Jump to content

റിങ് നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിങ്ങ് നീഹാരിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിങ്ങ് നെബുല
റിങ്ങ് നെബുല (M57)
കടപ്പാട്: നാസ/STScI/AURA
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ18h 53m 35.079s[1]
ഡെക്ലിനേഷൻ+33° 01′ 45.03″[1]
ദൂരം2.3+1.5
−0.7
kly (700+450
−200
pc)[2][3]
ദൃശ്യകാന്തിമാനം (V)9[4]
കോണീയവലിപ്പം (V)230″ × 230″[2]
നക്ഷത്രരാശിഅയംഗിതി
Physical characteristics
ആരം1.3+0.8
−0.4
ly[a]
കേവലകാന്തിമാനം (V)-0.2+0.7
−1.8
[b]
Notable features-
മറ്റു നാമങ്ങൾM 57,[1] NGC 6720[1]
See also: ഗ്രഹ നീഹാരിക, നീഹാരികകളുടെ പട്ടിക

അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നെബുലയാണ്‌ റിങ് നെബുല. M57 എന്നതാണ്‌ ഇതിന്റെ മെസ്സിയർ സംഖ്യ. ഗ്രഹനെബുലകളിൽ (Planetary Nebula) ഏറ്റവും പ്രശസ്തമായ ഒന്നാണിത്.

ചരിത്രം

[തിരുത്തുക]
റിങ്ങ് നെബുല കണ്ടെത്തിയ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ

1779 ജനുവരിയിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ ആണ്‌ റിങ്ങ് നെബുല കണ്ടെത്തിയത്. അതേ മാസം തന്നെ ധൂമകേതുക്കളെ തിരയുകയായിരുന്ന ചാൾസ് മെസ്സിയറും ഇതിനെ കണ്ടെത്തി. തന്റെ പട്ടികയിൽ 57-ആമത്തെ അംഗമായി മെസ്സിയർ ഇതിനെ എണ്ണി. മെസ്സിയറും വില്യം ഹെർഷലും ദൂരദർശിനി കൊണ്ട് തിരിച്ചറിയാനാകാത്ത നക്ഷത്രങ്ങളുടെ കൂട്ടമായിരിക്കാം ഈ നെബുലയെന്ന് പരികൽപന ചെയ്തു. എന്നാൽ ഇത് തെറ്റാണെന്ന് 1864-ൽ വില്യം ഹഗ്ഗിൻസ് തന്റെ പഠനത്തിലൂടെ തെളിയിച്ചു.[5][6]

റിങ്ങ് നെബുലയുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടെന്ന് 1800-ൽ ഫ്രീഡ്രിച്ച് വോൺ ഹാൻ കണ്ടെത്തി. ഇതിന്റെ ഫോട്ടോ ആദ്യം എടുത്തത് 1886ൽ ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ വോൺ ഗൊദാർദ് ആണ്.[7]

സ്ഥാനം

[തിരുത്തുക]
അയംഗിതി രാശിയിൽ റിങ്ങ് നെബുലയുടെ സ്ഥാനം

അയംഗിതി രാശിയിൽ ആൽഫ നക്ഷത്രമായ വേഗയുടെ തെക്കായാണ്‌ റിങ്ങ് നെബുലയുടെ സ്ഥാനം. ബീറ്റ നക്ഷത്രത്തിൽ നിന്ന് ഗാമ നക്ഷത്രത്തിലേക്കുള്ള രേഖയിൽ ഏകദേശം 40 ശതമാനം പിന്നിട്ടാലെത്തുന്ന സ്ഥലത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ബൈനോക്കൂലറുകൾ കൊണ്ടോ ഈ നീഹാരികയെ ദർശിക്കാൻ സാധിക്കില്ല. 3 ഇഞ്ച് ദൂരദർശിനിയുപയോഗിച്ച് ഇതിന്റെ വളയം കാണാമെങ്കിലും നന്നായി കാണണമെങ്കിൽ 8 ഇഞ്ച് ദൂരദർശിനിയെങ്കിലും ആവശ്യമാണ്‌.

റിങ്ങ് നെബുലയുടെ ഇൻഫ്രാറെഡ് ചിത്രം

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for Messier 57. Retrieved 2006-12-19.
  2. 2.0 2.1 O'Dell, C. R.; Balick, B.; Hajian, A. R.; Henney, W. J.; Burkert, A. (2002). "Knots in Nearby Planetary Nebulae". The Astronomical Journal. 123 (6): 3329–3347. doi:10.1086/340726.{{cite journal}}: CS1 maint: multiple names: authors list (link)
  3. Harris, Hugh C.; Dahn, Conard C.; Canzian, Blaise; Guetter, Harry H.; Leggett, S. K.; Levine, Stephen E.; Luginbuhl, Christian B.; Monet, Alice K. B.; Monet, David G.; Pier, Jeffrey R.; Stone, Ronald C.; Tilleman, Trudy; Vrba, Frederick J.; Walker, Richard L. (February 2007). "Trigonometric Parallaxes of Central Stars of Planetary Nebulae". The Astronomical Journal. 133 (2): 631–638. doi:10.1086/510348.{{cite journal}}: CS1 maint: date and year (link) CS1 maint: multiple names: authors list (link)
  4. Murdin, P. (2000). "Ring Nebula (M57, NGC 6720)". Encyclopedia of Astronomy and Astrophysics, Edited by Paul Murdin, article 5323. Bristol: Institute of Physics Publishing, 2001. Http://eaa.iop.org/abstract/0333750888/5323. doi:10.1888/0333750888/5323. {{cite journal}}: External link in |journal= (help)
  5. Garfinkle, Robert A. (1997). Star-hopping: Your Visa to Viewing the Universe. Cambridge University Press. ISBN 0-521-59889-3. OCLC 37355269.
  6. Messier, Charles (1780). "Catalogue des Nébuleuses & des amas d'Étoiles". Connoissance des Temps for 1783. pp. 225–249.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; steinicke2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റിങ്_നെബുല&oldid=3999032" എന്ന താളിൽനിന്ന് ശേഖരിച്ചത്