സംവാദം:കാരൂർ സോമൻ
ഈ ലേഖനം 2024 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
കൈതപ്പൂമണം (സംവാദം) 22:30, 25 നവംബർ 2024 (UTC)
Dear respected Wikipedians, My name is Karoor Soman, Writer living in London. I noticed the page mentioned about me and I am not interested my page in Wikipedia. Kindly remove the page immediately. Thanking you for understanding. If you need any further clarifications pl contact me.
Regards, Karoor Soman. email.karoorsoman@yahoo.com, phone numbeer. 0044-7940570677, Karoor Soman (സംവാദം) 18:48, 5 ഡിസംബർ 2024 (UTC)
- കാരൂർ സോമൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
മറ്റുള്ളവരുടെ രചനകൾ മോഷ്ടിച്ച് പുസ്തകമാക്കി വിൽപ്പന നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിലറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ പുസ്തക ഉള്ളടക്കം വള്ളിപുള്ളി മാറ്റാതെ പുതിയ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതിന് നിയമനടപടി തുടർന്നുകൊണ്ടിരിക്കുന്നു. [1][2] [3][4][5][6][7][8][9][10][11]. ഈ ലേഖനം കാരൂർ സോമന്റെ പുസ്തകങ്ങളുടെ പരസ്യം എന്ന പോലെയാണ് കാണുന്നത്. പുറത്തേക്കുള്ള കണ്ണികൾ എല്ലാം ( Books by Author Karoor Soman Karoor Soman books in Amazon, Books by Karoor Soman) മാർക്കറ്റിങ് പേജിലാണ് എത്തുന്നത്. ഇതൊരു നല്ല പ്രവണതയല്ല എന്നുകൂടി പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.-- Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:17, 26 നവംബർ 2024 (UTC)
- നിലനിർത്തുക. ലേഖനത്തിൽ കാരൂർ സോമനുമായി ബന്ധപ്പെട്ട 'സാഹിത്യചോരണ വിവാദവും' ലേഖനത്തിനാവശ്യമായ കൂടുതൽ വിവരങ്ങളും അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള കണ്ണികളിൽ നിന്നും സൂചിത ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 18:01, 27 നവംബർ 2024 (UTC)
- നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത സാഹിത്യചോരൻ എന്നത് മാത്രമാണ്. വിക്കിപീഡിയയിൽ നിന്നും ലേഖനം പകർത്തി പുസ്തകമാക്കി പ്രസിദ്ധീകരിച്ചതും വ്യക്തമാണ് (അവലംബം കണ്ണി കാണുക). ഇദ്ദേഹത്തിന്റേതായി വന്നിട്ടുള്ള പുസ്തകങ്ങളെല്ലാം തന്നെ സംശയനിഴലിലാണ്. കുറ്റം നിഷേധിച്ചു എന്നത് മഹാനാക്കാനുള്ള കാരണമല്ല. ഇത്തരമൊരു വ്യക്തിക്ക് വിക്കിപീഡിയയിൽ ഇടം നൽകരുത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:54, 28 നവംബർ 2024 (UTC)
- എന്തു മാനദണ്ഡമാണീ ലേഖനത്തിനുള്ളത്? മോഷണം എന്നതോ? പലപല സൃഷ്ടികൾ അപ്പാടെ പകർത്തിയെഴുതി വിറ്റഴിച്ചതല്ലേ ഇയാൾ? ആവശ്യമില്ലാത്തെ വിവരശേഖരണമാണിത്. ഡിലീറ്റ് ചെയ്യുക. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- നിലനിർത്തുക വിക്കിപീഡിയ ശ്രദ്ധേയതാ നയപ്രകാരം പോയന്റ് നമ്പർ 2 (ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10) ശ്രദ്ധേയനാണ്. പുസ്തകങ്ങൾ കോപ്പി അടിച്ചതാണോ എന്നയോ എന്നുള്ള കാര്യങ്ങളൊക്കെ വിക്കിപീഡിയക്ക് പുറത്തു നിശ്ചയിക്കേണ്ട കാര്യങ്ങളാണ്. അക്കാര്യം ലേഖനത്തിൽ പരാമർശിച്ചിട്ടുമുണ്ട്. എഴുതുന്ന കണ്ടന്റിന്റെ മെറിറ്റ് നോക്കിയല്ല എഴുത്തുകാരന്റെ ശ്രദ്ധേയത വിക്കിപീഡിയയിൽ നിശ്ചയിക്കേണ്ടത്. ഇതും കാണുക --DasKerala (സംവാദം) 14:09, 28 നവംബർ 2024 (UTC)
- //ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10) ശ്രദ്ധേയനാണ്.// ഒന്ന് വ്യക്തമാക്കാമോ? ഏതാണ് ആ പ്രസാധകശാലകൾ? മാതൃഭൂമിയാണോ? മോഷണം ബോധ്യപ്പെട്ടപ്പോൾ മാതൃഭൂമി പുസ്തകങ്ങൾ പിൻവലിച്ചു. പിന്നെയേത് പ്രസാധകശാല? കാരൂർ സോമന്റെ തന്നെ പ്രസിദ്ധീകരണശാലയാണോ? സന്തുലിതമായ കാഴ്ച്ചപ്പാട് ഉള്ളതുകൊണ്ടുതന്നെയാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:21, 28 നവംബർ 2024 (UTC)
- സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് ഇതൊക്കെ കാരൂർ സോമന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകശാലകളാണെന്ന് ലേഖനത്തിൽ അവലംബങ്ങളോടെ കാണുന്നു. ഇവയൊന്നും ശ്രദ്ധേയമായ പുസ്തകശാലകൾ അല്ലെങ്കിൽ നീക്കം ചെയ്യാൻ പരിഗണിക്കാം. DasKerala (സംവാദം) 15:29, 28 നവംബർ 2024 (UTC)
- സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് എന്നിവർ പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ പുസ്തകങ്ങളും കോപ്പിയടിയാണെന്ന് ഓണലൈനിൽത്തന്നെ കാണാം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:45, 28 നവംബർ 2024 (UTC)
- വിക്കിയിൽ നിന്നും നിരക്ഷരനെ പോലുള്ള മറ്റ് ബ്ലോഗരുടേയും മറ്റും കണ്ടൻ്റ് മോഷ്ടിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഒരാളെ പറ്റി വിക്കിയിൽ എഴുതുന്നതുതന്നെ അരോചകമാണ്. മോഷ്ടാവാണയാൾ എന്നതിനു വ്യക്തവും ശുദ്ധവും ആയിട്ടുള്ള തെളിവുകൾ ഓൺലൈനിൽ തന്നെ നിരവധിയുണ്ടു താനും! നല്ല കാശുമുടക്കി ആ കക്ഷി അവാർഡുകളും മറ്റും തനിക്കുതന്നെ നൽകി സരോജ് കുമാറാവുന്ന തരത്തിലും വാർത്തകൾ കണ്ടിരുന്നു. മലയാളം വിക്കിയിലും പെയ്ഡ് പ്രമോട്ടർമാർ എത്തിയിട്ടുണ്ടെന്നു തോന്നുന്നു ചർച്ച കാണമ്പോൾ!! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അല്ലാതെ നല്ലതു മാത്രം എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സാരോപദേശ പുസ്തകമല്ലെന്നെങ്കിലും മനസിലാക്കുക. പെയ്ഡ് പ്രൊമോട്ടർമാർ എന്നൊക്കെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനു മുൻപ് ഇതും ഇതും വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൂടുതൽ ഒന്നും പറയാനില്ല. --DasKerala (സംവാദം) 16:28, 28 നവംബർ 2024 (UTC)
- Vijayanrajapuram മാഷേ... ആദ്യമേ ഒരു കാര്യം പറയട്ടെ. DasKerala സൂചിപ്പിച്ചതാണ് അതിന്റെ ശരി. നമ്മൾ അടിസ്ഥാനപരമായി വിക്കിപീഡിയയിലെ ലേഖകരാണല്ലോ. ഇവിടത്തെ നമ്മുടെ കർത്തവ്യം വിക്കിപീഡിയയുടെ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലേഖനങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും വിക്കിയുടെ നയങ്ങൾക്ക് എതിരായി സൃഷ്ടിക്കപ്പെട്ടവ നീക്കം ചെയ്യലും മറ്റും ആണല്ലോ. അതിനും അപ്പുറത്ത്/ വിക്കിയുടെ നയപരിധിയിലും നിയന്ത്രണത്തിലും വരാത്ത കാര്യങ്ങൾ നമ്മളെ അലട്ടേണ്ടതില്ല എന്നാണെനിക്കു തോന്നുന്നത്. Das Kerala പറഞ്ഞതുപോലെ ഒരു വ്യക്തിയുടെ സത്യസന്ധത - മൊറാലിറ്റി - സദാചാരം തുടങ്ങിയവയെ ഡിപ��ഡ് ചെയ്ത്, അത് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിയെകുറിച്ചു ലേഖനം ഉണ്ടാകാൻ പാടുള്ളൂ എന്നൊരു നയം ഏത് ഭാഷയിലെ വിക്കിയിലാണെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ മാത്രമാണ് ഒരു ലേഖനത്തിൽ അതിനെ അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചർച്ച ഉയരേണ്ടതുള്ളൂ എന്നാണ് എന്റെയും അഭിപ്രായം.
- വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അല്ലാതെ നല്ലതു മാത്രം എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സാരോപദേശ പുസ്തകമല്ലെന്നെങ്കിലും മനസിലാക്കുക. പെയ്ഡ് പ്രൊമോട്ടർമാർ എന്നൊക്കെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനു മുൻപ് ഇതും ഇതും വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൂടുതൽ ഒന്നും പറയാനില്ല. --DasKerala (സംവാദം) 16:28, 28 നവംബർ 2024 (UTC)
അതുമാത്രമല്ല, ശ്രദ്ധേയതാനയത്തിലെ വ്യക്തികൾക്കുള്ള നയത്തിൽ (വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ)) കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും എന്ന ഭാഗത്ത് കുറ്റവാളികൾ എന്ന ഉപശീർഷകത്തിലെ കുറിപ്പിൽ പറയുന്നത് നോക്കൂ...
"ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്."
അതായത്, 'കുറ്റവാളി' എന്നതിന്റെ മാനദണ്ഡത്തിലാണ് ഒരാളുടെ ലേഖനം വിക്കിയിൽ ഉൾപ്പെടുത്തുന്നത് എന്നാണെങ്കിൽപോലും ആ ആളിന്റെ പേരിൽ ഒരു ലേഖനം സൃഷ്ടിക്കണമെങ്കിൽ വിചാരണ കോടതിയെങ്കിലും അയാളെ കുറ്റവാളി എന്ന് വിധിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, വിക്കിപീഡിയയും അതെഴുതിയ ലേഖകനും ചിലപ്പോൾ കോടതി കയറേണ്ടിയും വരും. ആരോപണങ്ങൾ ഒരാളെ കുറ്റവാളിയാക്കുന്നില്ല എന്നു തന്നെയാണ് വിക്കിയും പറയുന്നത്.
തന്നെയുമല്ല, വ്യാപകമായി പ്രചാരണം ലഭിച്ച ആരോപണങ്ങളും വിവാദങ്ങളും ഒരുപക്ഷെ, അതിലെ ഇരയുടെ പേരിലോ കുറ്റവാളിയുടെ പേരിലോ വിക്കിയിൽ ലേഖനം നിലനില്ക്കാനുള്ള ശ്രദ്ധേയതാ മാനദണ്ഡമായും മാറാറുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾതന്നെ മാഷ് സൂചിപ്പിച്ച ഈ വിവാദംപോലും ഒരുപക്ഷെ ഈ ലേഖനത്തിന്റെ ശ്രദ്ധേയതയ്ക്ക് ആവശ്യമായ മാനദണ്ഡമോ അധിക മാനദണ്ഡമോ ആയേക്കാം. പക്ഷെ, ഇവിടെ അതിന്റെ ആവശ്യമുണ്ടെന്ന് ഈ ലേഖനം ചെയ്യാനെടുത്തപ്പോൾ എനിക്കു തോന്നിയില്ല. കാരണം, ഈ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തി ഒരു ലോക റെക്കാർഡിനു ഉടമയാണ്. ആ റെക്കാർഡ് ലഭിച്ചത് മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തതിനാണ്. പ്രിന്റഡിൽ ഇറങ്ങുന്ന പുസ്തകങ്ങളാണ് ഒരു പൊതുവേദിയിൽ സാധാരണ പ്രകാശനം ചെയ്യുക എന്നതിൽ നിന്നും തന്നെ ആ വ്യക്തിക്ക് ശ്രദ്ധേയത ലഭിക്കുന്നതിന് കാരണമാകുന്നു എന്നു തോന്നി. കൂടാതെ പ്രശസ്തമായ ഒരു അവാർഡ് ലഭിക്കുകയും ചെയ്തു. അതിലും ശ്രദ്ധേയ കിട്ടുന്നുണ്ടെന്ന് തോന്നി. കൂടാതെ, ഏതോ ഒരു ലിങ്കിൽ അദ്ദേഹത്തിൻറെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ടെന്നും മനസിലായി. അപ്പോൾ, എഴുത്തുകാർക്കുള്ള ശ്രദ്ധേയതാ മാനദണ്ഡത്തിൽ ഏതെങ്കിലും ഒരെണ്ണം എന്നിടത്ത് ഇതോടെ (ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി) ഇദ്ദേഹത്തിന് മൂന്ന് ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഉണ്ട് എന്നു തോന്നി.
അതുകൊണ്ടാണ്, ലേഖനം ആരംഭിച്ച സമയത്തു തന്നെ മാഷ് സൂചിപ്പിച്ച വിവാദം ശ്രദ്ധയിൽ പെട്ടെങ്കിലും തത്സമയം ചേർക്കാതിരുന്നത്. പിന്നീട് ചേർക്കാമെന്നു കരുതി. വിക്കിപീഡിയ എഷ്യൻമാസം 2024 ത്തിലേക്ക് മറ്റു ചില ലേഖനങ്ങളും എഴുതാൻ തയ്യാറെടുത്തു നില്ക്കുന്ന സമയത്താണ് ഇത്തരം ഒരു പ്രശ്നം വന്നത്. അതോടെ ഈ ലേഖനം ഒന്നും കൂടി വികസിപ്പിക്കാനുള്ള ശ്രമമായി. മറ്റു ലേഖനങ്ങൾ പിന്നീടാകാമെന്നു കരുതി.
ഞാനിത്രയും പറഞ്ഞത���, Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - ന്റെ പ്രസ്താവ്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്. അദ്ദേഹം വിക്കിയിൽ ദീർഘകാലം പ്രാക്ടീസ് ഉള്ള ആളാണ്. എന്നിട്ടും അങ്ങനെ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു കുറിപ്പ് ഇടണമെന്ന് തോന്നി. സദയം ക്ഷമിക്കുക.കൈതപ്പൂമണം (സംവാദം) 18:42, 28 നവംബർ 2024 (UTC)
- പ്രിയ കൈതപ്പൂമണം, താങ്കളുടെ വാദഗതികൾക്ക് സ്വാഗതം. //ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്// എന്നതിൽ തർക്കമില്ല. താങ്കൾ വ്യക്തമാക്കിയപോലെ, അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നുതന്നെയാണ് എന്റേയും കാഴ്ചപ്പാട്.
നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത എന്താണ്? //മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തത്// ആണെങ്കിൽ, അതിന്റെ പിന്നിലെ വസ്തുതയും കാണണം. പണമുള്ളവർക്ക് ഇങ്ങനെ ചെയ്യാൻ ഇന്ന് യാതൊരു പ്രയാസവുമില്ല. യാതൊരു മര്യാദയുമില്ലാതെ, വിക്കിപീഡിയയിൽ നിന്നും മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്നും ഈച്ചക്കോപ്പിയെടുത്ത് പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രതിഭയൊന്നും വേണ്ടതില്ല. ശ്രദ്ധയതയുള്ള ഏതെങ്കിലും പ്രസിദ്ധീകരണസ്ഥാപനമാണോ പ്രസാധകർ? സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്], പ്രഭാത് ബുക്ക് ഹൗസ്, മാതൃഭൂമി എന്നിവയിലൂടെ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മോഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
//വ്യാപകമായി പ്രചാരണം ലഭിച്ച ആരോപണങ്ങളും വിവാദങ്ങളും ഒരുപക്ഷെ, അതിലെ ഇരയുടെ പേരിലോ കുറ്റവാളിയുടെ പേരിലോ വിക്കിയിൽ ലേഖനം നിലനില്ക്കാനുള്ള ശ്രദ്ധേയതാ മാനദണ്ഡമായും മാറാറുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾതന്നെ മാഷ് സൂചിപ്പിച്ച ഈ വിവാദംപോലും ഒരുപക്ഷെ ഈ ലേഖനത്തിന്റെ ശ്രദ്ധേയതയ്ക്ക് ആവശ്യമായ മാനദണ്ഡമോ അധിക മാനദണ്ഡമോ ആയേക്കാം// എന്നതിനോട് യോജിക്കുന്നു. പക്ഷേ ലേഖനം ആരംഭിക്കേണ്ടത് അത് സൂചിപ്പിച്ചുകൊണ്ടായിരിക്കണം. അതുണ്ടായില്ല. അറിയപ്പെടുന്ന ഒരു സാഹിത്യചോരനാണ് എന്ന വിശേഷണത്തോടെ ലേഖനം ആരംഭിക്കേണ്ടിവരും, സാധിക്കുമോ?
//ഒരു വ്യക്തിയുടെ സത്യസന്ധത - മൊറാലിറ്റി - സദാചാരം തുടങ്ങിയവയെ ഡിപൻഡ് ചെയ്ത്, അത് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിയെകുറിച്ചു ലേഖനം ഉണ്ടാകാൻ പാടുള്ളൂ എന്നൊരു നയം ഏത് ഭാഷയിലെ വിക്കിയിലാണെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ മാത്രമാണ് ഒരു ലേഖനത്തിൽ അതിനെ അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചർച്ച ഉയരേണ്ടതുള്ളൂ എന്നാണ് എന്റെയും അഭിപ്രായം.// എന്നത് മുൻപും ചർച്ച ചെയ്തിരുന്നതാണ്. ഫ്രാങ്കോ മുളയ്ക്കൽ, ബോബി ചെമ്മണ്ണൂർ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കപ്പെട്ടത് ഇത്തരം ചർച്ചകളെത്തുടർന്നാണ്. വിശ്വസനീയമായ അവലംബങ്ങളില്ലാത്ത അവകാശവാദങ്ങളെ മുൻനിർത്തിയുണ്ടാക്കുന്ന പ്രശസ്തി പ്രസിദ്ധിയല്ല; കുപ്രസിദ്ധിയാണ് എന്നതിൽ തർക്കമില്ലല്ലോ? അത്തരക്കാർക്കും വിക്കിപീഡിയ ലേഖനമുണ്ട്, പക്ഷേ, പ്രാധാന്യം കുപ്രസിദ്ധിക്കുതന്നെയാവണം.
//ലേഖനം ആരംഭിച്ച സമയത്തു തന്നെ മാഷ് സൂചിപ്പിച്ച വിവാദം ശ്രദ്ധയിൽ പെട്ടെങ്കിലും തത്സമയം ചേർക്കാതിരുന്നത്. പിന്നീട് ചേർക്കാമെന്നു കരുതി.//എന്നതും ഇവിടെ പ്രസക്തമാണ്. വിഷയത്തെ സംബന്ധിച്ച പ്രധാന ശ്രദ്ധേയത തമസ്ക്കരിച്ച് വ്യക്തിയെ വെള്ളപൂശാനുള്ള ശ്രമമായി അതിനെ തെറ്റിദ്ധരിച്ചേക്കാം. Paid News എന്നതരത്തിൽ പല ടി.വി / പത്ര വാർത്തകളും കാണാറുണ്ട്. ഇതും അതുപോലെയെന്ന് തെറ്റിദ്ധരിക്കാം. ഇനി, ഇതൊക്കെ ചേർത്തു എന്നുതന്നെ കരുതുക, കുറേശ്ശെക്കുറേശ്ശെയായി ഇത്തരം പരാമർശങ്ങൾ ലയിപ്പിച്ച്, നേർപ്പിച്ച് നീക്കം ചെയ്യും. മറ്റു പല ലേഖനങ്ങളിലും ഈ പ്രവണത കണ്ടിട്ടുണ്ട്. പട്രോളർമാർക്ക് / കാര്യനിർവ്വാഹകർക്ക് എന്നും ഇതൊക്കെ നോക്കിയിരിക്കാനാവുമോ?
നിലവിലുള്ള സാഹചര്യത്തിൽ, ലേഖനം നീക്കം ചെയ്യുന്നതാണ് വിക്കിപീഡിയയ്ക്ക് നന്ന്. കേസിന് തീർപ്പുണ്ടാവുമ്പോൾ, ശ്രദ്ധേയതയ്ക്ക് വിശ്വസനീയ അവലംബങ്ങൾ ലഭിക്കുമെങ്കിൽ, അന്ന് പുനഃപരിശോധിക്കാമല്ലോ? ഇനി, അഥവാ നിലനിർത്തണമെന്നാണ് തീരുമാനമെങ്കിൽ, ചോരണവിവരം വിശദാംശങ്ങളോടെ ചേർക്കേണ്ടിവരും. എന്തുവേണമെന്ന്, സുഹൃത്തുക്കൾക്ക് തീരുമാനിക്കാം. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:34, 29 നവംബർ 2024 (UTC)
ലഭ്യമായ വിവരങ്ങൾ വെച്ച് സാഹിത്യ ചോരണത്തിൽ പേരുകേട്ട പ്രവാസി കോപ്പി റൈറ്ററാണ് ഡാനിയേൽ സാമുവേൽ എന്ന കാരൂർ സോമൻ. ഒറ്റയടിക്ക് 34 തരം ബുക്കുകളുടെ കോപ്പിയടി ഒറ്റ ദിവസം തന്നെ നടത്തിയ ലോകറെക്കോർഡ് ഇദ്ദേഹത്തിനുണ്ട്. എന്ന രീതിയിൽ ലേഖനം മതിയായ തെളിവുകൾ കൊടുത്ത് അപ്ഡേറ്റ് ചെയ്യുന്നതിൽ തെറ്റില്ല. അല്ലാതെയുള്ള ലേഖനത്തിനു തീരെ പ്രസക്തി ഇവിടെ ഇല്ല. ഒന്നുകിൽ സ്വന്തമായ സൃഷ്ടിയായിരിക്കണം, അതല്ലെങ്കിൽ സുന്ദരമായ കള്ളത്തരമായിരിക്കണം. രണ്ടിലൊന്നറിയാതെ വെറുതേ വ്യക്തിപൂജ ചെയ്യാനുള്ള സ്ഥലമല്ല വിക്കിപീഡിയ. തീർച്ചയായും നിരക്ഷരൻ എന്ന യൂസർക്ക് ഇവിടെ കൂടുതൽ വിവരങ്ങൾ നൽകുവാൻ കഴിയുമെന്നു കരുതുന്നു. വ്യക്തമായി അറിവുള്ളവർ വരട്��െ, അല്ലാതെ വെറുതേയിരുന്നു ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലല്ലോ! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- Vijayanrajapuram മാഷേ...
വിക്കിയെ സ്നേഹിക്കുന്ന, അതിന്റെ മേന്മയെയും സമൂഹമധ്യത്തിലുള്ള വിക്കിയുടെ സുതാര്യതയെയും വിശ്വനീയതയെയും പ്രതിബന്ധതയെയും കുറിച്ച് വ്യക്തമായ അവബോധമുള്ള ഏതൊരു എഡിറ്ററും പുതുതായി ലേഖനം തുടങ്ങുമ്പോൾ, പ്രത്യേകിച്ചും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചു ലേഖനം തുടങ്ങുമ്പോൾ ആ വ്യക്തി സമൂഹത്തിൽ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ മുൻ നിർത്തി തന്നെയാണ് തുടങ്ങാറ്. ഒരാൾ ഒരു അഭിനേതാവ്, സംവിധായകൻ, കഥാകൃത്ത് അങ്ങനെ മറ്റു പലതുമാകാം. അതിൽ അയാൾ ഏറ്റവും കൂടുതൽ ഇൻവോൾവ്ഡ് ആയതോ ശ്രദ്ധിക്കപ്പെട്ടതോ ആയ വിഷയമാണ് അയാളെ ആദ്യം ഐഡിന്റി ഫൈ ചെയ്യുക. ഞാനും അതാണ് ചെയ്തത്. അല്ലാതെ ഇതിലൊരു വെള്ളപൂശലും മഹാനാക്കുന്ന വസ്തുതയും ഇല്ല. ഇനി ഞാൻ അങ്ങനെ ശ്രമിച്ചു എന്നാണെങ്കിൽ പോലും അതു കണ്ടെത്തുന്ന മുറയ്ക്ക് ഏത് എഡിറ്റർക്കു വേണമെങ്കിലും തിരുത്താവുന്നതാണല്ലോ? മറ്റൊരു കാര്യം, മാഷും മറ്റൊരു സുഹൃത്തും സൂചിപ്പിക്കുന്നതു പോലെ ഇതൊരു പെയ്ഡ് ആർട്ടിക്കിൾ ആണെന്നു വെച്ചാൽ പോലും മാഷേ... ഞാനൊന്നു ചോദിച്ചോട്ടെ... 'പണം വാങ്ങി' എന്ന ഒരൊറ്റ കാരണം കൊണ്ട് ഏതെങ്കിലും ഒരാൾക്ക് വിക്കിയിൽ ഒരു ലേഖനം തുടങ്ങാൻ കഴിയുമോ? 'പണം വാങ്ങി' എന്ന മാനദണ്ഡമല്ലാതെ മറ്റൊന്നും ആവശ്യമില്ലേ ഒരു ലേഖനം വിക്കിയിൽ നിലനിർത്താൻ?
ലേഖനം ഒഴിവാക്കാൻ മാഷ് ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു കാര്യം കാരൂർ സോമൻ എന്ന വ്യക്തിയുടെ മൊറാലിറ്റിയുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ വിക്കി ഉയർത്തിപ്പിടിക്കുന്ന മെറിറ്റ് ഇല്ല എന്നതിന്റെ അടിസ്ഥാനത്തിലല്ല. അത് ഖേദകരമാണ്. സത്യസന്ധത/ ധാർമികത തുടങ്ങിയ വിഷയങ്ങളിൽ DasKerala വും ഞാനും അഭിപ്രായപ്പെട്ട അതേ അഭിപ്രായം മാത്രമാണ് 'പെയ്ഡ് ആർട്ടിക്കിൾസ്' ഇവിടെ ഉണ്ടെങ്കിൽ/ അങ്ങനെ സാധ്യമാകുമെങ്കിൽ ആ കാര്യത്തിലും എനിക്കുള്ളത്. അത് വിക്കിയ്ക്ക് പുറത്തുള്ള കാര്യമാണ്. വിക്കിയ്ക്ക് അത് അറിയേണ്ട കാര്യമില്ലെന്നു ഞാൻ വിശ്വസിക്കുന്നു. വിക്കിയ്ക്ക് അറിയേണ്ടത്, വിക്കിയുടെ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായ മെറിറ്റ് ആ ലേഖനത്തിനുണ്ടോ ഇല്ലയോ എന്നതു മാത്രമാണെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു.
കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയട്ടെ... ആറേഴു കൊല്ലമേ ആയിട്ടുള്ളൂ ഞാൻ വിക്കിയിൽ എത്തിയിട്ട്. ആദ്യമായാണ് ഇപ്പോഴാണ് ഇവിടെയും ഈ 'പെയ്ഡ് ആർട്ടിക്കിൾസ്' ഉണ്ടെന്നു കേൾക്കുന്നതു തന്നെ. അതിനു കാരണം ഞാൻ വളരെ കുറച്ചുമാത്രം വിക്കിയിൽ വരുന്ന ആളായതു കൊണ്ടാകാം. ഇതുവരെ അങ്ങനെ ഒന്ന് കേട്ടിട്ടില്ല. മാഷ് പറഞ്ഞതുപോലെ വിക്കിയ്ക്കു പുറത്ത് കേൾക്കുന്നുണ്ട് ഇത്തരം വാർത്തകൾ. അവിടെ പക്ഷെ, ഒരു വാർത്താമാധ്യമത്തിനു അങ്ങനെ ചെയ്യാൻ സാധിക്കുന്നത് ആ മാധ്യത്തിനു ഒരേ ഒരു ഉടമസ്ഥൻ അല്ലെങ്കിൽ ഏതാനും ഉടമസ്ഥർ മാത്രമാണ് ഉള്ളത് എന്നതുകൊണ്ടാണ്. വിക്കി അങ്ങനെ അല്ലല്ലോ... ഏതു പ്രാദേശിക വിക്കിയിലാണെങ്കിലും ലോഗിൻ ചെയ്യാൻ കഴിയുന്ന ഒരു ഐ പി മെമ്പർ പോലും വിക്കിയുടെ ഉടമസ്ഥൻ അല്ലേ... അഥവാ വിക്കിയ്ക്ക് 'ഉടമസ്ഥൻ' ഇല്ല സ്ഥാപകൻ/ സ്ഥാപകർ മാത്രമാണ് ഉള്ളത് എന്നാണ് സൂചിപ്പിച്ചത്. മാഷിനും എല്ലാവർക്കും ഇതൊക്കെ അറിയാവുന്ന കാര്യമാണ്. എങ്കിലും വീണ്ടും വീണ്ടും 'പെയ്ഡ്' വിഷയം വന്നതുകൊണ്ടാണ് ഇത്രയും സൂചിപ്പിച്ചത്.
