെ പ്രമാണിയായിരുന്ന ചാത്തോത്ത് പണിക്കരുടെ(രാജൻ പി ദേവ്) ആശ്രിതനായിരുന്നു കുട്ടിശങ്കരന്റെ അഥവാ ശങ്കർദാസിന്റെ അച്ഛൻ.പണിക്കരുടെ മകളായ അനുരാധയായിരുന്നു. കുട്ടിശങ്കരന്റെ കളിക്കൂട്ടുകാരി.കൂട്ടുകാരിയുടെ കവിളത്ത് മുത്തം കൊടുത്ത കുറ്റത്തിന് പിടിക്കപ്പെടുന്ന കുട്ടിശങ്കരനെ അവന്റെ അച്ഛൻ പൊതിരെ തല്ലുന്നു.അന്ന് രാത്രി തന്റെ അനുക്കുട്ടിയോട് മാത്രം യാത്ര പറഞ്ഞ് കൊണ്ട് നാട് വിടുന്ന കുട്ടിശങ്കരൻ പിന്നീട് മുംബൈയിലെ കോടീശ്വരൻ ശങ്കർദാസായി തിരിച്ച് നാട്ടിലെത്തുന്നു. തന്റെ ബാല്യകാല സുഹൃത്തായ അംബുജാക്ഷനോട് (ശ്രീനിവാസൻ) മാത്രമേ ശങ്കർദാസ് താനാരെന്ന് വെളിപ്പെടുത്തുന്നുള്ളൂ.അനുരാധയെ തന്റേതാക്കുക തന്നെയായിരുന്നു ശങ്കർദാസിന്റെ ലക്ഷ്യം.സ്വത്തും സമൃദ്ധിയെല്ലാം ക്ഷയിച്ച് കുടുംബ പ്രാരാബ്ധങ്ങളുമായി കഴിയുകയായിരുന്നു പഴയ ചാത്തോത്തെ പണിക്കർ.അഞ്ജലിയുടെ ബഹുമാനം പിടിച്ച് പറ്റാൻ ഒരു സിനിമാ നിർമ്മിക്കുകയാണ് വഴി എന്ന അംബുജാക്ഷന്റെ വാക്ക് കേട്ട് ശങ്കർദാസ് സിനിമ പിടിക്കുന്നു.സിനിമാ സം‌വിധാനം ചെയ്യാൻ ഏൽപ്പിക്കുന്നത് അനുരാധയുടെ കാമുകനെയാണ്(ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം) എന്ന് ശങ്കർദാസ് അറിയുന്നില്ല.ചാത്തോത്ത് പണിക്കർക്കു ഒരു പാട് സാമ്പത്തിക സഹായം ചെയ്ത് കൊടുക്കുന്നുണ്ട് ശങ്കർദാസ്.എന്നാൽ ശങ്കരദാസിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു.അനുരാധയും സം‌വിധായകനും തമ്മിലുള്ള അടുപ്പം മനസ്സിലാക്കുന്ന ശങ്കർദാസ്.പിന്നീട് സം‌വിധായകനുമായി കൊമ്പുകോർത്ത് ഷൂട്ടിംഗ് പിരിച്ച് വിടുന്നു.ശങ്കർദാസ് അനുരാധയെ വിവാഹം ചെയ്യാൻ താല്പര്യപ്പെടുന്നതായി അറിയിക്കുന്നു.അച്ഛൻ കൈപ്പറ്റിയ പണത്തിന്റെ ബാദ്ധ്യത മൂലം അനുരാധയ്ക്ക് ശങ്കർദാസിനെ വിവാഹം കഴിക്കേണ്ടി വരുന്നു.കടുത്ത പക തോന്നുന്ന അനുരാധ താൻ ഒരിക്കലും ഒരു കന്യകയായി ശങ്കർദാസിന്റെ മണിയറയിലെത്തില്ല എന്ന് തീരുമാനിച്ച് കാമുകനു സ്വയം സമർപ്പിക്കുന്നു.തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ തന്റെ കാമുകൻ ശങ്കർദാസിന്റെ കൈയ്യിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയ വിവരം വിവാഹത്തിന് ശേഷമേ അനുരാധ അറിയുന്നുള്ളൂ.ഇതറിഞ്ഞ് തളർന്ന് പോകുന്ന അനുരാധ എല്ലാം കാര്യങ്ങളും ശങ്കർദാസിനോട് തുറന്നു പറയുന്നു.കടുത്ത വിഷമത്തോടെ ശങ്കർദാസ് അനുരാധയെ അവളുടെ വീട്ടിൽ കൊണ്ടാക്കി എന്നന്നേക്കുമായി യാത്ര പറയുന്നു.എന്നാൽ തനിക്ക് അനുരാധയെ വെറുക്കാൻ ഒരിക്കലും കഴിയില്ല എന്ന് മനസ്സിലാക്കുന്ന ശങ്കർദാസ് തിരിച്ച് വന്ന് അനുരാധയ്ക്ക് മാപ്പ് കൊടുത്ത് അവളെ കൂട്ടിക്കൊണ്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നു.

അവാർഡുകൾ

തിരുത്തുക
  • ചിത്രത്തിലെ 'പ്രണയമണിത്തൂവൽ' എന്ന ഗാനം പാടിയ സുജാത സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അഴകിയ രാവണൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അഴകിയ_രാവണൻ&oldid=4111973" എന്ന താളിൽനിന്ന് ശേഖരിച്ചത്