Jump to content

ജി.ബി. പന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോവിന്ദ് വല്ലഭ് പന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണ്ഡിറ്റ്
ഗോവിന്ദ് വല്ലഭ് പന്ത്
ഗോവിന്ദ് വല്ലഭ് പന്ത്
Chief Minister of United Provinces
ഓഫീസിൽ
17 Jul 1937 – 27 Dec 1954
മുൻഗാമിNawab Sir Muhammad Ahmad Said Khan Chhatari
പിൻഗാമിGovernor's Rule
Chief Minister of United Provinces
ഓഫീസിൽ
1 Apr 1946 – 26 Jan 1950
മുൻഗാമിGovernor's Rule
പിൻഗാമിPost abolished
Chief Minister of Uttar Pradesh
ഓഫീസിൽ
26 Jan 1950 – 27 Dec 1954
മുൻഗാമിNew creation
പിൻഗാമിSampurnanand
വ്യക്തിഗത വിവരങ്ങൾ
ജനനംAugust 30, 1887
Khoont-Dhaamas village, Almora,
North-Western Provinces
മരണംMarch 7, 1961
Uttar Pradesh
രാഷ്ട്രീയ കക്ഷിINC

ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 गोविंद वल्लभ पंत) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന്‌ 1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[1]

ആദ്യകാലജീവിതം

[തിരുത്തുക]

1887 ആഗസ്റ്റ് 30-ന്‌, അന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭാഗമായിരുന്ന അ��മോറയിലാണ്‌ മനോരഥ് പന്ത്, ഗോവിന്ദി എന്നിവരുടെ പുത്രനായി ഗോവിന്ദ് വല്ലഭ് പന്ത് ജനിച്ചത്.[2]. 1909-ൽ നിയമബിരുദം നേടിയ അദ്ദേഹം അടുത്ത വർഷം അൽമോറയിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. യുണൈറ്റെഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നൈനിത്താളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 1937-ലും 1946-ലും യുണൈറ്റെഡ് പ്രൊവിൻസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു.

സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-08-29.
  2. http://www.liveindia.com/freedomfighters/8.html


"https://ml.wikipedia.org/w/index.php?title=ജി.ബി._പന്ത്&oldid=3631921" എന്ന താളിൽനിന്ന് ശേഖരിച്ചത്