മാഷ് പറഞ്ഞ മറ്റൊരു കാര്യം എന്നത്, "നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത എന്താണ്?" എന്നതാണ്. അതിനുള്ള ഉത്തരം എന്റെ മുൻ കമന്റിൽ തന്നെ ഉണ്ടല്ലോ. മാഷ് പറഞ്ഞതുപോലെ "മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തത്" അല്ല ഞാൻ ഈ ലേഖനം ചെയ്യാനെടുത്തപ്പോൾ 'വിക്കിയിൽ വരേണ്ട ലേഖനം' എന്നതിന് മാനദണ്ഡമായി കണ്ടത്, മറിച്ച് ആ വ്യക്തി എഴുത്തുകാരനുള്ള വിക്കി ശ്രദ്ധേയതകളിൽ ഒരെണ്ണമല്ല മൂന്നെണ്ണം പാലിക്കുന്നുണ്ട് എന്നുള്ളതാണ് എന്നു തന്നെയാണ്. പിന്നെ, 'അതിന്റെ പിന്നിലെ വസ്തുത' എന്ന് മാഷ് പറയുന്നത് പുറത്തു നടക്കുന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ, കൃത്യമായ തെളിവുകളോടെ ഏതെങ്കിലും ഒരു കോടതി കണ്ടെത്തിയ സത്യങ്ങളല്ല. കോടതിയ്ക്കു മാത്രമല്ല വിക്കിക്കും വേണ്ടത് തെളിവുകളാണെന്നു ഞാൻ പറയാതെ തന്നെ മാഷിനും അറിയാവുന്നതല്ലേ? ഒരു പൊതുസമൂഹത്തിന് കേവല ആരോപണങ്ങളെ അടിസ്ഥാനമാക്കി ഒരാളെ 'തൂക്കികൊല്ലാൻ' വരെ കൃത്യമായ തെളിവുകൾ വേണമെന്നില്ല, നാക്കുകൾ തന്നെ ധാരാളം. പക്ഷെ, കോടതിക്കും വിക്കിക്കും അതുമാത്രം പോരല്ലോ ഉദാ: ഈയടുത്ത് നടൻ നിവിൻ പോളിയെകുറിച്ചും മറ്റും അതിശക്തമായ ആരോപണങ്ങൾ ഉയർന്നു. അതിൽ, നിവിൻ പോളിയുടെ വിഷയത്തിൽ സംഭവിച്ചതു മാഷും അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു.
എക്കാലത്തും മുഖ്യധാരയിൽ, അത് എഴുത്ത് മേഖലയായാലും ചലച്ചിത്ര മേഖലയായാലും കളിക്കള മേഖലയായാലും ഏതു മേഖലയിൽ പ്രവർത്തിച്ചു വരുന്നവരായാലും അവരിൽ പലരെയും പറ്റി സമൂഹത്തിൽ പലവിധ ആരോപണങ്ങൾ ലോകത്തെല്ലായിടത്തും ഉയരാറുണ്ട്. സാധാരണക്കാർക്കും നേരിടേണ്ടി വരാറുണ്ട്. അതിൽ സത്യവും അസത്യവും കണ്ടേക്കാം. അതിന്റെ പിന്നാലെ പോകേണ്ട പാപ്പരാസികളല്ല വിക്കിയുടെ എഡിറ്റർമാർ എന്നുതന്നെയാണ് എന്റെ വിശ്വാസം. വിക്കി എഡിറ്റർമാരുടെ ദൗത്യം അതല്ല. അത്തരം കണ്ടന്റുകൾ ഉണ്ടെങ്കിൽ, അതൊരു വ്യക്തിയോ പൊതുസമൂഹമോ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ, അത് സത്യമോ അസത്യമോ ആകട്ടെ അക്കാര്യംകൂടി/ ഇങ്ങനെയൊരു സംഭവംകൂടി ഉണ്ട് എന്നുകൂടി ആ ലേഖനത്തിൽ ഉൾപ്പെടുത്തുക എന്നതു മാത്രമാണ് ഒരു ലേഖകന്റെ കർത്തവ്യം എന്നുതന്നെയാണ് എന്റെ വിശ്വാസം. അത് ഈ ലേഖനത്തിലും ഞാൻ അനുവർത്തിച്ചിട്ടുണ്ട്.
ഈ ചർച്ചയ്ക്ക് ഉപയുക്തമാണോ അല്ലയോ എന്നെനിക്കറിയില്ല. മാഷ് സൂചിപ്പിച്ചതുകൊണ്ടു മാത്രം പൊതുവായ ചില കാര്യങ്ങൾകൂടി അങ്ങയുടെ ശ്രദ്ധയിൽ വരുവാൻവേണ്ടി എഴുത്തു മേഖലയിലെ മേല്പറഞ്ഞ പ്രവണതകളെ പറ്റി പറയുന്നതാണ്. കേരളത്തിൽ ആദ്യമായൊന്നുമല്ല ഒരു എഴുത്തുകാരനെ സംബന്ധിച്ചു ഇങ്ങനെ ഒരു ആരോപണം ഉയരുന്നത് എന്നറിയാമല്ലോ... ഒരുപാടുണ്ട്... അതിൽ ഇന്നും സാഹിത്യലോകം ചർച്ച ചെയ്യുന്ന ഒന്നുരണ്ടെണ്ണം സൂചിപ്പിക്കാം. എം.ടിയുടെ ഏറെ പ്രസിദ്ധമായ 'മഞ്ഞ്' ഹിന്ദിയിലെ നിർമൽ വർമയുടെ 'പറവകൾ' എന്ന പുസ്തകത്തിന്റെ മലയാളീകരിച്ച ഒരു അനുകരണം മാത്രമാണെന്ന് ഇന്നും ഒരു വിഭാഗം മുന്തിയ സാഹിത്യകാരന്മാർ ആരോപിക്കുന്നുണ്ട്. അതുപോലെ, രവീന്ദ്രനാഥ ടാഗോറിന്റെ 'ജപ്പാൻ യാത്രി' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ ഭാഗങ്ങൾ അതുപോലെ/ ഈച്ച കോപ്പി ആയിത്തന്നെ 'കന്യാവനങ്ങൾ' എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ യാത്രാവിവരണ കൃതിയിൽ കടപ്പാടോ മറ്റു സൂചനകളോ ഇല്ലാതെ തന്നെ പകർത്തിവെച്ചിട്ടുണ്ടെന്നും വ്യാപകമായ ആരോപണങ്ങൾ ഉണ്ട്. മേല്പറഞ്ഞ രണ്ട് ഉദാഹരണങ്ങളിൽ, ഒന്ന് സർഗാത്മക സൃഷ്ടിയിൽ നിന്നുള്ള അടിച്ചുമാറ്റലും മറ്റൊന്ന് വൈജ്ഞാനിക ഗ്രന്ഥത്തിൽനിന്നും ഉള്ളതാണ്. മോഷണം മോഷണം തന്നെ ആണെങ്കിലും രണ്ടിനേയും രണ്ടുതരം മനോഭാവത്തോടെയാണ് നിയമംപോലും നോക്കി കാണുക. അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പറയാൻ ഉദ്ദേശിച്ചത് അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും മോഷണ ആരോപണങ്ങളാണ് ഇ���ിടെ ഉണ്ടായിട്ടുള്ളത് എന്നാണ്. ഈയടുത്ത്, ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതിയേക്കുറിച്ചും പൊതുസമൂഹത്തിൽ ആരോപണങ്ങൾ കനത്തു വന്നു. ചലച്ചിത്രങ്ങളെ എടുത്തുനോക്കൂ... 'അടിച്ചു മാറ്റൽ' ആരോപണങ്ങളിൽ സംവിധായകൻ പ്രിയദർശൻ, ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെ എത്രയെത്ര ആരോപണങ്ങൾ ഉയർന്നിരിക്കുന്നു...
അതുകൊണ്ടുതന്നെ... നമ്മുടെ കോടതികളെ പോലെ തന്നെ നമ്മൾ എഡിറ്റർമാരും നിഷ്പക്ഷതയോടെ ഒരു വിഷയത്തെ സമീപിക്കണം. ഒരാൾ ഒരു കുറ്റവാളി ആണോ അല്ലയോ എന്നതൊന്നും അയാളെക്കുറിച്ചൊരു ലേഖനം എഴുതാനോ എഴുതാതിരിക്കാനോ ഉള്ള ഒരു എഡിറ്ററുടെ മാനദണ്ഡമോ ബാധ്യതയോ ആകരുത്. അയാൾ കുറ്റവാളി ആകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ... അയാൾ കുറ്റവാളി ആണെന്നു തെളിഞ്ഞാൽ അയാൾ ഇന്ന കൃത്യത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നെഴുതണം. തെളിഞ്ഞില്ലെങ്കിൽ, ഇന്ന കൃത്യത്തിനു അയാൾ വിചാരണ നേരിട്ടിരുന്നു, നിരപരാധി എന്നു കണ്ട് വിട്ടയച്ചു എന്നും എഴുതണം. അതോടെ ആ എഡിറ്ററുടെ അഥവാ വിക്കിയുടെ ബാധ്യത തീർന്നു. അതല്ലാതെ, അയാൾ ഒരു ആരോപണത്തിന് വിധേയനാകുകയോ നിയമപരമായ കേസിൽ ഉൾപ്പെടുകയോ ചെയ്തു എന്ന കാരണത്താൽ അയാളെ ഒഴിവാക്കണം എന്ന വാദത്തോടു യോജിപ്പില്ല. കാരണം, വിക്കിപീഡിയയുടെത് ക്ലബ് പോലെ മറ്റു വിധമുള്ള ഒരു സംഘനാ പ്രവർത്തനമല്ലല്ലോ... കൂടാതെ, നിലവിൽ മാഷ് ഉണ്ടെന്ന് പറയപ്പെടുന്ന ഏഴ് വർഷം മുൻപുള്ള ഈ കേസ് സിവിൽ ആണോ ക്രിമിനൽ ആണോ രണ്ടും കൂടി ഉണ്ടോ അതിപ്പോഴും നടക്കുന്നുണ്ടോ എന്നൊന്നും മാഷ് സൂചിപ്പിച്ച ആ ബ്ലോഗിലെ സൂചനകളല്ലാതെ മറ്റൊന്നും എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ആരോപണം ഉന്നയിക്കപ്പെടുന്ന സമയത്തുള്ള വാർത്തകളല്ലാതെ അതുമായി ബന്ധപ്പെട്ട പിന്നീട് കൂടുതൽ വിവരങ്ങൾ കാണുന്നുമില്ല. തന്നെയുമല്ല, കാതലായ അവലംബത്തിനു ബ്ലോഗ് എഴുത്തുകൾ നമുക്ക് സ്വീകാര്യവുമല്ലല്ലോ... ഇനി കേസ് ഇപ്പോഴും ഉണ്ടെങ്കിൽ തന്നെയും ഇത്തരം കേസുകളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ അത് തീരാൻ പത്തോ മുപ്പതോ വർഷങ്ങൾ എടുത്തേക്കാം. അതുവരെ മൊറാൽലിറ്റിയുടെ പേരിൽ ഒരാളെക്കുറിച്ചുള്ള ലേഖനം ഇല്ലാതാക്കുന്നതിൽ യോജിപ്പില്ല. പിന്നെ, 'ബോബി ചെമ്മണ്ണൂർ', 'ഫ്രാങ്കോ മുളക്കൽ' എന്നീ പേജുകളിൽ ഇവിടെ എന്താണു നടന്നതെന്ന് അറിയില്ല. ഒഴിവാക്കൽ ചർച്ചയുടെ പേജുകൾ കിട്ടുന്നില്ല. ഫ്രാങ്കോ മുളക്കലിന് ഇംഗ്ലീഷ് ഉൾപ്പെടെ ആറ് ഭാഷകളിൽ നിലവിൽ വിക്കിയിൽ ലേഖനം ഉള്ളതായി കാണുന്നു. ശ്രദ്ധേയതാ നയം അനുസരിച്ച് ബോബി ചെമ്മണ്ണൂരിനു വിക്കിയിൽ ആർട്ടിക്കിൾ നിലനിൽക്കാനുള്ള സാദ്ധ്യത ഉണ്ടെന്നും തോന്നുന്നില്ല.
അതുപോലെതന്നെ, ഒരാൾക്കു പണമുണ്ട്/ പണമില്ല എന്നതും അതുകൊണ്ട് അയാൾ എന്തൊക്കെ വിലയ്ക്കു വാങ്ങുന്നു വാങ്ങുന്നില്ല എന്നതുതൊക്കെ നോക്കീം കണ്ടും ഒരു ലേഖനമെഴുത്തുകാരൻ ലേഖനമെഴുതണം എന്ന വാദത്തോടുള്ള വിയോജിപ്പും എല്ലാവിധ സ്നേഹാദരവുകളോടെയും മാഷിനെ അറിയിക്കുന്നു. നന്ദി.കൈതപ്പൂമണം (സംവാദം) 10:17, 29 നവംബർ 2024 (UTC)
- പ്രിയ കൈതപ്പൂമണം, ആദ്യമേ പറയട്ടെ, താങ്കൾ പണം വാങ്ങി ലേഖനമെഴുതുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. രാജേഷ് അങ്ങനെ ഒരു പരാമർശം നടത്തിയതായി താങ്കൾ സൂചിപ്പിച്ചതിനാൽ മാത്രം, ചില പ്രാഞ്ചികൾ അങ്ങനെ മീഡിയയെ സ്വാധീനിക്കുന്നത് കാണാറുണ്ട് എന്നതിനാൽ, അങ്ങനെയും തെറ്റിദ്ധരിക്കാം എന്ന് പറഞ്ഞുവെന്ന് മാത്രം. ഒരു വ്യക്തിയെക്കുറിച്ച് ലേഖനമെഴുതുമ്പോൾ, ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അത് ചേർക്കാതെ ഒരുവശം മാത്രം കണ്ടതുകൊണ്ടാണ് മായ്ക്കൽ നിർദ്ദേശം ചേർത്തതുതന്നെ. വ്യക്തിയുടെ മോറാലിറ്റി മാത്രമല്ല ഇവിടെ പ്രശ്നം. മോഷണവിവാദ പശ്ചാത്തലത്തിൽ, എഴുത്തുകാരൻ എന്ന ശ്രദ്ധേയത തന്നെ റദ്ദായിപ്പോയിട്ടുണ്ട്. മറ്റെല്ലാം എഴുത്തുകാരൻ എന്നതിനെ ആശ്രയിച്ചുള്ള ശ്രദ്ധേയതയാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു എന്നുള്ളത് വിക്കിപീഡിയയിൽ ചേർക്കാനുള്ള കാരണമാകുന്നില്ല. മുപ്പതുവർഷം കഴിഞ്ഞ് കേസ് തീർന്നിട്ട് മാറിച്ചിന്തിക്കാം എന്നൊക്കെ പറയുന്നതിനോട് യോജിക്കാൻ പ്രയാസമുണ്ട്. ആരോപണത്തിൽ കഴമ്പുണ്ട് എന്നു കണ്ടതിനാലാണല്ലോ പ്രസിദ്ധീകരണശാല പുസ്തകം പിൻവലിച്ചത്? മറ്റു പലരും മോഷ്ടിച്ചിട്ടുണ്ടല്ലോ എങ്കിലെന്തുകൊണ്ട് സോമനും അതായിക്കൂടാ എന്നതിന് മറുപടി നൽകി സമയം കളയാനില്ല. വീരപ്പനും ഹിറ്റ്‌ലർക്കും വിക്കിയിൽ പേജുണ്ട്. അതുപോലെ ഇത്തരം വ്യക്തികൾക്കും പേജ് ആവാം. പക്ഷേ, നിലവിലെ ശ്രദ്ധേയത നെഗറ്റീവാണെന്ന് ഓർമ്മിക്കണം. അവാർഡ് നൽകിയ യു.ആർ.എഫ് ലോക റിക്കോർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്താണെന്നുകൂടി ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്തരം തട്ടിക്കൂട്ട് സംഘങ്ങൾ നൽകിയ ഡോക്ടറേറ്റും പേറി കുറേ നിർഗ്ഗുണ ജന്മങ്ങൾ എന്റെ നാട്ടിലും നടക്കുന്നുണ്ട്. പണം നൽകാൻ പ്രാഞ്ചിമാരും അവാർഡ് വിതരണം ചെയ്യാൻ രാഷ്ട്രീയനേതാക്കളും ഉള്ളയിടത്തോളം അവാർഡുകളുമുണ്ടാവും. ഒക്കെ നമ്മുടെ വിധി, അത്ര തന്നെ. കൂടുതലെഴുതാൻ സമയപരിമിതി അനുവദിക്കുന്നില്ല. നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:47, 29 നവംബർ 2024 (UTC)
- കൈതപ്പൂമണം, പെയ്ഡ് എഴുത്തുകാർ മിക്ക വിക്കികളിലും നിരവധിയുണ്ട്. ഇംഗ്ലീഷ് വിക്കിയൊക്കെ അവരുടെ കളിയരങ്ങാണ്. 20 -തിൽ അധികം വിപിഎൻ വെച്ച് പലരാജ്യങ്ങളിൽ നിന്നായി പല യൂസേർസിൻ്റെ രൂപത്തിൽ വന്ന് ഇംഗ്ലീഷിൽ എഡിറ്റ് ചെയ്യുന്ന ബാംഗ്ലൂരിൽ ഉള്ള ഒരാളെ എനിക്ക് പേർസണലി അറിയാവുന്നതുമാണ്. വ്യക്തികളെ പറ്റിയല്ല, ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയും ഒരു ഓർഗനൈസേഷനെ പറ്���ിയും എഴുതാനായി മലയാളത്തിൽ നിന്നും മുമ്പ് ചിലർ എന്നെയും സമീപിച്ചിരുന്നു. ഒരു പെരുംകള്ളനെ ഇങ്ങനെ വെള്ളപൂശാനുള്ള നിങ്ങളുടെ ശ്രമം കണ്ടപ്പോൾ എനിക്കു തോന്നിയത് ഇങ്ങനെയായിരുന്നു എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. ഇത്തരം വെള്ളപൂശലുകൾ മലയാളം വിക്കിയിൽ തുടർന്നാൽ ക്രമേണ നിരവധി സമാന ലേഖനങ്ങൾക്കതു സാധ്യത നൽകുന്നുണ്ട്. വെറുതേ എന്തിനാണ് അനാവശ്യ കാര്യങ്ങളിൽ തലയിടുന്നത്? അല്ലാതെ തന്നെ വിക്കിയെ സമ്പുഷ്ടമാക്കാൻ വിഷയങ്ങൾ മലയാളത്തിൽ ഏറെയില്ലേ? Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
മാഷേ... മാഷ് സൂചിപ്പിച്ച ചില കാര്യങ്ങളിലേക്ക് ഒരിക്കൽകൂടി ഞാനെന്റെ അഭിപ്രായം പറയട്ടെ. മാഷ് ഉന്നയിക്കുന്ന പ്രശ്നം മൊറാലിറ്റി/ കുറ്റകൃത്യം ആണെങ്കിൽ, മാഷ് പറയുന്നതുപോലെ മാതൃഭൂമി അവരുടെ രണ്ടാം പതിപ്പ് പിൻവലിച്ചു എന്നത് ശരിയാണ്. പലവിധ വിവാദങ്ങളുടെയും പശ്ചാത്തലങ്ങളിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാൻ താൽപ്പര്യമില്ലാത്ത പ്രസാധകർ അങ്ങനെ ചെയ്യാറുമുണ്ട്. എങ്കിലും പുസ്തകം നിയമപരമായി നിരോധിച്ചതായി എവിടെയും കാണുന്നില്ല. ഏകദേശം ഇതേ കാലയളവിൽ ഇന്ത്യയിൽ സംഭവിച്ച മറ്റൊരു സാഹിത്യമോഷണത്തിൽ ചേതൻ ഭഗത്തിന്റെ 'വൺ ഇന്ത്യൻ ഗേൾ' എന്ന നോവലിന് കോടതി നിരോധനം[1] ഏർപ്പെടുത്തിയിട്ടുണ്ട്. അതും ഒരാളുടെ സർഗാത്മക കൃതി അപ്പാടെ മോഷ്ടിച്ചതിന്. അങ്ങനെ എന്തെങ്കിലും ഒരു നിയമപരമായ നടപടി ഇതുവരെ ഈ പുസ്തകത്തിനോ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തിക്കോ ഉണ്ടായിട്ടില്ല എന്നാണ് അറിവ്. ഫരീദ് സഖറിയ, സുനിൽ പി. ഇളയിടം... ഇങ്ങനെ പലരും ഇത്തരം ആരോപണങ്ങളിൽ പെട്ടിട്ടുമുണ്ട്.
ഇവരെയൊക്കെ, വീരപ്പനും ഹിറ്റ്ലർക്കും സമമായി അവരോധിക്കാമോ മാഷേ? കാരണം, സാഹിത്യത്തിലെ ലേഖന വിഭാഗത്തിൽ പണ്ടു പണ്ടേ നടന്നു വരുന്ന ഒരു പ്രക്രിയയാണ് ഇങ്ങനെയൊക്കെയുള്ള കട്ടെടുക്കൽ എന്നൊക്കെ മുൻപ് വായിച്ചിട്ടുമുണ്ട്. ചിലർ കടപ്പാട് വെയ്ക്കും ചിലർ വെയ്ക്കില്ല. പാശ്ചാത്യരാണ് ഈ പ്രവണത തുടങ്ങിവെച്ചത് എന്നാണ് പരക്കെ പറഞ്ഞു കേട്ടിട്ടുള്ളത്. സർഗാത്മക സൃഷ്ടിപോലെ എളുപ്പം ഉള്ള ഒന്നല്ലത്രെ ഈ ലേഖനമെഴുത്ത്. ഒരുപാട് റഫർ ചെയ്യണം. അതുകൊണ്ട്, കാശുള്ള എഴുത്തുകാർ ഒരു ലേഖന ഗ്രന്ഥത്തിലേക്ക് ആവശ്യമുള്ള വിവരങ്ങളുടെ ശേഖരണത്തിന് ഏജൻസികളെ ഏൽപ്പിക്കാറുണ്ടത്രെ. ചിലർ സ്വന്തമായി അനുചരരെ ചുമതലപ്പെടുത്തും. അവർ കൊണ്ടുവന്നു കൊടുക്കുന്ന വിവരങ്ങൾ ചിലപ്പോൾ പ്രൂഫ് റീഡിങ്ങ് പോലും ഇല്ലാതെ ലേഖകർ അവരുടെ കൃതികളിൽ ഉപയോഗിക്കും. അതു പിന്നീട് പിടിക്കപ്പെടുകയും പൊല്ലാപ്പാകുകയും ചെയ്യും. വിദേശത്തായാലും നമ്മുടെ നാട്ടിലായാലും ഇന്നും ആ പ്രവണത നിലനിൽക്കുന്നുണ്ട്. അതൊക്കെ നിരുത്സാഹപ്പെടുത്തേണ്ടതും ഇല്ലാതാക്കേണ്ടതും തന്നെയാണെന്ന കാര്യത്തിൽ ഞാനും നിങ്ങളോടൊപ്പമാണ്. അതിനു പക്ഷെ, ഈ ഒരു ലേഖനം ഇല്ലാതാക്കിയാൽ പരിഹാരമാകുമോ?
ഇനിയും പറയാനുണ്ട്. പക്ഷെ, ഈ ലേഖനത്തിന്റെ ഡിലേഷൻ ചർച്ചയിൽ അതിനുതകുന്ന കാര്യങ്ങൾ ആവശ്യത്തിലധികം പ്രതിപാദിച്ചു എന്നു തോന്നുന്നു. തന്നെയുമല്ല, മാഷ് പറഞ്ഞതുപോലെ എനിക്കും സമയപ്രശ്നമുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ അധികം വരാത്തതും അധികസമയം ചെലവിടാൻ കഴിയാത്തതും. എങ്കിലും ഇവിടത്തെ എല്ലാവരെയും പോലെ എനിക്കും ഇവിടം വളരെ പ്രിയപ്പെട്ടതാണ്. സ്നേഹം മാഷേ... രാജേഷേ...കൈതപ്പൂമണം (സംവാദം) 16:37, 29 നവംബർ 2024 (UTC)
- കട്ടെടുക്കലിനും ഒരു മര്യാദയൊക്കെ വേണ്ടേ കൈതപ്പൂമണം? ചേതൻ ഭഗതും ബന്യാമനും ഒക്കെ ചെയ്തതു കോപ്പി പേസ്റ്റിങ്ങ് ആയിരുന്നില്ലല്ലോ? ആശയങ്ങളെ കടമെടുക്കുന്നവർ ഏറെ ഉണ്ട്, ചിലർ അതു പറയുന്നുമുണ്ട്. ജയരാജിൻ്റെ കളിയാട്ടം എന്ന സിനിമ ഷേക്സ്പിയറിൻ്റെ ഒഥല്ലോ എന്ന നാടകത്തിൻ്റെ കോപ്പിയാണെന്ന് സിനിമയിൽ തന്നെ എഴുതിക്കാണിക്കുന്നുണ്ട്. അതു കണ്ടാൽ പോലും കേവലമൊരു കോപ്പി പേസ്റ്റിങ്ങ് ആണു സിനിമ എന്നു താങ്കൾക്കു തോന്നുമോ? അവതാർ എന്ന ഇംഗ്ലീഷ് സിനിമ വിയറ്റ്നോം കോളനി എന്ന സിനിമയുടെ പകർപ്പാണെന്നു സമർത്ഥിക്കുന്നവരെ ഫെയ്സ്ബുക്കിൽ കണ്ടിരുന്നു. ഒരു പെരുങ്കള്ളനെ ന്യായീകരിക്കാനായി, മറ്റു കള്ളന്മാർക്കും ഇതൊക്കെ ആവാമെങ്കിൽ എൻ്റെ കള്ളനു മാത്രമെന്താ ഇത്ര കുഴപ്പമെന്നു ചോദിക്കേണ്ടതുണ്ടോ വിക്കിയിൽ? നിരക്ഷരൻ്റേയും അതുപോലെ സോമൻ കോപ്പിയടിച്ച മറ്റ് ബ്ലോഗേർസിൻ്റേയും ഒക്കെ കുടുംബാംഗങ്ങളുടെ പേരുവരെ ഈ പുസ്തകത്തിൽ ഉണ്ടത്രേ! (നിരക്ഷരൻ വിക്കിയിൽ ഇപ്പോൾ ഇല്ലെന്നു തോന്നുന്നു, മുപ്പർക്കു തെളിവുകളടക്കം ഇതൊക്കെ ഇവിടെ കാണിക്കാൻ കഴിഞ്ഞേനെ) കോപ്പിയെടുത്ത സാധനം ഒന്നു വായിച്ചു നോക്കാൻ പോലും ഉള്ള സാവകാശം കാണിക്കാതെയാണു ഈ പകർത്തെഴുത്തുകാരൻ പുസ്തകങ്ങൾ പബ്ലിഷ് ചെയ്തത് എന്നറിയുക. ഒരു ദിവസം 30-ഉം അമ്പതും ഒക്കെ ലക്ഷ്യം വെച്ച് വേൾഡ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നയാൾക്ക് വായിച്ചു നോക്കാനെവിടെ സമയം! ഇത്തരം ലേഖനങ്ങൾ വിക്കിയിൽ ചേർക്കുന്നതു തന്നെ വിക്കിയെ വൃത്തികേടാക്കുന്നതിനു തുല്യമാണ്. വിട്ടുകള, ആർജ്ജവമുള്ള രചയിതാക്കൾ ഏറെയുണ്ടല്ലോ മലയാളത്തിൽ, നമുക്കവരെ കണ്ടെത്താം. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- //ലേഖനത്തിൽ കാരൂർ സോമനുമായി ബന്ധപ്പെട്ട 'സാഹിത്യചോരണ വിവാദവും' ലേഖനത്തിനാവശ്യമായ കൂടുതൽ വിവരങ്ങളും അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.// എന്നതും ലേഖനം നിലനിർത്തണം എന്നുള്ള അഭിപ്രായവും പരിഗണിച്ച്, ഞാൻ മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നു. മായ്ക്കൽ ഫലകം നീക്കം ചെയ്തുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ പേജിലേക്കുള്ള കണ്ണി നഷ്ടപ്പെടും എന്നതിനാൽ, ഈ സംവാദം മുഴുവനായും ലേഖനത്തിന്റെ സംവാദതാളിലേക്ക് പകർത്തുന്നു. -- [ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]] ✉ 04:14, 30 നവംബർ 2024 (UTC)
അവലംബം
ചർച്ചയ്ക്കുശേഷം നിലനിർത്തിയ താൾ വീണ്ടും മായ്ക്കുന്നത് സംബന്ധിച്ച്
വളരെയെറെ നീണ്ട ചർച്ചയ്ക്കുശേഷം നിലനിർത്തിയ താൾ വീണ്ടും മായ്ക്കുന്നതിന് SD ഫലകം ചേർത്താൽ മതിയോ?. മായ്ക്കൽ പുനഃപരിശോധനയ്ക്ക് ഇവിടെ ചർച്ച നടത്തി തീരുമാനിക്കുന്നതാണ് ഉചിതം. കൂടാതെ, ഇതൊരു അസ്വാഭാവികമായ നടപടിയായതിനാൽ, കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം മാത്രം മായ്ക്കൽ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:48, 6 ഡിസംബർ 2024 (UTC)
- പേജു ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്, പേജിൽ വിഷയമായിരിക്കുന്ന വ്യക്തി തന്നെയാണെന്ന ഉറപ്പിൻമേൽ ആണല്ലോ വീണ്ടും ഡിലീറ്റ് ചെയ്യാനായി റിക്വസ്റ്റിട്ടിരിക്കുന്നത്. അക്കാര്യം ഉറപ്പിക്കുന്നതിലേക്കായി തിരിച്ചറിയൽ രേഖ അദ്ദേഹം അയച്ചു തരേണ്ടതല്ലേ? കേവലമൊരു യൂസർനെയിം ഏതുപേരിലും ആർക്കും ഉണ്ടാക്കാമെന്നിരിക്കെ അതൊരു ഔദ്യോഗിക മാർഗമായി എടുക്കരുതല്ലോ. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ -, ഉപയോക്താവ്:Vijayanrajapuram രാജേഷ് പറഞ്ഞത് ശരിയാണ്. നോട്ടിഫിക്കേഷനിൽ മാഷ് ഇട്ട മെസേജ് വന്നു കണ്ടപ്പോൾ നോക്കീതാണ്. അപ്പോഴാണ് താളിൽ അദ്ദേഹത്തിൻറെ മെസേജ് കണ്ടത്. അതിൽ ആളുടെ മെയിലും ഫോൺ നമ്പറും കണ്ടപ്പോൾ രാജേഷ് പറഞ്ഞതു പോലെ അത് വേറെ ആരെങ്കിലും ഉണ്ടാക്കി ഇടാനുള്ള സാദ്ധ്യത ചിന്തിച്ചില്ല. മാത്രമല്ല ലേഖനത്തിൽ ഇപ്പോൾ കിടക്കുന്നത് വായിക്കുമ്പോൾ ഈ ലേഖനം ഒരു പുസ്തക മോഷ്ടാവിനെ കുറിച്ച് പ്രതിപാദിക്കുന്ന പോലെ എനിക്കും തോന്നി. ആ തോന്നൽ ചിലപ്പോൾ ഈ ലേഖനം കണ്ടു എന്ന് പറയുന്ന ഇവിടെ മെസേജ് ഇട്ട ഈ ആൾക്കും, അത് ഒർജിനൽ ആണെങ്കിലും ഫേക് ആണെങ്കിലും തോന്നിയിട്ടുണ്ടാകും എന്ന് തോന്നി. ഒർജിനൽ ആണെങ്കിൽ കാരൂർ സോമൻ തന്നെയാണെങ്കിലും ആ ആൾക്ക് അദ്ദേഹത്തെ അപമാനിക്കുന്നതു പോലെയാണ് ആൾക്ക് തോന്നിയിട്ടുണ്ടാകും എന്ന് തോന്നി.
