കമൽ
കമാലുദ്ദീൻ മുഹമ്മദ് മജീദ് | |
---|---|
ജനനം | |
തൊഴിൽ(s) | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനാണ് കമാലുദ്ദീൻ മുഹമ്മദ് മജീദ് അഥവാ കമൽ.
ജീവിതരേഖ
[തിരുത്തുക]1957 നവംബർ 28 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് അബ്ദുൾ മജീദിന്റെയും സുലൈഖയുടെയും മൂത്തമകനായി ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമ പഠിക്കാൻ തൃശ്ശൂരിലെ കലാഭാരതിയിൽ ചേർന്നു[1]. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമ���രുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു[1]. എന്നാൽ, ചലച്ചിത്രസംവിധായകാകുവാനുള്ള ആഗ്രഹം മൂലം കമൽ പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഭരതൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സംവിധാനത്തിൽ അറിവുകൾ നേടിയ ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു[2]. നിർഭാഗ്യവശാൽ കമലിന്റെ ഗുരുനാഥനായ കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1986 ജൂൺ 19-ന് പുറത്തിറങ്ങിയ മിഴിനീർ പൂക്കളാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രം[3]. തമിഴ് ചലച്ചിത്രനിർമ്മാണ കമ്പനിയായ ശ്രീസായി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. ജോൺ പോളിന്റെ തിർക്കഥയിൽ മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇതുവരെ 42 സിനിമകൾ കമൽ സംവിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകനു പുറമേ അദ്ദേഹം മാക്ടയുടെ (MACTA -Malayalam Cine Technicians Association) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[4]. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കമൽ മലയാളത്തിലെ മികച്ച സംവിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സംഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.
കുടുംബം
[തിരുത്തുക]ഭാര്യ സബൂറാബി, മകൻ:ജാനൂസ് മുഹമ്മദ്, മകൾ:ഹന്ന കമൽ[5]
നേട്ടങ്ങൾ
[തിരുത്തുക]- മികച്ച സംവിധായകൻ - ഉള്ളടക്കം (1991)
- മികച്ച ജനപ്രിയ സിനിമ - മഴയെത്തും മുമ്പേ (1995)
- മികച്ച തിരക്കഥ - മേഘമൽഹാർ (2001)
ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://www.imdb.com/name/nm0436382/bio
- ↑ മലയാള മനോരമ, ഞായറാഴ്ച, 2011 ഓഗസ്റ്റ് 21, പേജ് 4
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-14. Retrieved 2011-08-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-05. Retrieved 2011-08-21.
- ↑ "അയാൾ ചരിത്രം എഴുതുകയാണ്". മാധ്യമം ദിനപത്രം. 2013 ഫെബ്രുവരി 24. Archived from the original on 2013-03-01. Retrieved 2013 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kamal
- കമൽ - Malayalam Movie & Music Database (M3DB)
- 'Cinema of Malayalam' profile Archived 2011-08-03 at the Wayback Machine
- സ്മരണ - കമൽ (മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്) 1, 2, 3, 4, 5, 6, 7, 8, 9
- Pages using the JsonConfig extension
- മലയാളചലച്ചിത്രസംവിധായകർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ
- 1957-ൽ ജനിച്ചവർ
- തൃശ്ശൂരിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ
- പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ഭാരവാഹികൾ
- ഇന്ത്യൻ ചലച്ചിത്രസംവിധായകർ - അപൂർണ്ണലേഖനങ്ങൾ