ദക്ഷിൺ ദിനജ്പൂർ ജില്ല
ദക്ഷിൺ ദിനജ്പൂർ ജില്ല
দক্ষিণ দিনাজপুর জেলা | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | West Bengal |
ഭരണനിർവ്വഹണ പ്രദേശം | Jalpaiguri |
ആസ്ഥാനം | Balurghat |
സർക്കാർ | |
• ലോകസഭാ മണ്ഡലങ്ങൾ | Balurghat |
• നിയമസഭാ മണ്ഡലങ്ങൾ | Kushmandi, Kumarganj, Balurghat, Tapan, Gangarampur, Harirampur |
ജനസംഖ്യ (2011) | |
• ആകെ | 16,70,931 |
Demographics | |
• സാക്ഷരത | 73.86 per cent[1] |
• സ്ത്രീപുരുഷ അനുപാതം | 950 |
പ്രധാന പാതകൾ | NH 34 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദക്ഷിൺ ദിനജ്പൂർ. ദക്ഷിൺ ദിനജ്പൂർ ജില്ലയ്ക്ക് 2,219 ച.കി.മീ. വിസ്തീർണമുണ്ട്. ജനസംഖ്യ: 16,70,931 (2011); ജനസാന്ദ്രത: 753/ ച.കി.മീ. (2011);
- അതിരുകൾ: വടക്കും തെക്കും കിഴക്കും ബംഗ്ലാദേശ്; പടിഞ്ഞാറ് ഉത്തർ ദിനജ്പൂർ, മാൽഡ ജില്ലകൾ;
- ആസ്ഥാനം: ബലാർഘഢ്.
പൊതുവേ നിരപ്പാർന്ന എക്കൽ സമതലത്താൽ സമ്പന്നമാണ് ദക്ഷിൺ ദിനജ്പൂർ. നാമമാത്രമായി വനഭൂമിയുള്ള ഈ ജില്ലയിൽ ജലസേചനസൗകര്യം അപര്യാപ്തമാണ്. പുണർഭാവയും അത്രായുമാണ് മുഖ്യ നദികൾ. മഴക്കാലത്ത് പുണർഭാവയിൽ ഗതാഗതം സാധ്യമാകാറുണ്ട്.
പ്രധാനകാർഷിക വിളകൾ
[തിരുത്തുക]പ്രധാനമായും കാർഷികമേഖലയിൽ അധിഷ്ഠിതമാണ് ജില്ലയുടെ ധനാഗമമാർഗം. മുഖ്യ വിളകളായ നെല്ല്, ചണം, കടുക്, കരിമ്പ്, പയറുവർഗങ്ങൾ, പുകയില, മുളക്, പച്ചക്കറി എന്നിവയ്ക്കു പുറമേ നേന്ത്രപ്പഴം, മാങ്ങ, ചക്ക, കൈതച്ചക്ക, ഈന്തപ്പഴം തുടങ്ങിയ ഫലവർഗങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. കന്നുകാലി വളർത്തലിനെ ആശ്രയിച്ചു ജീവിക്കുന്ന ചെറിയൊരു വിഭാഗവും ജില്ലയിലുണ്ട്. വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന ഈ ജില്ലയുടെ ഗതാഗതമേഖലയിൽ റോഡുകൾക്കാണ് മുൻതൂക്കം.
ജനങ്ങൾ
[തിരുത്തുക]ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന പ്രദേശമാണ് ദക്ഷിൺ ദിനജ്പൂർ. ബംഗാളിയും ഹിന്ദിയുമാണ് മുഖ്യ വ്യവഹാര ഭാഷകൾ. ബൻഘട്ട് (Bangath), ഡാൽദിഗി (Dhaldighi), കാൽദിഗി (Kaldighi), തപൻദിഗി (Tapendighi), ബൈർഹത്ത (Bairhatta) തുടങ്ങിയ പ്രദേശങ്ങൾക്ക് വിനോദ സഞ്ചാര പ്രാധാന്യമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "District-specific Literates and Literacy Rates, 2001". Registrar General, India, Ministry of Home Affairs. Retrieved 2010-10-10.
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദക്ഷിൺ ദിനജ്പൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |