കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ടി.ഡി.രാമകൃഷ്ണൻ്റെ ഏറ്റവും പുതിയ നോവലാണ് 'അന്ധർ ബധിരർ മൂകർ '. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിനു ശേഷമുള്ള അവസ്ഥകളാണ് നോവലിൻ്റെ ഇതിവൃത്തം . പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ കഴിഞ്ഞു കൂടിയ ജനതയുടെ പ്രതീകമാണ് ഫാത്തിമ നിലോഫർ ഭട്ട്. ഫാത്തിമയിലൂടെ അവൾ നേരിടുന്ന അനുഭവത്തിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത് ഫാത്തിമയുടെ ഉമ്മ നിലോഫർ ഭട്ട് അതിർത്തിരക്ഷാസേനക്കാരാൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായവരായിരുന്നു. ബലാൽക്കാരം ചെയ്ത മൂന്ന് പട്ടാളക്കാരിൽ ആരോ ഒരാളാണ് ഫാത്തിമയുടെ ഉപ്പ. ഒടുവിൽ ഫാത്തിമക്കും ഉമ്മയുടെ അനുഭവം തന്നെ പട്ടാളക്കാരിൽ നിന്നുമുണ്ടാവുന്നു. അതിക്രമങ്ങൾ എന്നും ഏറെ അനുഭവിക്കേണ്ടി വരുന്നത് അന്നാട്ടിലെ സ്ത്രീകളായിരിക്കും. പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ഹിന്ദുത്വവാദികൾ ആവേശത്തോടെ ചിരിച്ചു പറഞ്ഞ വാക്കുകളിലൊന്ന് സ്വർണ്ണമത്സ്യങ്ങളെ പോലെയുള്ള കാശ്മീരി പെണ്ണുങ്ങളെ ഇനി ആർക്കുവേണമെങ്കിലും കല്യാണം കഴിക്കാമെന്നായിരുന്നു. ബിജെപിയുടെ പല നേതാക്കന്മാർ പോലും ലജ്ജയില്ലാതെ അത്തരം അഭിപ്രായം പ്രകടിപ്പിച്ചു.
Plebiscite നടത്തി തീരുമാനമെടുക്കാമെന്നു ഒരു ജനതയെ പറഞ്ഞു വിശ്വസിപ്പിച്ചിട്ട്, 72 വർഷം മാറിമാറി വന്ന ഭരണകർത്താക്കൾ ആ ചതി തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അതേ ജനതയെ നിശ്ശബ്ദരാക്കിക്കൊണ്ട്, അവരുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ജമ്മുകാശ്മീരിനുണ്ടായ എല്ലാ പ്രത്യേക അവകാശങ്ങളും എടുത്ത് കളഞ്ഞു. അഴിമതി അവസാനിപ്പിക്കുന്നതിനും സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് പ്രത്യേകപദവി റദ്ദാക്കിയതെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. ആരുടെ വികസനം...? ആരുടെ സമാധാനം...?
കാശ്മീരിനെക്കുറിച്ച് എല്ലാവർക്കുമുള്ള ഒരു പൊതു ധാരണയിൽ നിന്ന് മാത്രം എഴുതിയ പുസ്തകമാണെന്ന് തോന്നിപ്പോയി. എഴുത്തുകാരൻ കുറച്ചുകൂടി സമയമെടുത്ത് സമാധാനപൂർവം എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ. കഥാപാത്ര സൃഷ്ടിയിലെ പാളിച്ചകൾ വളരെ വ്യക്തമാണ്. ദേവനായകിയും ഇട്ടിക്കോരയുമൊക്കെ എഴുതിയ എഴുത്തുകാരന് എന്ത് സംഭവിച്ചു ആവോ. നിങ്ങൾ കശ്മീരിലെ യഥാർത്ഥ സാഹചര്യങ്ങൾ കുറിയ്ക്കുന്ന ആദ്യത്തെ പുസ്തകമായിട്ടാണ് ഇത് വായിയ്ക്കുന്നതെങ്കിൽ ഇതൊരു അധിഭീകര പുസ്തകമായി നിങ്ങൾക്ക് തോന്നിയേക്കാം, അങ്ങനെയല്ല എങ്കിൽ ഈ പുസ്തകം നിങ്ങളെ നിരാശപ്പെടുത്തും. പല കഥാസന്ദർഭങ്ങളും യാഥാർഥ്യത്തെ നിന്ന് "എൻകയോ പോയിട്ടേ, റാം" എന്ന രീതിയിലാണ്.
