അസ്‌ഗർ അലി എൻജിനീർ
അസ്ഗർ അലി എൻജിനീർ | |
---|---|
തൊഴിൽ | എഴുത്തുകാരൻ,സന്നദ്ധപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
അവാർഡുകൾ | 2004:റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് |
ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമാണ് അസ്‌ഗർ അലി എൻജിനിയർ(10 മാർച്ച് 1939 – 14 മേയ് 2013). പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനാണ് അസ്ഗർ അലി എൻജിനിയർ.
ജീവിതരേഖ
[തിരുത്തുക]രാജസ്ഥാനിലെ സാലുമ്പർ എന്ന സ്ഥലത്ത് 1939 മാർച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുർബാൻ ഹുസൈന്റെ മകനായാണ് അസ്ഗർ അലി എൻജിനിയറുടെ ജനനം. ഖുർആന്റെ വിവരണം, ഫിഖ്‌ഹ്, ഹദീസ്, അറബി ഭാഷ എന്നിവയിൽ പിതാവ് തന്നെ അസ്‌ഗറലിയെ പരിശീലിപ്പിച്ചു[1]. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പൽ കോർപറേഷനിൽ 20 വർഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ൽ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻനിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന് അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി[2]. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ് 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്നു.
പ്രവർത്തനമേഖല
[തിരുത്തുക]സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.[3] അസ്‌ഗർ അലി എൻജിനിയർ തന്നെ 1980 ലും 1993 ലും സ്��ാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായിരുന്നു.[4][5] വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.
കൃതികൾ
[തിരുത്തുക]- എ ലിവിങ് ഫെയിത്
- മൈ ക്വസ്റ്റ് ഫോർ പീസ്
- ഹാർമണി ആൻഡ് സോഷ്യൽ ചെയിഞ്ച് ( ആത്മകഥ)
പുരസ്കാരം
[തിരുത്തുക]നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അസ്ഗർ അലി എനിജിനിയർ
- സാമുദായിക സൗഹാർദ്ദത്തിന് 1990 ലെ ഡാൽമിയ അവാർഡ്
- 1993 ൽ കൽക്കട്ട സർവകലാശാലയുടെ ഡിലിറ്റ്
- കമ്മ്യൂണൽ ഹാർമണി അവാർഡ് 1997
- 2004 ലെ റൈറ്റ് ലൈവ്‌ലി അവാർഡ് (സ്വാമി അഗ്നിവേശുമായി പങ്കുവെച്ചു).[6]
അവലംബം
[തിരുത്തുക]- ↑ Asghar Ali Engineer: the man Muslims in India Since 1947: Islamic Perspectives on Inter-faith Relations, by Yoginder Sikand. Routledge, 2004. ISBN 0415314860. Page 12-13.
- ↑ "തുറന്ന കത്ത്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012 ജൂൺ 11. Retrieved 2013 മെയ് 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ About Asghar Ali Engineer Archived 2007-05-19 at the Wayback Machine. Rutgers University.
- ↑ Institute of Islamic Studies and Centre for Study of Society and Secularism Archived 1999-10-07 at the Wayback Machine..
- ↑ Asghar Ali Engineer gets alternative Nobel Indian Express, October 2, 2004.
- ↑ Right Livelihood - Asghar Ali Engineer Archived 2008-11-22 at the Wayback Machine. Right Livelihood Award
- പുഴ.കോമിൽ അസ്ഗറലി എഞ്ചിനിയറെ കുറിച്ച വിവരണം Archived 2008-03-09 at the Wayback Machine.
പുറം കണ്ണികൾ
[തിരുത്തുക]- Communal violence bill - how useful to victims? - TCN News
- Muslim women are excluded within community also: Asghar Ali Engineer - TCN News
- Asghar Ali Engineer's Articles Archived 2006-03-02 at the Wayback Machine.
- Right Livelihood Award Recipient Archived 2006-07-15 at the Wayback Machine.
- Asghar Ali Engineer: Scholar with a mission Archived 2022-10-19 at the Wayback Machine.
- Dr. Engineer's articles on Islam at The God Contention