അപ്പോഴാണ് ലേഖനത്തിന്റെ നാൾ വഴി നോക്കിയത്. അവിടെ മാഷ് ചർച്ചയ്ക്ക് ശേഷം ധാരാളം തിരുത്തലുകൾ വരുത്തിയിരുന്നു. അങ്ങനെയാണ് ഞാൻ എഴുതി വെച്ച ഈ ലേഖനം ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടാക്കുന്ന വിധം മാറിയത്. കൂടാതെ, ഇതിന്റെ സംവാദം താള് വായിക്കുമ്പോഴും ഏതൊരാൾക്കും ഫീൽ ചെയ്യുക ഈ ലേഖനം അറിയപ്പെടുന്ന ഒരു സാഹിത്യ ചോരനെ കുറിച്ചുള്ളതാണ് എന്നാണ്. പക്ഷെ, ഞാൻ എഴുതിയത് അങ്ങനെ ഒരു ലേഖനമല്ലല്ലോ... എഴുതിയത് ഒരു സാഹിത്യകാരനെ കുറിച്ചാണ്. ഒരു സാഹിത്യകാരന്റെ പേജ് മലയാളം വിക്കിയിൽ വിക്കിയിൽ നിലനിർത്താൻ വേണ്ട മാനദണ്ഡങ്ങളുടെ അവലംബങ്ങളും കൊടുത്തിരുന്നു. കാരൂർ സോമൻ എന്ന ആള് ചെറുപ്പം മുതൽ അതായത് എഴുപതുകൾ മുതൽ എഴുതുന്ന ആളാണെന്ന് തെളിവുകൾ ഉണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ, 1972ൽ ആണ് അദ്ദേഹത്തിനെതിരെ ആദ്യത്തെ വിവാദം ഉണ്ടാകുന്നത്. അത് സാഹിത്യ ചോരണം ആരോപിച്ചുകൊണ്ടുള്ളതല്ല. മറിച്ച് അക്കാലത്തെ കേരളത്തിലെ പോലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് എതിരെ നാടകം എഴുതിയതിനാണ്. തുടർന്ന് അദ്ദേഹം ഒരുപാട് കൃതികൾ പുറത്തിറക്കിയിട്ടുണ്ട്. ഈ ഇന്റർനെറ്റ് യുഗം വന്നിട്ടും ഇത്രമാത്രം ജനകീയമായിട്ടും ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ. ഇക്കാലത്ത് അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉണ്ടായി. ആ ആരോപണം വളരെ വിശദമായി പ്രതിപാദിച്ചുകൊണ്ട്, അതിന്റെ ഓരോ പ്രസ്താവ്യത്തിനും കൃത്യമായ ലിങ്കുകൾ കൊടുത്തുകൊണ്ട് തന്നെ ഞാൻ ലേഖനം തിരുത്തി എഴുതിയിരുന്നതും ആണ്.ഇവിടെ
അതൊന്നും പോരാഞ്ഞിട്ടാണ് മാഷിന്റെ ഒരുപാട് തിരുത്തലുകൾ വന്നത്. അത് ഇപ്പോൾ ഇരുന്ന് വായിക്കുമ്പോൾ എനിക്കും തോന്നുന്നു ഇങ്ങനെ ഒരു ലേഖനം വിക്കിക്ക് എന്തിനാണെന്ന്. ഒരാളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും വിക്കിയുടെ നയമല്ലല്ലോ. അവർ വിക്കിയ്ക്ക് പുറത്ത് കള്ളനോ കൊലപാതകിയെ തെമ്മാടിയോ വ്യഭിചാരിയോ ആയാലും അയാളെ കുറിച്ച് വിക്കി ലേഖനങ്ങളിൽ പരാമർശങ്ങൾ ഉണ്ടാകാമെങ്കിലും അയാൾ അങ്ങനെ തന്നെ ആണ് എന്നതിലേക്ക് ലീഡ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ ഊന്നിയ ലേഖനം ആണ് ഉണ്ടാകേണ്ടത്. അല്ലാതെ മറ്റൊരു വിഷയത്തിൽ ഊന്നിയ ഒരു ലേഖനത്തിൽ ഇക്കാര്യങ്ങൾ മുന്തി നില്ക്കാനോ അതിലേക്ക് അമിതമായി ലീഡ് ചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനോ പാടില്ല എന്നാണ് എന്റെ അഭിപ്രായം. വിക്കിയുടെ നയവും മറിച്ചല്ല എന്നാണ് തോന്നുന്നത്.
പക്ഷെ, ഈ ലേഖനത്തിൽ മാഷ് വരുത്തിയ തിരുത്തലുകൾ അങ്ങനെയല്ല. ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ "സാഹിത്യചോരണം നടത്തി പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു എന്ന ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ് കാരൂർ സോമൻ." എന്നാണ് അദ്ദേഹം എഴുതി വെച്ചിരിക്കുന്നത്. അത് സ്ഥാപിച്ചെടുക്കുവാൻ അദ്ദേഹം 11 ലിങ്കുകളും കൊടുത്തിട്ടുണ്ട്. ഒന്നാമത്തെ കാര്യം, ഇങ്ങനെ ആരോപണങ്ങൾ നേരിടുന്ന വ്യക്തികളുടെ വിക്കി പേജുകൾ കുറച്ചെണ്ണം നോക്കിയപ്പോൾ അതിലൊന്നും അതിന്റെ ആമുഖത്തിൽ ഇതൊന്നും മുഖ്യവിഷയമായി കൊടുത്തു കാണുന്നില്ല. എന്റെ ശ്രദ്ധയിൽ പെട്ട ലേഖനങ്ങളിലെ കാര്യമാണ് പറഞ്ഞത്. രണ്ടാമത്തെ കാര്യം അക്കാര്യം സ്ഥാപിച്ചെടുക്കുന്നതിന് ഒരേ വിഷയം ആവർത്തിച്ചു പ്രതിപാദിക്കുന്നതിന്റെ 11 ലിങ്കുകളാണ് അതോടൊപ്പം കൊടുത്തിരിക്കുന്നത്. സാധാരണ ഒരു ലേഖനത്തിന്റെ ശ്രദ്ധേയത തെളിയിക്കാൻ പോലും ഒന്നോ രണ്ടോ സമാന ലിങ്കുകൾ മാത്രം മതിയാകും എന്നിടത്താണ് ആ ലേഖനത്തിന്റെ പല വിഷയങ്ങളിൽ ഒന്ന് മാത്രമായ് ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതിന് 11 ലിങ്കുകൾ ആമുഖത്തിൽ കൊടുത്തിരിക്കുന്നത്. അതേസമയം, ഇതേ വിഷയം ലേഖനത്തിന്റെ ഉപവിഭാഗമായും ഉണ്ട്. അവിടെയും 10 ലിങ്കുകൾ. അതായത്, ഈ ലേഖനത്തിന്റെ ഒരു ഉപവിഭാഗത്തിന്റെ വിശ്വനീയതയെ തെളിയിക്കാൻ അവലംബിച്ചിരിക്കുന്നത് 21 ലിങ്കുകൾ.
ഇതെല്ലാം ��ോരാഞ്ഞിട്ട് ലേഖനത്തിന്റെ സംവാദം താളിനു പുറത്തു നടന്ന ഡിലേഷൻ ചർച്ച സംവാദം താളിലേക്കും മാറ്റിയിരിക്കുന്നു. അതൊരു അസാധാരണ നടപടിയായിട്ടാണ് തോന്നുന്നത്. സാധാരണ ഒരു ഡിലേഷൻ ചർച്ചയുടെ വിശദാംശങ്ങൾ ആ ലേഖനത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന നടപടി ആദ്യമായാണ് ഞാൻ കാണുന്നത് തന്നെ. അതുകൊണ്ട് എനിക്ക് തോന്നിയതാകും അതൊരു അസാധാരണ നടപടിയാണെന്ന്. അതൊരു വിക്കി നയമോ മുൻപുള്ള കീഴ്വഴക്കമോ ആണെങ്കിൽ തന്നെയും അത് തിരുത്തേണ്ടതാണെന്നും എനിക്ക് അഭിപ്രായമുണ്ട്. അതുമാത്രമല്ല, ഈ ലേഖനം വായിക്കുന്ന ചിലരെങ്കിലും സംവാദം താളും ശ്രദ്ധിച്ചെന്നിരിക്കും. വിക്കി എഡിറ്റർമാർ മാത്രമല്ല, പൊതുസമൂഹത്തിലെ ആർക്കും വായിക്കാൻ കഴിയുന്നതാണല്ലോ വിക്കിയിൽ കുറിച്ചിടുന്ന ഓരോ എഴുത്തുകളും. ഒരു ലേഖനത്തിന്റെ മെയിൻ പേജ് മാത്രമല്ല അതിന്റെ സംവാദം താളും നെറ്റ് സേർച്ച് ലിസ്റ്റിൽ ഉണ്ടാകും.ചിലപ്പോൾ ഒരാൾ ആദ്യം ശ്രദ്ധിക്കുക സംവാദം താള് ആയിരിക്കാം. ചിലർ ഇതാണ് വിക്കി പേജ് എന്നും ധരിക്കാം. അങ്ങനെവരുമ്പോൾ ഇതിന്റെ സംവാദം താളും വായിക്കാൻ ഇടവരുന്ന ഏതൊരാൾക്കും ഈ ലേഖനത്തിലെ വ്യക്തിയെ കുറിച്ച് വിക്കി സമൂഹം എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ് മനസിലാക്കുക. അക്കാര്യങ്ങളല്ല വായിക്കപ്പെടേണ്ടത്, വിക്കി പേജിൽ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നാണ് വായിക്കപ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പിന്നെ, ഈ സംവാദം താളിലും കിടക്കുന്ന അവലംബങ്ങൾ 11 എണ്ണവും സാഹിത്യചോരണ വിഷയവുമായി ബന്ധപ്പെട്ട് ആമുഖത്തിൽ മാഷ് കൊണ്ടുവന്നിട്ട് ലിങ്കുകൾ ആണ്. ഈ ലിങ്കുകളിൽ ഒരെണ്ണം ഒരു ബ്ലോഗ് ലിങ്ക് ആണ്. അതും ഈ ആരോപണം ഉന്നയിച്ച വ്യക്തിയുടെ പേഴ്സണൽ ലിങ്ക്.
ഇക്കാരണങ്ങൾകൊണ്ടും കൂടിയാണ് ഇതിന്റെ സംവാദം താളിൽ ഈ ലേഖനത്തിന്റെ പ്രതിപാദ്യ വ്യക്തി എന്ന നിലയിൽ ഒരു മെസേജ് കണ്ടപ്പോൾ ഈ ലേഖനം നീക്കുന്നതാണ് നല്ലതെന്ന് തോന്നിയത്. അല്ലാതെ, രാജേഷ് സൂചിപ്പിച്ചതു പോലെ 'പേജിൽ വിഷയമായിരിക്കുന്ന വ്യക്തി തന്നെയാണെന്ന ഉറപ്പ്' എനിക്ക് ഉണ്ടായി എന്നതിന്റെ പേരിലല്ല. അതിൽ മെയിലും ഫോൺ നമ്പറും കണ്ടപ്പോൾ അങ്ങനെ ആണെന്ന് ഒരു ഉറപ്പ് ആ സമയം ഉണ്ടായി എന്നതൊഴിച്ചാൽ ഈ നേരം വരെ ഈ വ്യക്തിയും ഞാനും അറിയില്ല എന്നത് ഉറപ്പ് തന്നെയാണ്. പിന്നെ, ഞാനും പലരെയും പോലെ ഇവിടെ എഴുതുന്നത് തീർത്തും സ്വകാര്യതയ്ക്ക് വേണ്ടി തന്നെ ആണ്. അത് ഇതുവരെ ബ്രേക്ക് ആയിട്ടില്ല. നാളെ ബ്രേക്ക് ചെയ്യുമോ എന്നും ഉറപ്പില്ല. ഇനി എന്റെ ഐഡിയിൽ എന്റെ ഇമെയിൽ കിടക്കുന്നതു കണ്ടാണ് അങ്ങനെ ഒരു സംശയം ഉണ്ടാകുന്നതെങ്കിൽ ആ ഐഡി ഇതിൽ എകൗണ്ട് തുടങ്ങുമ്പോൾ എടുത്തതാണ്. ഇതിൽ എഴുതാൻ അങ്ങനെ ഒരു ഐഡി വേണമെന്നാണ് അന്ന് തോന്നിയത്. ആ സമയത്ത് ചില പ്രൊഫൈലുകളിൽ ഇമെയിൽ കൊടുത്തും കണ്ടിരുന്നു. അതിനെ ഫോളോ ചെയ്ത് ആ പേജ് സുന്ദരമാക്കി ഇട്ടപ്പോൾ ഇതുംകൂടി ചേർത്തു എന്നേ ഉള്ളൂ. ആ ടൈമിൽ രണ്ടോ മൂന്നോ വട്ടം ആ മെയിൽ ഓപ്പൺ ചെയ്തു നോക്കീട്ടുണ്ട് എന്നതൊഴിച്ചാൽ വർഷം കൊറേ ��യി അതിൽ കേറീട്ട്. അതിന്റെ പാസ്വേർഡ് പോലും ഓർമ്മയില്ല. എവിടെയോ കുറിച്ചിട്ടിരുന്നു. അതും ഓർമ്മയില്ല. ഇനി ഇപ്പറയുന്നതിന് തെളിവ് വല്ലതും വേണമെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളുടെ ഇമെയിൽ ഇവിടെ ഇടുക. ഞാൻ പാസ്വേർഡ് വേണമെങ്കിൽ റിക്കവർ ചെയ്തു തരാം. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും പരിശോധിക്കാം. അതിൽ വല്ലതും വന്നുകിടക്കുന്നുണ്ടെങ്കിൽപോലും അതൊന്നും ഓപ്പൺ ചെയ്യാതെ കിടക്കുന്നത് കാണാം. പിന്നെ ഇവിടത്തെ ആരുമായും എനിക്ക് ഒരു പേഴ്സണൽ കോണ്ടാക്റ്റും ഇല്ല. ഇതൊക്കെ ഒരു അനുബന്ധമായി പറഞ്ഞെന്ന് മാത്രം.
അതുകൊണ്ട്, ഇങ്ങനെ ഒരു ലേഖനം ആവശ്യമില്ലെന്നു കൂടി കരുതിയതുകൊണ്ടാണ് ഞാൻ മായ്ക്കാൻ നിർദ്ദേശിച്ചത്. ഇങ്ങനെ ഒരു ലേഖനം വിക്കിക്ക് വേണം എന്നാണെങ്കിൽ എന്റെ പേരിൽ നിന്നും ഇത് ഒഴിവാക്കി ഇതുപോലെ തന്നെ മറ്റാരെങ്കിലും ചെയ്തോട്ടെ. എനിക്ക് പരാതിയിൽ. എനിക്ക് അനാവശ്യമായ വിഷയങ്ങളിലേക്കും വിവാദങ്ങളിലേക്കൊന്നും പോകാനും കഴിയില്ല. ഇത് എത്രയും വേഗം മായ്ച്ചു കിട്ടുന്നതിന് അപേക്ഷിക്കാനുള്ള മറ്റൊരു കാരണമാണ് അത്. അല്ലെങ്കിൽ തന്നെ മറ്റൊരുപാട് പ്രശ്നങ്ങളിലാണ് ഞാൻ. അതീന്നൊക്കെ ഒരു റിലീഫിനും വേണ്ടിയാണ് വല്ലപ്പോഴും ഉള്ള ഇവിടെത്തെ ഈ എഴുത്ത്. അതുംകൂടി ഇല്ലാതാക്കാനും താൽപ്പര്യമില്ല. അതുകൊണ്ട്, ഇത് എത്രയും പെട്ടെന്ന് ഒന്ന് ഡിലീറ്റ് ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. സ്നേഹപൂർവ്വം...കൈതപ്പൂമണം (സംവാദം) 15:23, 6 ഡിസംബർ 2024 (UTC)
കൈതപ്പൂമണം അറിയാൻ
പ്രിയ Kaitha Poo Manam മുകളിൽ ചേർത്തിരിക്കുന്ന അഭിപ്രായങ്ങൾ കണ്ടു. അതിൽ, ലേഖനം മായ്ക്കുന്നതിന് പറഞ്ഞ കാരണങ്ങളിൽ എന്നെപ്പറ്റി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതിനാൽ, മറുപടി എഴുതാൻ ഞാൻ നിബന്ധിതനായിരിക്കുന്നു.
- ലേഖനം ആരംഭിച്ച സമയത്തുതന്നെ, ഇത്തരമൊരു ലേഖനം നിലനിർത്തരുത് എന്ന് ഞാൻ അഭിപ്രായപ്പെട്ടതും മായ്ക്കാൻ നിർദ്ദേശിച്ചിരുന്നതുമാണ്. ലേഖനം കാരൂർ സോമന്റെ പുസ്തകങ്ങളുടെ പരസ്യം എന്ന പോലെയായിരുന്നു. ശക്തമായ അവലംബം ഉണ്ടായിരുന്നില്ല. യു.ആർ.എഫ് ലോക റിക്കോർഡ് പ്രൈവറ്റ് ലിമിറ്റഡ് നൽകി എന്നു പറയുന്ന അവാർഡാണ് ശ്രദ്ധേയത നൽകുന്നത് എന്നു വാദിച്ചു. പ്രൈവറ്റ് ലിമിറ്റഡ് എന്നു കണ്ടാൽത്തന്നെ ശ്രദ്ധേയത ബോധ്യപ്പെടുന്നുണ്ട്. പിന്നീടുള്ള ശ്രദ്ധേയത ചോരണവിവാദമാണ്. Rajeshodayanchal കൂടി ഇക്കാര്യം വ്യക്തമാക്കി വിശദമായിത്തന്നെ മറുപടി എഴുതിയിരുന്നു. പക്ഷേ, ലേഖനം നിലനിർത്തണം എന്ന് കൈതപ്പൂമണം വാദിച്ചു.
- // മാഷ് ചർച്ചയ്ക്ക് ശേഷം ധാരാളം തിരുത്തലുകൾ വരുത്തിയിരുന്നു. അങ്ങനെയാണ് ഞാൻ എഴുതി വെച്ച ഈ ലേഖനം ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടാക്കുന്ന വിധം മാറിയത്. കൂടാതെ, ഇതിന്റെ സംവാദം താള് വായിക്കുമ്പോഴും ഏതൊരാൾക്കും ഫീൽ ചെയ്യുക ഈ ലേഖനം അറിയപ്പെടുന്ന ഒരു സാഹിത്യ ചോരനെ കുറിച്ചുള്ളതാണ് എന്നാണ്. // ഇത് വസ്തുതാവിരുദ്ധമാണല്ലോ സുഹൃത്തേ. //നിലനിർത്തുക. ലേഖനത്തിൽ കാരൂർ സോമനുമായി ബന്ധപ്പെട്ട 'സാഹിത്യചോരണ വിവാദവും' ലേഖനത്തിനാവശ്യമായ കൂടുതൽ വിവരങ്ങളും അനുബന്ധ സ്ത്രോതസ്സുകളും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള കണ്ണികളിൽ നിന്നും സൂചിത ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 18:01, 27 നവംബർ 2024 (UTC) // എന്ന് കാണുൂന്നുവല്ലോ? സോമന്റെ സാഹിത്യചോരണ ആരോപണം അവലംബങ്ങളോടെ ഇവിടെ ചേർത്തത് Kaitha Poo Manam തന്നെയാണ്, ഞാനല്ല. ഒരു ലേഖനത്തിൽ അധികവിവരങ്ങൾ ചേർക്കുക എന്നത് വിക്കിനയമാണ്. അതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ സത്യവിരുദ്ധമാണെങ്കിലോ അവലംബം ഇല്ലായെങ്കിലോ അക്കാര്യം ചൂണ്ടിക്കാട്ടാമല്ലോ? ചർച്ചനടക്കുമ്പോഴോ താൾ നിലനിർത്തിയശേഷമോ അധികവിവരങ്ങൾ ചേർക്കാൻ പാടില്ല എന്നുണ്ടോ?
- // കാരൂർ സോമൻ എന്ന ആള് ചെറുപ്പം മുതൽ അതായത് എഴുപതുകൾ മുതൽ എഴുതുന്ന ആളാണെന്ന് തെളിവുകൾ ഉണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ, 1972ൽ ആണ് അദ്ദേഹത്തിനെതിരെ ആദ്യത്തെ വിവാദം ഉണ്ടാകുന്നത്. അത് സാഹിത്യ ചോരണം ആരോപിച്ചുകൊണ്ടുള്ളതല്ല. മറിച്ച് അക്കാലത്തെ കേരളത്തിലെ പോലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് എതിരെ നാടകം എഴുതിയതിനാണ്. // എന്നൊക്കെ സംവാദത്തിൽ പറഞ്ഞാൽ മതിയോ? അവലംബം വേണ്ടേ? //കേസ് ഇപ്പോഴും ഉണ്ടെങ്കിൽ തന്നെയും ഇത്തരം കേസുകളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ അത് തീരാൻ പത്തോ മുപ്പതോ വർഷങ്ങൾ എടുത്തേക്കാം. // എന്നുകരുതി ആരേയും മഹത്വവൽക്കരിക്കാൻ നമുക്കെന്തിനീ വെപ്രാളം?
- // ഇപ്പോൾ ഇരുന്ന് വായിക്കുമ്പോൾ എനിക്കും തോന്നുന്നു ഇങ്ങനെ ഒരു ലേഖനം വിക്കിക്ക് എന്തിനാണെന്ന്. ഒരാളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും വിക്കിയുടെ നയമല്ലല്ലോ. // അതുകൊണ്ട് തന്നെയാണ് ഈ ലേഖനം മായ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നത്. ഫ്രാങ്കോയുടേയും ബോബി ചെമ്മണ്ണൂരിന്റേയും ലേഖനങ്ങൾ മായ്ക്കപ്പെടേണ്ടിവന്നത് ഇത്തരം സന്ദർഭത്തിലാണ്.
- // വിക്കിയ്ക്ക് പുറത്ത് കള്ളനോ കൊലപാതകിയെ തെമ്മാടിയോ വ്യഭിചാരിയോ ആയാലും അയാളെ കുറിച്ച് വിക്കി ലേഖനങ്ങളിൽ പരാമർശങ്ങൾ ഉണ്ടാകാമെങ്കിലും അയാൾ അങ്ങനെ തന്നെ ആണ് എന്നതിലേക്ക് ലീഡ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ ഊന്നിയ ലേഖനം ആണ് ഉണ്ടാകേണ്ടത്. അല്ലാതെ മറ്റൊരു വിഷയത്തിൽ ഊന്നിയ ഒരു ലേഖനത്തിൽ ഇക്കാര്യങ്ങൾ മുന്തി നില്ക്കാനോ അതിലേക്ക് അമിതമായി ലീഡ് ചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനോ പാടില്ല എന്നാണ് എന്റെ അഭിപ്രായം. // ഇവിടെയല്ലാതെ മറ്റെവിടെയാണ് ആരോപണങ്ങൾ ചേർക്കുക? ദീപാനിശാന്തിന്റെ സാഹിത്യചോരണ ആരോപണം വിക്കിപീഡിയപേജിൽ ഒന്ന് കയറിനോക്കുക. അത് ഒരേയൊരു കവിതയുടെ കോപ്പിയടി ആരോപണമാണ്. ഇവിടെ അതല്ല അവസ്ഥ. നിരവധി എഴുത്തുകാരുടെ അനേകം രചനകളാണ് മോഷ്ടിക്കപ്പെട്ടത്. അതെല്ലാം പിന്നെ എവിടെയാണ് സുഹൃത്തേ ചേർക്കുക?
- // ഈ ലേഖനത്തിൽ മാഷ് വരുത്തിയ തിരുത്തലുകൾ അങ്ങനെയല്ല.ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ "സാഹിത്യചോരണം നടത്തി പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു എന്ന ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ് കാരൂർ സോമൻ." എന്നാണ് അദ്ദേഹം എഴുതി വെച്ചിരിക്കുന്നത്. അത് സ്ഥാപിച്ചെടുക്കുവാൻ അദ്ദേഹം 11 ലിങ്കുകളും കൊടുത്തിട്ടുണ്ട്.// ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിക്കിപീഡിയാപേജിന്റെ ആമുഖഭാഗം കാണൂ. // വിവിധ സ്രോതസുകൾ പ്രകാരം 1000 മുതൽ 2000 വരെ ആളുകൾ (കൂടുതലും മുസ്‌ലിംകൾ[9]) കൊല്ലപ്പെട്ട കലാപം കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന്റെ പേരിൽ മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും വിമർശിക്കപ്പെട്ടു // എന്ന് അവിടെക്കാണാം.4 അവലംബങ്ങളും കാണാം. അത് മാത്രമല്ല മറ്റ് നിരവധി ആരോപണങ്ങളുമുണ്ട്. ഇംഗ്ലീഷിലുമുണ്ട് ഇത്തരം വിവരണങ്ങൾ. എന്നിട്ടോ? മാഷെപ്പഴിക്കുന്നതിന് മുൻപ് ഇതൊക്കെയൊന്ന് വായിക്കുക.