ടി.ഡി രാമകൃഷ്ണൻ്റേതായി ആൽഫ എന്ന കൃതി ഒഴികെ മറ്റെല്ലാ നോവലുകളും വായിച്ച് ഏകദേശം ഒരു വർഷത്തോളമായപ്പോഴാണ് ഞാൻ ഈ പുസ്തകം വായിക്കുന്നത്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക എന്നീ കൃതികൾ ചരിത്രവും മിത്തും സമകാലീക രാഷ്ട്രീയവും എല്ലാം ചേർന്ന ചേരുവയായിരുന്നെങ്കിൽ ഈ പുസ്തകത്തിലേക��ക് വരുമ്പോൾ ചരിത്രവും മിത്തും ഇല്ലെങ്കിൽ കൂടിയും ഇതിൻ്റെ എഴുത്തും കഥയവതരിപ്പിച്ചിരിക്കുന്ന രീതിയും അദ്ദേഹത്തിൻ്റെ മറ്റ് കൃതികളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
കശ്മീർ ജനത വർഷങ്ങളായി പലവിധ ദുരിതമനുഭവിക്കുന്നതിൻ്റെ ഇടയിലാണ് ആർട്ടിക്കിൾ 370, 35A വകുപ്പുകൾ പ്രകാരം കശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി കേന്ദ്രസർക്കാർ എടുത്തുകളയുന്നത്. കശ്മീർ ജനത അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ, പ്രത്യേകപദവി എടുത്തുകളയുന്നതിനു മുൻപും ശേഷവുമുള്ള സാഹചര്യങ്ങളാണ് ഈ നോവലിൻ്റെ കഥാതന്തു. പുസ്തകത്തിൻ്റെ പേരുപോലെ തന്നെ, പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേൾക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥ. ആ ജനതയുടെ പ്രതിനിധിയായി വരുന്നത് ഫാത്തിമ നിലോഫർ ഭട്ട് എന്ന പത്രപ്രവർത്തകയാണ്. നാടും വീടും ഉപേക്ഷിച്ച് അതിർത്തി കടക്കുന്നതിനായി ഫാത്തിമയും കുടുംബവും മുസാഫിർ എന്ന യുവാവും നടത്തുന്ന പരിശ്രമങ്ങൾ അത്യന്തം പരിശ്രമകരമാണ്. ആ ശ്രമങ്ങൾ വായനക്കാരനെ പിടിച്ചുലക്കുന്നതാണ്. അന്ധർ ബധിരർ മൂകർ - ഇതിനോളം അനുയോജ്യമായ മറ്റൊരു പേര് ഈ നോവലിന് വേറെയില്ലെന്ന് തന്നെ പറയാം.
അധിനിവേശകരാൽ മാനഭംഗം ചെയ്യപ്പെട്ട താഴ് വരയുടെ കണ്ണുനീരുപോലെ ത്സലം നദി തേങ്ങിത്തേങ്ങി ഒഴുകുന്നത് നിങ്ങൾ കാണുന്നില്ലേ? മഞ്ഞുമൂടിയ മലനിരകൾ നിശ്ശബ്ദരായി, നിസ്സഹായരായി അവളെ നോക്കിനിൽക്കുകയാണ്. ഈ ലോകത്തിൽ ഒരു നരകമുണ്ടെങ്കിൽ അത് ഇതാണ്, അത് ഇതാണ്, എന്ന് വേദനയോടെ, അതിലേറെ ലജ്ജയോടെ അവൾ വിതുമ്പിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും, പ്രതീക്ഷയോടെ ഈ ദുരിതങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണേ നാഥാ, എന്ന് ദിവസത്തിൽ അഞ്ചുനേരവും പ്രാർത്ഥിച്ച് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. എന്നാലിപ്പോൾ, എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിക്കുന്നു. ഒരു ജനതയെന്ന നിലയിൽ ഞങ്ങൾ കാശ്മീരികൾ പൂർണമായും പരാജയപ്പട്ടിരിക്കുന്നു, വഞ്ചിക്കപ്പെട്ടിരിക്കുന്നു. - ഗുലാം റസൂൽ മുസ്തഫ
സ്ഥിരം ടി ഡി രാമകൃഷ്ണൻ രീതിയിൽ ഉള്ള ഒരു പുസ്തകം അല്ല ഇത് അത് പ്രതീക്ഷിച്ചു എടുത്താൽ നിരാശ ആയിരിക്കും ഫലം. ഒരു എഴുത്തുകാരന്റെ അല്ലെങ്കിൽ സാഹിത്യകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധയായും കശ്മീരിൽ നടന്ന നീതിനിഷേധത്തിനു എതിരായ ഒരു പ്രധിഷേധം ആണ് ഈ കഥ. പെല്ലെറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപെട്ട യാസിൻ എന്ന ബാലന്റെ ചോദ്യങ്ങൾ നമ്മളെ വേദനിപ്പിക്കും. കശ്മീരിൽ പെല്ലെറ്റ് ആക്രമണത്തിൽ പരിക്കേറ്റ ഒരുപാട് കുഞ്ഞുങ്ങളുടെ മുഖം നമുക്ക് ഓർമ വരും.
When man gets high on the opium of religion, he commits such atrocities that recreate hell on earth.
Kashmir, which has been described as heaven on earth is now a living hell.
If there is hell on earth, it is here, it is here, it is here.
It is raped, plundered, and tormented by groups of people who are masquerading as harbingers of goodness and a promising future for the region. But, their claims bear little truth and are just fueled for political and monetary gains.
Kashmir, which could have been an oasis, a beautiful rose-laden garden is becoming a hotbed of war and terrorism for no worthy reason.
This book is a revelation. It tells the story of the Kashmiri citizens living under the pressure of army invasion and plague-like terrorism from both sides. They are trapped without being able to leave the region. Even if they want to find a safe exit, getting out alive is difficult.
There are countless Fathima Nilofars living in Kashmir and nearby regions. We never know their stories. Of the crimes inflicted upon them. Of the tortures that are inflicted upon them for the reason that they are born there are in the vicinity of so-called enemies. What wrong did these women do to be made victims of rape and terrorism? Where else can such atrocities happen other than in a man-made hell!
One cannot think of a better title than അന്ധര്‍ ബധിരര്‍ മൂകര്‍ for this book. A really eye-opening book from TDR.
It's a bold attempt to try this plot. However, sometimes it's too cheesy. Couldn't handle the transformation of characters or serious situations properly.
ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ, കശ്മീരിന്റെ സംഘർഷഭൂമിയിൽ ഹൃദ്യമായൊരു കഥ പറയുന്ന അന്ധര്‍ ബധിരര്‍ മൂക��്‍, ഹ്രസ്വമായൊരു വായനയാണ്. ഇന്ത്യൻ പട്ടാളത്തിന്റെ കൈകളാൽ റേപ് ചെയ്യപ്പെടുകയും പിന്നീട് അവരുടെ തന്നെ വെടിയുണ്ടകളാൽ കൊല്ലപ്പെടുകയും ചെയ്ത ഫാത്തിമ നിലോഫറിന്റെ കഥയാണ് അന്ധര്‍ ബധിരര്‍ മൂകര്‍.
കശ്മീരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന കഥ നാം കണ്ടിട്ടില്ലാത്ത, എന്നാൽ ഏറെ കേട്ടിട്ടുള്ള കഥാ പരിസരങ്ങളിലൂടെ യാത്ര ചെയ്യുന്നു. വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നടുവിൽ ഇരകളാക്കപ്പെടുന്ന അനേകം കശ്മീരികളിൽ ഒരാൾ മാത്രമാണ് ഫാത്തിമ നിലോഫർ. പുരുഷന്റെ തട്ടകമായ യുദ്ധഭൂമിയിൽ നിസ്സഹായയാവുന്ന സ്ത്രീയുടെ പക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് TD രാമകൃഷ്ണൻ.
ഉദ്വേഗജനകമായ ഒരു കഥക്ക് കശ്മീർ പശ്ചാത്തലമാവുന്നുവെങ്കിലും, കശ്മീർ പ്രശ്നം യഥാവിധി അഡ്രസ് ചെയ്യുന്ന ഒരു രാഷ്ട്രീയ കൃതി അല്ല നോവൽ. സമാധാനം എന്ന ഉപരിപ്ലവമായ ലക്‌ഷ്യം കൃതിയിലുടനീളം ഉയർത്തികാണിക്കപ്പെടുമ്പോഴും നീതിയുടെ പ്രശ്നം പലപ്പോഴായി എഴുത്തിൽ വിസ്മരിക്കപ്പെടുന്നു.
അപ്പോഴും, താഴ്വരയിലെ പട്ടാള ഭീകരതയും പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ട് ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സമാനതകളില്ലാത്ത വേദനകളും എഴുത്ത്കാരൻ നോവലിലൂടെ നേർക്കുനേർ വരച്ചുകാട്ടുന്നു. പെലെറ്റ് ഗണ്ണുകളാൽ കാഴ്ച നഷ്ടപെട്ട യാസീൻ നോവൽ അവസാനിക്കുമ്പോഴും കശ്മീരി കുരുന്നുകളുടെ പ്രതീകമായി വായനക്കാരനെ പിന്തുടരുന്നു.
ആദ്യമായാണ് TD രാമകൃഷ്ണനെ വായിക്കുന്നത്. ഹൃദ്യമായി ഒഴുകുന്ന എഴുത്തിൽ, വായനാനുഭവത്തിൽ, നിശ്ശബ്ദരാക്കപ്പെട്ട താഴ്വരയിലെ അകാല വിധവകളുടെയും അനാഥരുടെയും ശബ്ദവും സാക്ഷ്യവുമാവുന്നു ഈ നോവൽ.
