Jump to content

വടകര പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വടകര കുള്ളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടകര പശു
വടകര പശു
Conservation statusസംരക്ഷണത്തിൽ
Other namesവടകര പശു
Country of originഇന്ത്യ
Distributionകേരള, ഇന്ത്യ
UseDairy
Traits
Weight
  • Male:
    230KG
  • Female:
    150KG
Height
  • Male:
    105-120 സെമി
  • Female:
    90-105 സെമി
Coatകറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കൾ കാണപ്പെടുന്നത്.
Notes
Used for dairy.


കോഴിക്കോട് ജില്ലയിലെ വടകര പ്രദേശത്തുകാണുന്ന നാടൻ പശുവിനെയാണ് വടകര പശു എന്നു വിളിയ്ക്കുന്നത്. പ്രദേശത്തെ വീടുകളിൽ സാധാരണയായിരുന്ന ഈ ഇനം ഇന്ന് എണ്ണത്തിൽ കുറവാണ്. വംശനാശത്തിന്റെ വക്കിൽ കേരള കാർഷിക സർവ്വകലാശാല ദേശീയ കാർഷിക ടെക്നോളജി പദ്ധതിയുടെ ഭാഗമായി 2003-ൽ നടത്തിയ സമഗ്രപഠനത്തിൽ വടകര മേഖലയിൽ 20,000-ത്തോളം തനതിനം പശുക്കൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പത്തുവർഷം കഴിഞ്ഞ് 2013-ൽ വീണ്ടും കണക്കെടുത്തപ്പോൾ വടകര പശുക്കളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമായിരുന്നു. ഒരു തനത് ജീവിയിനം എത്ര വേഗതയിലാണ് വംശനാശത്തിലേക്ക് നീങ്ങുന്നത് എന്നതിന്റെ ആഴം വ്യക്തമാക്കുന്ന കണക്കാണിത്.

പേരിനു പിന്നിൽ

[തിരുത്തുക]

വടക്കൻ പാട്ടിന്റെ ഈരടികളിലൂടെയും കളരിപ്പയറ്റിന്റെ പെരുമയിലൂടെയും ലോകത്തിന് സുപരിചിതമായ നാടാണ് വടകരയും അതുൾപ്പെടുന്ന കടത്തനാടൻ ദേശവും. പേരും പെരുമയും ചരിത്രപ്രൗഢിയും ഏറെയുള്ള വടകരയെന്ന ദേശത്തിന് സ്വന്തമെന്ന് പറയാൻ ഒരു തനതിനം പശുക്കൾ കൂടിയുണ്ട്. അതാണ് വടകര പശുക്കൾ. തീരസാമീപ്യം ഏറെയുള്ള കടത്തനാടിന്റെ മണ്ണിൽ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ നാടൻ പശുക്കളാണ് വടകര പശുക്കൾ.

പ്രത്യേകതകൾ

[തിരുത്തുക]

പരമാവധി 100 മുതൽ 125 സെന്റീമീറ്റർ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കൾ കാണപ്പെടുന്നത്. ചെറുതും മുന്നോട്ട് ചാഞ്ഞ് നിൽക്കുന്നതുമായ മുതുകിലെ പൂഞ്ഞയും വശങ്ങളിലേക്ക് വളർന്ന് അകത്തേക്ക് വളഞ്ഞ ചെറിയ കൊമ്പുകളും കഴുത്തിലെ നന്നായി ഇറങ്ങി വളർന്ന താടയും നിലത്തറ്റം മുട്ടുന്ന വാലുകളുമെല്ലാം വടകര പശുവിന്റെ ശരീരപ്രത്യേകതകളാണ്. ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോടുകൂടിയ ചെറിയ മുലക്കാമ്പുകളും വടകര പശുവിന്റെ ലക്ഷണങ്ങളാണ്.

വടകര പശു സംരക്ഷണം എങ്ങനെ?

[തിരുത്തുക]

കോഴിക്കോട് ജില്ലക്കാർ വടകര പശുക്കളെ വളർത്താൻ ശ്രദ്ധിക്കുക. വടകര ജനുസ്സ് പശു വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ വടകര കാള കൂടി വളർത്താൻ പറ്റുമെങ്കിൽ മാത്രം വളർത്താൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ വടകര ബീജം available ആയിരിക്കണം. പശുവിനെ മാത്രം വാങ്ങി മറ്റു എന്തെങ്കിലും (ഇനം) ജനുസ്സുമായി സങ്കരം ഉണ്ടാക്കി വടകര ജനുസ്സിന്റെ വംശശുദ്ധി നശിപ്പിക്കരുത്.

അതാതു ജനുസ്സിനു അതാത് ജനുസ്സുമായി തന്നെ ചേർക്കുക, വംശശുദ്ധി നിലനിർത്തുക.

പാലുല്പാദനം

[തിരുത്തുക]

3 ലിറ്റർ മുതൽ 4 ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് കാസർകോട് കുള്ളനേക്കാൾ അലപം ഉയരക്കൂടുതലുണ്ട്. 105 സെ.മീറ്റർ മുതൽ 110 സെ.മീ വരെ ഉയരം വയ്ക്കാറുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. മാതൃഭുമി.വിദ്യ 2015 മാർച്ച് 7 പേജ് 13
"https://ml.wikipedia.org/w/index.php?title=വടകര_പശു&oldid=3563824" എന്ന താളിൽനിന്ന് ശേഖരിച്ചത്