മാറോനായ സുറിയാനി സഭ
അന്ത്യോഖ്യൻ സുറിയാനി മാറോനായ സഭ | |
---|---|
വിഭാഗം | പൗരസ്ത്യ കത്തോലിക്കാ |
വീക്ഷണം | സുറിയാനി ക്രിസ്തീയത |
മതഗ്രന്ഥം | പ്ശീത്ത[1][2] |
ദൈവശാസ്ത്രം | മാറോനായ ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
സഭാഭരണം | മാറോനായ സഭയുടെ പരിശുദ്ധ സുന്നഹദോസ്[3] |
മാർപ്പാപ്പ | ഫ്രാൻസിസ് |
അന്ത്യോഖ്യാ പാത്രിയർക്കീസ്[4][5] | ബെഷാറാ ബൗത്രോസ് അൽ-റാഹി |
പ്രദേശം | ലെബനൻ (ഏകദേശം മൂന്നിലൊന്ന്), സിറിയ, ഇസ്രായേൽ, സൈപ്രസ്, ജോർദാൻ, പാലസ്തീൻ, പ്രവാസീസമൂഹം |
ഭാഷ | പ്രദേശികഭാഷ: അറബി (ലെബനീസ് അറബി · സൈപ്രിയറ്റ് മറോണൈറ്റ് അറബിക്); ആരാധനാക്രമപരം: സുറിയാനി, അറബി[6][7] |
ആരാധനാക്രമം | അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം |
മുഖ്യകാര്യാലയം | ബ്കെർകെ, ലെബനാൻ |
സ്ഥാപകൻ | മാറോൻ; യൂഹോനോൻ മാറോൻ |
ഉത്ഭവം | 410 മോർ മാറോന്റെ ദയറ, ഫോണേഷ്യ, റോമാ സാമ്രാജ്യം |
മാതൃസഭ | അന്ത്യോഖ്യൻ സഭ അന്ത്യോഖ്യയുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം (685)ൽ |
അംഗങ്ങൾ | 3,498,707[8] |
വെബ്സൈറ്റ് | http://bkerki.org/ |
കത്തോലിക്കാ സഭയുടെ ഭാഗമായി നിലകൊള്ളുന്ന ഒരു പൗരസ്ത്യ സ്വയാധികാരസഭയാണ് അന്ത്യോഖ്യയുടെ സുറിയാനി മാറോനായ സഭ അഥവാ മാറോനായ സഭ.[9][10] സുറിയാനി ക്രിസ്തീയതയുടെ ഭാഗമായ ഈ സഭ അന്ത്യോഖ്യൻ സുറിയാനി ആചാരക്രമമാണ് പിന്തുടരുന്നത്. പാത്രിയാർക്കീസ് ബെഷാറാ ബൗത്രോസ് അൽ-റാഹി ആണ് നിലവിൽ ഈ സഭയുടെ അദ്ധ്യക്ഷൻ. പശ്ചിമേഷ്യൻ രാഷ്ട്രമായ ലെബനനിന്റെ തലസ്ഥാനമായ ബയ്റൂട്ടിന് സമീപമുള്ള ബ്കെർകെയിലാണ് സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.[11]
മാറോനായ സഭയുടെ ഉത്ഭവം പുരാതനമായ അന്ത്യോഖ്യൻ സഭയിൽ നിന്നാണ്. ക്രി. വ. 5ാം നൂറ്റാണ്ടുമുതലാണ് ഒരു വ്യതിരിക്ത സഭയായി ഇത് രൂപപ്പെടാൻ തുടങ്ങിയത്. 7ാം നൂറ്റാണ്ടോടെ ഈ സഭ ഒരു സ്വതന്ത്ര സഭയായി സംഘടിതമായി. തൗറസ് കുന്നുകളിൽ നിന്നുള്ള മാറോൻ എന്ന ക്രൈസ്തവ സന്യാസിയെ തങ്ങളുടെ ആത്മീയ ആചാര്യനായി സ്വീകരിച്ച വിശ്വാസ സമൂഹത്തിൽ നിന്നാണ് ഈ സഭ രൂപമെടുത്തത്. കൽക്കിദോനിയാ സൂനഹദോസിനുശേഷം കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ പ്രവിശ്യകളിലെ പ്രമുഖ ക്രൈസ്തവ കേന്ദ്രങ്ങളിൽ ഉടനീളം വ്യാപിച്ച ഭിന്നതയുടെ കാലത്ത് അന്ത്യോഖ്യൻ സഭയിൽ സൂനഹദോസിന്റെ തീരുമാനങ്ങളെ ഇവർ ശക്തമായി അനുകൂലിച്ചു. ഇവർ ഒറോന്തെസ് നദിയുടെ തീരത്ത് വിശുദ്ധ മാറോന്റെ നാമത്തിൽ ഒരു ആശ്രമം സ്ഥാപിക്കുകയും അതു കേന്ദ്രീകരിച്ച് കൽക്കിദോനിയാ സൂനഹദോസിനെ അനുകൂലിച്ചിരുന്ന വിശ്വാസികൾക്ക് നേതൃത്വം കൊടുത്തുവരുകയും ചെയ്തു.[12] റോമൻ സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമമായി ഇത് അറിയപ്പെട്ടു.[13] 518ൽ അന്ത്യോഖ്യൻ സഭയിൽ ഉണ്ടായ പിളർപ്പിന് ശേഷം സിറിയ പ്രൈമ, കൊലെ സിറിയ, ഫൊണേഷ്യ എന്നിവിടങ്ങളിൽ ഉടനീളം നിരവധി ഇടവകകൾ ആശ്രമത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. മധ്യപൂർവ ദേശത്തെ അറബ് അധിനിവേശത്തിനുശേഷം അന്ത്യോഖ്യയിലെ ബൈസെന്റൈൻ (മൽക്കായ) പാത്രിയർക്കീസിന് തന്റെ അധികാരം ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. ഇതിനെത്തുടർന്ന് 685നോട് അടുത്ത് ആശ്രമത്തിലെ ബിഷപ്പുമാർ ഒരുമിച്ച് കൂടി യൂഹാനോൻ മാറോൻ എന്ന സന്യാസിയെ അന്ത്യോഖ്യയുടെ പാത്രിയർക്കീസ് ആയി അവരോധിച്ചു. 