ഉപയോക്താവ്:Johnson aj
This Wikimedian has passed away. This user page is preserved here in his memory.
ഈ ഉപയോക്താവ് നിര്യാതനായി.
അദ്ദേഹത്തിന്റെ സ്മരണയ്ക്കുവേണ്ടി ഈ താൾ എന്നെന്നേക്കുമായി നീക്കിവെച്ചിരിക്കുന്നു.
പ്രൊഫ. ജോൺസൺ എ.ജെ.
കൊല്ലം ജില്ലയിലെ കലയപുരം എന്ന സ്ഥലത്ത് 1940 ജൂൺ 29നു ജനിച്ചു
കലയപുരം, കുണ്ടറ, കൊല്ലം-പരവൂർ, കുളക്കട എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം. ബിരുദ പഠനം - കൊല്ലം എസ്.എൻ , പന്തളം എൻ.എസ്.എസ് കോളേജുകളിൽ. 1960ൽ ജന്തുശാസ്ത്ര ബിരുദത്തോടെ(B.Sc) കേരള ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1965ൽ കൊല്ലം കാർമല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബിരുദം (B. Ed ).1966 മുതല് 68 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ.കീടശാസ്ത്ര അദ്ധ്യാപകൻ. 1969 ൽ, ഗാന്ധിഗ്രാം -മധുര സർവകലാശാലയിൽ നിന്നും മെഡിസിൻ ഫാക്കൾട്ടിയുടെ ആരോഗ്യ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര യോഗ്യത (DHE) . തുടർന്ന് സാമൂഹ്യ ശാസ്ത്രത്തിൽ, കേരള സർവകലാശാലയിൽ നിന്നും (M A). 1971-75 ൽ ലക്ഷദ്വീപുകളിൽ മന്ത് -മലമ്പനി രോഗ നിയന്ത്രണ കീടശാസ്ത്രഞ്ജൻ. ഈ കാലയളവിൽ ദില്ലിയിലെ ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലും ,ദേശീയ ആരോഗ്യ-കുടുംബക്ഷേമ ഇന്സ്ടിട്യുട്ടിലും ഉപരി പഠനം . 1973ൽ പകർച്ച വ്യാധി നിയന്ത്രണത്തിലുള്ള ഫെല്ലോഷിപ്പും (FISCD ) നേടി. 1976 മുതൽ 95വരെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ. ആരോഗ്യ വിദ്യാഭ്യാസ അദ്ധ്യാപകൻ.1995ൽ, സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം 1995 -98 : കോട്ടയം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ ഡിവിഷൻ ഓഫ് ഹെൽത്ത് മാനേജ്‌മന്റ് ആരംഭിക്കുകയും, ഇന്ത്യയിൽ ആദ്യമായി ദ്വിവത്സര മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്(MPH) കോഴ്സ് തുടങ്ങുകയും അതിന്റെ പ്രഫസറും വകുപ്പ് തലവനായും പ്രവർത്തിച്ചു. സമാന്തരമായി മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്റ്റേഷൻ (MHA) പ്രോഗ്രാമും നടത്തി . അതിന്റെയും പ്രൊഫസറും വകുപ്പ് തലവനും..രണ്ടിന്റെയും ബോർഡ് ഓഫ് സ്ടഡിസ് ചെയർമാൻ. 1999-2001 :മംഗലാപുരം യേനെപ്പോയ മെഡിക്കൽ കോളേജിൽ പ്രൊഫസർ . 2002- 2011 കൊച്ചി അമൃത മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ പ്രഫസർ. 2012 മുതൽ , പാലാരിവട്ടം വെൽനെസ്സ് മനജ്മെന്റ് സ്ഥാപനത്തിന്റെ എക്സിക്യുടീവ് ഡിറെക്റ്റർ. (www.healwellness.com)
ഇപ്പോൾ ഏറണാകുളം ഇടപ്പള്ളിയിൽ താമസം.
2010 ഏപ്രിൽ 11 മുതൽ വിക്കിയിൽ സാന്നിദ്ധ്യം.
E-mails: johnsonaj29@gmail.com, info@healwellness.com
Phones :9447062441, 9287002441, 04842802441, 04846002441,
Facebook : Johnson Aj
ഏറ്റവും ഇഷ്ടപ്പെട്ടത് :
പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. (ഇടപ്പള്ളി രാഘവൻ പിള്ള)
താരകം
നവാഗത നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --Anoopan| അനൂപൻ 16:00, 14 ജൂൺ 2010 (UTC)
|