ക്ലമന്റൈൻ കേക്ക്
ഉത്ഭവ വിവരണം | |
---|---|
സൃഷ്ടാവ് (ക്കൾ) | സെഫാർഡി ജൂതന്മാർ വികസിപ്പിച്ചെടുത്ത ഓറഞ്ച് കേക്കിൽ നിന്നാണ് ഉത്ഭവിച്ചത്. |
വിഭവത്തിന്റെ വിവരണം | |
Course | ഡെസേർട്ട് |
തരം | കേക്ക് |
Serving temperature | Cold or warmed |
പ്രധാന ചേരുവ(കൾ) | ക്ലമന്റൈൻ പഴങ്ങളും സാധാരണ കേക്കിന്റെ ചേരുവകളും |
ക്ലമന്റൈൻ പഴങ്ങളും മറ്റ് പ്രത്യേക കേക്ക് ചേരുവകളും ചേർന്ന ഒരു കേക്ക് ആണ് ക്ലമന്റൈൻ കേക്ക് (Clementine cake). ഇതിൽ കൂടുതൽ ചേരുവകൾ ഉപയോഗിക്കുന്നതു കൂടാതെ നിർമ്മാണത്തിൽ കുറച്ച് വ്യത്യാസങ്ങളും നിലനിൽക്കുന്നു. മുഴുവനായോ അല്ലെങ്കിൽ തൊലിയും വിത്തും മാറ്റിയ ക്ലമന്റൈൻ പഴങ്ങളുപയോഗിച്ചും ഈ കേക്ക് തയ്യാറാക്കാം. സെഫാർഡി ജൂതന്മാർ വികസിപ്പിച്ച ഓറഞ്ച് കേക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ ഉത്ഭവം. ജനകീയ സംസ്കാരത്തിൽ, 2013-ലെ ദ സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി എന്ന സിനിമയിൽ ഈ കേക്ക് ഒരു ചെറിയ പങ്ക് വഹിച്ചിരുന്നു.
നിർമ്മാണം
[തിരുത്തുക]ക്ലമന്റൈൻ പഴങ്ങൾ (ഒരു വില്ലൊലീഫ് മന്ദാരിൻ ഓറഞ്ചും ഒരു മധുരമുള്ള ഓറഞ്ചും തമ്മിലുള്ള സങ്കരം), ബദാം, മാവ്, പഞ്ചസാര, വെണ്ണ, മുട്ട എന്നീ ചേരുവകൾ ഉപയോഗിച്ചാണ് ക്ലമന്റൈൻ കേക്ക് തയ്യാറാക്കുന്നത്.[1][2] ഓറഞ്ച് ജ്യൂസ്, ഓറഞ്ച് മസ്കറ്റ്, പാൽ, വെളുത്ത ഡിസേർട്ട് വൈൻ, അല്ലെങ്കിൽ റീസ്ലിംഗ് വീഞ്ഞ് (ജർമ്മനിയിലെ റൈൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച വെളുത്ത മുന്തിരിപ്പഴം കൊണ്ട് നിർമ്മിച്ചത്.) എന്നിവയും ഉപചേരുവകളായി ഉപയോഗിക്കുന്നു.[3][4] ഓറഞ്ച് ഓയിൽ അല്ലെങ്കിൽ ടാംഗറിൻ ഓയിൽ (അല്ലെങ്കിൽ രണ്ടും), ബദാം സത്തും വാനില സത്തും എന്നിവയും ചേരുവകളിൽ ഉൾപ്പെടുന്നു.[3] മാവുപയോഗിച്ച് തയ്യാറാക്കാത്തവയ്ക്ക് ചില വ്യതിയാനങ്ങൾ നിലവിലുണ്ട്.[2][5] അപ്സൈഡ്-ഡൗൺ രീതി ഉപയോഗിച്ചും ഇത് തയ്യാറാക്കാം.[6][7]
ക്ലമന്റൈൻ മിക്സിൽ കലർത്തിയോ[1][8][9] വിത്ത് മാറ്റിയ ക്ലമന്റൈൻ പഴങ്ങൾ കഷണങ്ങളാക്കി കേക്കിനു മുകളിൽ വിതറിയോ രണ്ടുവിധത്തിലും കേക്ക് തയ്യാറാക്കാനാകും.[2][10] തൊലി ഉൾപ്പെടെയുള്ള ക്ലമന്റൈൻ പഴങ്ങളും[11] തൊലി മാറ്റിയ ക്ലമന്റൈൻ പഴങ്ങളും ഉപയോഗിക്കാം.[12] പാചകം ചെയ്ത ക്ലമന്റൈൻ പഴങ്ങൾ കേക്കിന് തയ്യാറാക്കിയ മാവിൽ ഉപയോഗിക്കാം.[2][4][10] കാൻഡീഡ് ക്ലമന്റൈൻ പഴങ്ങൾ കേക്കിനുമുകളിൽ അലങ്കരിക്കാനുപയോഗിക്കാം.[6][7] ആവിയിൽ പുഴുങ്ങിയോ വറുത്തോ ബദാം ഉപയോഗിക്കാം.[13][3][13] പഞ്ചസാര അല്ലെങ്കിൽ ചോക്കലേറ്റ് ഗ്ലേയ്സ് പോലുള്ള മധുരമുള്ളവ കേക്കിനുമുകളിൽ ടോപ്പിങ്ങ് നൽകി ക്ലെമന്റൈൻ കേക്ക് പൂർത്തിയാക്കാവുന്നതാണ്.[2][14] ഒരു ഫഡ്ജ് അല്ലെങ്കിൽ ചോക്ലേറ്റ് സോസ്, പൊടിച്ച പഞ്ചസാര അല്ലെങ്കിൽ തേൻ[1][2][15] എന്നിവയും ടോപ്പിങ്ങിൽ ഉപയോഗിക്കാവുന്നതാണ്.[8][16][17] ക്ലെമന്റൈൻ കേക്ക് ഒരു പക്ഷെ സാന്ദ്രതയോടും നനവോടും ആയിരിക്കാം കാണപ്പെടുന്നത്.[10] തയ്യാറാക്കി ഒരു ദിവസമോ അതിനുശേഷമോ ആയിരിക്കും ക്ലെമന്റൈൻ കേക്കിന്റെ സ്വാദ് മെച്ചപ്പെടുന്നത്.[12] കാരണം പാകം ചെയ്ത ശേഷം, ചേരുവകൾ തമ്മിൽ കൂടിചേരുമ്പോൾ[2][5][12] കേക്കിന്റെ സുഗന്ധവും രുചിയും വർദ്ധിക്കുകയും ചെയ്യുന്നു.[11] തയ്യാറാക്കിക്കഴിഞ്ഞാൽ സംരക്ഷിക്കാൻ അതിനെ ഫ്രീസ് ചെയ്യാവുന്നതാണ്.[18]
-
വാനില ക്ലമന്റൈൻ കേക്കിന്റെ ഒരു ഭാഗം
-
വാനില ക്ലമന്റൈൻ കേക്ക്, കപ്പ്കേക്കുകൾ
ചരിത്രം
[തിരുത്തുക]സെഫാർഡിക് ജൂതന്മാർ (മധ്യകാലഘട്ടങ്ങളിൽ ഐബിയൻ പെനിൻസുലയിൽ കൂട്ടിച്ചേർക്കപ്പെട്ട ജൂതൻമാരുടെ ഒരു പ്രത്യേക സമൂഹമായി രൂപപ്പെട്ട ജൂത വിഭാഗം) വികസിപ്പിച്ചെടുത്ത ഓറഞ്ച് കേക്കിനെയാണ് ക്ലെമന്റൈൻ കേക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. മെഡിറ്ററേനിയൻ നാഗരികതയിൽ[19] സിട്രസ് കൃഷിയുടെ ഉത്ഭവം ഉടലെടുത്തത് സഫർഡിക്ക് ജൂത സമുദായം വഴിയായിരുന്നു.[9][19] 15-ാം നൂറ്റാണ്ടിൽ ഓറഞ്ച് ഉപയോഗം ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ വളരെയധികം പ്രചാരം നേടിയിരുന്നു. ഐബീരിയൻ സുഗന്ധങ്ങൾക്കു പുറമേ കേക്കിന് വടക്കൻ ആഫ്രിക്കയുടെയും സ്പാനിഷ് വേരുകളും കാണപ്പെടുന്നു.[20]
ജനകീയ സംസ്ക്കാരത്തിൽ
[തിരുത്തുക]2013 -ലെ സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിട്ട് എന്ന അമേരിക്കൻ സാഹസിക കോമഡി-നാടക സിനിമയിൽ ക്ലെമന്റൈൻ കേക്ക് ഒരു ചെറിയ പങ്ക് വഹിച്ചു. ഈ ചിത്രത്തിന്റെ പ്രദർശന സീനുകളിലും ക്ലെമന്റൈൻ കേക്ക് ഉൾപ്പെടുത്തിയിരുന്നു.[2][11]
ബ്രിട്ടീഷ് സെലിബ്രിറ്റി ഷെഫ് നിഗെല്ല ലോസൺ, ക്ലെമെന്റൻ കേക്കിനായി ഒരു പാചകക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്.[2][5]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Clementine Cake". San Francisco Chronicle. January 8, 2015. Retrieved December 4, 2015.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Linn, Virginia (February 26, 2014). "The secret cake in 'Walter Mitty'". The Daily Herald. Retrieved December 4, 2015.
- ↑ 3.0 3.1 3.2 Goldman, M. (2014). The Baker's Four Seasons: Baking by the Season, Harvest, and Occasion. Montreal, Canada: River Heart Press. pp. 270–272. ISBN 978-0-9865724-1-8.
- ↑ 4.0 4.1 Watson, Molly (January 13, 2015). "Recipe: Clementine Cake". Houston Chronicle. Retrieved December 4, 2015.
- ↑ 5.0 5.1 5.2 Lawson, Nigella. "Clementine cake". Nigella Lawson. Retrieved December 4, 2015.
- ↑ 6.0 6.1 "Adorable Clementine Upside Down Cakes". The Huffington Post. March 18, 2013. Retrieved December 4, 2015.
- ↑ 7.0 7.1 McDonnell, Justin (February 18, 2015). "Kung Hei Fat Choy! Alternative ways to celebrate Chinese New Year". Time Out. Retrieved December 4, 2015.
- ↑ 8.0 8.1 Killian, D. (2011). Death in a Difficult Position. A Mantra for Murder Mystery. Penguin Publishing Group. p. 206. ISBN 978-1-101-55111-0.
- ↑ 9.0 9.1 Willoughby, John (March 28, 2014). "Clementine Cake Recipe". The New York Times. Retrieved December 4, 2015.
- ↑ 10.0 10.1 10.2 Cook, Crystal; Pollock, Sandy (2011). The Casserole Queens Cookbook: Put Some Lovin' in Your Oven With 100 Easy One-Dish Recipes. New York: Clarkson Potter. pp. 176–177. ISBN 978-0-307-71785-6.
{{cite book}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ 11.0 11.1 11.2 Lindahl, Nancy (January 8, 2014). "Sweet Basil the Bee: Sweet, little Clementines go into an intriguing, flour-less cake". Chico Enterprise-Record. Retrieved December 4, 2015.
- ↑ 12.0 12.1 12.2 O'Sullivan, Lucinda (December 4, 2015). "What to eat when wheat is off the daily menu". Irish Independent. Retrieved December 4, 2015.
- ↑ 13.0 13.1 "Clementine Cake With Cheesecake Cream: Lifestyles". St. Louis Post-Dispatch. Associated Press. January 1, 1970. Retrieved December 4, 2015.
- ↑ Willoughby, John (April 15, 2014). "John Willoughby's Chocolate Glaze Recipe". The New York Times. Retrieved December 4, 2015.
- ↑ Browne, Miranda G. (2014). Bake Me a Cake as Fast as You Can: Over 100 super easy, fast and delicious recipes. London: Ebury Publishing. p. 169. ISBN 978-1-4464-8917-8.
- ↑ Page, Candace (February 12, 2015). "Taste test: What's the secret to great fudge sauce?". Burlington Free Press. Retrieved December 4, 2015.
- ↑ Browne, Miranda G. (2014). Bake Me a Cake as Fast as You Can: Over 100 super easy, fast and delicious recipes. London: Ebury Publishing. p. 169. ISBN 978-1-4464-8917-8.
- ↑ Breyer, Melissa (January 5, 2015). "23 surprising foods you can freeze and how to do it". Mother Nature Network. Retrieved December 4, 2015.
- ↑ 19.0 19.1 Marks, Gil (2010). Encyclopedia of Jewish Food. Wiley.
- ↑ Colquhoun, Anna. "Sephardi Orange and Almond Cake". Culinary Anthropologist. Retrieved 28 September 2016.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Willoughby, John (April 15, 2014). "In the Kitchen With Clémentine and Ruth". The New York Times. Retrieved December 4, 2015.
{{cite web}}
: Invalid|ref=harv
(help)