Jump to content

പോർച്ചുഗീസ് സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portuguese Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർച്ചുഗീസ് സാമ്രാജ്യം

1415–1999
പോർച്ചുഗൽ
പതാക
{{{coat_alt}}}
കുലചിഹ്നം
ദേശീയ ഗാനം: ഓ ഹിനോ ഡ കാർത്താ (1834)
പോർച്ചുഗൽ രാജ്യം, 1561
പോർച്ചുഗൽ രാജ്യം, 1561
തലസ്ഥാനംലിസ്ബൺ¹
പൊതുവായ ഭാഷകൾപോർത്തുഗീസ്
മതം
റോമൻ കത്തോലിക്കാ
ഗവൺമെൻ്റ്സാമ്രാജ്യം
• 1139-1185
അഫോൺസോI
• 1908-1910
മാനുവൽ II
ചരിത്രം 
• സ്ഥാപിതം
26 July 1415
• Peninsular War
1808-1814
1815
October 12, 1822
5 October 1999
നാണയവ്യവസ്ഥറിയാൽ (1433 മുതൽ)
മുൻപ്
ശേഷം
Second County of Portugal
Portuguese First Republic
Empire of Brazil
¹ തലസ്ഥാനംറിയോ ഡി ജനീറോയിലേക്ക് മാറിയത് 1808-1815 ലാണ്‌. അതിനു മുന്ന് കോയിമ്പ്ര യിലായിരുന്നു (1139 to 1255).

ആധുനിക യൂറോപ്യൻ കൊളോണിയൽ സാമ്രാജ്യങ്ങളിൽ ആദ്യത്തേതും ഏറ്റവും കൂടുതൽ കാലം നിലനിന്നതുമായ സാമ്രാജ്യമാണ് പോർച്ചുഗീസ് സാമ്രാജ്യം (പോർത്തുഗീസ് സാമ്രാജ്യം). 1415-ൽ സെയൂറ്റ പിടിച്ചടക്കിയപ്പോൾ മുതൽ മക്കൗ 1999-ൽ സ്വതന്ത്രമാക്കുന്നതുവരെ ആറു നൂറ്റാണ്ടോളം പോർച്ചുഗീസ് സാമ്രാജ്യം നിലനിന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

പോർത്തുഗലിന് ആ പേരു് വന്നത് പഴയകാലത്ത് ഉണ്ടായിരുന്ന ചെറിയ പട്ടണവും തുറമുഖവുമായ പോർത്തൂസ് കലേ യിൽ നിന്നാണ്.(അർത്ഥം ഊഷ്മളമായ തുറമുഖം). ഇത് ഒരു റോമൻ പേരാണ്. ഇന്നത്തെ ഗ്രാൻഡെ പോർട്ടോ നിലനിൽകുന്നത് ഇതേ സ്ഥലത്താണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഗ്രീക്കുകരാണ് ഡുവോറോ നദിയുടെ തീരത്തുള്ള ഈ സ്ഥലത്ത് ആദ്യമായി കുടിയേറിപ്പാർത്തത്. ഭംഗിയുള്ള എന്നർത്ഥമുള്ള കാല്ലിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് കലേ എന്ന പേരുണ്ടായതെന്ന് അവർ കരുതുന്നു. പൂണിയയുദ്ധത്തിൽ കാർത്തിജീനിയന്മാർ ഇത് കൈക്കലാക്കിയശേഷമാണ്‌ പോർത്തൂസ് കലേ എന്ന പേർ വന്നതത്രെ. എന്നാൽ ചില ചരിത്രകാരന്മാർ ഇവിടെ ആദ്യം ഫിനീഷ്യന്മാരായിരുന്നു വാസം എന്നും മറ്റു ചിലർ ഗല്ലേസികളാണ്‌ ഇവിടത്തെ ആദിമമനുഷ്യർ എന്നും അവരിൽ നിന്നാണ്‌ കലേ എന്ന പേർ വന്നത് എന്നും വിശ്വസിക്കുന്നു.

പോർത്തൂസ് കലേയും പോർത്തോ നഗരവും ചേർന്ന് പൊർത്തുഗലെ ആയി പരിണമിച്ചത് 7-8 നൂറ്റാണ്ടുകളിലാണ്‌. 9-)ം നൂറ്റാണ്ടോടു കൂടി പോർത്തുഗൽ എന്ന പേരു്‌ ഡൊവുറോ നദിക്കും മിൻ‌ഹോ നദിക്കുമിടക്കുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി.

ചരിത്രം

[തിരുത്തുക]

ഭരണാധിപൻമാർ

[തിരുത്തുക]

ബർഗണ്ടി സാമ്രാജ്യം (1139 - 1385)

അവിസ് സാമ്രാജ്യം (1385 - 1580)

അവലംബം

[തിരുത്തുക]