- ചോരണ ആരോപണം നേരിടുന്നയാളെ മഹത്വവൽക്കരിക്കുന്ന ഇത്തരമൊരു ലേഖനം വേണ്ടതില്ല എന്ന് പറഞ്ഞപ്പോൾ നൽകിയ മറുപടിയിൽ ഫരീദ് സഖറിയ, സുനിൽ പി. ഇളയിടം എന്നിവരെ ചൂണ്ടിക്കാണിച്ചാണ് പ്രതിരോധിച്ചത്. അവരുടെ വിക്കി പേജിലും ചോരണ ആരോപണവിവരങ്ങൾ ഉണ്ട് എന്നതു് കണ്ടില്ലേ? // അതുകൊണ്ടുതന്നെ... നമ്മുടെ കോടതികളെ പോലെ തന്നെ നമ്മൾ എഡിറ്റർമാരും നിഷ്പക്ഷതയോടെ ഒരു വിഷയത്തെ സമീപിക്കണം. ഒരാൾ ഒരു കുറ്റവാളി ആണോ അല്ലയോ എന്നതൊന്നും അയാളെക്കുറിച്ചൊരു ലേഖനം എഴുതാനോ എഴുതാതിരിക്കാനോ ഉള്ള ഒരു എഡിറ്ററുടെ മാനദണ്ഡമോ ബാധ്യതയോ ആകരുത്. അയാൾ കുറ്റവാളി ആകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ... അയാൾ കുറ്റവാളി ആണെന്നു തെളിഞ്ഞാൽ അയാൾ ഇന്ന കൃത്യത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നെഴുതണം. തെളിഞ്ഞില്ലെങ്കിൽ, ഇന്ന കൃത്യത്തിനു അയാൾ വിചാരണ നേരിട്ടിരുന്നു, നിരപരാധി എന്നു കണ്ട് വിട്ടയച്ചു എന്നും എഴുതണം. അതോടെ ആ എഡിറ്ററുടെ അഥവാ വിക്കിയുടെ ബാധ്യത തീർന്നു. അതല്ലാതെ, അയാൾ ഒരു ആരോപണത്തിന് വിധേയനാകുകയോ നിയമപരമായ കേസിൽ ഉൾപ്പെടുകയോ ചെയ്തു എന്ന കാരണത്താൽ അയാളെ ഒഴിവാക്കണം എന്ന വാദത്തോടു യോജിപ്പില്ല. // എന്നെഴുതിയത് Kaitha Poo Manam തന്നെയാണ്. അതുതന്നെയാണ് നിലവിൽ പേജിലുള്ളത്.
- // ഇതെല്ലാം പോരാഞ്ഞിട്ട് ലേഖനത്തിന്റെ സംവാദം താളിനു പുറത്തു നടന്ന ഡിലേഷൻ ചർച്ച സംവാദം താളിലേക്കും മാറ്റിയിരിക്കുന്നു. അതൊരു അസാധാരണ നടപടിയായിട്ടാണ് തോന്നുന്നത്. സാധാരണ ഒരു ഡിലേഷൻ ചർച്ചയുടെ വിശദാംശങ്ങൾ ആ ലേഖനത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന നടപടി ആദ്യമായാണ് ഞാൻ കാണുന്നത് തന്നെ .// ചർച്ചയുടെ വിശദാംശങ്ങൾ ആ ലേഖനത്തിലേക്ക് അല്ല പകർത്തിയത്, സംവാദം താളിലേക്കാണ് , അതിനുള്ള കാരണവും അവിടെത്തന്നെ പറഞ്ഞിട്ടുണ്ട്.
- // പിന്നെ, ഈ സംവാദം താളിലും കിടക്കുന്ന അവലംബങ്ങൾ 11 എണ്ണവും സാഹിത്യചോരണ വിഷയവുമായി ബന്ധപ്പെട്ട് ആമുഖത്തിൽ മാഷ് കൊണ്ടുവന്നിട്ട് ലിങ്കുകൾ ആണ്. ഈ ലിങ്കുകളിൽ ഒരെണ്ണം ഒരു ബ്ലോഗ് ലിങ്ക് ആണ്. അതും ഈ ആരോപണം ഉന്നയിച്ച വ്യക്തിയുടെ പേഴ്സണൽ ലിങ്ക്. // ഇവിടെ പരാമർശിച്ച ബ്ലോഗ് ലിങ്ക് ലേഖനത്തിൽ ആദ്യമായി ചേർത്തത് Kaitha Poo Manam തന്നെയാണ്. സാഹിത്യചോരണം Niraksharan Blog എന്ന കണ്ണി ഇവിടെ ചേർത്തത് ഞാനല്ല എന്ന് വ്യക്തമാക്കട്ടെ?
- // ഇക്കാരണങ്ങൾകൊണ്ടും കൂടിയാണ് ഇതിന്റെ സംവാദം താളിൽ ഈ ലേഖനത്തിന്റെ പ്രതിപാദ്യ വ്യക്തി എന്ന നിലയിൽ ഒരു മെസേജ് കണ്ടപ്പോൾ ഈ ലേഖനം നീക്കുന്നതാണ് നല്ലതെന്ന് തോന്നിയത്. അല്ലാതെ, രാജേഷ് സൂചിപ്പിച്ചതു പോലെ 'പേജിൽ വിഷയമായിരിക്കുന്ന വ്യക്തി തന്നെയാണെന്ന ഉറപ്പ്' എനിക്ക് ഉണ്ടായി എന്നതിന്റെ പേരിലല്ല. // എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥ വ്യക്തി തന്നെയാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത് എന്നുതന്നെ കരുതുക. അത്തരമൊരു അഭിപ്രായം മുൻനിർത്തി ലേഖനമോ ലേഖനഭാഗമോ നീക്കം ചെയ്തു എന്നിരിക്കട്ടെ. അത് വൻ പ്രത്യാഘാതത്തിന് തുടക്കമാവും. ഈയൊരു ആവശ്യമുന്നയിച്ച് മറ്റ് ആരോപണവിധേയരായ വ്യക്തികളോ അവരുടെ അനന്തരാവകാശികളോ വരുന്നപക്ഷം, മറ്റു പല താളുകളും മായ്ക്കുേണ്ടിവരും. ഫരീദ് സഖറിയ, സുനിൽ പി. ഇളയിടം, ദീപ നിശാന്ത്, നരേന്ദ്ര മോദി, പിണറായി വിജയൻ, അമിത് ഷാ, അമൃതാനന്ദമയി, വീരപ്പൻ തുടങ്ങി നൂറുകണക്കിന് ലേഖനങ്ങൾ നീക്കേണ്ടിവന്നേക്കാം.
- // എനിക്ക് അനാവശ്യമായ വിഷയങ്ങളിലേക്കും വിവാദങ്ങളിലേക്കൊന്നും പോകാനും കഴിയില്ല. ഇത് എത്രയും വേഗം മായ്ച്ചു കിട്ടുന്നതിന് അപേക്ഷിക്കാനുള്ള മറ്റൊരു കാരണമാണ് അത്. അല്ലെങ്കിൽ തന്നെ മറ്റൊരുപാട് പ്രശ്നങ്ങളിലാണ് ഞാൻ. അതീന്നൊക്കെ ഒരു റിലീഫിനും വേണ്ടിയാണ് വല്ലപ്പോഴും ഉള്ള ഇവിടെത്തെ ഈ എഴുത്ത്. അതുംകൂടി ഇല്ലാതാക്കാനും താൽപ്പര്യമില്ല . // എന്നത് താങ്കളെ സംബന്ധിച്ച് ന്യായമാണ്. എനിക്ക് അതു് മനസ്സിലാവും. കാര്യനിർവ്വാഹകൾ എന്ന നിലയിൽ, താളുകൾ മായ്ക്കപെടുമ്പോൾ, ഞാൻ വളരെയേറെ ഭീഷണികൾക്ക് വിധേയനാവാറുണ്ട്. നിഷ്പക്ഷമായിത്തന്നെ വിക്കിപീഡിയ തുടരണം എന്ന ആഗ്രഹത്താലാണ് ആ ഭീഷണികളെയെല്ലാം അവഗണിച്ച് ഇവിടെ തുടരുന്നത്. കണ്ടില്ല, കേട്ടില്ല എന്നു നടിച്ച് പോയാൽ വിലപ്പെട്ട സമയം ഇങ്ങനെ മറുപടിയെഴുതി പാഴാക്കേണ്ടതില്ല എന്നറിയാം. ഈ സമയത്ത് രണ്ട് ലേഖനങ്ങളെഴുതാം. പക്ഷേ, നമ്മുടെ നിയോഗം അതല്ലല്ലോ!
- പ്രിയ Kaitha Poo Manam, അപ്പോൾ കാര്യങ്ങൾ വ്യക്തമായല്ലോ?
ഈ 'പാവം മാഷെ'ഇങ്ങനെ വെറുതേ കുറ്റപ്പെടുത്തല്ലേ . വളരെയെറെ നീണ്ട ചർച്ചയ്ക്കുശേഷം നിലനിർത്തിയ താൾ വീണ്ടും മായ്ക്കുന്നതിന് പുനഃപരിശോധനാചർച്ച നടത്തുന്നതിന്, ഇവിടെ ഏറ്റവും മുകളിലായി ഒരു കുറിപ്പിടൂ. മായ്ക്കുന്നതിന് വ്യക്തിപരമായി ഞാൻ എതിരല്ല, പക്ഷേ, അത് Karoor Soman എന്ന ഉപയോക്താവിന്റെ അഭ്യർത്ഥന മാനിച്ചാവരുത്, ന്യായമായ കാരണങ്ങൾ കൊണ്ട് സാധൂകരിക്കാനാവണം. . ഇക്കാര്യം മറ്റ് കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ, ഇവിടേയും, വിഷയം ചർച്ചയ്ക്ക് നൽകിയിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട അഭിപ്രായം അവിടെയും എഴുതൂ. ശുഭം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:06, 7 ഡിസംബർ 2024 (UTC)
മാഷിനോട്
Vijayanrajapuram മാഷേ... ആദ്യമേ പറയട്ടെ... ഞാൻ മാഷിനെ മനപ്പൂർവം മോശക്കാരനാക്കുന്നതിനോ തെറ്റുകാരനാക്കുന്നതിനോ ശ്രമിച്ചിട്ടില്ല. മാഷ് ചെയ്ത തിരുത്തലുകളിൽ വന്ന പാളിച്ചകൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. ഈവക പ്രശ്നങ്ങൾ ചർച്ചയാകാതെയും മറ്റും ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്നു കരുതിയാണ് സ്പീഡി ഡിലേഷൻ ചെയ്തതും. ഇപ്പോൾ ഏറെ സജീവമായി നില്ക്കുന്ന കാര്യപ്രാപ്തിയുള്ള ഒരു അഡ്മിൻ ആണ് മാഷ്. മാഷിന്റെ ഇവിടത്തെ പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെ. അക്കാര്യത്തിൽ എനിക്ക് സംശയമൊന്നും ഇല്ല. മാഷിന്റെ നിഷ്പക്ഷ നിലപാടുകളും ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ്, ഇതിന്റെ ഡിലേഷൻ ചർച്ചയിൽ, അങ്ങനെ ഒരു ചർച്ച മാഷ് തുടങ്ങി വെച്ചപ്പോൾ അതിന് മാഷ് ചൂണ്ടിക്കാട്ടിയ കാരണങ്ങളിലെ വൈരുദ്ധ്യങ്ങളിലേക്ക്/ പ്രശ്നത്തിലേക്ക് ഞാൻ കടക്കാതിരുന്നത്. ഒരാളെ ഇടിച്ചു താഴ്ത്തുന്നതോ കടന്നാക്രമിക്കുന്നതോ എനിക്ക് അങ്ങനെ താല്പര്യമുള്ള കാര്യമല്ല. തീരെ പറ്റാത്ത അപൂർവ്വം സംഭവങ്ങളിലാണ് മറിച്ചു സംഭവിക്കാറുള്ളത്. തന്നെയുമല്ല, വ്യക്തിപരമായി മാഷ് ഇരുന്നിരുന്ന ഹെഡ്മാസ്റ്റർ പദവിയോടും മാഷിന്റെ വീക്ഷണങ്ങളോടും ഏറെ മതിപ്പും ഉണ്ട്.
പക്ഷെ, മാഷിന് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇനിയും മനസിലായിട്ടില്ല എന്നു കരുതുന്നതിനാൽ കുറച്ചും കൂടി വ്യക്തമാക്കാം. അതൊക്കെ എന്റെ അഭിപ്രായങ്ങളായി മാത്രം കണക്കാക്കുക. അതിൽ എനിക്കു തെറ്റ് വന്നാലും മാഷിന് തെറ്റ് വന്നാലും തിരുത്തി മുന്നോട്ടു പോകുക. നമ്മുടെ പ്രിയപ്പെട്ട വിക്കിയുടെ ഏറ്റവും വലിയ ആപ്തവാക്യവും അതാണല്ലോ? 'നമ്മൾ എല്ലാവരും തെറ്റുകൾ ചെയ്യുന്നവരാണ് അഥവാ നമ്മളിൽ ആർക്കു വേണമെങ്കിലും തെറ്റുകൾ സംഭവിക്കാം....' അതുകൊണ്ട്, ഇപ്പറയുന്നതും ആ ഒരു സെൻസിൽ മാത്രം മാഷ് ഉൾകൊള്ളുമെന്ന് വിശ്വസിക്കുന്നു.
1. മാഷ് ഈ ലേഖനത്തിൽ ഡിലേഷൻ ടാഗ് ഇട്ടത് ഈ ലേഖനത്തിന് ശ്രദ്ധേയത ഇല്ല എന്ന കാരണത്താൽ അല്ലല്ലോ... തത്സമയം ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന മറ്റേതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടതും അല്ല. മാഷിന്റെ അറിവിൽ ഉള്ളതായ മറ്റൊരു വിഷയത്തിൽ ഊന്നിയാണ് മാഷ് ഇത്തരം ഒരു നടപടിയിലേക്ക് കടന്നത്. അതായത്, തത്സമയം ഈ ലേഖനത്തിൽ പ്രതിപാദിക്കാതിരുന്ന ഈ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തിയുടെ മോറൽറ്റിയുമായി ബന്ധപ്പെട്ടാണ് മാഷ് മായ്ക്കൽ ഫലകം ഇട്ടത്. അതിന് മാഷ് പറഞ്ഞ കാരണങ്ങളിൽ ആദ്യത്തേത്,
"മറ്റുള്ളവരുടെ രചനകൾ മോഷ്ടിച്ച് പുസ്തകമാക്കി വിൽപ്പന നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ." എന്നാണ്. അതിനെ സാധൂകരിക്കാൻ മാഷ് പറഞ്ഞത്, "നിരക്ഷരൻ എന്ന പേരിലറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ പുസ്തക ഉള്ളടക്കം വള്ളി���ുള്ളി മാറ്റാതെ പുതിയ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതിന് നിയമനടപടി തുടർന്നുകൊണ്ടിരിക്കുന്നു." എന്നാണ്. രണ്ടാമതാണ്, "ഈ ലേഖനം കാരൂർ സോമന്റെ പുസ്തകങ്ങളുടെ പരസ്യം എന്ന പോലെയാണ് കാണുന്നത്." എന്ന കാരണം പറഞ്ഞത്.
രണ്ടാമത്തെ കാരണം അത്ര ഗുരുതരമല്ല. ഒന്നാമത്, അതിലേക്ക് ലീഡ് ചെയ്യുന്ന ലിങ്കുകൾ 'പുറത്തേക്കുള്ള കണ്ണികൾ' എന്നതിലാണ് കൊടുത്തിരിക്കുന്നത്. സാധാരണ അങ്ങനെ കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇനി അത് പാടില്ല എന്നാണെങ്കിൽ ആ ലിങ്ക് നീക്കാൻ മറ്റ് ആർക്കായാലും അധിക സമയമോ ചർച്ചയോ ആവശ്യമില്ല. അല്ലെങ്കിൽ, പരസ്യം ടാഗ് ചേർത്താലും ആ പ്രശ്നം പരിഹരിക്കപ്പെടും.
പക്ഷെ, ആദ്യത്തെ കാരണവും അതിനുള്ള ഉപോൽബലവും എങ്ങനെ സാധൂകരിക്കപ്പെടും? "മറ്റുള്ളവരുടെ രചനകൾ മോഷ്ടിച്ച് പുസ്തകമാക്കി വിൽപ്പന നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ." എന്ന സ്റ്റേറ്റ്മെന്റിന് എന്ത് എവിഡൻസാണ് അതിനു വേണ്ടി മാഷ് ആ ഡിലേഷൻ നോട്ടിനൊപ്പം ചേർത്തിട്ടുള്ള 11 ലിങ്കുകളിൽ ഉള്ളത്? അല്ലെങ്കിൽ, നിയമപ്രകാരമുള്ള ഏത് അതോറിറ്റി/ കോടതിയാണ് ഈ വസ്തുത കണ്ടെത്തിയിട്ടുള്ളത്? ഈ ലിങ്കുകൾ എല്ലാം തന്നെ ഒരൊറ്റ സമയത്തെ വാർത്തകളാണ്. ഒരാൾ മറ്റൊരാൾക്കെതിരെ ഒരു ആരോപണം ഉന്നയിച്ചതിന്റെ അവശേഷിപ്പുകൾ. അല്ലാതെ, മറ്റെന്താണ് അതിൽ ഉള്ളത്? ഒരേ വിഷയം... 11 ലിങ്കുകൾ.
ഇനി, അതിന് ഉപോൽബലമായി പറഞ്ഞ വാക്കുകൾ നോക്കൂ...
"നിരക്ഷരൻ എന്ന പേരിലറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ പുസ്തക ഉള്ളടക്കം വള്ളിപുള്ളി മാറ്റാതെ പുതിയ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതിന് നിയമനടപടി തുടർന്നുകൊണ്ടിരിക്കുന്നു." എന്ന്. ഇങ്ങനെ ഒരു നിഗമനത്തിൽ എത്താൻ എന്ത് തെളിവാണ് ആ ലിങ്കുകളിൽ ഉള്ളത്? ഒരു കാര്യം ആരോപിച്ചു എന്നതുകൊണ്ടോ വക്കീൽ നോട്ടീസ് അയച്ചതുകൊണ്ടോ 'നിയമനടപടി' ഉണ്ടായി എന്നോ 'തുടർന്നുകൊണ്ടിരിക്കുന്നു' എന്നോ അർത്ഥമുണ്ടോ? പുറത്തുള്ള ഒരാൾക്ക് അതൊക്കെ അനുമാനിക്കാനല്ലേ കഴിയൂ. അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം എന്നൊക്കെ. പക്ഷെ, മറ്റു മീഡിയകളെപോലെ നമ്മൾക്ക്/ വിക്കിക്ക് അങ്ങനെ അനുമാനിച്ചുകൊണ്ടൊന്നും എഴുതാൻ സ്വാതന്ത്ര്യമില്ലല്ലോ മാഷേ... ഇനി എനിക്കോ മാഷിനോ ഇതിലെ വാദിയെയോ പ്രതിയെയോ രണ്ടാളെ ഒരുമിച്ചോ അറിയാം എന്നാണെങ്കിൽ പോലും, കേസ് നടക്കുന്നത് സത്യമാണെന്ന് നമ്മൾക്ക് വ്യക്തിപരമായി വ്യക്തമായി അറിയാം എന്നാണെങ്കിൽപോലും അങ്ങനെ നമ്മൾക്ക് എഴുതാമോ? മാഷ് ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്, മനോജ് രവീന്ദ്രന്റെ 'നിരക്ഷരൻ' എന്ന ബ്ലോഗിൽ നിന്നോ യൂട്യൂബ്, ഇതര സോഷ്യൽ മീഡിയകളിൽ നിന്നോ ഒക്കെ ആകാം. പക്ഷെ, അതൊക്കെ മറ്റൊരു വ്യക്തിയുടെ ജീവിതവുമായി കൂട്ടിക്കെട്ടാൻ നമ്മൾ അവലംബിക്കേണ്ട വിശ്വനീയമായ സ്ത്രോതസ് ആണോ മാഷേ? കോടതി ഉത്തരവ് പോലും പ്രൈമറി എവിഡൻസായല്ലേ വിക്കി കണക്കുകൂട്ടുന്നത്?
ഇനി, ഇതൊക്കെ അവിടെ നിക്കട്ടെ എന്നു വെയ്ക്കാം. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയത്തിൽ എവിടെയെങ്കിലും ഒരാളുടെ മോറലിറ്റി അയാളെപറ്റി ഒരു ലേഖനം സൃഷ്ടിക്കാതിരിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള കാരണമായി പ്രതിപാദിക്കുന്നുണ്ടോ? അങ്ങനെയൊന്ന് ഉണ്ടെങ്കിൽ മാഷിന്റെ ആ 'മായ്ക്കൽ' നടപടി ശരിയായ നടപടി തന്നെ. അങ്ങനെയൊന്ന് ഇല്ലെങ്കിൽ അതൊരു തെറ്റായ നടപടി അയിരുന്നു എന്നുതന്നെ പറയേണ്ടി വരുന്നു.
2. ഞാനീ ലേഖനം തുടങ്ങിയപ്പോഴും മാഷിന്റെ ഡിലേഷൻ ടാഗ് വരുന്നതുവരെയും രണ്ടേ രണ്ട് ലിങ്കുകളേ ഇട്ടിരുന്നുള്ളൂ, ഈ ലേഖനത്തിന്റെ ശ്രദ്ധേയത തെളിയിക്കാൻ. യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിൽ(യു.ആർ.എഫ്) രേഖപ്പെട്ട ഒരു റെക്കോർഡുമായി ബന്ധപ്പെട്ടത്. എന്റെ അറിവിൽ ഈ റെക്കോർഡ് ശ്രദ്ധേയതയ്ക്ക് മതിയായ കാരണമാണ് എന്നാണ്. ഗിന്നസ്, ലിംക പോലെ തന്നെ അല്ലേ ഇതും? മൂന്നും പ്രൈവറ്റ് കമ്പനികളാണ്. മൂന്നിനും ജനസമ്മതിയുണ്ട്... പ്രശസ്തമാണ്. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നുമാത്രം. മാഷിന്റെ ഡിലേഷൻ നോട്ടിഫിക്കേഷൻ വന്നപ്പോൾ എനിക്കു പെട്ടെന്ന് ഫീൽ ചെയ്ത് ശ്രദ്ധേയതയുമായുള്ള പ്രശ്നമാണ് എന്നാണ്. അതുകൊണ്ടാണ്, ശ്രദ്ധേയത ഒന്നുകൂടി ഉറപ്പിക്കാൻ ലേഖനം വികസിപ്പിച്ചത്. അതോടൊപ്പം മാഷ് പറഞ്ഞ ചോരണവും ഉൾപ്പെടുത്തി. എന്നിട്ടാണ്, ഡിലേഷൻ താളിൽ വന്നു വികസിപ്പിച്ച കാര്യം പറഞ്ഞത്.
അതിനുശേഷമാണ് മാഷ് "നിലവിൽ ഈ വ്യക്തിയുടെ ശ്രദ്ധേയത സാഹിത്യചോരൻ എന്നത് മാത്രമാണ്." തുടങ്ങിയ സ്റ്റേറ്റ്മെന്റുകളുടെ ഖണ്ഡിക ഇട്ടത്. തുടർന്ന് രാജേഷും ദാസും എത്തി. നിങ്ങളുടെ ഈ ചർച്ചകൾ കണ്ടപ്പോഴാണ് മാഷ് ഉയർത്തിയ താളിന്റെ പ്രശ്നം ശ്രദ്ധേയതയല്ല മൊറാലിറ്റി ആണെന്ന് എനിക്ക് ശരിക്കും അങ്ങട് രെജിസ്റ്റർ ആയത് തന്നെ. അതുകൊണ്ടാണ് മൊറാലിറ്റിയിൽ ഊന്നിയ കാര്യങ്ങളിലേക്ക് ആ ചർച്ച വഴി മാറിയത്. ബാക്കി നടന്ന കാര്യങ്ങൾ മാഷിനും അറിയാല്ലോ.
ഇനി മാഷ് പറഞ്ഞ മറ്റുചില കാര്യങ്ങളിലേക്ക്:
1. നരേന്ദ്ര മോദിയുടെ ആമുഖത്തിൽ രണ്ട് ഫലകങ്ങൾ കിടക്കുന്നത് ശ്രദ്ധിക്കുക. ഒന്ന്, Peacock. അതായത്, "ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഇത്തരം ഭാഗങ്ങൾ ദയവായി നീക്കം ചെയ്യുകയോ വിഷയത്തിന്റെ പ്രാധാന്യത്തിന് കുഴലൂത്ത് നടത്താത്തവിധം മാറ്റുകയോ ചെയ്യുക. ദയവായി വിഷയത്തിന്റെ പ്രാധാന്യം വസ്തുതകളും അവലംബങ്ങളും കൊണ്ട് തെളിയിക്കാൻ ശ്രമിക്കുക." എന്ന്.
അതാണ് ഞാനീ പറഞ്ഞുകൊണ്ടിരിക്കുന്നതും മാഷേ... അതായത്, 'ലേഖനത്തിന്റെ പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കരുത്' എന്ന്. അതായത്, വിക്കി നയമനുസരിച്ച്, ലേഖനത്തിൽ 'സ്വന്തമായ കണ്ടെത്തലുകൾ അരുത്' എന്ന്. ലേഖനം സൃഷ്ടിക്കുമ്പോഴോ വികസിപ്പിക്കുമ്പോഴോ മാത്രമല്ല ഈ നയം പിന്തുടരേണ്ടത്, ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുമ്പോഴും നീക്കം ചെയ്യാൻ തീരുമാനിക്കുമ്പോഴും ഇതേ നയം തന്നെ പിന്തുടരണം എന്ന്. മറ്റ് മീഡിയകൾക്ക്, ഇല്ലാത്തതും സ്ഥിരീകരിക്കപ്പെടാത്തതും ആയ കാര്യങ്ങളെ ഒക്കെ അനുമാനങ്ങൾ വെച്ചുകൊണ്ട് എഴുതി വിടാം. പക്ഷെ, നമ്മൾക്കു നമ്മുടെ ഉള്ളിൽ അനുമാനിക്കാനല്ലേ പറ്റൂ. വിക്കിയിൽ ആ സ്വാതന്ത്രം നമുക്ക് അനുവദിച്ചിട്ടില്ല. നിയമപരമായി നിലനില്ക്കാവുന്ന സ്ഥിരീകരിക്കപ്പെ തെളിവുകളുടെ അടിസ്ഥാനത്തിലേ നമ്മൾക്കു എഴുതാനൊക്കൂ.
അതുകൊണ്ടാണ്, '..... മനോജ് രവീന്ദ്രന്റെ വെളിപ്പെടത്തൽ.' എന്നും '..... മറ്റു ചിലർ ആരോപിച്ചു കൊണ്ട് രംഗത്തു വരികയുണ്ടായി.' എന്നും 'അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ കാരൂർ സോമൻ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.' എന്നും മാത്രം പ്രതിപാദിച്ചു കൊണ്ട് ആ ഉപവിഭാഗം ഞാൻ ക്ളോസ് ചെയ്തതും. മാഷ് അതിൽ മാറ്റം വരുത്തിയത് ഇങ്ങനെയാണ്. "തനിക്കെതിരെയുള്ള ആരോപണങ്ങൾ കാരൂർ സോമൻ നിഷേധിച്ചിട്ടുണ്ട് എങ്കിലും, മനോജ് രവീന്ദ്രൻ കാരൂർ സോമനെതിരെ നിയമനടപടികൾ തുടരുന്നുണ്ട്." മാത്രമല്ല, വേറെയും ഉൾഭാഗത്ത് വേറെയും കൂട്ടിച്ചേർക്കലുകൾ... ഇനി ഞാൻ തന്നെയാണ്, "2017ൽ ഉടലെടുത്ത ഈ വിവാദം നിലവിൽ കോടതിനടപടി നേരിട്ടുകൊണ്ടിരിക്കുന്നു." എന്ന് അതിൽ എഴുതിയിട്ടുള്ളതും. അത് മാഷെ ഫോളോ എഴുതിയതാണ്. മാഷ് മായ്ക്കൽ ചർച്ചാ താളിൽ പറഞ്ഞ കാര്യമാണ് അത്. ഒപ്പം കൊടുത്തത്, മാഷ് ചർച്ചയിൽ കൊണ്ടിട്ട് ബ്ലോഗ് ലിങ്ക് അല്ല. ആ പ്രസ്താവ്യത്തിന് വേണ്ടതായ, ആരോപണം ഉന്നയിച്ച വ്യക്തിയുടെ അതേ ബ്ലോഗിലെ മറ്റൊരു ലിങ്കാണ് അത്. പ്രസ്തുത വിവരം എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിനു ആകെ ആ ഒരു ലിങ്കേ എനിക്ക് തിരച്ചിലിൽ കിട്ടിയുള്ളൂ. അതും 'പുറത്തേക്കുള്ള കണ്ണികൾ' എന്നതിലല്ലേ കൊടുത്തത്? ശരിക്കും പറഞ്ഞാൽ അതും ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിലും മാഷും രാജേഷും അത്രയും ശക്തമായി വാദിക്കുമ്പോൾ ആ ലേഖനം സൃഷ്ടിച്ച വ്യക്തി എന്ന നിലയിൽ അതിനെ നിലനിർത്താനുള്ള ബാദ്ധ്യതയും ഉണ്ടാകില്ലേ... പിന്നെ മാഷ് ഒരു അഡ്മിനും. മാഷ് ഡിലേഷൻ ചർച്ചയിൽ ഇതേ ലിങ്കിന്റെ ബ്ലോഗിലെ മറ്റൊരു ലിങ്കും ഉയർത്തിക്കാണിക്കുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പക്ഷെ, ആമുഖത്തിൽ മാഷ് ഇട്ട ലിങ്ക് ആരോപണത്തിന്റെ ബ്ലോഗ് ലിങ്ക് ആണ്. അതെന്തിനായിരുന്നു? അതും ആ ഭാഗത്ത് ആ ഒരു ആരോപണം സ്ഥിരീകരിക്കാൻ എന്തിനാണ് അത്രയും ലിങ്ക്? ആമുഖത്തിൽ വരേണ്ടത് സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളല്ലേ... സ്ഥിരീകരിക്കപ്പെടാത്തവ ആണെങ്കിൽ തന്നെയും സ്ഥിരീകരിക്കപ്പെട്ട മാതിരി കൊടുക്കാമോ?
മോദിയുടെ ആമുഖത്തിലെ ഒരു സുപ്രധാന വാക്യം നോക്കൂ. "വഡ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം പക്ഷെ, വിശ്വസനീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല."
അതായത്, നിയമപരമായി സ്ഥിരീകരിക്കപ്പെടാത്ത കാര്യങ്ങളെ പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ എഴുതേണ്ട മാർഗ്ഗ നിർദ്ദേശമാണ് അത്. പുറത്തുവന്ന കാര്യങ്ങളെ കുറിച്ച് വിക്കിയിൽ മാത്രമല്ല, ആർക്കും എഴുതാം... ഏത് കൊലകൊമ്പനെ കുറിച്ചും എഴുതാം. എത്ര വലിയ ഭീകരനായാലും ആർജവമുള്ള ഒരു എഴുത്തുകാരന്/ മീഡിയയ്ക്ക് എഴുതാനുള്ള സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ജുഡീഷ്യറിയെകുറിച്ചു വരെ എഴുതുന്നു... സുപ്രീം കോടതി ചീഫ് ജസ്റ്റിസായാലും നമ്മൾ എന്തിന് ഭയപ്പെടണം? അതൊക്കെ എഴുത്തുകാരന്റെ മൗലികാവകാശമാണ്. ഇതേ കാരൂർ സോമനെ കുറിച്ച് ഇവിടത്തെ മീഡിയകൾ എന്തൊക്കെ എഴുതിയിട്ടുണ്ട്. അതൊക്കെ ഇല്ലാതാക്കാൻ അങ്ങേരെകൊണ്ട് കഴിയോ? എന്നാൽ, അതോടൊപ്പം തന്നെ അങ്ങേപ്പുറത്തുള്ള ആളിന്റെ മൗലികാവകാശങ്ങളും നമ്മൾക്ക് ഇല്ലാതാക്കാനോ കവർന്നെടുക്കാനോ നിഷേധിക്കാനോ അവകാശമില്ല എന്നും കൂടി നമ്മൾ മനസിലാക്കണം. അതുകൊണ്ടാണ്, കുറ്റം ചെയ്തെന്നു തെളിഞ്ഞവർ കിടക്കുന്നതെന്ന് കണക്കാക്കപ്പെടുന്ന ജയിലുകളിൽ പോലും മനുഷ്യാവകാശ പ്രവർത്തകർ കയറിയിറങ്ങുന്നത്. കുറ്റവാളികളാണെങ്കിൽ പോലും അവർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്നു വിലയിരുത്തപ്പെടുന്ന പോസ്റ്റ് മോഡേൺ യുഗത്തിലാണ് നാമിപ്പോൾ. അവർക്കെതിരെയുള്ള മനുഷ്യാവകാശധ്വംസന ങ്ങളിൽ നിയമനടപടികളും ഉണ്ടാകാറുണ്ട്. വിക്കിക്കും വിക്കി ലേഖകർക്കും കൂടി അത് ബാധകമാണ്. [2] എന്നതിൽ 'വിക്കിപീഡിയയിൽ ചേർക്കുന്ന ഉള്ളടക്കം താഴെപ്പറയുന്ന കാര്യങ്ങൾക്കുള്ളതല്ല' എന്ന ഉപവിഭാഗം 3ലെ 'ദുരാരോപണം ഉന്നയിക്കൽ' ഭാഗത്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
പിന്നെ, മോദിയുടെ ആമുഖത്തിൽ, ഒരു ആമുഖത്തിൽ വരേണ്ടതായ ലേഖന ഉള്ളടക്കത്തിലെ കാര്യമാത്ര പ്രസക്തമായ വിഷയങ്ങൾക്കും അപ്പുറം നിരവധി കാര്യങ്ങൾ കിടക്കുന്നതുകൊണ്ടാണ്, അതിൽ 'വൃത്തിയാക്കൽ' ഫലകം വന്നുകിടക്കുന്നതെന്നും മനസിലാക്കുക. തൊട്ടുമുമ്പേ പറഞ്ഞ ആ വാക്യം പോലും ആമുഖത്തിലല്ല വരേണ്ടത്. അത് കിടക്കേണ്ട ഇടം, ജീവചരിത്രം അടങ്ങുന്ന വിഭാഗത്തിലാണ്. അച്ചടിയിലായാലും ഓൺലൈനിൽ ആയാലും ആധുനിക ലേഖന എഴുത്തുകളുടെ ലേ ഔട്ടിന്റെ ഗുണനിലവാരം എന്നത് ഖണ്ഡിക തിരിച്ചുള്ളതാണെന്ന് മാഷിനും അറിയാവുന്നതല്ലേ...
2. ഞാനീ ലേഖനം അവസാനിപ്പിക്കുമ്പോൾ അഥവാ, മാഷ് ഇത് നിലനിർത്തുമ്പോൾ ഇതിലെ മെയിൻ ഭാഗത്ത് ഉണ്ടായിരുന്നത് 33 ലിങ്ക് + 1 പുറംകണ്ണി ലിങ്ക്.ഇവിടെ അതിൽ, ആ വിവാദവുമായി ബന്ധപ്പെട്ടുള്ളത് 7 ലിങ്ക്. ഇപ്പോൾ ഉള്ളത്, പുറംകണ്ണി ഉൾപ്പെടെ 46 ലിങ്ക്. അതായത്, 12 ലിങ്ക് അധികം എന്ന്. ആ 12ഉം വിവാദവുമായി ബന്ധപ്പെട്ടുള്ളത് എന്ന്. അതൊന്നും ഇട്ടത് ഞാനല്ലല്ലോ മാഷേ....
അതുമാത്രമല്ല, 'ഇംഗ്ലീഷ് പരിഭാഷ' ഭാഗത്ത് ഞാൻ ചേർത്ത ഒരു പുസ്തകത്തിന്റെ പരിഭാഷാ വിവരം അവലംബം(25) സഹിതം മിസ്സിങ്ങ്. അതെന്തിനാണ് കളഞ്ഞതെന്ന് മനസിലാകുന്നില്ല മാഷേ... എങ്കിലും അതവിടെ നിക്കട്ടെ. ഞാൻ ഉദ്ദേശിച്ചത്, ഞാൻ ചേർത്ത ഈ ലിങ്ക് മിസ്സിങ്ങ് ആകുമ്പോൾ നിലവിലെ ഞാൻ ചേർക്കാത്ത 12 ലിങ്കിൽ ഒന്നും കൂടി കൂടി എന്നാണ്. അപ്പോൾ ഞാൻ ചേർക്കാത്ത 13 ലിങ്ക് അധികം. അതിൽ 11 ലിങ്ക് ആമുഖത്തിലും!
അതും പോരാഞ്ഞിട്ട്, ഈ താളിന്റെ സംവാദം താളിലും സാഹിത്യചോരണ വിവാദവുമായി ബന്ധപ്പെട്ട ഇതേ 11 ലിങ്കുകൾ മാത്രം! അതും പോരാഞ്ഞിട്ട്, സംവാദം താള് ആരംഭിക്കുന്നതുതന്നെ, മാഷിന്റെ സ്ഥിരീകരിക്കപ്പെട്ട പോലെയുള്ള "മറ്റുള്ളവരുടെ രചനകൾ മോഷ്ടിച്ച് പുസ്തകമാക്കി വിൽപ്പന നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ." എന്ന പ്രസ്താവ്യത്തോടെ....!!!
ഇതൊക്കെയാണ് മാഷേ ഞാനിവിടെ ചൂണ്ടി കാണിച്ചത്. അല്ലാതെ, മാഷെ കുറ്റപ്പെടുത്താനൊന്നും അല്ല. FB, WhatsApp പോലെയുള്ള ഇടങ്ങളിൽ ആണെങ്കിൽ മാഷിനെമാത്രം അറിയിച്ചുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യാനും വിക്കിക്ക് അനുയോജ്യമായ നിഷ്പക്ഷമായ ഒരു ലേഖനമാക്കി എടുക്കാനും ഞാൻ ശ്രമിച്ചേനെ. പക്ഷെ, വിക്കിയിൽ അങ്ങനെ രണ്ടുപേർക്കു മാത്രമായി ഒരു സ്വകാര്യ ഇടം ഇല്ലല്ലോ. മാഷിന്റെ താളില് ഇട്ടാലും എന്റെ വിക്കി താളില് ഇട്ടാലും എല്ലാവരും വായിക്കില്ലേ? ഈമെയിലിൽ അറിയിക്കാനാണെങ്കിൽ അതിന്റെ കാര്യം മുൻപേ പറഞ്ഞല്ലോ... പിന്നെ, പുനഃപരിശോധനയ്ക്ക് പോയാലും ഇതൊക്കെതന്നെയാണ് എനിക്ക് പറയാനും ഉണ്ടാകുക. കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഞാൻ ഇടുന്നത് ശരിയും അല്ലല്ലോ... അത് നിങ്ങൾ കാര്യനിർവാഹകർ മാത്രം ചർച്ച ചെയ്യേണ്ടതല്ലേ? ഈ വക കാര്യങ്ങളൊന്നും പറയാൻ ഇടവരുത്താതെ നോക്കാൻ സ്പീഡി ഡിലേഷൻ സൗകര്യം മാത്രമേ കണ്ടുള്ളൂ. അതാകുമ്പോൾ പെട്ടെന്ന് ഡിലീറ്റും ആകുമെന്നും ഇത്തരം ചർച്ച വേണ്ടി വരില്ലെന്നും കണക്കുകൂട്ടി. അതിങ്ങനയും ആയി.
പിന്നെ, മാഷ് സൂചിപ്പിച്ച സുപ്രധാനമായ ഒരു കാര്യം, ആരോപണവിധേയരുടെയോ വ്യക്തികളുടെയോ മറ്റോ ആവശ്യാനുസരണം ലേഖനം നീക്കലോ തിരുത്തലോ ഒക്കെ വൻ പ്രത്യാഘാതത്തിന് ഇടവരുത്തും എന്നതാണ്. ഇതിനുള്ള ഉത്തരം ഞാൻ മുന്നേ സൂചിപ്പിച്ചിട്ടുണ്ട്. ഏത് കൊമ്പന്റെ ആണെങ്കിലും ഇനി സാക്ഷാൽ വിക്കിപീഡിയ സ്ഥാപകന്റെ ആയാൽ പോലും വിശ്വസിനീയമായ തെളിവുകളോടെ... നിക്ഷ്പക്ഷമായി നമ്മൾ എഴുതിയിട്ടുള്ള ഒന്നും ഇവിടെ നിന്നും മായ്ക്കേണ്ടതില്ല. പക്ഷെ, അതങ്ങനെ തന്നെ എഴുതണം എന്ന് മാത്രം. അല്ലെങ്കിൽ പ്രശ്നമാണ്. മാഷ് ഇവിടെ സൂചിപ്പിച്ച, ഫരീദ് സഖറിയ മുതൽ അമൃതാനന്ദമയി വരെയുള്ളവരുടെ താളുകളുടെ ആമുഖങ്ങൾ ഒന്നുംകൂടി നോക്കുക. അവർ നേരിട്ട ആരോപണങ്ങൾ ഉണ്ടെങ്കിൽ ആമുഖങ്ങളിൽ അതൊന്നും കാണില്ല. വീരപ്പനെ വിടുക. സ്ഥിരീകരിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ ശ്രദ്ധേയത ലഭിച്ച ഒരാളുടെ പേജ് ആണ് അത്.
ഇനി, മാഷ് ഉൾപ്പെടുന്ന അഡ്മിൻ/ ഉത്തരവാദിത്വപ്പെട്ട ആളുകൾ തീരുമാനിക്കുക. ഈ ലേഖനം ഡിലീറ്റ് ചെയ്യാതിരിക്കുകയോ ഇങ്ങനെ തന്നെ നിലനിർത്തുകയോ ചെയ്യുകയാണെങ്കിൽ അതിനുത്തരവാദി ഞാനായിരിക്കരുത് എന്നു മാത്രം പറഞ്ഞുകൊണ്ട്... മാഷിനും മറ്റാർക്കും എന്നോട് വിരോധം തോന്നരുത് എന്നും അപേക്ഷിച്ചുകൊണ്ട് നിർത്തുന്നു.കൈതപ്പൂമണം (സംവാദം) 23:54, 7 ഡിസംബർ 2024 (UTC)
- പ്രിയ കൈതപ്പൂമണം,
വിക്കിയുടെ സംവാദം താളിൽ ചൂടുപിടിച്ച ചർച്ചകൾ സ്വാഭാവികം. അതൊന്നും വ്യക്തിപരമായി കാണുന്നില്ല. താങ്കളുടെ ആശങ്ക മനസ്സിലായി. ഇക്കാര്യത്തിൽ, നാം രണ്ടുപേരും മാത്രം ചർച്ച നടത്തിയിട്ട് കാര്യമില്ലതാനും. ഒരിക്കൽ മായ്ക്കലിന് നിർദ്ദേശിക്കപ്പെട്ട് ചർച്ച ചെയ്ത് നിലനിർത്തിയ ലേഖനം വീണ്ടും SD ഫലകം ചേർത്തു എന്നതുകൊണ്ട് മാത്രം മായ്ക്കാൻ നയപരമായ തടസ്സമുണ്ട്. അങ്ങനെ SD ഫലകം ചേർക്കുന്നതുതന്നെ ശരിയല്ല. അത്തരം SD പലകം നീക്കണമെന്നാണ് ഇവിടേയും മറ്റു ചർച്ചകളിലും കാണുന്നത്. മായ്ക്ക പുനഃപരിശോധനയ്ക്ക് നൽകുക മാത്രമാണ് ചെയ്യാവുന്നത്. അത് ആർക്കും ചെയ്യാം. //കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഞാൻ ഇടുന്നത് ശരിയും അല്ലല്ലോ// എന്ന് സംശയിക്കുന്നതായിക്കണ്ടു. ഇവിടേയും അഭിപ്രായമെഴുതാം.. ഒരുകാര്യം കൂടി, വസ്തുതാപരമായി പിഴവുകളുള്ള ഉള്ളടക്കം ഞാൻ ചേർത്തതിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ അവലംബമില്ലാത്തവ ഉണ്ടെങ്കിൽ, താങ്കൾക്ക് നീക്കം ചെയ്യാവുന്നതാണ്. SD ഫലകം നീക്കം ചെയ്യപ്പെടും എന്നതുകൂടി ശ്രദ്ധിക്കുക.
അഡ്മിൻ എന്ന നിലയിൽ എനിക്കുമാത്രമായി തീരുമാനമെടുക്കാവുന്ന പ്രശ്നമല്ല മുന്നിലുള്ളത്. മറ്റ് ഉപയോക്താക്കളുടെ കൂടി അഭിപ്രായമറിഞ്ഞശേഷം മാത്രമേ ലേഖനം നിലനിർത്തണോ അതല്ലെങ്കിൽ മായ്ക്കണോ എന്ന നിഗമനത്തിൽ എത്താൻ ഒരു കാര്യനിർവ്വാഹകന് സാധിക്കൂ. അതിന് വേണ്ടി, മായ്ക്കൽ പുനഃപരിശോധനയ്ക്ക് വേണ്ടി ഇവിടെ,ഏറ്റവും മുകളിയായി താങ്കളുടെ അഭിപ്രായം ചേർക്കൂ.
വളരെ വിശദമായിത്തന്നെ ഇന്നലെ മറുപടി നൽകിയിട്ടുണ്ട്. ഇനിയും ഇത്തരം ചർച്ചചെയ്ത് സമയം കളയേണ്ട എന്നതിനാൽ, അവസാനിപ്പിക്കുന്നു. നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉
ലേഖനം ശേഷിച്ചിട്ടുണ്ടോ എന്നറിയാൻ കയറി നോക്കിയപ്പോളാണിത്രയും ദീർഘമായ ചർച്ച കണ്ടത്! എല്ലാമൊന്നും വായിച്ചു നോക്കാൻ നിന്നില്ല; എങ്കിലും ഓടിച്ചൊന്നു നോക്കി. വിക്കിയുമായി ബന്ധമില്ലാത്ത ശ്രീ കാരൂർ സോമൻ വരെ വിക്കി പേജും സവാദവും കണ്ടു; മെയിൽ ഐഡി കൊടുത്ത് രജിസ്റ്റർ ചെയ്ത വിക്കിക്കാരനായ നിരക്ഷരൻ മാത്രം ഇതൊന്നും കണ്ടില്ലെന്ന കാര്യം അതിശയിപ്പിച്ചു. അദ്ദേഹം തമാശയ്ക്ക് ആരോപിച്ചതല്ല എന്നു തെളിയിക്കാനുള്ള മെറ്റീരിയൽസ് ഇവിടെ പ്രസൻ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ വെറുമൊരു ആരോപണം മാത്രമിതെന്ന മാറ്റി നിർത്തൽ ഒഴിവാക്കാമായിരുന്നു.
കാരൂർ സോമനെ ആർക്കും അറിയില്ലല്ലോ, അയാൾ ആരാണ്, എന്താണ് എന്നു നമ്മൾ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം. അപ്പോൾ അതുവഴിയുള്ള കാര്യങ്ങൾ എഴുതി വെയ്ക്കുക എന്നതിനപ്പുറം ചെറുതേ സുഖിപ്പിക്കാനോ കുറ്റപ്പെടുത്താനോ പോകേണ്ടതില്ല. മതിയായ തെളിവുകൾ നിരത്തി നമുക്കവ നിർത്തണം. നിരക്ഷരൻ വിക്കിയിൽ ഉണ്ടാവുമ്പോൾ, കയ്യിലുള്ള തെളിവുകൾ ഇവിടെ കാണിക്കുന്നതിൽ തെറ്റില്ലല്ലോ. കേവലമൊരു ഡാറ്റ പ്രസൻ്റേഷൻ എന്ന നിലയിൽ പേജ് ഡിലീറ്റ് ചെയ്യേണ്ടതില്ല. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- അതേ... ശരിയാണ് രാജേഷ്,
നിരക്ഷരൻ ആരോപിച്ചതിനു മാത്രമേ നമുക്ക് വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നുള്ള തെളിവുകൾ ലഭിച്ചിട്ടുള്ളൂ. പുള്ളിക്കാരൻ നിയമനടപടി സ്വീകരിക്കും എന്ന മട്ടിലുള്ളതാണ് അതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളിലും ഉള്ളത്. നിയമനടപടി തുടരുന്നുണ്ട് എന്നതിന് ആകെ ഒരു തെളിവേ നമ്മുടെ മുന്നിലുള്ളൂ. അത്, നിരക്ഷരന്റെ സ്വന്തം ബ്ലോഗ് ആണ്. നിരക്ഷരൻ ഈ പ്രശ്നത്തിലെ വാദിയും ആണ്. പിന്നെ, രണ്ട് യൂട്യൂബ് ലിങ്കുകളും! അതിൽ, ഒരു ലിങ്ക് രണ്ട് വട്ടം ആ ഭാഗത്ത് സൈറ്റേഷൻ ചെയ്തിരിക്കുന്നു. ചെയ്തത് ഒരു അഡ്മിൻ ആണ് എന്നതിനാൽ മാത്രം നമുക്ക് അദ്ദേഹം ചെയ്തത് ശരിയാണ് എന്ന് പറയുവാൻ കഴിയുമോ? നാളെ ഇതിനേക്കാൾ അതീവ ഗുരുതരമായ തെളിവുകൾക്കായി ഇമ്മാതിരി ബ്ലോഗ്/ യൂട്യൂബ് എവിഡൻസുകൾ സ്വീകരിക്കാം എന്ന നില വന്നാൽ...
എത്രയോ വർഷങ്ങളായി രാജേഷിനെപോലെയുള്ള അനവധി സന്നദ്ധ പ്രവർത്തകർ കെട്ടി പടുത്തതാണ് ഇവിടത്തെ മലയാളത്തിലേയും ലോകമാകമാനവും വേരോടി കിടക്കുന്ന ഈ പ്രസ്ഥാനം. അതിന്റെ യശസ് കളങ്കപ്പെടുത്തുവാൻ നമ്മൾ കാരണമാകേണ്ടതുണ്ടോ? പ്രത്യേകിച്ച്, രാജേഷ് പറഞ്ഞതുപോലെ, ഒർജിനലോ ഫെയ്ക്കോ ആകട്ടെ... ഒരാൾ ഒരു കാര്യം വന്നു പറയുമ്പോൾ അതിലെ പ്രശ്നങ്ങൾ... താളപ്പിഴകൾ ഒക്കെ നമ്മൾ മനസിലാക്കണ്ടേ.... ഒരു കംപ്ലയ്ന്റ് ഉണ്ടാക്കാൻ സ്വയം ഇടവരുത്തിയിട്ട് അത് പരിഹരിക്കാൻ ഓടുന്നതിലും നല്ലതല്ലേ ഉണ്ടാക്കിയ കംപ്ലയിന്റ് സ്വയം പരിഹരിക്കുന്നത്.
ഞാനിപ്പോൾ അതിനാണ് ശ്രമിക്കുന്നത് രാജേഷേ... അല്ലാതെ, ഈ പേജ് നില നിന്നാലും എനിക്ക് കാലണക്ക് പ്രയോജനം ഇല്ല... കളഞ്ഞാലും ഇല്ല. നിലനിർത്തുവാണെങ്കിൽ, ഞാൻ സൃഷ്ടിച്ച ഒരു ലേഖനം ആയതുകൊണ്ട് എനിക്ക് ഇതിലൊരു ബാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു കംപ്ലയിന്റ് ഉയർന്ന സാഹചര്യത്തിൽ. അതുകൊണ്ടുംകൂടിയാണ്, ഈ ലേഖനം, സമാന പേജുകളിലെ മാനദണ്ഡം അനുസരിച്ചും വിശ്വനീയമായ ഉറവിടങ്ങളിലൂടെയും നിലനിർത്താൻ ആഗ്രഹിക്കുന്നത്. നന്ദി രാജേഷ്...കൈതപ്പൂമണം (സംവാദം) 09:12, 9 ഡിസംബർ 2024 (UTC)
വിജയൻ രാജപുരം അറിയാൻ
വിജയൻ രാജപുരം, മുഖവുരയായി ഒരു കാര്യം പറയട്ടെ... ഈ പേജിന്റെ ഡിലേഷൻ ചർച്ച മുതൽ കഴിഞ്ഞ സംവാദങ്ങളിലായി ഞാൻ താങ്കളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്, ഒരു വ്യക്തി/ വിഷയം എന്നത് ഒരുപക്ഷെ, വ്യക്തിപരമായി നമ്മൾക്ക് ഒട്ടും അംഗീകരിക്കുവാൻ കഴിയാത്തതോ വ്യക്തിപരമായി നമ്മൾക്ക് ഒട്ടും ഇഷ്ടമില്ലാത്തതോ വെറുക്കപ്പെടുന്നതോ ആണെങ്കിൽപോലും ആ വ്യക്തിക്ക്/ ആ വിഷയത്തിന് വിക്കിയിൽ ഒരു താള് ഉണ്ട് അഥവാ സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ അതിനെ നിഷ്പക്ഷമായി സമീപിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് അങ്ങനെ കഴിയുന്നില്ല എന്നു വേണം ഇപ്പോൾ താങ്കൾ ഈ പേജിൽ നടത്തിയ തിരുത്തലുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ, മുൻപ് ഇതിൽ താങ്കൾ ചെയ്തവയൊന്നും സദുദ്ദേശപരമമോ അറിയാതെയോ സംഭവിച്ചതല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ പേജിലെ താങ്കളുടെ മുൻകമന്റിൽ താങ്കൾ തന്നെ സൂചിപ്പിച്ചതു പ്രകാരം, വ്യക്തിപരമായി താങ്കൾക്ക് ഈ 'പാവം മാഷെ' എന്ന ഈ പ്രയോഗം ശരിയായിരിക്കാം. പക്ഷെ, നല്ലൊരു വിക്കിപീഡിയൻ എന്ന നിലയിലും ഒരു അഡ്മിൻ എന്ന നിലയിലും അങ്ങനെ കരുതുവാൻ എനിക്കിപ്പോൾ ബുദ്ധിമുട്ടുണ്ട് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.
ഇനി, ഇന്നലെ ഞാൻ വരുത്തിയ മാറ്റങ്ങളെ കുറിച്ച്:
1) ഈ പേജിൽ താങ്കൾ മുൻപ് വരുത്തിയ തിരുത്തലുകളിൽ, ആമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ഇന്നലെ ഞാൻ നീക്കം ചെയ്തത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് ഒരു വ്യക്തിയുടെ പേജിന്റെ ആമുഖത്തിൽ ആ ആമുഖത്തിന്റെ ഉള്ളടക്കത്തിലെ സ്ഥിരീകരിക്കപ്പെടാത്ത ഒരു വിഷയത്തിന്റെ/ ആരോപണത്തിന്റെ ഹിന്റ് ചേർക്കേണ്ട ആവശ്യമോ ബാധ്യതയോ ഒരു എഡിറ്റർ എന്ന നിലയിൽ എനിക്കോ ഇവിടത്തെ മറ്റു എഡിറ്റേർഴ്സിനോ ഇല്ല എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഈ വിശ്വാസത്തിനു ഉപോൽബലമായി താങ്കളുടെ മുൻകമന്റിൽ താങ്കൾ തന്നെ ഇട്ട വ്യക്തികളുടെ താളുകളിലെ ഇന്ഫോകൾ ശ്രദ്ധിക്കുവാൻ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നതാണ്. ഈ വിഷയം ഈ പേജിന്റെ ഉപഭാഗമായി മതിയായ തെളിവുകളോടെ സവിസ്തരം കൊടുത്തിരിക്കുന്നു എന്നുള്ളതുകൊണ്ടും കൂടിയാണ് അത് ഒഴിവാക്കിയത്. ഇക്കാര്യം ഞാൻ ഈ സംവാദം പേജിൽ താങ്കൾ ആഡ് ചെയ്ത 'ചർച്ചയ്ക്കുശേഷം നിലനിർത്തിയ താൾ വീണ്ടും മായ്ക്കുന്നത് സംബന്ധിച്ച്' എന്ന ശീർഷകത്തിൽ വ്യക്തമായി പറഞ്ഞിരുന്നതും ആണ്. മുൻപ് താങ്കൾ വരുത്തിയ മാറ്റങ്ങളിലെ ഒരു പ്രശ്നമായിരുന്നു ഇത്.
2) ഇന്നലെത്തെ എന്റെ തിരുത്തലിൽ, 'സാഹിത്യചോരണ വിവാദം' എന്ന തലക്കെട്ടിലെ വിവരങ്ങളിൽ നിന്നും,
"മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ചന്ദ്രയാൻ പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ മംഗൾയാൻ എന്നിവ വിക്കിപ്പീഡിയ അതേപടി പകർത്തിയെഴുതിയതാണെന്ന് ആരോപണമുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്രാൻസ് – കാൽപ്പനികതയുടെ കവാടം’ എന്ന പുസ്തകത്തിലും തന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് ചേർത്തിട്ടുണ്ട് എന്നും സുരേഷ് നെല്ലിക്കോട്, സിജോ ജോർജ്ജ് എന്നിവരുടെ ലേഖനങ്ങളും ഇതിൽ കോപ്പിയടിച്ചിട്ടുണ്ട് എന്നും നിരക്ഷരൻ അവകാശപ്പെടുന്നു."
എന്ന് താങ്കൾ എഴുതിച്ചേർത്ത ഈ വാക്യങ്ങൾക്ക് താങ്കൾ നല്കിയിരിക്കുന്ന ലിങ്കുകൾ ഈ ആരോപണം ഉന്നയിച്ചിരിക്കുന്ന വ്യക്തിയുടെ സ്വന്തം യൂടുബ് ചാനലിന്റെ ലിങ്കുകൾ ആണ്. യൂടുബ് ലിങ്കുകൾ ഒരു പ്രധാന എവിഡൻസ് ആയി സ്വീകരിക്കുന്ന നയം ഏത് ഭാഷയിലെ വിക്കിയിലാണെങ്കിലും ഇതുവരെ നിലവിൽ വന്നതായി എന്റെ അറിവിൽ ഇല്ല. ചിലയിടങ്ങളിൽ 'പുറംകണ്ണികൾ' എന്നിടത്ത് കൊണ്ടുവന്നിടുന്നത് കണ്ടിട്ടുണ്ടെങ്കിലും അതുപോലും നീക്കം ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവ നീക്കം ചെയ്തത്. പിന്നെ, ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ നോട്ടബിറ്റിക്കു പുറത്തുള്ള കാര്യങ്ങളെ ആശ്രയിക്കുവാൻ, മറ്റു വിശ്വനീയ സ്ത്രോതസുകളിൽ നിന്നും ഉള്ള രേഖകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ആ വ്യക്തിയുടെ മാതാപിതാക്കളുടെ പേര്, ജനന സ്ഥലം, തിയ്യതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളെ ആശ്രയിക്കുവാൻ ചിലപ്പോഴ��ങ്കിലും ബ്ലോഗുകളെ ആശ്രയിക്കാറുണ്ടെന്നല്ലാതെ ഒരു വ്യക്തിയുടെ സ്വകാര്യ ബ്ലോഗ് എങ്ങനെ ഒരു ആരോപണ വിഷയത്തിന് തെളിവായി സ്വീകാരിക്കാൻ കഴിയും? അതുകൊണ്ടാണ്, മുൻപ് ഞാൻ തന്നെ ആഡ് ചെയ്ത പുറംകണ്ണികളിലെ ബ്ലോഗ് ലിങ്കും ഒഴിവാക്കിയത്. അത് താങ്കൾ വീണ്ടും ആഡ് ചെയ്തിരിക്കുന്നു.
2) താങ്കളുടെ മുൻ തിരുത്തലിൽ ഈ പേജിൽ നിന്നും താങ്കൾ ഒഴിവാക്കിയതോ യാദൃശ്ചികമായി നഷ്ടമായതോ ആയ മറ്റൊരു കാര്യം ഇന്നലെ ഞാൻ ആഡ് ചെയ്തിട്ടുള്ളത്, 'കാണപ്പുറങ്ങൾ' എന്ന അദ്ദേഹത്തിൻറെ മലയാളം പുസ്തകത്തിന്റെ പുസ്തകത്തിന്റെ 'Malabar Aflame' എന്ന ഇംഗ്ലീഷ് പരിഭാഷയാണ്. അതും താങ്കൾ നീക്കം ചെയ്തിരിക്കുന്നു.
ഒരു അഡ്മിൻ കൂടിയായ താങ്കൾക്ക് ഞാൻ പറഞ്ഞു തരാതെതന്നെ മനസിലാക്കേണ്ട കാര്യങ്ങൾ നല്ലൊരു വിക്കി പേജിനു വേണ്ടി ഞാൻ കണ്ടറിഞ്ഞു ചെയ്തതാണോ ഇപ്പോൾ താങ്കൾ എന്നിൽ ആരോപിച്ചിരിക്കുന്ന 'നശീകരണപ്രവർത്തനങ്ങൾ' എന്ന കുറ്റം?
എങ്കിൽ ഇക്കാര്യങ്ങൾ നിയമപരമായി പരിശോധിക്കുവാൻ താങ്കൾക്ക് എവിടെ വേണമെങ്കിലും സജസ്റ്റ് ചെയ്യാവുന്നതാണ്. ഞാൻ എത്തിക്കൊള്ളാം. ഈ വിക്കിയിൽ എന്നല്ല, ആഗോള തലത്തിൽതന്നെ വിക്കിയ്ക്ക് ദോഷം ഉണ്ടാക്കുന്ന, താങ്കളീ പറഞ്ഞ 'നശീകരണപ്രവർത്തനങ്ങൾ', 'തിരുത്തൽ യുദ്ധങ്ങൾ' ഉൾപ്പടെയുള്ള ഏതെങ്കിലും വിധ്വംസകപ്രവർത്തനങ്ങൾ നടത്തി എന്ന് തെളിയിക്കപ്പെടുന്ന പക്ഷം അന്ന് ഞാൻ ഈ വിക്കി എഴുത്ത് നിർത്തിക്കൊള്ളാം സുഹൃത്തേ...
ഇക്കാര്യങ്ങൾ താങ്കൾക്കു മനസിലായി എന്നാണെങ്കിൽ, ദയവു ചെയ്ത് ഇന്നലെ ചെയ്ത താങ്കളുടെ തിരുത്തലുകൾ പിൻവലിക്കുക. 'സാഹിത്യചോരണ വിവാദം' ഭാഗത്ത് താങ്കൾ കൂട്ടിച്ചേർത്ത കാര്യങ്ങൾക്ക് യൂട്യൂബ്/ ബ്ലോഗ് എന്നീ ലിങ്കുകൾ അല്ലാതെ വിശ്വനീയമായ ഉറവിടങ്ങൾ കണ്ടെത്തി അവയെ വിക്കി നയപ്രകാരം സാധൂകരിക്കുക.
ദയവ് ചെയ്ത് താങ്കളുടെ നടപടികൾ 'അഡ്മിൻ ദുരുപയോഗം' എന്ന പ്രക്രിയയിലേക്ക് കടന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. എന്നെ സ്വസ്ഥമായി വിക്കിയിൽ എഴുതുവാനും അനുവദിക്കുക. നന്ദി... നന്മകൾ നേർന്നു കൊണ്ട്....കൈതപ്പൂമണം (സംവാദം) 08:45, 9 ഡിസംബർ 2024 (UTC)
- നമ്മളിവിടെ നിരക്ഷരനെ പലവട്ടം ടാഗ് ചെയ്തിട്ടും മൂപ്പർ സംവാദം പേജിൽ നടക്കുന്ന സംഗതികൾ കണ്ടതുപോലും ഇല്ലന്നല്ലേ മനസ്സിലാക്കേണ്ടത്? കാരണം, പുള്ളിയുടെ കൈയ്യിൽ സോളിഡായ എവിഡൻസ് നിരവധി കാണുമല്ലോ, ഇവിടെ ഇട്ടിരുന്നെങ്കിൽ ചർച്ചകൾ ഇത്രമാത്രം ദീർഘിക്കില്ലായിരുന്നു. വെറുമൊരു നിരക്ഷരനെ മാത്രമല്ല കാരൂർ സോമൻ കോപ്പിയടിച്ചത്, പേരൊന്നും ഞാൻ ഓർക്കുന്നില്ല, ആൾക്കാർ പലതുണ്ടെന്നു വായിച്ചിരുന്നു, ഏതോ വിക്കിപേജും കോപ്പിയെടുത്തത്രേ!. നിരക്ഷരൻ്റെ കയ്യിലുള്ള തെളിവൊക്കെ നിരത്തിയാൽ ശ്രീ കാരൂർ കോപ്പിയടിച്ചതു തന്നെയെന്ന് സംശയമില്ലാതെ തെളിയുമായിരുന്നൂ, കണ്ട ബ്ലോഗുകളുടെ അവലംബം വെച്ച് ഇങ്ങനെ സമർത്ഥിക്കേണ്ടിയിരുന്നില്ല.
- ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇത്രയൊക്കെ ടാഗിയിട്ടും നിരക്ഷരനത് കാണാതെ പോയി, എന്നിട്ടും വിക്കി എഡിറ്റർ പോലും അല്ലാത്ത കാരൂർ സോമൻ, ഡിസംബർ 4 ആം തീയതി യൂസർ അകൗണ്ട് ഉണ്ടാക്കുകയും, സംവാദത്തിൽ കമൻ്റിടുകയും ചെയ്തിരിക്കുന്നു! ഇത്രമാത്രം ശ്രദ്ധയോടെ അദ്ദേഹം പേജു നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്നുവേണം അപ്പോൾ കരുതാൻ! ഇതിലൊക്കെ ഒരു കള്ളലക്ഷണം ആർക്കായാലും ഫീൽ ചെയ്യില്ലേ? സാധാരണ ലോജിക്കിനു നിരക്കാത്ത എന്തോ ഒന്നു പുറകിലുണ്ടെന്നു ഞാൻ കരുതുന്നുണ്ട്. മുല്ലപ്പൂമണം സത്യസന്ധമായാണിത്രയും പറഞ്ഞതെങ്കിൽ, അഡ്മിൻസിൻ്റെ തീരുമാനം അറിയും വരെ കാത്തിരിക്കൂ. വിജയന്മാഷ് മാത്രമല്ലല്ലോ അഡ്മിൻ. മറ്റ് അഡ്മിൻസ് കാണാനൊക്കെ സമയമെടുക്കും, എല്ലാവർക്കും വിക്കിയിൽ അല്ലല്ലോ പണി. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- വ്യക്തിപരമായി നിരക്ഷരനും കാരൂർ സോമനും എനിക്ക് തുല്യമാണ്. രണ്ടുപേരേയും നേരിട്ടറിയില്ല, എന്നാൽ ഓൺലൈനിൽ അറിയാം. അത്തരം അറിവ് വെച്ചാണ് നാം മറ്റുള്ളവരുടെ ശ്രദ്ധേയത കണക്കാക്കുന്നത്. എന്തുകൊണ്ട് ശ്രദ്ധേയത ഉണ്ട് എന്ന് അവകാശപ്പെട്ടുവോ അതെല്ലാം റദ്ദാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ ഓൺലൈനിൽത്തന്നെയുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് ഞാൻ മായ്ക്കൽ നിർദ്ദേശിച്ചത്. എന്നാൽ കൈതപ്പൂമണം അത് ചോദ്യം ചെയ്യുകയും അത്യാവശ്യം ലേഖനം നിഷ്പക്ഷമാക്കുകയും ചെയ്തു എന്നു സംവാദത്തിൽ ചേർക്കുകയും ചെയ്തതിനാലാണ് മായ്ക്കൽ നിർദ്ദേശം പിൻവലിച്ചത്. അപ്പോൾ, മായ്ക്കണമെന്ന നിർദ്ദേശവുമായി കൈതപ്പൂമണം വീണ്ടും വന്നു. നേരിട്ട് മായ്ക്കാനാവില്ല, പുനഃപരിശോധനയ്ക്ക് നിർദ്ദേശിക്കണം എന്ന് പരിഹാരം നിർദ്ദേശിച്ചുവെങ്കിലും അതംഗീകരിക്കാതെ ലേഖനത്തിലെ അവലംബങ്ങൾ ഉൾപ്പെടെയുള്ള വലിയൊരു ഭാഗം നീക്ക്ം ചെയ്യാനാണ് ശ്രമം നടന്നത്. ഈ നശീകരണത്തിനിടയിൽ ചില കൂട്ടിച്ചേർക്കലുകളും ഉണ്ടായിരുന്നിരിക്കാം. നശീകരണം നടക്കുമ്പോൾ അത് തിരസ്ക്കരിക്കുകയാണ് സാധാരണ ചെയ്യാനാവുക. അതിനിടയിൽ നിർമ്മാണാത്മകമായ വസ്തുതകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി പുനഃസ്ഥാപിക്കൽ സാവധാനത്തിലേ സാധിക്കൂ. കൈതപ്പൂമണത്തിന് ഈയൊരു ലേഖനം മാത്രമേ നോക്കോണ്ടതുള്ളൂ എന്നാവാം, എന്നാൽ കാര്യനിർവ്വാഹകർക്ക് വേറേയും ഉത്തരവാദിത്വമുണ്ട്. അതിന് സമയമെടുക്കും. സംവാദം താളിലെഴുത്തുപോലും, ഇക്കാരണത്താൽ അത്ര എളുപ്പമല്ല.
ഇനി, അവലംബങ്ങളായിച്ചേർത്ത കണ്ണികളെക്കുറിച്ചാണെങ്കിൽ, ചിലത് പ്രൈമറി ആയിരിക്കാം, മറ്റു ചിലവ സെക്കണ്ടറി ആവും. കൈതപ്പൂമണം ചേർത്ത പത്തിലഘധികം കണ്ണികൾ keralabookstore.com പോലുള്ള പുസ്തകക്കച്ചവടക്കാരുടെ പേജിലെ പരസ്യത്തിന്റെയാണ് എന്നത് പ്രശ്നമല്ലേ? പൊതുസമ്മിതിയുള്ള പ്രസിദ്ധീകരണശാലകൾ പ്രസിദ്ധീകരിച്ചുവെന്ന് അവകാശപ്പെടുന്ന കൃതികൾ ഉൾപ്പെടെ സംശയനിഴലിലാവുമ്പോൾ അത് ചോദ്യം ചെയ്യപ്പെടും എന്നതും സ്വാഭാവികമല്ലേ?
നിരക്ഷരനോ കാരൂൾ സോമനോ ഇവിടെ എന്തു പറയുന്നു എന്നതല്ല, ഓൺലൈനിൽ പരിശോധനായോഗ്യമായി എന്തുണ്ട് എന്നതാണ് പരിശോധിക്കുന്നത്. സോമന്റെ നിഷേധക്കുറിപ്പ് ലേഖനത്തിൽ സൂചിപ്പിച്ചിട്ടുമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അറിവുണ്ടെങ്കിൽ അതും അവലംബം സഹിതം ചേർക്കൂ, നിഷ്പക്ഷമായി. ഇവിടെയാരേയും മഹത്വവൽക്കരിക്കാനോ മോശക്കാരനാക്കാനോ താൽപര്യമില്ല. പേജ് ഉണ്ടെങ്കിൽ എല്ലാം വേണം, വേണ്ടെങ്കിൽ ഒന്നും വേണ്ടതില്ല. വേണ്ടെന്നു തീരുമാനിക്കണമെങ്കിലും നയപരമായ ഇടത്ത് ചർച്ച ചെയ്യണം എന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇനി, //താങ്കളുടെ നടപടികൾ 'അഡ്മിൻ ദുരുപയോഗം' എന്ന പ്രക്രിയയിലേക്ക് കടന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. എന്നെ സ്വസ്ഥമായി വിക്കിയിൽ എഴുതുവാനും // എന്നതിനേക്കുറിച്ച്, താങ്കളുൾപ്പെടെയുള്ള എല്ലാവരം എഴുതിക്കൊണ്ടേയിരിക്കണം എന്നുതന്നെയാണ് എന്റേയും ആഗ്രഹം. അതിനുവേണ്ടി ദിവസത്തിൽ ശരാശരി ഒരു മൂന്നുമണിക്കൂറെങ്കിലും ഇവിടെയുണ്ട്. എല്ലാവരോടും സൗഹൃദത്തോടെ ഇടപെടാനും ശ്രമിക്കാറുണ്ട്. എന്നാൽ, നശീകരണം തടയാൻ ചിലപ്പോൾ കർശന നിലപാടെടുക്കേണ്ടിവരം. അതിനിയും തുടരും, ഇവിടെ കാര്യനിർവ്വാഹകനായിരിക്കുന്ന കാലത്തോളം. അതിന് സാധിക്കാത്ത അവസ്ഥ വന്നാൽ അന്ന് സലാം പറയും. അപ്പോഴും വിക്കിപീഡിയ നിഷ്പക്ഷമായിത്തന്ന നിലനിൽക്കും, നിലനിൽക്കണം. അതിന് പുതിയൊരു തലമുറ കടന്നുവരും. 'എനിക്കുശേഷം പ്രളയം' എന്ന കാഴ്ചപ്പാടൊന്നും ഇല്ല സുഹൃത്തേ. സൗഹൃദപരമായ, നിഷ്പക്ഷമായ തിരുത്തുകൾക്ക് താങ്കളും കൂടെയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:38, 9 ഡിസംബർ 2024 (UTC)
രാജേഷ് ഒടയഞ്ചാലിനോട്
രാജേഷ് ഒടയഞ്ചാൽ, "ഇതിലൊക്കെ ഒരു കള്ളലക്ഷണം ആർക്കായാലും ഫീൽ ചെയ്യില്ലേ? സാധാരണ ലോജിക്കിനു നിരക്കാത്ത എന്തോ ഒന്നു പുറകിലുണ്ടെന്നു ഞാൻ കരുതുന്നുണ്ട്."
ഉണ്ട് എന്ന് തന്നെ ഞാനും കരുതുന്നു രാജേഷ്. അല്ലെങ്കിൽ ഇതിലെന്താണ് ഇത്ര പ്രശ്നം ഉള്ളതെന്ന് ഞാൻ എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ഇവിടെ മനസിലാക്കാൻ എന്താണ് ഇത്ര പ്രയാസമുള്ള വിഷയം ഉള്ളത്?
ഞാൻ ഒരു ലേഖനം ചെയ്തു. അതിൽ ഒരു ഡിലേഷൻ ഫലകം വന്നു. അങ്ങനെ ഫലകം വന്നാൽ ആ ലേഖനം ചെയ്ത വ്യക്തി, ഡിലേഷൻ സജക്ഷനു കാരണമായി പറഞ്ഞിരിക്കുന്ന കാരണത്തെ പ്രതിരോധിക്കാൻ പോകരുത് എന്നാണോ രാജേഷ് പറയുന്നത്?
ആ ഡിലേഷൻ ചർച്ചയിൽ ഒരാളുടെ മൊറാലിറ്റി നോക്കിയല്ല ഒരു ലേഖനം നിലനിർത്തേണ്ടത്, അത് വിക്കി നയവുമല്ല എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഞാനാണോ? DasKerala ആണ് അക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം പറഞ്ഞകാര്യങ്ങൾ രാജേഷിന്റെ ശ്രദ്ധയിലേക്ക് ഒന്നും കൂടി ക്വാട്ട് ചെയ്യുന്നു.
"പുസ്തകങ്ങൾ കോപ്പി അടിച്ചതാണോ എന്നയോ എന്നുള്ള കാര്യങ്ങളൊക്കെ വിക്കിപീഡിയക്ക് പുറത്തു നിശ്ചയിക്കേണ്ട കാര്യങ്ങളാണ്. അക്കാര്യം ലേഖനത്തിൽ പരാമർശിച്ചിട്ടുമുണ്ട്. എഴുതുന്ന കണ്ടന്റിന്റെ മെറിറ്റ് നോക്കിയല്ല എഴുത്തുകാരന്റെ ശ്രദ്ധേയത വിക്കിപീഡിയയിൽ നിശ്ചയിക്കേണ്ടത്."
'നഞ്ചെന്തിനാ നാനാഴി' എന്ന ചൊല്ല് പോലെ, അദ്ദേഹം പറഞ്ഞത് 100 ശതമാനവും വിക്കിയുടെ പരമോന്നത നയത്തിൽ നിന്നുകൊണ്ടാണ്. അതിനിയും നിങ്ങൾക്ക് മനസിലായിട്ടില്ല. ഞാനിടെ ഇത്രമാത്രം പറഞ്ഞിട്ടും നിങ്ങൾക്ക് മനസിലാകാതെ പോകുന്നതും അതാണ്, വിക്കിയുടെ ആ മഹത്തായ നയം.
നിങ്ങൾ തുടക്കം മുതൽ ഇപ്പോഴും തുടർന്നു വരുന്നത് ആ ഒരു വിഷയത്തെ/ മൊറാലിറ്റിയെ ആസ്പദമാക്കിയ സംവാദമാണ്. എന്നാൽ, നിങ്ങൾ രണ്ടുപേരും ഈ നേരം വരെയും അങ്ങനെ ഒരു മൊറാലിറ്റി നയം വിക്കിക്ക് ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇനി അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ആരൊക്കെ എങ്ങനെ വാദിച്ചാലും ആ നയം വ്യക്തമാക്കി ലേഖനം മായ്ക്കാമായിരുന്നില്ലേ? അതും ചെയ്തില്ല.
പോരാത്തതിന്, നിലനിർത്തിയ ലേഖനത്തിൽ ബ്ലോഗ്, യൂട്യൂബ് ലിങ്കുകളെ ഉൾപ്പെടുത്തി ലേഖനത്തിലെ പ്രതിപാദ്യ വ്യക്തിയെ ഇവിടെയും വ്യക്തിഹത്യ ചെയ്യുന്നു. അതും നാളിതുവരെ ഒരു കോടതിയും അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ. നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഈ ആരോപണം തന്നെ ഏഴ് വർഷം മുൻപുള്ളതാണ്. ആരോപണം ഉന്നയിച്ചു എന്നുള്ളതിനും അത് ഉന്നയിച്ച ആൾ നിയമ നടപടി സ്വീകരിക്കും എന്ന് പറഞ്ഞതിനും മാത്രമാണ് വിശ്വനീയമായ ഉറവിടങ്ങളിൽ തെളിവുള്ളു. അതുകൊണ്ട്, അതുവരെ മാത്രമേ നമ്മൾ എഴുതേണ്ടൂ എന്ന് ഞാൻ പറയുന്നതാണോ രാജേഷേ ഇതിലെ കള്ളലക്ഷണം? അതോ, അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങളിലേക്ക് ഈ വിഷയത്തെ ബ്ലോഗ്, യൂട്യൂബ് ലിങ്കുകളെ വിശ്വനീയ തെളിവുകളാക്കി നിങ്ങൾ കടന്നു പോകുന്നതോ? അതിനെ ഞാൻ എതിർക്കുന്നതോ തെറ്റ്? അതാണോ രാജേഷ് കണ്ടുപിടിച്ച ആ കള്ളലക്ഷണം? അങ്ങനെയെങ്കിൽ, ഈ വാദിയുടെ തന്നെ യൂട്യൂബ് ലിങ്കിൽ ഒരു കോടി ആവശ്യപ്പെട്ട് പ്രതിയെന്ന് ആരോപിക്കുന��ന ആളെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം നടത്തിയതായി മറിച്ചും ഒരു ആരോപണമുണ്ടല്ലോ? അതും കൂടി ചേർക്കാമോ ഇതിൽ? വിക്കിപീഡിയ എന്താ നാട്ടിലുള്ള സകലമാന ആരോപണ- പ്രത്യാരോപങ്ങളെ എല്ലാം സൂക്ഷിച്ചു വെയ്ക്കാനുള്ള ഇടമാണോ? ഇനി അങ്ങനെ വേണം എന്നാണെങ്കിൽ അതിന് ബ്ലോഗ്, യൂട്യൂബ് ലിങ്കുകൾ പറ്റില്ലെന്നും വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നും ഉള്ളവ തന്നെ വേണം എന്നല്ലേ ഞാൻ പറയുന്നത്? അത് നിങ്ങൾ വാദിയിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്നാലും പ്രതിയിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്നാലും സ്വകാര്യമായി സ്വീകരിച്ചാലും പരസ്യമായി സ്വീകരിച്ചാലും വാദിയോ പ്രതിയോ നേരിട്ട് ലേഖനങ്ങളിൽ ചേർത്താലും അതെല്ലാം വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നും ഉള്ളവ തന്നെ വേണം എന്നല്ലേ ഞാൻ പറയുന്നത്? അല്ലാതെ മറ്റെന്താണ് ഞാൻ പറയുന്നത്? എനിക്ക് മനസിലാകുന്നില്ല, നിങ്ങൾ രണ്ടുപേരും എന്താണ് ഉദ്ദേശിക്കുന്നതെന്ന്? എന്നെക്കാളും ഇവിടെ ഒരുപാട് പ്രാക്ടീസ് ഉള്ള ആളല്ലേ രാജേഷ്. ഒന്ന് വ്യക്തമായി പറയൂ. നിങ്ങൾ ദുരീകരിക്കാത്ത എന്റെ സംശയങ്ങൾ താഴെ കൊടുക്കുന്നു.
1. ഒരു വ്യക്തിയുടെ ലേഖനത്തിന് നിലവിലെ നയമനുസരിച്ചുള്ള മെറിറ്റ് ഉണ്ട് എന്നാണെങ്കിൽപോലും മൊറാലിറ്റി നഷ്ടമായ വ്യക്തിത്വം എന്നാണെങ്കിൽ ആ ആളെ കുറിച്ച് വിക്കിയിൽ ലേഖനം അനുവദനീയമല്ല എന്നുണ്ടോ? ഉണ്ട് എന്നാണെങ്കിൽ ആ നയം ചൂണ്ടിക്കാട്ടി പറയുക. അങ്ങനെ ഉണ്ടെങ്കിൽ ഈ ലേഖനവും മായ്ക്കുക. അങ്ങനെ ഒന്നില്ലെങ്കിൽ, അത്തരം സംവാദങ്ങൾ ഒഴിവാക്കുക.
2. ബ്ലോഗ്, യൂട്യൂബ് ലിങ്കുകൾ ഒരു ലേഖനത്തിൽ ഉപയോഗിക്കാമോ? എങ്കിൽ ഏതെല്ലാം വിധത്തിൽ/ ആവശ്യങ്ങളിൽ?
3. ഒരു ആരോപണം, നിയമംമൂലം സ്ഥിരീകരിച്ചതാണെങ്കിലും അല്ലെങ്കിലും ഒരു വ്യക്തിയുടെ ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ ആവക കാര്യങ്ങൾ കൂടി കൊടുക്കേണ്ടത് അനിവാര്യതയാണോ? ആണെങ്കിൽ, അത് സമാനമായ മറ്റെല്ലാ ലേഖനങ്ങൾക്കും ബാധകമാക്കാമോ?
ഇത്രയും കാര്യത്തിലെങ്കിലും രാജേഷ് ഒന്ന് വ്യക്തത വരുത്താമോ? ഭാവിയിൽ റഫർ ചെയ്യാനെങ്കിലും ഉപകരിക്കപ്പെടട്ടെ.
പിന്നെ, "വിക്കി എഡിറ്റർ പോലും അല്ലാത്ത കാരൂർ സോമൻ, ഡിസംബർ 4 ആം തീയതി യൂസർ അകൗണ്ട് ഉണ്ടാക്കുകയും, സംവാദത്തിൽ കമൻ്റിടുകയും ചെയ്തിരിക്കുന്നു! ഇത്രമാത്രം ശ്രദ്ധയോടെ അദ്ദേഹം പേജു നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്നുവേണം അപ്പോൾ കരുതാൻ!"
അതിന് ഉത്തരം പറയേണ്ടത്, ടിയാൻ തന്നെയാണെങ്കിലും എനിക്കു തോന്നിയത് ഞാൻ പറയാം. രാജേഷിന്റെ മുൻപുള്ള കമന്റിൽ രാജേഷ് പറഞ്ഞതുപോലെ, "കാരൂർ സോമനെ ആർക്കും അറിയില്ലല്ലോ, അയാൾ ആരാണ്, എന്താണ് എന്നു നമ്മൾ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം." എന്നതാണ് സത്യം. പുള്ളിക്കാരനെ മാധ്യമങ്ങളിലൂടെയെങ്കിലും അറിഞ്ഞ ആരെങ്കിലും ആകും ചിലപ്പോൾ ഇതൊക്കെ അറിയിച്ചിട്ടുണ്ടാകുക. അതുപോലെ, നിരക്ഷരനെയും ആരെങ്കിലും എന്നെങ്കിലും ഇക്കാര്യങ്ങൾ അറിയിക്കുമ്പോൾ അദ്ദേഹവും ഇവിടെ എത്തിയേക്കാം. ഞാൻ പരിശോധിച്ചപ്പോൾ, ഒരു വർഷത്തിലേറെയായി പുള്ളി ഈ വഴി വന്നിട്ട്. അതുകൊണ്ടാകാം, രാജേഷ് എത്ര കിണഞ്ഞു വിളിച്ചിട്ടും അദ്ദേഹം കേൾക്കാതിരുന്നത്. രാജേഷ് പറഞ്ഞതുപോലെ, ഇവിടെ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 'എന്റെ ഗ്രാമം 2024' തിരുത്തൽ യജ്ഞം നടക്കുന്നതുകൊണ്ട് മറ്റ് എഡിറ്റർമാരും അഡ്മിൻസും മറ്റും തിരക്കിലാകും. അവരുടെ തിരക്കൊക്കെ ഒഴിയുമ്പോൾ വരട്ടെ. എന്നിട്ടും തീരുമാനമായില്ലെങ്കിൽ മാത്രം മതിയെന്നു വെയ്ക്കുന്നു അഡ്മിൻ പാനലിലേക്കുള്ള പോക്ക്. എനിക്കും ഇപ്പോൾ നല്ല തിരക്കുള്ള സമയമാണ്. നന്ദി രാജേഷ്....