751ൽ ബൈസാന്റിയൻ പാത്രിയാർക്കീസുമാർ അന്ത്യോഖ്യയിലെ പാത്രിയാർക്കാസനം പുനസ്ഥാപിച്ചപ്പോഴേക്കും മോർ മറോന്റെ ആശ്രമം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാറോനായ പാത്രിയാർക്കാസനം സുദൃഢമായി തീർന്നിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അകാലഘട്ടത്തോട് താരതമ്യപ്പെടുത്തുമ്പോൾ അംഗസംഖ്യയിൽ ഇന്ന് ശുഷ്കമായി തീർന്നിട്ടുണ്ടെങ്കിലും ലെബനനിലെ മത സമുദായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇന്നും മാറോനായക്കാർ നിലകൊള്ളുന്നു.[14] സിറിയ, സൈപ്രസ്, ഇസ്രായേൽ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളിലും മാറോനായസഭയ്ക്ക് സ്വാധീനമുണ്ട്. മധ്യപൂർവ ദേശത്തെ മതവർഗ്ഗീയ കലാപങ്ങൾ മതമർദ്ദനങ്ങൾ രാഷ്ട്രീയ അസ്ഥിരത എന്നിവയെ തുടർന്ന് സഭയുടെ മൂന്നിൽ രണ്ടുഭാഗം അംഗങ്ങളും ഇന്ന് വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുകയാണ്.[15]
അവലംബം
[തിരുത്തുക]- ↑ Assemani, Maronite Light from the East for the Church and the World
- ↑ Studia Humana Volume 2:3 (2013), pp. 53—55
- ↑ Synod of the മാറോനായ സഭാ പാത്രിയാർക്കൽ സുന്നഹദോസ്
- ↑ Cardinal Nasrallah Boutros Sfeir, head of the Maronite Church who steered a difficult course between factions in the Middle East – obituary
- ↑ Maronite patriarch elevates St. Maron pastor to chorbishop during Detroit visit
- ↑ Maronite liturgy draws from Eastern and Western traditions, Catholics and cultures
- ↑ The Maronite Divine Liturgy, By Dr Margaret Ghosn, Our Lady of Lebanon parish Australia
- ↑ "Archived copy" (PDF). Archived from the original (PDF) on 24 October 2018. Retrieved 15 October 2019.
{{cite web}}
: CS1 maint: archived copy as title (link) - ↑ Richard P. Mc Brien, The Church: The Evolution of Catholicism (New York: Harper One, 2008), 450. O'Brien notes: The Vatican II document, Orientalium Ecclesiarum, "acknowledged that the Eastern Catholic communities are true Churches and not just rites within the Catholic Church."
- ↑ Richard P. Mc Brien, The' Church: The Evolution of Catholicism (New York: Harper One, 2008), 450. O'Brien notes: The Vatican II document, Orientalium Ecclesiarum, "acknowledged that the Eastern Catholic communities are true Churches and not just rites within the Catholic Church."
- ↑ Book of Offering: According to the Rite of the Antiochene Syriac Maronite Church. Bkerke, Lebanon: Maronite Patriarchate of Antioch and all the East. 2012.
- ↑ History of the Maronites, Maronite Heritage.com, 13 April 2016.
- ↑ Beggiani, Seely. "Aspects of Maronite History—Monastery of St. Maron". Eparchy of Saint Maron of Brooklyn. Archived from the original on 2 March 2001. Retrieved 4 July 2017.
- ↑ Reyes, Adelaida (2014). Music and Minorities from Around the World: Research, Documentation and Interdisciplinary Study. Cambridge Scholars Publishing. p. 45. ISBN 9781443870948.
The Maronites are an ethnoreligious group in the Levant.
- ↑ "Eastern Catholic Churches Worldwide 2017" (PDF). Catholic Near East Welfare Association. 2017. Retrieved 25 October 2021.