Jump to content

ഉപയോക്താവ്:Mayooramc/എഴുത്തുകളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ.

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു.[1][2] ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും[3], വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.[4]

നിർമ്മാണ ശൈലി

[തിരുത്തുക]

നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്.[4] ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.[1]

ഇന്നത്തെ അവസ്ഥ

[തിരുത്തുക]

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു.[2] എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതാത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.[1]

അവലംബം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ഓർമ്മകൾ പേറി വഴിയമ്പലം". Mangalam. ജൂൺ 5, 2017. Retrieved ഫെബ്രുവരി 27, 2019.
  2. 2.0 2.1 "സംരക്ഷണമില്ല; തിരിച്ചൻകാവ് വഴിയമ്പലം നശിക്കുന്നു". Madhyamam. ജൂൺ 3, 2018. Retrieved ഫെബ്രുവരി 27, 2019.
  3. "മായാത്ത മുദ്രയായി വഴിയമ്പലം..." suprabhaatham. ഡിസംബർ 21, 2018. Retrieved ഫെബ്രുവരി 27, 2019.
  4. 4.0 4.1 "നൂറ്റാണ്ടിന്റെ പാരമ്പര്യം കാത്തുെവച്ച് വെമ്പായത്തെ വഴിയമ്പലം". Mathrubhumi.com. ഏപ്രിൽ 16, 2017. Retrieved ഫെബ്രുവരി 27, 2019.

പുറം കണ്ണികൾ

[തിരുത്തുക]
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ചുരുക്കപ്പേര്മാർക്കറ്റ്ഫെഡ്
രൂപീകരണംഓഗസ്റ്റ് 10, 1960 (1960-08-10)
ആസ്ഥാനംഗാന്ധിനഗർ, കൊച്ചി, കേരളം, ഇന്ത്യ[1]
ഉത്പന്നങ്ങൾകേരജം വെളിച്ചെണ്ണ
പ്രവർത്തന മേഖലകൾവളങ്ങളുടേയും കീടനാശിനികൾ എന്നിവയുടെ വിതരണം;
എണ്ണ വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ സംഭരണം, വിൽപ്പന, കയറ്റുമതി
ചെയർമാൻ
അഡ്വ.സോണി സെബാസ്റ്റ്യൻ[2]
വൈസ് ചെയർമാൻ
എൻ.പി. പൗലോസ്
മാനേജിംഗ് ഡയറക്ടർ
ഡോ. സനിൽ എസ്. കെ
വെബ്സൈറ്റ്marketfed.com

പ്രവർത്തനങ്ങൾ

[തിരുത്തുക]

കർഷകർക്കാവശ്യമായ വളങ്ങളുടേയും കീടനാശിനികളുടേയും വിതരണമാണ് മാർക്കറ്റ് ഫെഡിന്റെ പ്രധാന പ്രവർത്തനം. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഇതു കൂടാതെ, കുരുമുളക്, ഏലം, ചുക്ക്, മഞ്ഞൾ, ഗ്രാമ്പൂ എന്നിയവയുടെ സംഭരണം, വിൽപ്പന, കയറ്റുമതി എന്നീ മേഖലകളിലും മാർക്കറ്റ് പ്രവർത്തിയ്ക്കുന്നു. കാർഷികോത്പന്നങ്ങൾക്ക് വിലയിടിവുണ്ടാകുമ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം വിപണിയിൽ നേരിട്ടിടപെട്ട് കർഷകർക്ക് ന്യായമായ വില ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

  1. http://marketfed.com/fed/contact-us/head-office
  2. "Board of Directors". Kerala Marketfed. The Kerala State Cooperative Marketing Federation Ltd (MARKETFED).