തേവർതോട്ടം സുകുമാരൻ

07:49, 13 ഫെബ്രുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sugeesh (സംവാദം | സംഭാവനകൾ) (1)

കേരളത്തിലെ കഥാപ്രാസംഗികനാണ് തേവർതോട്ടം സുകുമാരൻ. കേരള സംഗീതനാടക അക്കാദമി 1994-ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 -ൽ ഫെലോഷിപ്പും നൽകിയിട്ടുണ്ട്.[1] വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദർശനിലും നിരവധി കഥകൾ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശീവൻ അവാർഡ് നേടിയിട്ടുണ്ട്. [2]

തേവർതോട്ടം സുകുമാരൻ
ജനനം1941 മാർച്ച്
ദേശീയതഇന്ത്യൻ
തൊഴിൽകഥാപ്രസംഗകൻ

അവലംബം

  1. കേരള സംഗീതനാടക അക്കാദമി പുരസ്കാരം
  2. വി. സാംബശിവൻ പുരസ്കാരം
"https://ml.wikipedia.org/w/index.php?title=തേവർതോട്ടം_സുകുമാരൻ&oldid=3527128" എന്ന താളിൽനിന്ന് ശേഖരിച്ചത്