Jump to content

കമ്പ്യൂട്ടർ ശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Computer science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Expression for Church numerals in lambda calculus Plot of a quicksort algorithm
Example of computer animation produced using motion capture Half-adder circuit

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകളുടെ പഠനം (മുകളിൽ ഇടത്), അൽഗോരിതങ്ങളുടെ രൂപകൽപ്പനയും വിശകലനവും (മുകളിൽ വലത്), ബിൽഡിംഗ് ഇന്റലിജന്റ് സിസ്റ്റങ്ങൾ (താഴെ ഇടത്), ഇലക്ട്രിക്കൽ ഹാർഡ്‌വെയർ (താഴെ വലത���) എന്നിവ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന മേഖലകളിൽ ഉൾപ്പെടുന്നു.

കമ്പ്യൂട്ടർ സയൻസ് എന്നത് കമ്പ്യൂട്ടേഷൻ, ഓട്ടോമേഷൻ, ഇൻഫോർമേഷൻ എന്നിവയുടെ പഠനമോ പരിശീലനമോ ആണ്.[1]സൈദ്ധാന്തിക വിഷയങ്ങളെ(അൽഗരിതങ്ങൾ, കമ്പ്യൂട്ടേഷൻ സിദ്ധാന്തം, വിവര സിദ്ധാന്തം പോലുള്ളവ)പ്രായോഗിക വിഷയങ്ങളിലേക്ക് (ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും രൂപകൽപ്പനയും നടപ്പിലാക്കലും ഉൾപ്പെടെ) വിപുലപ്പെടുത്തുന്ന ശാസ്ത്രശാഖയാണിത്.[2][3] കമ്പ്യൂട്ടർ സയൻസ് പൊതുവെ ഒരു അക്കാദമിക് ഗവേഷണ മേഖലയായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ നിന്ന് വ്യത്യസ്തമാണ്.

അൽഗോരിതങ്ങളും ഡാറ്റാ ഘടനകളിലുമാണ് കമ്പ്യൂട്ടർ സയൻസ് കേന്ദ്രീകരിച്ചിരിക്കുന്നത്.[4][5]കമ്പ്യൂട്ടേഷൻ സിദ്ധാന്തം കമ്പ്യൂട്ടേഷന്റെ അബ്സ്ട്രാക്ട് മാതൃകകളെയും അവ ഉപയോഗിച്ച് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പൊതുവായ ക്ലാസുകളെയും കുറിച്ചാണ്. ക്രിപ്‌റ്റോഗ്രഫി, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ സുരക്ഷിതമായ ആശയവിനിമയത്തിനും സുരക്ഷാ പാളിച്ചകൾ തടയുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠിക്കുന്നത് ഉൾപ്പെടുന്നു.

അനുബന്ധ വിഷയങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "What is Computer Science? - Computer Science. The University of York". www.cs.york.ac.uk. Retrieved 2020-06-11.
  2. "WordNet Search—3.1". Wordnetweb.princeton.edu. Retrieved 14 May 2012.
  3. "Definition of computer science | Dictionary.com". www.dictionary.com (in ഇംഗ്ലീഷ്). Retrieved 2020-06-11.
  4. Harel, David (2014). Algorithmics The Spirit of Computing. Springer Berlin. ISBN 978-3-642-44135-6. OCLC 876384882.
  5. Compare: Abbott, Russell J. (1989). "Knowledge abstraction". In Kent, Allen; Williams, James G. (eds.). Encyclopedia of Computer Science and Technology: Volume 21 - Supplement 6: ADA and Distributed Systems to Visual Languages. Computer Science and Technology Encyclopedia. New York: CRC Press. p. 191. ISBN 9780824722715. Retrieved 4 February 2022. [...] automata theory, which is the heart of computer science theory [...].
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ശാസ്ത്രം&oldid=3719093" എന്ന താളിൽനിന്ന് ശേഖരിച്ചത്