ഛിന്നഗ്രഹം
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ് ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇതിന് നെപ്റ്റ്യൂൺ മാത്രം ഒരു അപവാദമാണ്.ഇതിനെ ബോഡെയുടെ നിയമം എന്നാണ് പറയുക.ഇതനുസരച്ച് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ മറ്റൊരു ഗ്രഹം കൂടിയുണ്ട്.അതിന് വളരെ വലിപ്പമുണ്ടാകാൻ സാധ്യതയില്ല.കാരണം എങ്കിൽ അത് മുമ്പേ കണ്ടുപിടിച്ചേനെ. 1800ൽ ഈ ഗ്രഹത്തെ കണ്ട് പിടിക്കാൻ അനേഷണം ആരംഭിച്ചു.ഇതിന് സഹകരിച്ച 6 ജ്യോതിശാസ്ത്രജ്ഞരെ മാനത്തെ പോലീസുകാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ അവർക്കുമുമ്പേ 1801 ജനുവരി 1ന് പലർമോ ഒബ്സർവേറ്ററിയിലെ ഗിസപ്പെ പിയാസി വളരെ ചെറിയ ഒരു ഗ്രഹത്തെ കണ്ടെത്തി അതിന് സിറിസ് എന്നുപേരിട്ടു. എന്നാൽ അതിനു വലിപ്പം തീരെ കുറവായിരുന്നു അതിനാൽ വലിയവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. പിന്നീട് വളരെയധികം കൊച്ചുഗ്രഹങ്ങളെ കണ്ടെത്തി. അവയാണ് ഛിന്നഗ്രഹങ്ങൾ
കണ്ടുപിടിത്തം
[തിരുത്തുക]1801-ലാണ് സിറിസ് എന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്. ഇത് ഒരു ഗ്രഹമാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്.[note 1] ഇതിനുശേഷം ഇതുമാതിരി മറ്റു ഛിന്നഗ്രഹങ്ങളും കണ്ടെത്തപ്പെട്ടു. ഇവ നക്ഷത്രങ്ങളെപ്പോലെ പ്രകാശബിന്ദുക്കളായാണ് അക്കാലത്തെ ഉപകരണങ്ങളുപയോഗിച്ച് കാണാൻ സാധിച്ചിരുന്നത്. നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ ചലനം കാണാൻ എളുപ്പമായിരുന്നു. ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ഇവയെ വിവക്ഷിക്കാനായി "ആസ്റ്ററോയ്ഡ്", എന്ന പദം ഗ്രീക്കുഭാഷയിലെ ἀστεροειδής (ആസ്റ്ററോയിഡസ് 'നക്ഷത്രങ്ങളെപ്പോലെയുള്ളവ') എന്ന പദത്തിൽ നിന്നും സ്വീകരിച്ചത് ഇക്കാരണത്താലാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗ്രഹം (പ്ലാനറ്റ്) ആസ്റ്ററോയ്ഡ് (ഛിന്നഗ്രഹം) എന്നീ പദങ്ങൾ പരസ്പരം മാറി ഉപയോഗിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് ആനുവൽ സയന്റിഫിക് ഡിസ്കവറി ഫോർ 1871, പേജ് 316, പറയുന്നത് "പ്രൊഫസർ ജെ. വാട്ട്സണിന് പാരിസ് അക്കാദമി ഓഫ് സയൻസസ് ലാലാൻഡേ ഫൗണ്ടേഷന്റെ ആസ്ട്രോണമിക്കൽ പ്രൈസ് നൽകുകയുണ്ടായി. ഒരു വർഷം എട്ട് ആസ്റ്ററോയ്ഡുകൾ കണ്ടുപിടിച്ചതിനാണിത്. മാർസൈൽസ് നിരീക്ഷണശാലയിലെ എം. ബോറെല്ലി ലിഡിയ എന്ന ഗ്രഹം (നമ്പർ 110), കണ്ടുപിടിക്കുകയുണ്ടായി [...] എം. ബോറെല്ലി ഇതിനു മുൻപ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള 91, 99 എന്നീ ഗ്രഹങ്ങൾ കണ്ടെത്തുകയുണ്ടായി.".
കുറിപ്പുകൾ
[തിരുത്തുക]- ↑ Ceres is the largest asteroid and is now classified as a dwarf planet. All other asteroids are now classified as small Solar System bodies along with comets, centaurs, and the smaller trans-Neptunian objects.
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Asteroids@home (BOINC distributed computing project)
- Rocks from the Main Belt asteroids Archived 2012-06-25 at the Wayback Machine
- Alphabetical list of minor planet names (ASCII) (Minor Planet Center)
- Near Earth Asteroid Tracking (NEAT) Archived 2015-10-24 at the Wayback Machine
- Asteroids Page Archived 2007-05-24 at the Wayback Machine at NASA's Solar System Exploration
- Asteroid Simulator with Moon and Earth Archived 2012-10-14 at the Wayback Machine
- Alphabetical and numerical lists of minor planet names (Unicode) (Institute of Applied Astronomy)
- Future Asteroid Interception Research Archived 2021-03-12 at the Wayback Machine
- Near Earth Objects Dynamic Site
- Asteroids Dynamic Site Up-to-date osculating orbital elements and proper orbital elements University of Pisa, Italy.
- JPL small bodies database Current down-loadable ASCII table of orbit data and absolute mags H for over 200000 asteroids, sorted by number. Caltech/JPL.
- Asteroid naming statistics Archived 2013-03-11 at the Wayback Machine
- Spaceguard UK
- Committee on Small Body Nomenclature Archived 2001-06-14 at the Wayback Machine
- List of minor planet orbital groupings and families from ProjectPluto
- Cunningham, Clifford, "Introduction to Asteroids: The Next Frontier", ISBN 0-943396-16-6
- James L. Hilton: When Did the Asteroids Become Minor Planets? Archived 2007-09-21 at the Wayback Machine
- Kirkwood, Daniel; Relations between the Motions of some of the Minor Planets (1874).
- Schmadel, L.D. (2003). Dictionary of Minor Planet Names. 5th ed. IAU/Springer-Verlag: Heidelberg.
- Asteroid articles in Planetary Science Research Discoveries
- Catalogue of the Solar System Small Bodies Orbital Evolution
- TECA Table of next close approaches to the Earth
- SAEL Small Asteroids Encounter List
- MBPL Minor Body Priority List
- PCEL Planetary Close Encounter List
- NEO MAP Archived 2017-05-13 at the Wayback Machine (Armagh Observatory)
- Information about near-Earth asteroids and their close approaches Archived 2013-12-06 at the Wayback Machine
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |