നാട്ടുപൊട്ടൻ
ദൃശ്യരൂപം
(Indian Dart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Dart | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pseudomaesa
|
Binomial name | |
Potanthus pseudomaesa (Moore, 1881)
|
സഹ്യവനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്ന ചിത്രശലഭമാണ് നാട്ടുപൊട്ടൻ (Potanthus pseudomaesa).[1][2][3][4] ഗ്രാമങ്ങളിലെ കുന്നുകളിലും ചെറുകാടുകളിലും ഇവയെ വല്ലപ്പോഴും കാണാൻ കഴിയും. ഇന്ത്യയുടെ വടക്കു-കിഴക്കൻ വനമേഖലകളും ശ്രീലങ്കയുമാണ് ഇവയുടെ പ്രധാന കേന്ദ്രങ്ങൾ.
തെറിച്ചുതെറിച്ചാണിവ പറക്കുന്നത്. ഇടയ്ക്കിടെ വിശ്രമിക്കും. മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്. എന്നാൽ വെയിൽ കായുന്ന സമയത്ത് രണ്ടു ചിറകുകളും ലംബമായിരിക്കും. ഉയരത്തിൽ പറക്കാറില്ല.
ചിറകുകൾക്ക് തവിട്ട് നിറമാണ്. ചിറകിന്റെ പുറത്തും അടിവശത്തും ഓറഞ്��് നിറത്തിലുള്ള പുള്ളികൾ ഉണ്ട്. പിൻചിറകിന്റെ പുറത്ത് മഞ്ഞപ്പുള്ളികളാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 170.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 377.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 62–64. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Potanthus Scudder, 1872 Darts". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)
പുറം കണ്ണികൾ
[തിരുത്തുക]Potanthus pseudomaesa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.