10°18′11″N 76°09′10″E / 10.3030169°N 76.1527352°E / 10.3030169; 76.1527352

പുന്നക്ക ബസാർ
Map of India showing location of Kerala
Location of പുന്നക്ക ബസാർ
പുന്നക്ക ബസാർ
Location of പുന്നക്ക ബസാർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം കൊടുങ്ങല്ലൂർ
ജനസംഖ്യ 1,971 (2006—ലെ കണക്കുപ്രകാരം)
സാക്ഷരത 91.55%
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിലെ ഗ്രാമപഞ്ചായത്തായ‍‍ മതിലകത്തെ ഒരു ഗ്രാമമാണ് പുന്നക്ക ബസാർ. കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ, ദേശീയപാത 66 ൽ (പഴയ NH 17), കൊടുങ്ങല്ലൂരിൽ നിന്നും 11 km ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പുന്നക്ക ബസാർ പുന്നക്കുരു ബസാർ എന്നും അറിയപ്പെടുന്നു.

ചരിത്രം

പണ്ടു കാലത്ത് കേരളത്തിലെ വ്യവസായ വാണിജ്യ രംഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു അസംസ്കൃത വസ്തുവിന്റെ ഉൽപ്പാദനത്തിൽ പുകൾപ്പെറ്റ നാടുകളിൽ ഒന്നായിരുന്നു പുന്നക്കുരുബസാർ. നാട്ടിൽ സുലഭമായി കിട്ടുന്ന പുന്നക്കുരു Calophyllum inophyllum ശേഖരിച്ച് ഉണക്കിയതിനു ശേഷം മരചക്കിൽ ആട്ടി പുന്നെണ്ണയും പുന്നപിണ്ണാക്കും ഉൽപ്പാദിപ്പിച്ച് അത് കമ്പോളങ്ങളിൽ കൊണ്ടു പോയി വിറ്റു ജീവിച്ചിരുന്ന കുടുംബങ്ങൾ പുന്നക്കുരു ബസാറിലുണ്ടായിരുന്നു. പിൽക്കാലത്ത് മനുഷ്യൻ വ്യപകമായി മരം വെട്ടി വിറ്റുതുടങ്ങിയതോടെ പുന്നമരത്തിനു വന്ന വംശനാശം ഈ വ്യവസായത്തെ സാരമായി ബാധിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുന്നക്കുരു കൊണ്ടുവന്ന് ഈ വ്യവസായത്തെ നിലനിർത്താൻ ശ്രമിച്ചുവെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ അതും ശ്രമകരമായി മാറുകയായിരുന്നു. ഒരുപാട് പേർക്ക് നേരിട്ടും അല്ലാതെയും ഉപജീവനമായിരുന്ന ആ മേഖല തകർന്നു പോയി.1960 കാലഘട്ടങ്ങളിൽ ഇവിടെ സോപ് നിർമ്മാണം നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.

പേരിനുപിന്നിൽ

പുന്നക്ക ബസാർ എന്ന നാമധേയം വരുന്നത് 1950/ആരംഭത്തിലാണ്. അന്ന് ഇന്നത്തെ പോലെ ബസ്സ്റ്റോപ്പുകള് ഇല്ലായിരുന്നു. റോഡ് സൈഡില് എവിടെ നിന്ന് കൈ കാണിച്ചാലും ബസ്സ് നിർത്തണമായിരുന്നു.ബസ്സ് ജീവനക്കാർക്ക് അത് ബുദ്ധിമുട്ടായി തീർന്നപ്പോള് നാലാള് കൂടുന്ന സ്ഥലങ്ങളില് ബസ്സ് നിർത്തുകയുള്ളു എന്ന് ബസ്സ്്ജീവനക്കാർ പറഞ്ഞു. അന്ന് പുന്നക്കുരു ബസാറിൻടെ പടിഞ്ഞാറു ഭാഗം പുന്നക്കുരു പനമ്പുകളിലും വലിയ ചാക്ക് പായകളിലും ഉണക്കാനിടുമായിരുന്നു. ഇത് കണ്ട ബസ്സ്കാരാണ് ഈ സ്ഥലത്തിന് പുന്നക്ക ബസാർ എന്ന പേര് നല്കിയത്. പൊരിയുടെ കച്ചവടം നടന്നിരുന്നതിനാൽ പൊരിബസാർ, വളത്തിന്റെ നാറ്റം മൂലം നാറിബസാർ, അഞ്ച് പരുത്തി നിന്നിരുന്നതിനാൽ അഞ്ചാം പരുത്തി ഇതെല്ലാം അതത് കാലങ്ങളിലെ ബസ്സ് ജീവനക്കാർ നല്കിയ പേരുകളാണ് എന്നും പറയപ്പെടുന്നു.

