Jump to content

തൂലികാനാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൂലികാ നാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാഹിത്യകാരന്മാരും സാമൂഹ്യപ്രവർത്തകരും യഥാർത്ഥനാമം മറച്ചുവെച്ചു് എഴുത്തിനായി ഉപയോഗിക്കുന്ന അപരനാമത്തെയാണു് തൂലികാനാമം എന്ന് പറയുന്നത്.

പ്രമുഖ വ്യക്തികളുടെ തൂലികാ നാമങ്ങൾ

[തിരുത്തുക]
വ്യക്തി തൂലികാനാമം
കമലാ ദാസ് മാധവിക്കുട്ടി
ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എസ്.കെ. പൊറ്റെക്കാട്ട്
കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ കോവിലൻ
എം. കുട്ടികൃഷ്ണ മേനോൻ വിലാസിനി
പി.സി. കുട്ടികൃഷ്ണൻ ഉറൂബ്
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ വി. കെ. എൻ
പി.സി.ഗോപാലൻ നന്തനാർ
അക്കിത്തം അച്യുതൻ നമ്പൂതിരി അക്കിത്തം
പരമേശ്വരൻ നമ്പൂതിരിപ്പാട് വെണ്മണി അച്ഛൻ നമ്പൂതിരി
ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ
ഏബ്രഹാം തോമസ് ഏ. ടി. കോവൂർ
ഇടശ്ശേരി ഗോവിന്ദൻ നായർ ഇടശ്ശേരി
ഗോവിന്ദപിഷാരോടി ചെറുകാട്
തകഴി ശിവശങ്കരപിള്ള തകഴി
എം. രാമുണ്ണിനായർ സഞ്ജയൻ
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ullur
മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ കോഴിക്കോടൻ
ലീലാ നമ്പൂതിരിപ്പാട് സുമംഗല
ആർ.പി. മേനോൻ പമ്മൻ
കെ.ഈശൊ മത്തായി പാറപ്പുറത്ത്
കുഞ്ഞനന്തൻ നായർ തിക്കോടിയൻ
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി
എം.പി.ഭട്ടതിരിപ്പാട് പ്രേംജി

[[വി:സാഹി

ത്യം]]

"https://ml.wikipedia.org/w/index.php?title=തൂലികാനാമം&oldid=4111330" എന്ന താളിൽനിന്ന് ശേഖരിച്ചത്