Jump to content

റോബസ്റ്റ കാപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coffea canephora
പാകമാകാത്ത റോബസ്റ്റ കാപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. canephora
Binomial name
Coffea canephora
Pierre ex A.Froehner
Synonyms

Coffea robusta

Unroasted robusta beans

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു ഇനമാണ് റോബസ്റ്റ കാപ്പി - Robusta coffee -Coffea canephora . പ്രധാനമായും പാനീയമുണ്ടാക്കാൻ ഉപയോഗിക്കുന്നു. ആഫ്രിക്കയിലെ പടിഞ്ഞാറൻ ഉപ-സഹാറായാണ് ഇതിന്റെ ജന്മദേശം. കോഫി കാനിഫോറ എന്ന ഈ ഇനം ലോകമെമ്പാടും റോബസ്റ്റ കോഫി എന്നാണ് അറിയപ്പെടുന്നത്. ഇതിൽ തന്നെ റോബസ്റ്റ് എന്നും ഗന്ധ (Robusta and Nganda) എന്നും രണ്ടു വിഭാഗങ്ങളുണ്ട്. വിയറ്റ്നാമിലാണ് ഇവ വ്യാപകമായി വളർച്ച കൊണ്ടത്. 19 നൂറ്റാണ്ടിൽ വിയറ്റ്നാം ഫ്രഞ്ച് കോളനിയായി മാറിയപ്പോളാണ് ഈ വളർച്ച ഉണ്ടായത്. പിന്നെ ആഫ്രിക്കയും ബ്രസീലും ഇതോടൊപ്പം റോബസ്റ്റ കാപ്പിയുടെ കേന്ദ്രമായി മാറി. ലോകമാകമാനം ഉല്പാദിപ്പിക്കുന്ന കാപ്പിയുടെ 20 ശതമാനവും ഈ ഇനമാണ്. കാപ്പിയിലെ മറ്റിനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ഉലപാദനച്ചെലവും പരിപാലനവും വളരെച്ചെലവു കുറഞ്ഞതാണ്. എന്നാൽ ഇന്ത്യയിൽ പാനീയത്തിനായി അധികശതമാനവും ഉപയോഗിക്കുന്നത് കോഫിയ അറബിക എന്ന ഇനം കാപ്പിയാണ്.

10 മീറ്റർ വരെ ഉയരത്തിൽ പടർന്നു പന്തലിക്കുന്ന ഇവ ഏകദേശം 10 മുതൽ 11 വരെ മാസം ഇടവിട്ട് (കൃത്യമായ ഒരു മാസക്കണക്കില്ല) പുഷ്പിക്കുകയും ചെയ്യും. പിന്നീട് പൂക്കൾ കൊഴിഞ്ഞ് ഓവൽ ആകൃതിയിലുള്ള കായ്കൾ (കാപ്പിക്കുരു) ഉണ്ടാകുന്നു. കോഫി അറബികയെ അപേക്ഷിച്ച് ഇതിലെ കായ്കൾ വലിപ്പം ഏറിയവയും കഫീൻ കൂടുതലുള്ളവയുമാണ്. ഇതിൽ 2.7 % കഫീനാണുള്ളത്. എന്നാൽ അറബികയിൽ 1.5% ആണുള്ളത്. ഒപ്പം അറബികയെ വച്ചു നോക്കുമ്പോൾ ഇവയെ കീടങ്ങളുടെ ആക്രമണം കുറവും, രോഗപ്രതിരോധശേഷി കൂടുതലുമാണ്.

സംസ്കരണം

[തിരുത്തുക]

ലോകത്ത് പല രീതിയിൽ കാപ്പിക്കുരു സംസ്കരണം നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രശസ്തമായതും സ്വാദേറിയതുമായ ഒരു സംസ്‌ക്കരണ രീതിയാണ് മൺസൂൺ മലബാർ.

മലബാറിൽ നിന്നും കാപ്പിക്കുരുകൾ യൂറോപ്പിലേക്ക് കപ്പൽ മാർഗ്ഗം കയറ്റിയയച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിൽക��കുന്ന കപ്പൽ യാത്രയിലുടനീളം കാറ്റും മഴയും നനഞ്ഞ കാപ്പിക്കുരുകൾ പഴുക്കുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് രുചിവ്യത്യാസം ഉണ്ടാവുകയും ചെയ്തു. യൂറോപ്പിൽ ഇത്തരം കാപ്പിക്ക് വലിയ പ്രചാരം ലഭിച്ചതോടു കൂടിയാണ് മൺസൂൺ മലബാർ എന്ന സംസ്കരണ രീതി ഉണ്ടായത്.

മൺസൂൺ മലബാർ റോബസ്റ്റ കാപ്പി

[തിരുത്തുക]

ഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക പദവി എന്ന് പറയുന്നത്

2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[1] കേരളത്തിൽ (കേരളം, കർണ്ണാടക) [2] നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് മൺസൂൺ മലബാർ അറബി കോഫിയും മൺസൂൺ മലബാർ റോബസ്റ്റ കോഫിയും.[3]

വിളവെടുത്ത ഉടനെ ഗ്രേഡ് തിരിച്ച് ചാക്കുകളിലാക്കി മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പ്രത്യേക സ്ഥലങ്ങളിൽ കാപ്പിക്കുരു സൂക്ഷിക്കുന്നു. കാറ്റും വെളിച്ചവും മഴയും ഈർപ്പവും നേരിട്ട് ഏൽക്കത്തക്ക വിധം ഇതിനെ തിരിച്ചും മറിച്ചും വെയ്ക്കുകയൂം ചെയ്യുന്നു. പാകമാകുന്നതുവരെ പ്രകൃതിയോട് നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീർത്തും ജൈവികപരമായ ഒരു സംസ്കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പശ്ചിമതീരത്തെ മലബാർ മേഖലയിലെ കർണാടകയിലെ മംഗലാപുരം മുതൽ കേരളത്തിലെ കോഴിക്കോട് വരെയാണ് നിയന്ത്രിത സാഹചര്യങ്ങളിൽ പ്രത്യേക മലബാർ മൺസൂൺ പ്രക്രിയ നടത്തുന്നത്.

ഇന്ത്യയിൽ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേയ്ക്ക് മൺസൂൺ മലബാർ റോബസ്റ്റ കാപ്പി അയക്കപ്പെടുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf
  2. JOINED GI Tag to get Kerala and Karnataka Application Number 114, Year of aproval 2007-2008 from http://www.ipindia.nic.in/
  3. AS PER THE NEW PUBLISHED LIST FROM http://www.ipindia.nic.in/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബസ്റ്റ_കാപ്പി&oldid=3643442" എന്ന താളിൽനിന്ന് ശേഖരിച്ചത്