ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്
രോഗികളുടെ ചികിൽസാപരമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുന്ന സംവിധാനത്തെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് അഥവാ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് എന്ന് പറയുന്നു.[1] ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ നെറ്റ്വർക്ക് മുഖേന പങ്കുവയ്ക്കാൻ സാധ്യമാകുന്നതാണ്. ചികിത്സാ പരമായ ചരിത്രം, മരുന്നുകളുടെ വിവരങ്ങൾ, അലർജിയുടെ വിവരങ്ങൾ, പ്രതിരോധ മരുന്നുകളുടെ വിവരങ്ങൾ, ലബോറട്ടറി പരിശോധനകളുടെ ഫലം, എക്സ് റെ, സ്കാൻ മുതലായവയുടെ ചിത്രങ്ങൾ, താപനില, രക്തസമ്മർദ്ദം മുതലായ വിവരങ്ങൾ, വയസ്സ്, നീളം, ഭാരം മുതലായ വിവരങ്ങൾ, കൂടാതെ ബില്ലിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡിൽ ഉൾപ്പെടുന്നതാണ്.[2]
രോഗികളുടെ വിവരങ്ങൾ കൃത്യമായി ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇ.എച്ച്.ആർ പ്രധാനമായും രൂപപ്പെടുത്തിയിരിക്കുന്നത്. പഴയ കടലാസ് ഫയലുകൾ തിരഞ്ഞ് കണ്ടുപിടിക്കുന്നത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ സിസ്റ്റം സഹായിക്കുന്നു, കൂടാതെ വിവരങ്ങൾ കൃത്യവും വ്യക്തവും ആയിരിക്കുകയും ചെയ്യും. പേപ്പർ ഫയലുകളുടെ കാര്യത്തിൽ സംഭവിക്കുന്ന ഡാറ്റ റിപ്ലിക്കേഷൻ ഇ.എച്ച്.ആർ മൂലം ഒഴിവാക്കാൻ കഴിയും; എന്തുകൊണ്ടെന്നാൽ ഒരു രോഗിക്ക് വേണ്ടി ഒരു ഫയൽ മാത്രമാണ് ഉണ്ടാവുക. പേപ്പർ ഫയൽ പോലെ നഷ്ടപ്പെട്ടുപോകുമെന്ൻ പേടിക്കണ്ട ആവശ്യവുമില്ല. ഡിജിറ്റൽ രൂപത്തിൽ ദീർഘകാലത്തെ വിവരങ്ങൾ ലഭ്യമായതിനാൽ ഒരു രോഗിയെപ്പറ്റിയുള്ള വ്യക്തമായ പഠനത്തിനും ഇ.എച്ച്.ആർ സഹായിക്കുന്നു. ഇ.എച്ച്.ആർ, ഇ.എം.ആർ മുതലായവ വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോൾ ജനസംഖ്യാപരമായ പഠനങ്ങളും സാധ്യമാകുന്നതാണ്.
References
[തിരുത്തുക]- ↑ Gunter, Tracy D; Terry, Nicolas P (2005). "The Emergence of National Electronic Health Record Architectures in the United States and Australia: Models, Costs, and Questions". Journal of Medical Internet Research. 7 (1): e3. doi:10.2196/jmir.7.1.e3. PMC 1550638. PMID 15829475.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Mobile Tech Contributions to Healthcare and Patient Experience". Top Mobile Trends. Retrieved 29 May 2014.