പിന്നേയ്... മുല്ലപ്പൂമണം അല്ല, കൈതപ്പൂമണം. മുല്ലപ്പൂവിനേക്കാൾ മൂന്നിരട്ടി സുഗന്ധമുള്ളത്... കൈതപ്പൂമണം (സംവാദം) 19:19, 9 ഡിസംബർ 2024 (UTC)
- ഇങ്ങനെ വലിച്ചുവാരി എഴുതി കൺഫ്യൂഷനാക്കാതെ കൈതപ്പൂമണം! (മണം മാറിയില്ലല്ലോല്ലേ!! ) വായിച്ചു താഴെ എത്തുമ്പോഴേക്കും മുകളിലെ കാര്യം വിട്ടുപോവുമല്ലോ!! ചുരുക്കി എഴുതൂ. ഞാൻ കാരൂർ സോമനെ പറ്റിയറിഞ്ഞത് കോപ്പിയടിച്ചു പുസ്തകമെഴുതിയ കള്ളനായിട്ടു തന്നെയാണ്. എവിടെ നോക്കിയാലും അവലംബങ്ങളും ലഭ്യമാണ്. എന്നിട്ടും അങ്ങനെയൊരാളെ, അതല്ല സത്യം, ഒരു ദിവസം 34 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് ലോക റെക്കോഡ് നേടിയൊന്നൊക്കെ എഴുതി, കണ്ടമാനം ബിംബവതികരിച്ചു പൂജ നടത്തുന്ന ലേഖനം കണ്ടപ്പോൾ എനിക്കു തോന്നിയ വികാരമായിരുന്നു എൻ്റെ കമൻ്റ്സ്.
- ലഭ്യമായ അറിവുകൾ ഒക്കെ കൃത്യമായി തെളിവു സഹിതം ഉൾച്ചേർത്ത് കാരൂർ സോമൻ്റെ ലേഖനം വിക്കിയിൽ എഴുതാം. പക്ഷേ, പ്രധാനകാര്യങ്ങൾ അവഗണിച്ച്, ബിംബപൂജ നടത്തുന്നത് തെറ്റാണ്. അറിവുള്ളവർ ആ ലേഖനം തിരുത്തിയെഴുതണം അല്ലെങ്കിൽ അപ്പോൾ തന്നെ ഡിലീറ്റണം.
- ബ്ലോഗും യൂടൂബ്സും ഒക്കെ അവലംബിക്കുന്നതിനെ പറ്റി വിക്കിയിൽ വ്യക്തമായ നയങ്ങളുണ്ട്. പകരം, നമുക്ക് അതിൽ ഉള്ള വാർത്താശകലങ്ങളെ ആധാരമാക്കാമല്ലോ. ഞാൻ ഇവിടെ ലേഖനത്തിൽ കൊടുത്ത ഒരു ലിങ്കും പരിശോദിച്ചിട്ടില്ല. ബ്ലോഗുകളിലും യൂടൂബിലും മതിയായ രീതിയിൽ പേപ്പർ കട്ടിങ്ങ്സ് ഉണ്ടെങ്കിൽ അവയെ ആധാരമാക്കി, കള്ളനാണെന്നു നമുക്കു പറയാം.
- ലേഖനത്തിൽ ആമുഖത്തിൽ തന്നെ ഇത്ര പ്രധാനപ്പെട്ട ഒരു കാര്യം എഴുതുന്നതിൽ തെറ്റില്ല. ഒരുപക്ഷേ, കാരൂർ സോമനെ വിക്കിയിലെത്തിക്കാൻ മാത്രം സെലിബ്രിറ്റിയാക്കിയതു വരെ ആ കള്ളത്തരങ്ങൾ തന്നെയാണ് എന്നാണെൻ്റെ വിശ്വാസം. ഈ ലേഖനത്തിൽ മാത്രമല്ലത്, മതിയായ തെളിവും, അത്രമേൽ സ്വാധീനവും ഒരു കാര്യത്തിനുണ്ടെങ്കിൽ ഏതുലേഖനത്തിലും അതുവേണം എന്നേ ഞാൻ പറയൂ. സന്തോഷ് പണ്ഡിറ്റിനെ സെലിബ്രിറ്റിയാക്കിയത് അദ്ദേഹത്തിൻ്റെ സിനിമകളുടെ മേന്മകൊണ്ടല്ലല്ലോ! - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- ഓക്കേ... രാജേഷ്, ഇപ്പോൾ ഇക്കാര്യത്തിലുള്ള നയം മനസിലായി. ബ്ലോഗുകളിലും യൂടൂബുകളിലും ഉള്ള എന്തും നമുക്ക് മലയാളം വിക്കിയിൽ എഴുതാം എന്നത് പുതിയ അറിവാണ്. പ്രത്യേകിച്ചും, യൂടൂബ് ലിങ്കുകളിൽ നിന്നും ഉള്ളവ. ഇംഗ്ലീഷ് വിക്കിയിലൊക്കെ യൂടൂബ് ലിങ്കു കണ്ടാലേ അപ്പൊ തൂക്കും. ഇവിടെ അതൊക്കെ സ്വീകാര്യമാണെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും രാജേഷിനെ പോലെ ഇവിടെ ഇത്രയും ഏക്സ്പീരിയൻസുള്ള ഒരു വ്യക്തി ഇത്രയ്ക്കും ഉറപ്പിച്ചു പറയുമ്പോൾ അതു ശരിയാകാനും വഴിയുണ്ട്. അതുകൊണ്ടാണ് Vijayanrajapuram ഇത്തരം ലിങ്കുകളിലെ വിവരങ്ങൾ കൂടി ചേർത്ത് ഇതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയതെന്നും മനസിലാകുന്നു. എന്നാൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചപ്പോഴൊന്നും ഇതിലൊരു വ്യക്തത നിങ്ങൾ രണ്ടാളും വരുത്തിയതും ഇല്ല. എങ്കിൽ എനിക്ക് ഇത്രയും നീളത്തിൽ എഴുതേണ്ടി വരില്ലായിരുന്നു. ബ്ലോഗും യൂടൂബ്സും ഒക്കെ അവലംബിക്കുന്നതിനെ പറ്റിയുള്ള നയങ്ങളുടെ ലിങ്കുകൾ ക്വാട്ട് ചെയ്യാമോ. ഇത്തരം ലേഖനങ്ങൾ ചെയ്യേണ്ടി വരുമ്പോഴോ തിരുത്തേണ്ടി വരുമ്പോഴോ ഒക്കെ ഉപകാരമാകും. അതുപോലെ, ഇങ്ങനെയുള്ള ലേഖനങ്ങളിലും അതിന്റെ ആമുഖത്തിൽ ഇത്തരം കണ്ടന്റ് ഉൾപ്പെടുത്താമോ എന്നതും കൂടി പറയണം. ഈ അറിവുകൾക്ക് നന്ദി. മണം(അറിവ്) ഇപ്പോൾ കൂടി കൂടി വരികയാണ് ചെയ്യുന്നത്.
- ഇയാളെന്തിനാണിങ്ങനെ ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നും വാദിച്ച് വെറുതേ പടപൊരുതാനായി നിൽക്കുന്നത്?
ബ്ലോഗുകളിലും യൂടൂബുകളിലും ഉള്ള എന്തും നമുക്ക് മലയാളം വിക്കിയിൽ എഴുതാംഎന്നു ഞാൻ പറഞ്ഞെന്നല്ലേ ഇയാൾ മുകളിൽ നിന്ന് വായിച്ചെടുത്തത്! ബ്ലോഗിൽ കൊടുത്തിരിക്കുന്ന പേപ്പർ കട്ടിങ്ങ്സും മറ്റും കണ്ടാൽ ആ കട്ടിങ്ങ്, അല്ലെങ്കിൽ ന്യൂസ് പേപ്പർ ലിങ്ക്സ് നമുക്കും ആക്സസ്സബിൾ ആണിക്കാലത്ത് - അത് അവലംബമാക്കാനും കഴിയും. അതാണു ഞാൻ മുകളിൽ പറഞ്ഞത്. ഇയാളുടെ അസുഖം ഈ സംവാദം പേജു വായിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാനാവും. അത്, പേജിലവതരിപ്പിച്ച ദൈവത്തിൻ്റെ കാന്തിക്ക് മങ്ങലലേൽപ്പിക്കുകയേ ചെയ്യുകയുള്ളൂ എന്നറിഞ്ഞാൽ മണം കുറച്ചു കൂടി കൂടും. ദുഷിച്ച നാറ്റമാക്കാതെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ പഠിക്കുക. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- ഇയാളെന്തിനാണിങ്ങനെ ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നും വാദിച്ച് വെറുതേ പടപൊരുതാനായി നിൽക്കുന്നത്?
- കൂൾ കൂൾ രാജേഷേ... എന്തിനാണിങ്ങനെ ക്ഷോഭിക്കുന്നത്? വിക്കിയിൽ അനവധി കാലം പ്രവർത്തന പരിചയമുള്ള രാജേഷും ഈ വിഷയം കൈകാര്യം ചെയ്തുവരുന്ന അഡ്മിനും ഈ ആർട്ടിക്കിളിന്റെ ഡിലേഷൻ മുതൽ അനുവർത്തിച്ചുകൊണ്ടിരിക്കുന്ന 'നയം' ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ നിങ്ങളുടെ ആ 'നയം' അഥവാ, 'അസുഖം' എന്താണെന്ന്...
- ഓക്കേ... രാജേഷ്, ഇപ്പോൾ ഇക്കാര്യത്തിലുള്ള നയം മനസിലായി. ബ്ലോഗുകളിലും യൂടൂബുകളിലും ഉള്ള എന്തും നമുക്ക് മലയാളം വിക്കിയിൽ എഴുതാം എന്നത് പുതിയ അറിവാണ്. പ്രത്യേകിച്ചും, യൂടൂബ് ലിങ്കുകളിൽ നിന്നും ഉള്ളവ. ഇംഗ്ലീഷ് വിക്കിയിലൊക്കെ യൂടൂബ് ലിങ്കു കണ്ടാലേ അപ്പൊ തൂക്കും. ഇവിടെ അതൊക്കെ സ്വീകാര്യമാണെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും രാജേഷിനെ പോലെ ഇവിടെ ഇത്രയും ഏക്സ്പീരിയൻസുള്ള ഒരു വ്യക്തി ഇത്രയ്ക്കും ഉറപ്പിച്ചു പറയുമ്പോൾ അതു ശരിയാകാനും വഴിയുണ്ട്. അതുകൊണ്ടാണ് Vijayanrajapuram ഇത്തരം ലിങ്കുകളിലെ വിവരങ്ങൾ കൂടി ചേർത്ത് ഇതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയതെന്നും മനസിലാകുന്നു. എന്നാൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചപ്പോഴൊന്നും ഇതിലൊരു വ്യക്തത നിങ്ങൾ രണ്ടാളും വരുത്തിയതും ഇല്ല. എങ്കിൽ എനിക്ക് ഇത്രയും നീളത്തിൽ എഴുതേണ്ടി വരില്ലായിരുന്നു. ബ്ലോഗും യൂടൂബ്സും ഒക്കെ അവലംബിക്കുന്നതിനെ പറ്റിയുള്ള നയങ്ങളുടെ ലിങ്കുകൾ ക്വാട്ട് ചെയ്യാമോ. ഇത്തരം ലേഖനങ്ങൾ ചെയ്യേണ്ടി വരുമ്പോഴോ തിരുത്തേണ്ടി വരുമ്പോഴോ ഒക്കെ ഉപകാരമാകും. അതുപോലെ, ഇങ്ങനെയുള്ള ലേഖനങ്ങളിലും അതിന്റെ ആമുഖത്തിൽ ഇത്തരം കണ്ടന്റ് ഉൾപ്പെടുത്താമോ എന്നതും കൂടി പറയണം. ഈ അറിവുകൾക്ക് നന്ദി. മണം(അറിവ്) ഇപ്പോൾ കൂടി കൂടി വരികയാണ് ചെയ്യുന്നത്.
ഇവിടെ ഇപ്പോൾ എന്താണ് ഉണ്ടായത്? ഒരു അഡ്മിൻ ഈ ആർട്ടിക്കിളിൽ കൈകൊണ്ട ചില നടപടികളിൽ എനിക്ക് സംശയം ഉണ്ടായി. ഞാൻ മനസിലാക്കിയ വിക്കി നയപ്രകാരം അവ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. രാജേഷ് പറയുന്നതും അംഗീകരിക്കുന്നതും അതെല്ലാം പ്രോപ്പർ ആയ നടപടികൾ ആണെന്നാണ്. പക്ഷെ, രാജേഷ് അതെല്ലാം സ്വന്തം അഭിപ്രായങ്ങൾ പോലെയാണ് ഇവിടെ ഇടുന്നത്. അതിനെ സാധൂകരിക്കാൻ ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു. അതിനും താങ്കളുടെ അഭിപ്രായങ്ങൾ മാത്രമാണ് വീണ്ടും പറയുന്നത്. സീരിയസ് ആയ ഇത്തരം ഒരു വിഷയത്തിൽ അതു പോരെന്നു തോന്നി. അതിന് കൃത്യമായ, എഴുതപ്പെട്ട വിക്കി നയങ്ങൾതന്നെ വേണം. നിങ്ങൾ പറയുന്നതുപോലെയാണ് കാര്യങ്ങൾ എങ്കിൽ എനിക്ക് പിന്നെ ഇതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊന്നില്ലയെങ്കിൽ, ബഹുമാന്യ അഡ്മിൻ പാനലിനു മുൻപാകെ ഈ പ്രശ്നം എനിക്ക് ധൈര്യമായി ഉന്നയിക്കാമല്ലോ എന്നും കരുതി. പക്ഷെ, രാജേഷിന് എന്നെ സഹായിക്കാൻ കഴിയില്ല എന്ന് മനസിലാക്കുന്നു. ഓക്കേ... രാജേഷിനോട് ഇനി അതേപ്പറ്റി ഞാൻ ഒന്നും ചോദിക്കുന്നില്ല. പോരെ. കൂൾ ആകൂ പ്ലീസ്......
പിന്നെ, രാജേഷ് സൂചിപ്പിച്ച 'ദൈവത്തിൻ്റെ കാന്തി' പ്രശ്നത്തിലേക്ക്... രാജേഷ് ഒരുപാടായി എനിക്ക് നേരെയുള്ള ഇത്തരം ഷാഡോ പ്രയോഗങ്ങൾ നടത്തുന്നു. രാജേഷ് ഒന്ന് മനസിലാക്കണം. വിക്കിപീഡിയയിൽ ദൈവം എന്നൊന്നുണ്ടെങ്കിൽ അത് 'വിക്കിപീഡിയ' തന്നെയാണ്. പിന്നെയുള്ളത്, അതിനും മുകളിൽ ഒരു 'പരമാത്മാവ്' ഉണ്ടെന്നുള്ളതാണ്. പക്ഷെ, ആ പരമാത്മാവ് നമ്മളോട് പറഞ്ഞു തന്നിട്ടുള്ളത്, ആ പരമാത്മാവ് നമ്മളിൽ ഓരോരുത്തരിലും ആയി കുടികൊള്ളുന്നു എന്നാണ്. അഥവാ, ആ പരമാത്മാവിന്റെ ഓരോ അംശവുമാണ് നമ്മൾ എന്നാണ്. അഥവാ, നമ്മളാണ് ആ 'പരമാത്മാവ്' എന്നാണ്. അതുകൊണ്ടാണ്, 'വിക്കിപീഡിയയിൽ എല്ലാവരും തുല്യരാണെന്ന' അതിവിശാലവും ദൈവികവുമായ ആ ആശയം വിക്കിപീഡിയയിൽ സംജാതമായത്. ഇതേ കാര്യം തന്നെ ഇവിടത്തെ ലേഖനങ്ങളുടെ കാര്യങ്ങളിലും അതിന്റെ നിയതമായ തലങ്ങളിലൂടെ പുലർത്തേണ്ടതുണ്ട്. അല്ലാതെ ദിവസവും ഇവിടെ വന്നു കേറുന്നവനും പോകുന്നവനും എല്ലാം ഓരോ ദിവസവും അവരുവരുടെ അഭിരുചികൾക്കനുസരിച്ച് അതാത് ദിവസം ഓരോ നിയമങ്ങൾ എന്ന രീതി ഇവിടെ എടുക്കരുത്. ഇവിടെയെന്നെന്നല്ല, പരിഷ്കൃതമായ ഒരു സമൂഹത്തിലും പ്രസ്ഥാനത്തിലും അത് ഭൂഷണമല്ല.
ഇനി, വിക്കിക്ക് പുറത്ത് നമുക്ക് പല ദൈവങ്ങളും ഉണ്ടാകാം. ഉണ്ടായില്ല എന്നും വരാം. അതെല്ലാം ഓരോ വ്യക്തിയുടെ താല്പര്യങ്ങളാണ്. 'വിശക്കുന്ന വയറിന് അന്നം ഊട്ടുന്ന ഏതൊരു കയ്യും, അതിനി പിശാചിന്റെ ആണെങ്കിൽ പോലും ആ വിശക്കുന്ന വയറിന് ദൈവം തന്നെ ആയിരിക്കും.' അങ്ങനെ ആണെങ്കിൽ തന്നെയും വിക്കിയിൽ അത്തരം ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതിനും വിക്കിക്ക് ഒരേ ഒരു നയമേ ഉണ്ടാകുകയുള്ളൂ. ഉണ്ടാകാൻ പാടുള്ളൂ എന്ന ചിന്താഗതിക്കാരനാണ് ഞാൻ.
അങ്ങനെയല്ലാതെ വന്ന/ ശ്രദ്ധയിൽപെട്ട ഇവിടത്തെ ഒരു അപചത്തിനെതിരെ സംസാരിച്ചതാണ് എന്നിൽ നിങ്ങൾ കാണുന്��� കുറ്റമെങ്കിൽ അതിനെ ഞാൻ ഭയപ്പെടുന്നില്ല. അതിനിടയിലെ പ്രവർത്തനങ്ങൾക്കിടയിൽ കൊള്ളുന്ന അഡ്മിന്റെ 'അധികാര ദുർവിനിയോഗ' വാളിൽ പെട്ട് അപമൃത്യു ഉണ്ടാകുകയാണെങ്കിലും ഞാൻ ഭയപ്പെടുന്നില്ല. ഷാഡോ പോലെ പ്രയോഗിക്കുന്ന വാക്കുകളിലെ മൂർച്ചയേറിയ ആക്രമണ കുതന്ത്രങ്ങളെയും മനപ്പൂർവ്വം ആളെക്കൂട്ടിയുള്ള കുതിരക്കളികളെയും ഐപി വിലാസങ്ങൾ പോലെയുള്ള വൃത്തിക്കെട്ട 'ഗറില്ലാ മുറകളെയും' തെല്ലും ഭയമില്ല. അതിനെയെല്ലാം അതിജീവിച്ചാണ് ലോകം എന്നും മുന്നേറിയിട്ടുള്ളതെന്നും മനസിലാക്കുക. ഞാൻ എന്നും ആരാധിക്കുന്ന മഹാനായ ചെ ഗെവാറ ഒന്നു പറഞ്ഞിട്ടാണ് പോയത്, കൊല്ലാം... പക്ഷെ, തോൽപ്പിക്കാനാവില്ല. എന്നു തന്നെ!
സഹനത്തിന്റെ ഏറ്റവും വലിയ പ്രവാചകൻ എന്ന് ലോകം പരക്കെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തു വരുന്ന യേശുനാഥനുപോലും ഒരു ദേവാലയ അങ്കണം മലീമസമാക്കുന്ന ചെയ്തികൾക്കെതിരെ ചാട്ടവാർ മുഴുക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ തിരുപ്പിറവി അടുത്തിരിക്കുന്ന ഈ വേളയിലെങ്കിലും ഓർക്കുക.
അതുകൊണ്ട്, ഞാനിനിയും ഈ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും, കൃത്യമായ ഉത്തരം കിട്ടുന്നതുവരെ... അതെന്തിനാണെന്നു വെച്ചാൽ, തുല്യവും സംശുദ്ധവും കെട്ടുറപ്പുള്ളതും ആയ വിക്കി പ്രവർത്തനങ്ങൾക്ക് അവ അറിയേണ്ടതുണ്ട്. അല്ലെങ്കിൽ ഇവിടെയും 'തമ്പ്രാന് ഇലയിട്ട് ഊണും അടിയാന് കുഴികുത്തി കഞ്ഞിവെള്ളവും' എന്ന അവസ്ഥ വരും. അതിനെതിരെ പ്രതികരിക്കുവാൻ 'ചുള്ളിക്കാടൻമാർ' എപ്പോഴും ഉണ്ടായെന്നും വരില്ലല്ലോ...
1. ബ്ലോഗ്, യൂട്യൂബ്, ഇതര സോഷ്യൽമീഡിയ ലിങ്കുകൾ ഒരു ലേഖനത്തിൽ ഉപയോഗിക്കാമോ? എങ്കിൽ ഏതെല്ലാം വിധത്തിൽ/ ആവശ്യങ്ങളിൽ?
2. ഒരാളുടെ/ വാദിയുടെ ബ്ലോഗ്, യൂട്യൂബ്, ഇതര സോഷ്യൽമീഡിയ ഫ്ളാറ്റ് ഫോമുകളിൽ കാണപ്പെടുന്ന കാര്യങ്ങൾ/ വ്യക്തിഗതമായ ആരോപണങ്ങൾ എന്നിവയെല്ലാം അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ മറ്റൊരാളുടെ പേജിൽ അതിന്റെ ലിങ്കുകളെ അവലംബമാക്കി കൊണ്ടിടാമോ?
3. ഒരു വ്യക്തിക്ക് നേരെയുള്ള, നിയമംമൂലം സ്ഥിരീകരിച്ചപ്പെടാത്ത ഒരു ആരോപണം ആ വ്യക്തിയുടെ ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ കൊടുക്കേണ്ടത് അനിവാര്യതയാണോ? അതും, ഒരേ വിഷയം തന്നെ ആവർത്തിച്ചു പ്രതിപാദിക്കുന്ന ലഭ്യമായ അനേകം സ്ത്രോതസ്സുകളും ഉൾപ്പെടുത്തിക്കൊണ്ട്...? അനിവാര്യതയാണ് എന്നാണെങ്കിൽ, അത് സമാനമായ മറ്റെല്ലാ ലേഖനങ്ങൾക്കും ബാധകമാക്കാമോ?
രാജേഷിന് തുടർന്നും നല്ല വിക്കി നാളെകളും ക്രിസ്തുമസ്- നവവത്സര ആശംസകളും നേർന്നുകൊണ്ട്...കൈതപ്പൂമണം (സംവാദം) 09:39, 11 ഡിസംബർ 2024 (UTC)
ഉപസംഹാരം
മുകളിലെ ചോദ്യങ്ങൾക്കുള്ള പൊതുവായ മറുപടി. ചുരുക്കിയെഴുതുന്നു, ക്ഷമിക്കുക.
- //1. ഒരു വ്യക്തിയുടെ ലേഖനത്തിന് നിലവിലെ നയമനുസരിച്ചുള്ള മെറിറ്റ് ഉണ്ട് എന്നാണെങ്കിൽപോലും മൊറാലിറ്റി നഷ്ടമായ വ്യക്തിത്വം എന്നാണെങ്കിൽ ആ ആളെ കുറിച്ച് വിക്കിയിൽ ലേഖനം അനുവദനീയമല്ല എന്നുണ്ടോ?//
- മൊറാലിറ്റി നഷ്ടമായ വ്യക്തിത്വത്തെക്കുറിച്ചെഴുതണമെന്ന് നിർബന്ധമാണെങ്കിൽ, അക്കാര്യം കൂടി വേണ്ടിവരും.
- //2. ബ്ലോഗ്, യൂട്യൂബ് ലിങ്കുകൾ ഒരു ലേഖനത്തിൽ ഉപയോഗിക്കാമോ?//
- //3. ഒരു ആരോപണം, നിയമംമൂലം സ്ഥിരീകരിച്ചതാണെങ്കിലും അല്ലെങ്കിലും ഒരു വ്യക്തിയുടെ ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ ആവക കാര്യങ്ങൾ കൂടി കൊടുക്കേണ്ടത് അനിവാര്യതയാണോ? ആണെങ്കിൽ, അത് സമാനമായ മറ്റെല്ലാ ലേഖനങ്ങൾക്കും ബാധകമാക്കാമോ? //
- മുൻപ് തന്നെ ഉദാഹരണങ്ങൾ സഹിതം ഇക്കാര്യം വ്യക്തമാക്കിയതാണ്.
- //ഒരു അഡ്മിൻ ഈ ആർട്ടിക്കിളിൽ കൈകൊണ്ട ചില നടപടികളിൽ എനിക്ക് സംശയം ഉണ്ടായി. ഞാൻ മനസിലാക്കിയ വിക്കി നയപ്രകാരം അവ തെറ്റാണെന്ന് എനിക്ക് തോന്നുന്നു//
ഏതെങ്കിലും ലേഖനത്തോട് എനിക്ക് വിപ്രതിപത്തിയില്ല. താങ്കളോടുമില്ല. വിക്കിപീഡിയയിൽ താങ്കൾക്ക് എന്നെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. അതിനുവേണ്ടിയാണ് കാര്യനിർവ്വാഹകരുടെ പേജിലേക്ക് താങ്കളെ ക്ഷണിച്ചത്. താങ്കളോട് തർക്കിക്കുമ്പോൾത്തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു വാക്കെങ്കിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നു കരുതുന്നു. അഥവാ അങ്ങനെയുണ്ടെങ്കിൽ താങ്കളത് തുറന്നുപറയു.
- //അതുകൊണ്ട്, ഞാനിനിയും ഈ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും, കൃത്യമായ ഉത്തരം കിട്ടുന്നതുവരെ.//
- അതാണ് വേണ്ടത്. അപ്പോൾ ലേഖനം കൂടുതൽ നന്നായിത്തീരും
- //ഒരു വ്യക്തിക്ക് നേരെയുള്ള, നിയമംമൂലം സ്ഥിരീകരിച്ചപ്പെടാത്ത ഒരു ആരോപണം ആ വ്യക്തിയുടെ ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ കൊടുക്കേണ്ടത് അനിവാര്യതയാണോ? അതും, ഒരേ വിഷയം തന്നെ ആവർത്തിച്ചു പ്രതിപാദിക്കുന്ന ലഭ്യമായ അനേകം സ്ത്രോതസ്സുകളും ഉൾപ്പെടുത്തിക്കൊണ്ട്...?//
- ഈ ഭാഗം കാണുക. സാഹിത്യചോരണ ആരോപണം ഉൾപ്പെടുത്തിയത് ഞാനാണോ? താങ്കളുടെ വ്യക്തിപരമായ കണ്ടെത്തലായിരുന്നുവോ അത്? അവലംബങ്ങളെ അടിസ്ഥാനമാക്കിയല്ലേ അങ്ങനെ ചേർത്തത്? ലഭ്യമായ അവലംങ്ങൾ ചേർക്കുന്നത് നന്ന്, അല്ലാത്തപക്ഷം, നാളെയൊരു ചോദ്യം വന്നാൽ നാം അവലംബം തപ്പി നടക്കേണ്ടിവരും. നമ്മളല്ല അരോപണമുന്നയിക്കുന്നത്, മറ്റ് എഴുത്തുകാരാണ്. അത്തരം വിവരങ്ങൾ ചേർക്കുമ്പോൾ അവലംബം വേണ്ടേ? //അദ്ദേഹം തന്റെ മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തിരുന്നു// എന്ന് പറയുന്നതുപോലെ തന്നെ പ്രസക്തമാണ് ആരോപണവും. മറ്റു ലേഖനങ്ങളിലും ഇതുപോലെയുള്ളത് മുൻ ചർച്ചയിൽ നൽകിയിട്ടുണ്ട്.
- അവലംബം കണ്ണികളുടെ സാധുതയെപ്പറ്റി എന്നെ പഠിപ്പിക്കുന്ന സുഹൃത്ത് സോമന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രസാധകരുടേയും വിൽപ്പനയ്ക്കുള്ള ഓൺലൈൻ സ്റ്റോറിന്റേയും വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട് ! സ്പെയിൻ കാളപ്പോരിന്റെ നാട് മോഷണമാണെന്ന് തിരിച്ചറിഞ്ഞ് മാതൃഭൂമി അത് പിൻലിച്ചുവെങ്കിലും കൈതപ്പൂമണം ( 2015 & 2016 - സ്പെയിൻ കാളപ്പോരിന്റെ നാട് (യാത്രാ വിവരണം - പ്രസാധനം:മാതൃഭൂമി ബുക്ക്സ് എന്നുകൂടി ചേർത്ത്' വിശ്വസ്ഥത കാണിച്ചു. പ്രസിദ്ധീകരണശാലകളുടെ പട്ടിക തന്നെ വേണോ, അവലംബമായിച്ചേർത്തതു കൂടാതെ? പുസ്തകക്കച്ചവടത്തിന് സൗകര്യമൊരുക്കാനും ഇവിടെ ശ്രമിക്കണോ?
