കൽക്കാസ്യൂ പാരിഷ്
Calcasieu Parish, Louisiana | |
---|---|
Parish | |
Parish of Calcasieu | |
Calcasieu Parish District Courthouse | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 24, 1840 |
Named for | Atakapa word for crying eagle |
സീറ്റ് | Lake Charles |
വലിയ പട്ടണം | Lake Charles |
വിസ്തീർണ്ണം | |
• ആകെ. | 1,094 ച മൈ (2,833 കി.m2) |
• ഭൂതലം | 1,064 ച മൈ (2,756 കി.m2) |
• ജലം | 31 ച മൈ (80 കി.m2), 2.8% |
ജനസംഖ്യ (est.) | |
• (2015) | 1,98,788 |
• ജനസാന്ദ്രത | 181/sq mi (70/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | www |
കൽക്കാസ്യൂ പാരിഷ് (ഫ്രഞ്ച്: Paroisse de Calcasieu) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്നു ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 192,768.[1] ആണ്. പാരിഷ് സീറ്റ് ലേക്ക് ചാൾസ് പട്ടണത്തിലാണ്.[2]
194,138 ജനസംഖ്യയുള്ള LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ലേക്ക് ചാൾസ് പട്ടണത്തിൻറെ ഭാഗമാണ് കൽക്കാസ്യൂ പാരിഷ്. ഈ പാരിഷിന് സമീപത്തായിട്ടാണ് ബ്യൂമോണ്ട്-പോർട്ട് ആർതർ (ടെക്സാസ്), ലഫായെറ്റ്, അലെക്സാണ്ട്രിയ മെട്രോപോളിറ്റൻ മേഖലകൾ സ്ഥിതി ചെയ്യുന്നത്.
ലൂയിസിയാന വിലയ്ക്കു വാങ്ങി (1803 ൽ) ഐക്യനാടുകളോടു ചേർത്ത ശേഷം 1807 ൽ ലൂയിസിയാന ലെജിസ്ലേച്ചറിൻറെ നേതൃത്വത്തിൽ രൂപീകിരിച്ച ആദ്യകാല 19 പാരിഷുകളിൽപ്പെട്ട സെൻറ് ലൌണ്ട്രി പാരിഷിൻറെ ഭാഗങ്ങൾ ഉപയോഗിച്ച്, 1840 മാർച്ച് 24 നാണ് കാൽക്കാസ്യൂ കൌണ്ടി രൂപീകരിച്ചത്.[3] യഥാർത്ഥ പാരിഷ് സീറ്റ്, പിന്നീട് മാർഷ് ബൈയു ബ്ലഫ് എന്നറിയപ്പെട്ട കൊമാസാക്യു ബ്ലഫ് കുടിയേറ്റ കേന്ദ്രത്തിലായിരുന്നു. ഈ കേന്ദ്രം പിന്നീട് മാരിയോൺ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 1852 ൽ തോട്ടമുടമസ്ഥനും വ്യവസായിയുമായ ജേക്കബ് റയാൻ പാരിഷ് സീറ്റ് ലേക്ക് ചാൾസിലേയ്ക്കു മാറ്റുന്നതിനു മുന്നോടിയായി കോർട്ട്ഹൌസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സംഭാവന ചെയതു. കാലക്രമേണ ജനസംഖ്യ ഉയർന്നതോടെ ആദ്യം രൂപീകരിച്ച കാൽക്കാസ്യു പാരിഷ് വീണ്ടും 5 ചെറിയ പാരിഷുകളായി വിഭജിക്കപ്പെട്ടു. യഥാർത്ഥ കാൽക്കാസ്യു പാരിഷ് പ്രദേശ ഇംപീരിയൽ കാൽക്കാസ്യൂ എന്നറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 1,094 സ്ക്വയർ മൈലാണ് (2,830 km2). ഇതിൽ 1,064 സ്കയർ മൈൽ (2,760 km2) കരഭൂമിയും ബാക്കി 31 സ്ക്വയർ മൈൽ (80 km2) പ്രദേശം (2.8%) ജലഭാഗവുമാണ്.
പ്രധാന ഹൈവേകൾ
[തിരുത്തുക]സമീപ കൊണ്ടികളും പാരിഷുകളും
[തിരുത്തുക]- ബ്യൂറെഗാർഡ് പാരിഷ് (വടക്ക്)
- ജഫേർസൺ ഡേവിസ് പാരിഷ് (കിഴക്ക്)
- കാമറോണ് പാരിഷ് (തെക്ക്)
- ഓറഞ്ച് കൌണ്ടി, ടെക്സാസ് (പടിഞ്ഞാറ്)
- ന്യൂട്ടൺ കൌണ്ടി, ടെക്സാസ് (വടക്കുപടിഞ്ഞാറ്)
പ്രധാന ജലമാർഗ്ഗങ്ങൾ
[തിരുത്തുക]- ചാൾസ് തടാകം
- കാൽക്കാസ്യൂ നദി
- ഇൻറർകോസ്റ്റൽ കനാൽ
- ഔസ്കി ചിറ്റൊ ക്രീക്ക്
- ഇംഗ്ലീഷ് ബൈയൂ
- വെസ്റ്റ് ഫോർക്ക്
- കാൽക്കാസ്യൂ തടാകം
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-07. Retrieved August 20, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ Ellender, Allie (May 2007). "A BRIEF HISTORY OF CALCASIEU PARISH". http://ereserves.mcneese.edu. McNeese State University. Archived from the original on 2014-09-04. Retrieved September 3, 2014.
{{cite web}}
: External link in
(help)|website=