ബഹ്ലൂൽ ലോധി
ദൃശ്യരൂപം
(Bahlul Lodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സയ്യിദ് ഭരണകാലത്ത് ദില്ലി സുൽത്താനത്തിൽ പഞ്ചാബിലെ സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ അമീർ (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം ബഹ്ലൂൽ ലോധി ദില്ലി സുൽ��്താനത്തിൻറെ ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.