- ഇവിടെക്കാണുന്ന നശീകരണ പ്രവർത്തനം തിരസ്ക്കരിച്ചപ്പോൾ നഷ്പ്പെട്ടുപോയ രണ്ടുവരി (//ഇംഗ്ലീഷ് പരിഭാഷ Dove and the Devils -'കന്യാസ്ത്രീ കാർമേൽ' എന്ന പുസ്തകത്തിന്റെ പരിഭാഷ. (പരിഭാഷക: രാധാമണി കുഞ്ഞമ്മ), Malabar Aflame - 'കാണപ്പുറങ്ങൾ' എന്ന പുസ്തകത്തിന്റെ പരിഭാഷ//) ചൂണ്ടിക്കാട്ടി എന്നെ ക്രൂശിക്കാൻ വന്ന സുഹൃത്ത് സംവാദം താളിൽ നടത്തിയ നശീകരണം ഇപ്പോഴാണ് കാണുന്നത്.
- ഇവിടെയുളള മാറ്റം കാണുക , 78,633 bytes ഒറ്റയടിക്ക് മായ്ച്ച് കളയാൻ താങ്കൾക്ക് ഒരു പ്രയാസവും ഉണ്ടായില്ല, ല്ലേ? സംവാദം താളിലെഴുതിയവ മായ്ച്ച് കളയുകയല്ല ചെയ്യേണ്ടത്,
ഇവിടെക്കാണുന്നപോലെവെട്ടുകയാണ് ചെയ്യേണ്ടത്. വിശ്വസ്ഥനായ ഒരു ഉപയോക്താവിനുള്ള നയം അങ്ങനെയാണ്. കൈതപ്പൂമണം അത് തിരികെച്ചേർക്കും എന്ന വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചെയ്യുമല്ലോ? മറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ മാറുമ്പോൾ ലേഖനങ്ങളിൽ നിന്നും സംവാദം താളുകളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യുന്നത് അത്ര സുഖകരമായ തിരുത്തലല്ല. ഇതു ഒരുതരം ചോരണമെന്ന് വിശേഷിപ്പിക്കപ്പെടാം. ഞാനെന്തായാലും അങ്ങനെയൊരാപണം ഇപ്പോൾ ഉന്നയിക്കുന്നില്ല.
- //'എന്റെ ഗ്രാമം 2024' തിരുത്തൽ യജ്ഞം നടക്കുന്നതുകൊണ്ട് മറ്റ് എഡിറ്റർമാരും അഡ്മിൻസും മറ്റും തിരക്കിലാകും. അവരുടെ തിരക്കൊക്കെ ഒഴിയുമ്പോൾ വരട്ടെ. എന്നിട്ടും തീരുമാനമായില്ലെങ്കിൽ മാത്രം മതിയെന്നു വെയ്ക്കുന്നു അഡ്മിൻ പാനലിലേക്കുള്ള പോക്ക്.// എന്ന് മുകളിൽ പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഞാൻ നല്ല തിരക്കിലാണ് സ്കൂൾവിക്കിയുടെ പിടിപ്പത് ജോലിയുണ്ട്. എന്നാലും അഡ്മിൻ പാനലിലേക്ക് ഞാനിക്കാര്യം മുൻപേതന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താങ്കൾക്കും സ്വാഗതം. അവിടെയും ചർച്ചയുടെ സുഗന്ധം പരക്കട്ടെ. സമയക്കുറവുമൂലം ഇവിടെയിനിയൊരു മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. ഇവിടെ സജീവമായി തുടർന്നതിന്, രാജേഷിനും കൈതപ്പൂമണത്തിനും നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:02, 11 ഡിസംബർ 2024 (UTC)
ഉപസംഹാരത്തിന്
മുകളിലുള്ള ഉപസംഹാരത്തിലെ ഒരു കാര്യത്തിനുള്ള മറുപടി വിശദമായി തന്നെ കുറിക്കുന്നു. താങ്കളുടെ വ്യക്തിപരവും ഔദ്യോഗികവും ഇതര വിക്കിദൗത്യങ്ങൾക്കും ശേഷം സാധിക്കുമെങ്കിൽ വായിക്കുക; ഉൾക്കൊള്ളുക; തിരുത്തുക. മറുപടി ഒട്ടും ആവശ്യമില്ല. എനിക്കും ഒട്ടും സമയമില്ല. ഒരു ഘട്ടത്തിനപ്പുറത്ത് ഇവിടെ തീരുമാനകാത്ത പക്ഷം ഈ പ്രശ്നം അഡ്മിൻ പാനലിനു മുൻപിൽ സമർപ്പിക്കപ്പെടുന്നതിനു മുൻപുള്ള ഒരു ശ്രമം. അത്രയേ ഉള്ളൂ.
- "മൊറാലിറ്റി നഷ്ടമായ വ്യക്തിത്വത്തെക്കുറിച്ചെഴുതണമെന്ന് നിർബന്ധമാണെങ്കിൽ, അക്കാര്യം കൂടി വേണ്ടിവരും."
ഒരാൾ, അയാൾക്ക് നിലവിൽ വിക്കി പേജ് ഉണ്ടോ ഇല്ലയോ, അയാൾ തന്റെ വീടിന്റെ ഗേറ്റിന്റെ മുന്നിൽ നില്ക്കുന്നു. ആ വഴി അയാളുടെ തൊട്ട വീട്ടിലെ സ്ത്രീ കടന്നു പോകുന്നു. അന്നോ, പിറ്റേന്നോ, പിന്നീടോ അയാൾക്കെതിരെ ആ സ്ത്രീ ലൈംഗിക പീഡന പരാതി കൊടുക്കുന്നു. പീഡിപ്പിച്ചെന്നോ പീഡിപ്പിക്കാൻ ശ്രമിച്ചെന്നോ അതും അല്ലെങ്കിൽ, മുണ്ടുപൊക്കി അശ്ളീല പ്രദർശനം നടത്തിയെന്നോ മറ്റോ ആകാം. ഇയാൾക്കെതിരെ പോലീസ് കേസെടുക്കുന്നു. ഇയാൾ റിമാന്റിൽ ആകുന്നു. മീഡിയായിൽ ഘോരഘോരം വർത്ത വരുന്നു.
എന്നിരിക്കട്ടെ. എന്നിരിരുന്നാലും നിലവിൽ അയാൾക്ക് വിക്കി പേജ് ഉണ്ടെങ്കിലും പുതുതായി ഉണ്ടാക്കുകയാണെങ്കിലും അതൊന്നും വിക്കി പേജിന്റെ ഹെഡ് ലൈൻ വാർത്തയല്ല. അഥവാ, ആകരുത്. കാരണം, വിക്കിപീഡിയ ഒരു മഞ്ഞപത്രമല്ല. അല്ലെങ്കിൽ, ഒരു പത്രസ്വഭാവത്തോടെ പ്രവർത്തിക്കേണ്ട ഇടമല്ല എന്റെ അറിവിലുള്ള വിക്കിപീഡിയ. ഇനി ഇത്തരം കണ്ടന്റുകൾ ഭാവി അറിവിലേക്ക് സൂക്ഷിക്കണം എന്നാണെങ്കിൽ, ആ പ്രശ്നം/ വാർത്ത സമൂഹത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു എന്നാണെങ്കിൽ അതിന്റെ സാരാംശം മാത്രം മറ്റൊരു ശീർഷകത്തിൽ/ ഉപശീർഷകത്തിൽ കൊടുക്കുക.
"ഇന്ന വ്യക്തി ഇന്ന പ്രശ്നത്തിൽ ആരോപണം നേരിട്ടിട്ടുണ്ട്." അക്കാര്യം സ്ഥിരീകരിക്കുന്നതിന് വിശ്വനീയമായ സ്ത്രോതസ് ഒന്നോ രണ്ടോ കൊടുക്കുക.
ഇനി, "ഇന്ന വ്യക്തി ഇന്ന പ്രശ്നത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്." എന്നാണെങ്കിൽ, ശിക്ഷ ചെറുതോ വലുതോ ആകട്ടെ, അത് ഈ സമൂഹത്തിൽ എത്രമാത്രം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തി ആമുഖത്തിലും കൊടുക്കാം. എന്നാൽ, കേവലം ഒരു പെറ്റിക്കേസ് നിലവാരമുള്ള കേസുകൾ പോലും, അതിൽ ഉൾപ്പെടുന്നവർ സെലിബ്രിറ്റികളാണെങ്കിൽ മീഡിയകളും പൊതുസമൂഹവും അഗ്നിപർവതം/ ആറ്റംബോംബ് പൊട്ടിയ പ്രതീതിപോലെ കൈകാര്യം ചെയ്തെന്നും വരാം. അതും വിക്കിപീഡിയയിൽ സൂക്ഷിക്കേണ്ട അമൂല്യമായ അറിവുകളല്ല. ഈ വ്യക്തിയെ നിരപരാധി എന്നു കണ്ടാലും ഇതുതന്നെ പ്രയോറിറ്റി.
ഇക്കാലത്ത് ആര് ആർക്കെതിരെ എന്തിന്റെ ഒക്കെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉയർത്താം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല. മേല്പറഞ്ഞ ഉദാഹരണത്തിൽ ഒരുപക്ഷെ, അയാൾ നിരപരാധിയാകാം. വല്ല അതിർത്തി തർക്കമോ പണ പ്രശ്നമോ പ്രണയ പ്രശ്നമോ മറ്റു പല വ്യക്തി വൈരാഗ്യമോ ഒക്കെ കാരണമാകാം. അതൊക്കെ ഡിറ്റക്ടീവ് ത്രില്ലോടെ കണ്ടുപിടിക്കേണ്ട ബാധ്യതയോ താല്പര്യമോ ഒന്നും നമുക്ക് ആവശ്യമില്ല. കാരണം, വിക്കിപീഡിയ ഒരു ഡിറ്റക്ടീവ് ഏജൻസി അല്ല.
അതുപോലെ തന്നെ, വിക്കിപീഡിയ ഒന്നിനെയും ജഡ്ജ് ചെയ്യുന്ന പ്രസ്ഥാനവും അല്ല. അതുകൊണ്ട് തന്നെ, പുറത്തുള്ള വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി, വിസ്താരം ചെയ്ത് വിധി നിർണ്ണയിക്കേണ്ട ബാധ്യതയും ഇവിടെത്തെ ഒരു മെമ്പർക്കും ഇല്ല. കാരണം. വിക്കിപീഡിയ ഒരു വിചാരണ കോടതിയോ അതാതു രാജ്യത്തെ സുപ്രീം കോടതിയോ അല്ലതന്നെ.
മേൽകാരണങ്ങൾകൊണ്ടുതന്നെ, ഈ ലേഖനത്തിലെ പ്രതിപാദ്യ വ്യക്തിയെ കുറിച്ച് അങ്ങനെയൊരു പ്രസ്താവ്യം അതിലെ ആമുഖത്തിൽ സൂക്ഷിക്കേണ്ടതും ഇല്ല. അതിന്റെ കാരണം മുൻപ് പലവട്ടം പറഞ്ഞതാണ്. ഒരിക്കൽക്കൂടി ശ്രദ്ധയിൽ പെടുത്തുന്നു. ഈ വ്യക്തിയെ കുറിച്ചുള്ള ആരോപണം എന്നത്, നാളിതുവരെ ഒരു വിചാരണ കോടതിപോലും സ്ഥിരീകരിക്കപ്പെടാത്തതാണ്. ഇപ്പോൾ ലഭ്യമായ വിശ്വസിനീയമായ സ്ത്രോതസുകൾ വായിക്കുമ്പോൾ എല്ലാം തന്നെ ഏഴ് വർഷം മുൻപുള്ള ഒരു പത്രസമ്മേളനത്തിനത്തിലെ ആരോപണത്തിനപ്പുറം കടക്കുന്ന മറ്റൊന്നും ഇല്ല. മലയാളത്തിലെ മാധ്യമരംഗത്ത് ചില മാധ്യമങ്ങളിൽ ഉണ്ട് എന്നതിനപ്പുറം കേരളത്തിലെ സാഹിത്യ രംഗത്ത് അക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയോ ഒന്നും ഉണ്ടായിട്ടില്ല. ലഭ്യമായ ആരോപണ വാർത്ത ഒന്നിൽ കൂടുതൽ സ്ത്രോതസുകളിൽ ഉണ്ട് എന്നതിനാൽ അക്കാര്യം ലേഖനത്തിൽ മാന്യമായ ഇടത്തിൽ അതിന്റെ ഉള്ളടക്കം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അതിനപ്പുറം, ഒരു വിക്കി ലേഖനത്തിന്റെ ഹെഡ് ലൈനിൽ സ്ഥാനം പിടിക്കാവുന്ന ഒരു പ്രസക്തി അതിനില്ലതന്നെ. അതും, 11 ലിങ്കുകൾ നിരത്തി അക്കാര്യം ശരിയാണെന്ന് സ്ഥാപിച്ചെടുത്ത് സൂക്ഷിച്ചു വെക്കേണ്ട പ്രാധാന്യം/ കാര്യം ഒട്ടും ഇല്ല. വിക്കിപീഡിയക്കും ഇല്ല; എനിക്കും ഇല്ല. താങ്കൾക്കോ മറ്റുവല്ലവർക്കോ ഉണ്ടോ എന്നെനിക്ക് അറിയുകയും ഇല്ല.
ഇതും വായിക്കുക. "പുരുഷന്മാർക്കും അന്തസുണ്ടെന്ന് കോടതി."
ഒരു രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു വ്യക്തിയുടെ അവസ്ഥയാണിത്. ഈ കേസും ആ കേസും വ്യത്യസ്തമാണെങ്കിലും ഈ കേസിൽ കോടതിയുടെ മേൽപറഞ്ഞ നിരീക്ഷണത്തിലും മുൻപ് ഞാൻ ഇവിടെ സൂചിപ്പിച്ച നിരീക്ഷണത്തിലും ഒരു സമാനത കാണാം. അതായത്, ആരോപണം ഉന്നയിച്ച വ്യക്തിക്ക്/ വാദിക്ക് മാത്രമല്ല, ആരോപണവിധേയനും ഉണ്ട് അവരവരുടേതായ ന്യായങ്ങളും അന്തസും അവകാശങ്ങളും. അതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. ആരോപണം ശരിയാണോ തെറ്റാണോ എന്നൊക്കെ പരിശോധിക്കാനും അതനുസരിച്ചുള്ള തീർപ്പ് ഉണ്ടാക്കാനും ഓരോ രാജ്യത്തിനും അവരവരുടേതായ സംവിധാനങ്ങളുണ്ട്. അതവർ ചെയ്യട്ടെ. വിക്കിപീഡിയയുടെ പണി അതല്ല. കേരളമെന്ന ഒരു ഇട്ടാവട്ടത്തിലോ ഏതെങ്കിലും ഒരു രാജ്യത്തോ ടെറിട്ടറിയിലോ കിടന്നു കറങ്ങുന്ന ഒരു ഭൂഗോളമല്ല വിക്കിപീഡിയ. അത് ലണ്ടനിലും ഇരുന്ന് കാണാനും മനസിലാക്കാനും കഴിയുന്ന അതിവിശാലമായൊരു പ്രപഞ്ചമാണ്. ഇത്രയെങ്കിലും മനസിലാക്കുക.
അതുകൊണ്ട്, മുൻപ് 'അവരെ കുറിച്ച് അതിൽ ഉണ്ട്', 'ഇവരെ കുറിച്ച് ഇതിൽ ഇല്ല' എന്നതല്ല ഇക്കാലത്തെ ഇക്കാര്യത്തിലെ പ്രസക്തി. അങ്ങനെ ഇല്ലാത്ത സമാനമായ പേജുകളെ ഇക്കാര്യത്തിൽ ഫോളോ ചെയ്യൂ. താങ്കൾ തന്നെ നിരത്തിയിട്ട പേജുകളിലെ ആമുഖങ്ങൾ ശ്രദ്ധിക്കാൻ മുൻപ് ഞാൻ പറഞ്ഞിരുന്നതാണ്. ഇനി, താങ്കൾ പറയുന്നതുപോലെ വ്യക്തികളുടെ, പ്രത്യേകിച്ചും ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേജുകളുടെ ആമുഖങ്ങളിൽ ഇത്തരം ക്വാട്ടുകൾ ഉണ്ടെങ്കിൽ അതും തിരുത്തപ്പെടണം. അവയെല്ലാം സബ് ഹെഡ് ആയി കൊടുക്കാനുള്ള കർമ്മ പരിപാടി ആരംഭിക്കൂ. അല്ലെങ്കിൽ, ഈ ഒരാളുടെ പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന നിങ്ങളുടെ അനാവശ്യ ഈഗോയിൽ/ പിടിവാശിയിൽ ഇതൊരു വിക്കി നയമായി മാറുകയോ മുൻമാതൃകയായി കൊണ്ടുനടക്കുകയോ ഉണ്ടാകുകയാണെങ്കിൽ, നമ്മുടെ രാജ്യം ആദരിക്കുന്ന പലരുടെയും പേജുകളിൽ കേവലം ബ്ലോഗ്, യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റാ തുടങ്ങിയവകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാതരം മസാലക്കഥകളും നിരന്നു കിടന്ന് മലയാളം വിക്കിപീഡിയ ഏതാണ്ട് പണ്ടത്തെ 'തുണ്ട്' ബുക്കുകളുടെ നിലവാരത്തിലേക്ക് താഴ്ന്നെന്നും വരാം. ദയവ് ചെയ്ത് വിക്കിപീഡിയയെ ഉയർത്തിയില്ലെങ്കിലും ഒരു മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്കെങ്കിലും എത്തിക്കാതിരിക്കുക.
അനുബന്ധമായി ഈ കാര്യംകൂടി ശ്രദ്ധിക്കുക:
ചിലപ്പോൾ, നമ്മൾ നിസാരമെന്നു വിചാരിക്കുന്ന പലതും മറ്റു ചിലപ്പോൾ അതീവ ഗുരുതരമായേക്കാം. അതിന്റെ ശരിത്തെറ്റുകൾ നിർണ്ണയിക്കപ്പെട്ട് വരുമ്പോഴേക്കും നമ്മൾ പല വഴികളും താണ്ടിയെന്നും വരാം. ഒരു കേസിൽ നമ്മൾക്ക് വാദിയുടെയോ പ്രതിയുടെയോ ഭാഗത്ത് നില്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവർ/ ഇരുന്നവർ പരസ്യമായി പക്ഷം പിടിക്കുകയോ പ്രതികരണങ്ങൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ കൂടിയും അതനുസരിച്ചുള്ള നടപടി ക്രമങ്ങളിലൂടെ പോകണം. അല്ലെങ്കിൽ, അതിനെതിരെ നടപടി ആവശ്യപ്പെടാനും മറ്റുള്ളവർക്കു സ്വാതന്ത്ര്യമുണ്ട്. നമ്മൾ അത്തരം നടപടി ക്രമങ്ങൾ പാലിക്കുകയോ ആ കാര്യങ്ങൾക്ക് ആവശ്യമായ തെളിവുകളും മറ്റും നമ്മുടെ കൈവശം ഉണ്ടാകുകയോ ആണെങ്കിൽ 'മടിയിൽ കനമില്ലാതെ' ഇരിക്കാം എന്നുമാത്രം തല്കാലം സൂചിപ്പിച്ചുകൊണ്ട് നിർത്തുന്നു.
താങ്കളുടെ 'ഉപസംഹാരത്തിലെ' മറ്റുള്ള കാര്യങ്ങൾ എല്ലാം ഈ വിഷയത്തിനോടനുബന്ധിച്ചോ അതിനെതുടർന്നു സംഭവിച്ചതോ ആയ കാര്യങ്ങളാകാം എന്നതുകൊണ്ട് അതൊന്നും ഇപ്പോൾ നോക്കുന്നില്ല. നന്ദി.കൈതപ്പൂമണം (സംവാദം) 19:40, 11 ഡിസംബർ 2024 (UTC)
- സുഹൃത്തേ, സാഹിത്യചോരണമാണല്ലോ ഇത്രയേറെ ചർച്ചകൾക്ക് കാരണം. അതെന്തായാലും ലേഖനത്തിൽ ചേർത്തു. അപ്പോൾ അതിന് വ്യക്തമായ അവലംബം വേണം, അതും ചേർത്തു. താൻ സാഹിത്യമോഷണം നടത്തിയിട്ടില്ല എന്ന അദ്ദേഹത്തിന്റെ നിഷേധക്കുറിപ്പും ചേർത്തിട്ടുണ്ട്, ആമുഖത്തിൽത്തന്നെ അതിനുള്ള അവലംബങ്ങളും ചേർത്തിട്ടുണ്ട്. അതിനേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കൂടി അവലംബങ്ങളോടെ ചേർക്കൂ. കേസിനെക്കുറിച്ചുള്ള അപ്ഡേഷൻസ് വരുന്നതനുസരിച്ച് അവയും ചേർക്കൂ. അതല്ലാതെ എന്നോട് വഴക്കുകൂടിയിട്ടെന്തുകാര്യം? ഇനി, നയപരമായി അനുവദിക്കുന്നത് ചെയ്യുക. സംവാദം താളിലോ ലേഖനത്തിലോ ഇനി നശീകരണം നടത്തരുത് എന്നഭ്യർത്ഥിക്കുന്നു. ലേഖനം നിലനിന്നാലും നിന്നില്ലെങ്കിലും എനിക്ക് ഒരുപോലെയാണ്. വിക്കിസൗഹൃദം തുടരാൻ സാധിക്കട്ടെ, ആശംസകൾ. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:40, 12 ഡിസംബർ 2024 (UTC)
കാരൂർ സോമൻ്റെ ശ്രദ്ധേയത
സമീപകാലമാറ്റങ്ങളിൽ സജീവമായി കണ്ടതുകൊണ്ടാണ് ഈ സംവാദതാൾ ശ്രദ്ധിച്ചത്. താളിൽ കൊടുത്തിരിക്കുന്ന ഒന്നും തന്നെ താളിൻ്റെ ശ്രദ്ധേയത തെളിയിക്കുന്ന സംഗതിയല്ല എന്നത് സംവാദതാളിലെ തർക്കം കൂടുതൽ ഉറപ്പിക്കുന്നു. സാഹിത്യചോരണത്തെപ്പറ്റി വാർത്ത വന്നതോ ഒരു ദിവസം 34 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതോ രചയിതാവ് എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ ശ്രദ്ധേയത നൽകുന്ന സംഗതിയല്ല. ഇത്തരം താളുകൾ മായിക്കുക എന്നതായിരിക്കും നല്ലത്. ഈ താൾ ഇല്ല എന്നതിൽ വിക്കിക്ക് യാതൊന്നും സംഭവിക്കാൻ ഇല്ലാ എന്നതും താൾ ഉള്ളത് മറ്റ് പല കീഴ്‌വഴക്കങ്ങൾക്കും സാധുതലഭിക്കും എന്നതും ഈ കൂട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സുഗീഷ് (സംവാദം) 03:24, 12 ഡിസംബർ 2024 (UTC)
- @Sugeesh:, എന്റേയും അഭിപ്രായം മായ്ക്കണം എന്നുതന്നെയായിരുന്നു. അതിനാലാണ് മായ്ക്കൽ ഫലകം ചേർത്തത്. പക്ഷേ, മായ്ക്കൽ ചോദ്യം ചെയ്യപ്പെട്ടു. അതിനാൽ നിലനിർത്തി. അപ്പോൾ കൈതപ്പൂമണം SD ചേർത്തു. ഒരിക്കൽ നിലനിർത്തിയത് പിന്നീട് SD ചേർത്ത് മായ്ക്കാൻ സാധിക്കില്ല, മായ്ക്കൽ പുനഃപിശോധിക്കണം. ഇവിടെ അക്കാര്യം അറിയിച്ചിരുന്നു. അതിന്, അദ്ദേഹമോ മറ്റാരെങ്കിലുമോ തയ്യാറാവുന്നുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:40, 12 ഡിസംബർ 2024 (UTC)
- @Vijayanrajapuramഅതെന്താണ് ഒരിക്കൽ നിലനിർത്താൻ തീരുമാനിച്ചത്? സുഗീഷ് (സംവാദം) 04:17, 12 ഡിസംബർ 2024 (UTC)
- @Sugeesh:, അതേ, ഇവിടെയുള്ള ചർച്ച കാണുക. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:29, 12 ഡിസംബർ 2024 (UTC)
- @Vijayanrajapuram അവിടെ എത്രപേർ നിലനിർത്തണമെന്നും എത്രപേർ മായ്ക്കണമെന്നും ആവശ്യപ്പെട്ടു എന്നതിൻ്റെ തെളിവുകൾ ഒന്നും ഇല്ലല്ലൊ? ഇനി ശ്രദ്ധേയതയില്ലാത്ത ലേഖനം എങ്ങനെ നിലനിർത്തി എന്നതും പരിശോധിക്കേണ്ടതാണ്. സുഗീഷ് (സംവാദം) 04:43, 12 ഡിസംബർ 2024 (UTC)
- സുഗീഷേ, ഒരുപാടിടങ്ങളിൽ കണ്ടൻ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്ടോ. എല്ലാം അണ്ടു ചെയ്യേണ്ട ഗതികേടിലാണിപ്പം! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- @Vijayanrajapuram അവിടെ എത്രപേർ നിലനിർത്തണമെന്നും എത്രപേർ മായ്ക്കണമെന്നും ആവശ്യപ്പെട്ടു എന്നതിൻ്റെ തെളിവുകൾ ഒന്നും ഇല്ലല്ലൊ? ഇനി ശ്രദ്ധേയതയില്ലാത്ത ലേഖനം എങ്ങനെ നിലനിർത്തി എന്നതും പരിശോധിക്കേണ്ടതാണ്. സുഗീഷ് (സംവാദം) 04:43, 12 ഡിസംബർ 2024 (UTC)
- ശ്രദ്ധേയതാഫലകം ചേർത്തിട്ടുണ്ട്. കുറെ ലിങ്കുകൾ വാരിനിറച്ചതുകൊണ്ട് ആളിന് ശ്രദ്ധേയത കൈവരുന്നില്ല. എത്രപുസ്തകം പ്രസിദ്ധീകരിച്ചു എന്നതോ ആര് അവതാരിക എഴുതി എന്നതോ കാരൂർ സോമന് യാതൊരു ശ്രദ്ധേയതയും നൽകുന്നില്ല. ആയതിനാൽ ഫലകം ചേർത്തിട്ടുണ്ട്. --സുഗീഷ് (സംവാദം) 08:55, 12 ഡിസംബർ 2024 (UTC)
അവലംബം
- ↑ ഡെസ്ക്, സമകാലിക മലയാളം (2017-12-29). "ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്". Retrieved 2024-11-30.
- ↑ സാഹിത്യം മോഷ്‍ടിക്കുന്നവരെ തിരിച്ചറിയേണ്ടേ?
- ↑ Word by word: Kerala blogger accuses UK-based writer of plagiarising his work
- ↑ സോമനടി – കഥ ഇതുവരെ
- ↑ Maloth, Muralikrishna (2018-01-03). "മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!". Retrieved 2024-11-30.
- ↑ "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിൻവലിച്ചു; കോപ്പിയടിച്ചത് പേരുപോലും മാറ്റാതെ". Retrieved 2024-11-30.
- ↑ "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിൻവലിച്ചു" (in ഇംഗ്ലീഷ്). 2017-12-30. Retrieved 2024-11-30.
- ↑ Southlive (2017-12-30). "കോപ്പിയടി വിവാദം; മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിൻവലിച്ചു". Retrieved 2024-11-30.
- ↑ Maaloth, Muralikrishna (2017-12-29). "ബ്ലോഗിൽ നിന്നും കോപ്പിയടിച്ച് പുസ്തകം; കാരൂർ സോമനും മാതൃഭൂമിക്കുമെതിരെ ബ്ലോഗർ നിരക്ഷരൻ നിയമനടപടിക്ക്". Retrieved 2024-11-30.
- ↑ ഡെസ്ക്, വെബ് (2017-12-31). "'അടിച്ചുമാറ്റിയ' യാത്രാവിവരണം പ്രസാധകർ പിൻവലിച്ചു | Madhyamam". Retrieved 2024-11-30.
{{cite web}}
: zero width space character in|title=
at position 20 (help) - ↑ Southlive (2017-12-29). "എഴുത്തുകാരൻ കാരൂർ സോമനെതിരെ കോപ്പിഅടി ആരോപണവുമായി ബ്ലോഗർ മനോജ് നിരക്ഷരൻ". Retrieved 2024-11-30.