അതിർത്തികൾ

  • തെക്കേ അതിർത്തി പുതിയകാവ്.
  • വടക്കെ അതിർത്തി പുളിഞ്ചോട്.
  • കിഴക്കെ അതിർത്തി ചക്കരപ്പാടം,തൃപ്പയാകുളം .
  • പടിഞ്ഞാറേ അതിർത്തി കാതിക്കോട്‌. പടിഞ്ഞാറേ അതിർത്തിക്കു സമാന്തരമായി പ്രശസ്‌തമായ പെരുന്തോട് കടന്നുപോകുന്നു.

വിദ്യാലയങ്ങൾ

1. എയ്‌ഡഡ്‌ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ , പാപ്പിനിവട്ടം.

സർക്കാർ സ്ഥാപനങ്ങൾ

ധനകാര്യസ്ഥാപനങ്ങൾ

1. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക്

നദികൾ

ആരാധാനാലയങ്ങൾ

വളരെ പേരുകേട്ട ആരാധനാലയങ്ങൾ ഒന്നും തന്നെ പുന്നക്ക ബസാറിൽ ഇല്ല. പക്ഷേ പ്രധാനമായത് അതിർത്തി പ്രദേശമായ പുതിയകാവിൽ സ്ഥിതിചെയ്യുന്ന പുതിയകാവ് ജുമാമസ്ജിദ് ആകുന്നു. നിർമ്മാണ വർഷം അവ്യക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏഴാമത്തെ പള്ളിയാണിത്.[1]

വിനോദോപാധികൾ

എടുത്തുപറയത്തക്കതായി ഒന്നും തന്നെ ഈ ഗ്രാമത്തിൽ ഇല്ല. ഇത്തരം കാര്യങ്ങൾക്കായി ജനങ്ങൾ അടുത്തുള്ള പട്ടണങ്ങളായ കൊടുങ്ങല്ലൂരിനെയോ തൃപ്പയാറിനെയോ ആശ്രയിക്കുന്നു. വർഷങ്ങൾക്കു മുൻപ് അതിർത്തിപ്രദേശമായ മതിലകം പള്ളിവളവിൽ മുംതാസ്, ഒരു സി ക്ലാസ്സ്, സിനിമാ കൊട്ടക ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളോ മറ്റോ കൊണ്ട് അതിന്റെ പ്രവർത്തനം നിർത്തപ്പെട്ടു.

കൃഷി

മറ്റല്ലാ ഗ്രാമപ്രദേശങ്ങളെ പോലെ നെൽ കൃഷി ഇവിടെയും ഒരു കാലഘട്ടം വരെ നിറഞ്ഞു നിന്നിരുന്നു. പുന്നക്കുരു മരങ്ങൾ സുലഭമായി ഉണ്ടായിരുന്നതിനാൽ പുന്നക്കുരു ആട്ടി പുന്നെണ്ണ ഉല്പാദിപ്പിച്ചിരുന്നു ഇവിടെ. ഉണങ്ങിയ പുന്നക്കുരുവിൻറ്റെ മണം അത് ഒരു ലഹരിയായിരുന്നു നാട്ടുകാർക്ക്. ഏകദേശം മുപ്പതു വർഷമായികാണും ഈ വ്യവസായം അന്യം നിന്നുപോയിട്ട്. പുന്നക്കബസാർ സെൻറ്ററിൽ തന്നെ രണ്ടു മരച്ചക്കുണ്ടായിരുന്നു.

വ്യക്തികൾ

ക്രമസമാധാനം

പുന്നക്ക ബസാറിന്റ ക്രമസമാധാനപാലനം മതിലകം പോലീസ് സ്റ്റേഷൻ[2] പരിധിയിലാണ്‌ വരുന്നത്. 0480 2850257 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ.

രക്ഷാ പ്രവർത്തനം

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൽ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.

അവലംബം

  1. "Puthiyakavu Masjid". wikimapia. 2016-04-03. Retrieved 2020-04-03.
  2. "police station". keralapolice.gov. 2017-09-11. Retrieved 2020-04-03.
"https://ml.wikipedia.org/w/index.php?title=പുന്നക്കബസാർ&oldid=3307816" എന്ന താളിൽനിന്ന് ശേഖരിച്ചത്