Jump to content

തൃഷ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trisha (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃഷ കൃഷ്ണൻ
തൃഷ
ജനനം (1983-05-04) 4 മേയ് 1983  (41 വയസ്സ്)[1][2][3]
വിദ്യാഭ്യാസംEthiraj College for Women
തൊഴിൽFilm actress, model
സജീവ കാലം1999–present

തമിഴ് തെലുഗു ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ കൃഷ്ണൻ (തമിഴ്: த்ரிஷா கிருஷ்ணன்) (ജനനം: മേയ് 4, 1983) .

ആദ്യ ജീവിതം

[തിരുത്തുക]

പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും, ഉമ കൃഷ്ണന്റേയും മകളായി ജനിച്ചു. ചെന്നൈയിൽ ഉന്നത വിദ്യാഭ്യാസം ചെയ്തു. 1999 ലെ മിസ്സ്. സേലം മത്സരത്തിൽ പങ്കെടുത്തു. 1999 ലെ തന്നെ മിസ്സ്. ചെന്നൈ, 2001 ലെ മിസ്സ്. ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തു.

ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു.

അഭിനയ ജീവിതം

[തിരുത്തുക]

ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ‍തെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. വിജയ് നായകനായി അഭിനയിച്ച ഗില്ലി (2004) മറ്റൊരു വിജയമായിരുന്നു. ഹേയ് ജൂഡ്, റാം (ചലച്ചിത്രം) തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "It's Trisha's birthday!". Behindwoods. 4 May 2009. Retrieved 18 October 2011.
  2. "It's all about the Visibility!: Trisha". The Times of India. 24 July 2010. Archived from the original on 2013-04-25. Retrieved 18 October 2011.
  3. "Tamil actress Trisha's b'day treat". CNN IBN. Archived from the original on 2014-08-10. Retrieved 18 October 2011.
  4. "About Trisha". trisha-krishnan.com. Archived from the original on 2 December 2008. Retrieved 20 February 2016.
  5. "Birthday Exclusive about Trisha". Deccan Chronicle. Archived from the original on 25 July 2016. Retrieved 20 February 2016.
  6. "Happy Birthday Trisha". Times of India. Retrieved 20 February 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തൃഷ_കൃഷ്ണൻ&oldid=4090284" എന്ന താളിൽനിന്ന് ശേഖരിച്ചത്