കാശ്മീർ അതിന്റെ എന്നേക്കും ഭീകരമായ അവസാനത്തെ തടങ്കലിലകപ്പെട്ടിട്ട് ഇന്ന് 205 ദിവസം. ടി.ഡി എന്ന മാന്ത്രികൻ ചരിത്രത്തിൽ നിന്ന് മറ്റൊരു മനുഷ്യാവകാശലംഘനത്തെക്കൂടി പറയാൻ ശ്രമിക്കുന്നു. ദശാബ്ദങ്ങളുടെ വിവിധ തരം വിമോചനപ്പോരാട്ടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ജനതയുടെ ഏറ്റവും അവസാനത്തെ അതിജീവനം. അതിപ്പോഴും പൂർണമാവാതെ പോരാട്ടങ്ങളായിത്തന്നെ നമുക്ക് മുന്നിലുണ്ട്. ഗുജറാത്തിനു ശേഷം വീണ്ടും ഹിന്ദുത്വ അജണ്ടകൾ ശക്തിപ്പെടുന്ന നേരം, തികച്ചും പ്രിവിലേജ്‌ഡ് ആയ സ്പേസിലിരുന്ന് ഈ പുസ്തകം വായിച്ചു തീർക്കുന്നത് എനിക്ക് എവിടേക്കെന്നറിയാത്ത രക്ഷപ്പെടലാണ്. പക്ഷേ എവിടേക്കും രക്ഷപ്പെടാൻ കഴിയാത്ത ജീവൻ കയ്യിൽപ്പിടിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാശ്മീരി മനുഷ്യരെക്കുറിച്ചാണ് ഈ നോവൽ. സുഗന്ധിയെപ്പോലെ താരയെപ്പോലെ ഫാത്തിമ നിലോഫർ വന്നു പറഞ്ഞു കൊടുത്ത ജീവിതം. പെല്ലെറ്റുകൾ കാഴ്ച നഷ്ടപ്പെടുത്തിയ മകന്റെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്ന മകളുടേയും പട്ടാളത്തിന്റെ അനീതികളുടെ ഇരയായ അമ്മയുടേയും സമാധാന പോരാളിയായി ഒരു സ്ത്രീ നയിച്ച 10 ദിവസങ്ങൾ. നമുക്കെന്താണ് വേണ്ടത��ന്നല്ലാതെ ഒരിക്കൽപ്പോലും അവർക്കെന്താണ് വേണ്ടതെന്ന് കാശ്മീർ ജനതയോട് ചോദിക്കാത്ത ഭരണകൂടങ്ങളുടേയും തീവ്രവാദ സംഘടനകളുടേയും അനീതികളെ വായിച്ചറിഞ്ഞെങ്കിലും ഫാസിസത്തിന്റെ അടുത്ത ഇര നമ്മളാണ്, ഞാനാണ് എന്നോർക്കുക, നാവനക്കുക, പ്രവർത്തിക്കുക. ഫാസിസ്റ്റ് ഭരണകൂടങ്ങളേ നിങ്ങൾക്ക് അത്ര എളുപ്പം ഞങ്ങളെ നിശ്ബദമാക്കാൻ കഴിയില്ലെന്ന് തെളിയിക്കുക.
വൈഫൈ ഇല്ലാതെ മൊബൈൽ 4G പോരാന്നു പറഞ്ഞു ഹോം ക്വാറന്റൈൻ ചെയ്യുമ്പോൾ ആണ് അന്ധർ ബധിരർ മൂകർ വായിക്കുന്നത്. സുഗന്ധി ഒരു സൂപ്പർ ഹിറ്റ��� ആയത��ണ്ട് തെല്ലും സങ്കടം കൂടാതെ തന്നെയാണ് TD രാമകൃഷ്ണന്റെ പുതിയ കൃതി വാങ്ങിയത്.
ഒരു അർധരാത്രി ഒരൊറ്റ ഒപ്പുകൊണ്ട് ഇന്ത്യ റദ്ദ് ചെയ്തുകളഞ്ഞ കാശ്മീരി ജനതയുടെ ഇന്നുകളിലൂടെ ഉള്ള ഒരു സഞ്ചാരമണീകൃതി.
നിഴൽവീണ രാത്രികളും കൈറ്റ് റണ്ണറും വായിച്ചതിനാൽ ഒട്ടും അത്ഭുതമോ അവിശ്വാസമോ തോന്നിയില്ല. പട്ടാളത്തിന്റെ ബലാത്സംഗത്തിൽ ജനിച്ച, രാജ്യത്തിൻറെ കണ്ണിൽ ജിഹാദിയും ജിഹാദികളുടെ കണ്ണിൽ മതമൗലിക വാദം അംഗീകരിക്കാത്തവനുമായ ഒരു കാശ്മീരിയുടെ വിധവ, എല്ലാത്തിലും ഉപരി പെല്ലറ്റുകൊണ്ട് കണ്ണ് പൊട്ടിപ്പോയ യാസീനിന്റെയും, മെഹറിന്റെയും ഉമ്മയായ ഫാത്തിമ നിലോഫറിന്റെ കഥ.
- അധിനിവേശകരാൽ മാനഭംഗം ചെയ്യപ്പെട്ട താഴ്‌വരയുടെ കണ്ണുനീർപോലെ ത്ധലം നദി തേങ്ങി തേങ്ങി ഒഴുകുന്നത് നിങ്ങൾ കാണുന്നിലെ. മഞ്ഞുമൂടിയ മലനിരകൾ നിശബ്ദരായി, ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അതിതാണ് അത് ഇതാണ് അത് ഇതാണ് -
ഭൂമിയിൽ എല്ലാവര്ക്കും നീതി ലഭിക്കട്ടേ എന്നല്ലാതെ എന്ത് പറയാൻ.
