മെൻസ്ട്രുവൽ കപ്പ്
ദൃശ്യരൂപം

Leona Chalmers എന്ന actress ആണ് 1937ൽ menstrual cup നു പേറ്റന്റ് നേടുന്നത്.
ആർത്തവ കാലത്ത് ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്ക���ൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് മെൻസ്ട്രുവൽ കപ്പ് (Menstrual cup). യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഒരു ആർത്തവരക്ത ശേഖരണി (മെൻസ്ട്രുവൽ കപ്പ്) നാലോ അഞ്ചോ വർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും.[1]