A good book by TD Ramakrishnan. The style of writing is pretty similar to his old books, but this time it feels more 'real' realistic. The books follows the story of a widow during and after the Article 370 was taken down by the central government. This really is an honest attempt by the author to narrate what the people of Kashmir have to go through. The author also criticize the government and the policies that they take, and also the army that might 'trigger' the self called 'nationalists'. Overall good book to read.
"പരമാകാരുണ്യവാനായ നാഥാ ഈ നരകത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ..." -ഫാത്തിമ നിലോഫർ
അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ അദ്ദേഹത്തിനോട് എനിക്ക് പറയുവാനുള്ളത് : "പരമകാരുണ്യവാനായ നാഥാ ഈ നാട് നരകമാകാതെ ഞങ്ങളെ രക്ഷിക്കണമേ.." എന്നാണ്.
ഹിന്ദുത്വഭരണകൂടത്തിന്റെ ഓരോ നയങ്ങളും നമ്മുടെ രാജ്യത്തെ കൂടുതൽ കൂടുതൽ അസഹിഷ്ണുതയിലേക്കും വർഗീയതയിലേക്കും വിനാശത്തിലേക്കും നയിക്കുമ്പോൾ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ ഭരണകൂടത്തിന്റെ കയ്പുനീർ കുടിച്ചുകൊണ്ടിരിക്കുന്ന (പതീറ്റാണ്ടുകൾ ആയി പാകിസ്ഥാന്റെയും ഇന്ത്യയുടേയും അഭിമാനപ്രശ്നത്തിനിടയിൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന) ഒരു ജനതയുടെ കണ്ണുനീരിനെ വെളിച്ചത്തു കൊണ്ടുവരുവാൻ ടി.ഡി. രാമകൃഷ്ണൻ തന്റെ തൂലികയിലൂടെ പ്രദർശിപ്പിച്ച ധൈര്യത്തെ ഞാൻ ബഹുമാനത്തോടെ നോക്കിക്കാണുന്നു.
കഴ���ഞ്ഞ കൊല്ലം, അതായത് 2019 ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്കിക്കൊണ്ടിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370ഉം 35A യും മുൻകൂറായി അവിടുത്തെ ജനങ്ങളെ ബന്ദികളാക്കിക്കൊണ്ട് റദ്ദ് ചെയ്യുകയും പുറം ലോകത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഈ ജനങ്ങളെ അടിമകളെയെന്ന പോലെ വിലക്കുകയും ചെയ്ത ഭരണകൂടത്തിന്റെയും അവരുടെ ആയുധമായി പ്രവർത്തിക്കുന്ന സൈന്യത്തിന്റെയും മുഖം വെളിച്ചത്തു കൊണ്ടുവരുന്ന ഒരു നോവലാണിത്. കാശ്മീരികളുടെ ഭരണകൂടം അടപ്പിച്ച ശബ്ദത്തെ ടി.ഡി ഇവിടെ സ്വതന്ത്രമാക്കുന്നു.
കൊറോണ വ്യാപനം മൂലം വീടുകളിൽ കഴിയേണ്ടി വന്ന വളരെ ചുരുക്കം നാളുകൾ കൊണ്ട്, ടിവിയും മൊബൈലും ഇന്റർനെറ്റും എല്ലാം ഉപയോഗയോഗ്യ���ായിട്ടുപോലും നമ്മിൽ പലരും വീർപ്പുമുട്ടിയിരുന്നു. ഈ സംവിധാനങ്ങൾ പോലും ഇല്ലാതെ ഒരു വർഷക്കാലം ഭരണകൂടത്തിന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി തടവറയിലെന്നപോലെ കഴിയുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..
'അന്ധർ ബധിരർ മൂകർ' എന്നതിലും മികച്ച ശീർഷകം ഈ നോവലിന് നൽകാനില്ല.. ഫാത്തിമ നിലോഫറിലൂടെ ഒരു ജനസമൂഹത്തിന്റെ ശബ്ദമാകാൻ കാണിച്ച മനസ്സിനും മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന് എന്റെ നന്ദി..
ഇത് ഫാത്തിമ നീലോഫറിൻ്റ നോവലാണ്. അവളുടെ ചോരയും കണ്ണുനീരും കൊണ്ട് എഴുതിയ കൃതി.
ഇത് കാശ്മീരിലെ ജനങ്ങളുടെ കണ്ണുനീരിന്റെ കഥയാണ്. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ശത്രുതയുടെ ഇടയിൽപ്പെട്ട് ജീവിതം നഷ്ടപ്പെട്ട ഒരു ജനതയുടെ കഥ. കാശ്മീരിലെ സ്ത്രീകളിൽ ഭൂരിഭാഗവും വിധവകളും റേപ്പ് ചെയ്യപ്പെട്ടവരുമാണ്.
കാശ്മീരി വുമൺ ഫോർ പീസ് എന്ന സംഘടനയുടെ അംഗമാണ് ഫാത്തിമ. Give power to women and say no to war ഇതാണ് അവരുടെ മുദ്രാവാക്യം. തഡലം ടൈംസ് എന്ന പത്രം ഓഫീസിലാണ് ഫാത്തിമ ജോലി ചെയ്തിരുന്നത്. ഫാത്തിമയുടെ വീട്ടിൽ ആകെയുള്ളത് ഉമ്മയും മക്കളായ മെഹറും യാസിനും ആണ്. ഉമ്മയെ മൂന്ന് പട്ടാളക്കാർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ ഫലമായി ഉണ്ടായതാണ് ഫാത്തിമ. ഫാത്തിമയുടെ ഭർത്താവിനെ പട്ടാളക്കാർ ജിഹാദികൾ എന്ന് പറഞ്ഞ് കൊന്നു കളഞ്ഞു. പട്ടാളക്കാരുടെ പെല്ലറ്റ് കൊണ്ടുള്ള ആക്രമണത്തിൽ മകനായ യാസിൻ്റെ കാഴ്ച ശക്തിയും നഷ്ടമായി.
2019 ഓഗസ്റ്റ് അഞ്ചിന് കാശ്മീർ ലെ ജനങ്ങൾക്ക് ഒരു അഭിപ്രായം പറയാൻ പോലും അവസരം നൽകാതെ കേന്ദ്രം സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങൾ മുഴുവൻ കവർന്നെടുത്തു(Article 370).ഇന്ത്യൻ യൂണിയനിലെ വെറുമൊരു കേന്ദ്രഭരണപ്രദേശം മാത്രമായി കാശ്മീർ ഒതുങ്ങി. അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് കാശ്മീർ കാശ്മീരികളുടെ അല്ലാതായി തീർന്നു.
തുടർന്ന് കാശ്മീരിലെ ജീവിതം അപകടം നിറഞ്ഞതായതിനാൽ ഫാത്തിമ കുടുംബത്തോടൊപ്പം കാശ്മീരിൽ നിന്ന് ചില അനുയായികളുടെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ആ യാത്രക്കിടയിൽ ഉമ്മ പാമ്പ് കടിയേറ്റ് മരണമടയുന്നു.
മുസാഫറിന്റെ സഹായത്തോടെയാണ് ഫാത്തിമയും മക്കളും പല ക്യാമ്പുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചത്. പക്ഷേ ലക്ഷ്യം എത്തുന്നതിനു മുമ്പേ മുസാഫർനെയും ഫാത്തിമയെയും പട്ടാളക്കാർ വധിച്ചു.
'ആഗസ്റ്റ് 14ന് സൂര്യനുദിക്കുമ്പോൾ അതിർത്തിക്കപ്പുറത്ത് മെഹർ യാസിന്റെ കൈപിടിച്ച് സ്വാതന്ത്ര്യത്തിലേക്ക് നടക്കുകയായിരുന്നു. അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ. യാസിനു വെളിച്ചം കൊടുക്കട്ടെ.'🌻🌻
In this novel T D Ramakrishnan tells us the current life and story of a widow Fathima Nilofer and her 2 children & her escape from Kashmir. Fathima Nilofer is a widow whose husband was a rebel leader and was killed by another group of rebels. She has a son and daughter & her son was hit by the Indian Army’s pellet shooting and is temporarily blind.
Fathima doesn’t know who her father is as she is the offspring from a rape. Her mother Nilofer Bhat was mercilessly raped by 3 Indian Army officials.
Article 370 which gave the State of Kashmir special status has now been repealed and there is chaos in the valley. Curfew is implemented and involuntary arrests and shoot outs are rampant! Fathima and other members of her association in Kashmir are prevented from organizing a silent campaign against this & their leader is very badly treated. Fathima needs to give her son immediate medical treatment so that his eyesight can be restored. The novel then goes on to tell us about the decision Fathima takes and how her journey continues.
A small book compared to other books by TD Ramakrishnan and also with a different style of writing. We can feel that the author is showing his protest and objection through this book. Fathima’s story in other words is the story of almost every other lady in Kashmir and of Kashmir itself!
This entire review has been hidden because of spoilers.
2019 ആഗസ്റ്റ് 5 കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചു. ഒരുപാട് പ്രതിഷേധങ്ങൾ ഉണ്ടാക്കുകയും കാശ്മീർ ജനതയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്തു. ഈ വിധി വരുന്നതിന്റെ മുൻപത്തെ പകൽ മുതൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ പുസ്തകത്തിൽ പങ്കുവെച്ചിരിക്കുന്നത്. വിധവയായ ഫാത്തിമ നിലൂഫർ ഭട്ട് ആണ് കഥ പറയുന്നത്. ഉമ്മയും രണ്ട് മക്കളുമാണ് അവർക്കുള്ളത്. ഇളയ മകൻ യാസിന്റെ കണ്ണിന് പെല്ലറ്റ് ആക്രമണത്തിൽ അപകടം സംഭവിച്ചു.
കാശ്മീരിലെ സ്ത്രീകൾ വിധവകളോ അവിവാഹിതരായ അമ്മമാരോ ആയിരുന്നു. ഫാത്തിമയുടെ അച്ഛൻ സിക്കോ നായരോ കാശ്മീരിയോ ആയ പട്ടാളക്കാരനാണ് എന്നാണ് കഥയിൽ പറയുന്നത്. അതിന്റെ വിവരണം തന്നെ വായനക്കാരെ വേദനിപ്പിക്കുന്നതാണ്. വിമോചന ഭടന്റെ ഭാര്യയായ ഫാത്തിമ രാത്രി മക്കളെയും ഉമ്മയെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ആ വഴിയിൽ ഉമ്മയെ നഷ്ടപ്പെടുന്ന അവൾ തളരാതെ മുൻപോട്ടു നടക്കുന്നു. അതിനവളെ സഹായിച്ചത് മറ്റൊരു വിമോചന ഭടനായിരുന്നു.
വളരെ ഭംഗിയുള്ള സ്ഥലമെന്ന് വായിച്ചും കേട്ടും പരിചയമുള്ള കാശ്മീരിന്റെ ചോരക്കറ പൂണ്ട വഴികളും ചോരമണക്കുന്ന കാറ്റും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയും ഇവിടെ കാണാം. മാത്രമല്ല പുറംലോകവുമായി എല്ലാ ബന്ധവും വിഛേദിക്കപ്പെട്ട് അന്ധരും ബധിരരും മൂകരുമായ കഴിയേണ്ടിവരുന്ന ഒരു ജനതയുടെ കഥ.
*Spoiler alert* T.D രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന ത്രില്ലർ പുസ്തകവും , ആൽഫാ എന്ന ശാസ്ത്ര സഹാസ പുസ്തകവും വായിച്ച ഞാൻ ഒരു ത്രില്ലർ കഥ പ്രതീക്ഷിച്ചാണ് അദ്ദേഹത്തിൻ്റെ അന്ധർ ബാധിരർ മൂകർ എന്ന ഈ പുസ്തകം വായിക്കുന്നത് എന്നൽ ഈ പുസ്തകം വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന വിഷയം അയി പോയി. രാഷ്ട്രിയ നേതാക്കളുടെ സ്വാർത്ഥ കാരണം ബുദ്ധിമുട്ടുന്നത് പാവം ജനങ്ങൾ മാത്രം അണ്. അങ്ങനെ ഏറ്റവും ബുദ്ധിമുട്ടിയ ഒരു ജന വിഭാഗം അണ് കശ്മീർ നിവാസികൾ. രാഷ്ട്രീയകക്ഷികൾ മതപരമായി ഭിന്നിപ്പിച്ചു ഭരിച്ച ഈ ജനത എന്നും നമുകാർകും ആലോചിക്കാൻ പോലും പറ്റാത്ത അത്ര കഷ്ടതകൾ നേരിട്ടവർ അണ്. ഇതിലെ പ്രധാന കഥാപാത്രം അയ ഫാത്തിമ നിലൊഫർ ജനിക്കുന്നത് 3 പട്ടാളക്കാർ അവളുടെ അമ്മയെ പീഡിപ്പിച്ചപോൾ ആയിരുന്നു. അവളുടെ ഭർത്താവ് കൊല്ലപ്പെടുകയും, മകൻ്റെ കണ്ണ് pallet gun അക്രമം കാരണം നഷ്ടപ്പെടുകയും ചെയ്തു.
72 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഗവൺമെൻ്റ് article 370 പിൻവലിക്കുകയും, അതിന് ശേഷം ഉള്ള കർഫ്യു സമയം നിലോഫർ തൻ്റെ അമ്മയെയും മകളെയും മകനെയും ഒരാളുടെ സഹത്തോടെ രക്ഷപെടാൻ ശ്രമിക്കുന്ന കഥയാണ് ഈ പുസ്തകം. വഴി മധ്യേ അമ്മ മരികുകയും നിലോഫറെ ഒരു പട്ടാളക്കാരൻ പീഡീകുകയും ചെയുന്നു. ഈ പുസ്തകം വായിച്ചു തീർത്തത് ഒരു പ്രാർത്ഥനയോടെ മാത്രം. 'ലോകത്ത് എന്നും സമാധാനവും സന്തോഷവും ഉണ്ടവാണെ'
This entire review has been hidden because of spoilers.
ഫാത്തിമ നിലോഫറിൻ്റെ ജീവിത കഥയാണ് അന്ധർ ബധിരർ മൂകർ. ഈ പുസ്തകം വായിക്കുന്നതിനിടനീളം നമ്മളെ മൂടുന്ന ഒരു നിസഹായവസ്ഥയുണ്ട്. നമ്മുടെ രാജ്യത്ത് ഇങ്ങനെ കുറെപേർ ജീവിച്ചിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ, അവരെ പറ്റി ഒരു പരിധി വരെയേ നമ്മൾ അറിയുന്നുള്ളൂല്ലോ എന്ന് ആലോചിക്കുമ്പോൾ. നിലോഫർ ആ നരകത്തിൽ നിന്ന് പുറത്ത് വരണമെന്നാണ് നമ്മളും അഗ്രഹിക്കുന്നതെങ്കിലും കഥയുടെ അവസാനം പച്ചയായ അവരുടെ ജീവിത സത്യങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. നമ്മുടെ കൺമുമ്പിൽ ഇത്രയൊക്കെ നടന്നിട്ടും ഒന്നും പറയാനോ കാണാനോ കേൾക്കാനോ പറ്റാതെ ജിവികേണ്ടി വരുന്ന് നമുക്ക്. മതം ഇങ്ങനെ ഒരു രാജ്യത്തിനെ നശിപ്പിക്കാം എന്നതിൻ്റെ ഉദാഹരണം. നിലഫറിൻ്റെയും കുട്ടികളുടെയും യാത്ര അതി ഭീഗരം തന്നെ.
Really amazed by the research T D R puts behind each work. Completed the book in two days. The plot of the story in each of his works is really amazing. If it was the political and social conditions of Srilanka in "Sughandi...", this novel throws light on the condition of the people of Kashmir, in the following days when the Central government removed the special status of the state. The writer must have travelled there in those days. I mean, how can someone write like this about a distant place and the lives of people there without being there? really hats off...
കാശ്മീരിലെ ഒരു കുടുംബത്തിൻ്റെ ജീവിക്കാനുള്ള യാത്ര, കാശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തു കളഞ്ഞ 2019 ആഗസ്റ്റിലെ ദിനങ്ങളിൽ നടക്കുന്നതാണ് നോവലിൻ്റെ പ്രമേയം.ഫാത്തിമ നിലോഫർ എന്ന കാശ്മീരി യുവതി, സൈന്യത്തിൽ നിന്നും കാശ്മീരിലെ വ്യത്യസ്ത സംഘടനകളിൽ നിന്നും ഏൽക്കേണ്ടി വരുന്ന പീഢനങ്ങളും യാതനകളും വരച്ചിട്ടിരിക്കുന്നു. ലക്ഷ്യപ്രാപ്തിയിലെത്തുന്നതിന് മുമ്പ് ഫാത്തിമ, സൈന്യത്തിൻ്റെ വെടിയേറ്റു മരിച്ചുവീഴുന്നിടത്താണ് കഥ അവസാനിക്കുന്നത്.സംഭ്രമജനകമായ ആഖ്യാനം. -അബൂബക്കർ സിദ്ദീഖ് ഒറ്റത്തറ.
ഫാത്തിമ നിലോഫർ എന്ന കാശ്മീരി യുവതിയുടെ സാഹചര്യങ്ങളും കുടുംബപശ്ചാത്തലവും സ്വാതന്ത്ര്യം തേടിയുള്ള പലായനവും , കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സന്ദർഭത്തിൽ ടിഡി രാമകൃഷ്ണന്റെ നോവൽ. നോവലിസ്റ്റിന്റെ വ്യക്തമായ പ്രതിഷേധം പ്രകടമാക്കുന്ന വായനയായിരുന്നു ആകെമൊത്തത്തിലുള്ള ആസ്വാദനത്തിൽ. സ്വാതന്ത്ര്യത്തിലേക്കുള്ള പലായനത്തിൽ പാക് അധീന കാശ്മീരിനെക്കുറിച്ച് എവിടെയും വ്യകതമാക്കാത്തതും ചെറിയൊരു മങ്ങലായ് തോന്നി_ ഫാത്തിമാ നിലോഫറിന്റെ കാഴ്ച്ചയിൽ വെറുപ്പുകൾ മാത്രം നിറഞ്ഞൊരു കാശ്മീരാണു വായനയിലുടനീളം കാണാൻ കഴിഞ്ഞതും .
നോവൽ എന്ന രീതിയിൽ ഈ പുസ്തകത്തിനെ കാണരുത്. അങ്ങനെയെങ്കിൽ T D രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇ��്ടിക്കോരയും, ആൽഫയും, സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുമായി നാം താരതമ്യം ചെയ്യാൻ നോക്കും.
ഒരു സാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാൻതക്ക രീതിയിൽ എഴുതിയ ഒരു വിവരണമായോ, ഡയറിക്കുറിപ്പുകളായോ, വേദനകളായോ കാണാനാണ് ഞാൻ ശ്രമിച്ചത്.
ഇന്ത്യൻ അധീന കാശ്മീരിന്റെ അവസ്ഥ ഇതാണെങ്കിൽ പാക് അധീന കാശ്മീരികളുടെ ദുരിതം എത്രകണ്ട് ഭയാനകമായിരിക്കും എന്ന് എനിക്ക് ആലോചിക്കാൻ പോലുമാവില്ല.
Really a good novel. Just like any other novel from TD Ramakrishnan, this novel also takes you to the location of the novel and makes you feel like you are viewing the entire novel as an incident. Really good reading experience.
ഫാത്തിമ നിലോഫർ - എന്ന ഒരു കാശ്മീരി സ്ത്രീയുടെ കഥ .. സാങ്കല്പീകമെങ്കിലും ചിലപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു കഥ.. ജനിക്കാൻ ആരും ആഗ്രഹിക്കാത്ത രീതിയിലുള്ള ജനനവും .. ഇഷ്ടപെട്ടവരുടെ മരണങ്ങളും ..